പാണര്‍ തറവാട്ടിലെ കുഞ്ഞിരാമന്‍ പൊതുവാളിന്റെ മൂത്ത പുത്രനായി ചിങ്ങം ഒന്നിന്റെ പുലരിയില്‍ ജനിച്ച പവിത്രന്‍ ....അച്ഛന്‍ കുഞ്ഞിരാമന്റെ അതേപാത പിന്തുടര്‍ന്നു.....ബ്രിട്ടീഷുക്കാരന്റെ പീരങ്കിയുടെ മണമൂറുന്ന പാടവരമ്പുകള്‍ തന്റെ ഭാല്യം നടന്നടുത്തപ്പോള്‍ കൌമാരം കഴിഞ്ഞു യുവത്തത്തിലേക്ക് ഒരു പോരാളിയുടെ മുഖവുമായാണ് വന്നത് ................ഗാന്ധിജിയുടെ നിസ്സഹകരണവും ,താന്തിയോതോപ്പിയുടെ ആയുധ മുറയും ആവാഹിച്ച പവിത്രന്‍ സോതന്ത്രത്തിന്റെ പുഷ്ക്കലമായ കാലഘട്ടത്തിനായി ജീവിതം മാറ്റി വെച്ചു....... യുണിയന്‍ ജാക്കിന്റെ പതാക താഴ്ത്തി കെട്ടി ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക വാനിലേക്ക് ഉയര്‍ത്തിയ നാളുകള്‍ ....മത ഭ്രാന്തരാല്‍ ഇന്ത്യ മഹാരാജ്യം രണ്ടായി മുറിച്ചു മാറ്റി ..........പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ ബ്രിട്ടീഷ് കോളനി വല്‍ക്കരണം വരെ നീണ്ടു നിന്ന സമരത്തിന്റെ ഫലം ........................സൊ രാജ്യത്തിനായി ജീവിതം മാറ്റിവെച്ച പവിത്രന്‍ തന്റെ നാല്‍പതാം വഴസ്സില്‍ ഒരു മങ്കല്യം കഴിച്ചു .....ജാനകിയെന്ന ഇരുപത്താറുക്കാരിയെ ....ആ ദാമ്പത്യം പത്ത് വര്‍ഷക്കാലം ഒരു കുഞ്ഞിക്കാലിന്റെ സൌഭാക്യത്തിനായി പോകാത്ത വൈധ്യനില്ല ....പ്രാര്‍ഥിക്കാത്ത ദൈവമില്ല ...........ദുഖത്തില്‍ അവരുടെ ജീവിതം മുന്നോട്ടു നീങ്ങി....... ഒരു പ്രഭാതം ജാനകിക്ക് ഒരു തലകറക്കം ഉടന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു സന്തോഷ വാര്‍ത്തയുമായി ഒരു മാലാഖയുടെ വേഷത്തില്‍ നേഴ്സ് വന്നു പറഞ്ഞു പവിത്രന്‍ താങ്കള്‍ ഒരു അച്ഛനാകാന്‍ പോകുന്നു ...........സന്തോഷം കാരണം എന്ത് ചെയ്യണമെന്നറിയില്ല ....................ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലെത്തിയ ജാനകിക്ക് പച്ച മാങ്ങയും മസാല ദോശ യുമായി പവിത്രന്‍ അരികില്‍ കൂട്ട് കുടുംബകാര്‍ ആഴ്ല്‍വാസികള്‍ തുടങ്ങിയവര്‍ അഭിനന്ദന പ്രവാഹവുമായി എത്തി തുടങ്ങി ......കാല ചക്രകറക്കത്തില്‍ പത്ത് മാസം വളരെ സന്തോസത്തോടെ നീങ്ങിയ പത്തുമാസ ശേഷം ഹോസ്പിറ്റലില്‍ എത്തിയ ജാനകിയുടെ പരിശോധനയില്‍ കുട്ടിക്ക് വലുപ്പ കുടൂതല്‍ ഉള്ളതിനാല്‍ സിസേറിയന്‍ അനിവാര്യം ....................പവിത്രന്‍ മനസ്സില്ല മനസ്സോടെ ഒപ്പ് വെച്ചു........ഒരു തുടിപ്പാര്‍ന്ന ആണ്‍കുഞ്ഞ്.................അവരവനെ വളര്‍ത്തി പൂന്തോട്ടത്തില്‍ വേറിട്ട് പരിമളം പരത്തുന്ന റോസാപൂ പോലെ ...........നല്ല വെള്ളം നല്ലവളം നല്‍കി ...കൂടാതെ നല്ലവസ്ത്രം വിദ്യാഭ്യാസം എന്നിവ.. സോതന്ത്ര പെന്‍ഷന്‍ മാത്രമാണ പവിത്രന്റെ വരുമാനം ....ബ്രിട്ടീഷുക്കാരന്‍ ചവിട്ടു മെതിച്ച മേനിയില്‍ എങ്ങനെ ചോലി ചെയ്യാന ......................ജാനകിയുടെ തയ്യല്‍ വിദ്യഭ്യാസം ആ കുടുംബത്തിനു തുണയായി ..............കാലം ഭാല്യവും കൌമാരവും നല്‍കി അവനെ വളര്‍ത്തി ... അവര്‍ മകന്‍ പേരിട്ടു പാച്ചു .... കാലം ഒരു പാട് നീങ്ങി പാച്ചു വളര്‍ന്നു വലുതായി വിദ്യാഭ്യാസം അവനെ മറ്റൊരു വ്യക്തിയാക്കി .........അവന്‍ അമേരിക്കയിലെ കിരണ്‍ നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍ ആയി ചുമതലയേറ്റു............പ്രതിമാസം പതിനായിരം യു എസ് ഡോളര്‍ സാലറി കിട്ടും കൂടാതെ എല്ലാ ചിലവും കമ്പനി വഹിക്കും ....പവിത്രനും ജാനകിയും തന്റെ മഖന്റെ ഉന്നതിയില്‍ അഭിമാനം കൊണ്ടു...........ഒരു പ്രഭാതം പോസ്റ്റുമാന്റെ സൈകില്‍ ബെല്ലടി യുടെ ശബ്ദമാണ് പവിത്രനെ ഉണര്‍ത്തിയത് ജാനകി അടുക്കളയില്‍ തിരക്കിട്ട ജോലിയിലാണ് ...പോസ്റ്റുമാന്‍ അപ്പുണ്ണി തന്റെ കയ്യിലെ കത്തും മണിയോ ഡറും പവിത്രന്റെ കയ്യിലേക്ക് കൊടുത്തു ....പവിത്രന്‍ ഒപ്പിട്ടു വാങ്ങി ..പോസ്റ്റുമാന്‍ അപ്പുണ്ണി സൈകിളില്‍ നിന്ന് വീണ ചിരിയുമായി അരികില്‍ നിന്നു ,പവിത്രന്‍ കാര്യം മനസ്സിലായി പവിത്രന്‍ റൂമില്‍ ചെന്ന് ഒരു പത്തുരൂപ നോട്ടു അപ്പുണ്ണിക്ക് നല്‍കി അപ്പുണ്ണിയുടെ മുഖത്ത് പതിനാലാം രാവിന്റെ നിറകൂട്ട് ...............പവിത്രനും ജാനകിയും മകന്റെ കത്ത് പൊട്ടിച്ചു വാഴിക്കാന്‍ തുടങ്ങി ................................................................
പ്രിയപ്പെട്ട അച്ഛനും അമ്മയും കൂടി വാഴിച്ചറിയുവാന്‍ മകന്‍ പാച്ചു എഴുത്ത് ...എനിക്ക് ഇവിടെ വളരെ സുഖമാണ് ....നിങ്ങള്ക്ക് സുഖമെന്ന് കരുതുന്നു ....എന്നെ നിങ്ങള്‍ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് ...എനിക്കായി നിങ്ങള്‍ ഒരു പാട് പണവും ആരോഗ്യവും ചിലവഴിച്ചു .......ഞാന്‍ ഇന്ന് പാച്ചുവല്ല പഞ്ചന്‍ എന്നാ നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍ ആണ് .....എന്റെ പേര് ഞാന്‍ നിങ്ങളറിയാതെ മാറ്റി ക്ഷമിക്കണം .,......ആ പഴഞ്ചന്‍ മലയാള പേരുകള്‍ ഇവിടെ ആര്‍ക്കുമില്ല ................................അമ്മയുടെ തയ്യല്‍ മെഷീന്‍ ഇല്ലങ്കില്‍ ഞാനില്ല എനിക്കെല്ലാം മറിയാം...........പക്ഷെ ഞാനിന്നു ഒരു സ്ത്രീയുടെ ഭര്‍ത്താവാണ് ചാറ്റിംഗ് വഴി കിട്ടിയ ഒരു റഷ്യക്കാരി .....അവള്‍ക്കു നിങ്ങളെ കാണണമെന്ന ആഗ്രഹമില്ല .......നിങ്ങളെ അറിയിക്കാതെ കല്യാണം കഴികേണ്ടി വന്നു നിങ്ങള്‍ ക്ഷമിക്കണം ......നിങ്ങള്‍ ശപിക്കില്ല എന്നറിയാം ശപിച്ചാലും എനിക്ക് പ്രശ്നമല്ല ....എനിക്കതില്‍ വലിയ വിശ്വാസമില്ല .................................ഞാന്‍ കാട് കയറി ക്ഷമിക്കണം ,എനിക്ക് പ്രധാനപെട്ട മറ്റൊരു കാര്യം പറയാനുണ്ട് ...നിങ്ങള്‍ എനിക്കായി ചിലവഴിച്ച കാശ് എത്രയാണ് എന്നനിക്കറിയില്ല താല്‍പര്യവുമില്ല.......ഞാന്‍ ഒരു സംഖ്യ നിശ്ചയിച്ചു വെച്ചിട്ടുണ്ട് ....ഈ കത്തിനോട്കൂടെ കുറച്ചു കാശ് ഉണ്ട് അത് ആ സംഖ്യയുടെ ആദ്യ ഘടുവാണ് ഇതിന്റെ അവസാന ഘടു എന്ന് നിങ്ങളുടെ കയ്യില്‍ എത്തുന്നുവോ അന്ന് നമ്മള്‍ തമ്മിലുള്ള ഭന്തം വിച്ചേദിക്കപെടും.......................... പവിത്രന്റെ കയ്യിലെ കത്ത് നിലത്തേക്ക് വീണു കൂടെ പവിത്രനും ....................ജാനകിയുടെ കണ്ണ് നീര്‍ ആരുകാണാന്‍.....................................ഇളംതെന്നലിന്റെ കുളിര്മ്മപോലും അവരോട് കരുണ കാണിച്ചില്ല ......................................
വാല്‍കഷ്ണം :-
വ്രദ്ധസദനം പെരുകിവരുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ നിലനില്‍ക്കുന്നില്ലേ ..?? കാലം മാഴ്ച്ചു കളഞ്ഞ മാതാപിതാക്കളുടെ സ്നേഹം ഇന്ന് കവലകളില്‍ വില്‍ക്കാന്‍ മക്കള്‍ ശ്രമിക്കുമ്പോള്‍ എങ്ങനെ ഇത്തരം വ്രദ്ധസദനങ്ങള്‍ ...............!!!!??
Saturday, December 18, 2010
അനാഥന്‍
നിര്‍മ്മല്‍ ഓര്‍ഫനേജ് സന്തോഷലഹരിയിലാണ് . കുട്ടികള്‍ എല്ലാവരും മനുകുട്ടന്‍ പോകുന്ന വിഷമം ഉള്ളിലൊതുക്കി അവനെ യാത്രയാക്കുകയാണ് ..കുട്ടികളില്ലാത്ത വര്‍ഗീഷ് മിനി ദമ്പതികളുടെ കാരുണ്യം ...മനുകുട്ടനും സന്തോഷത്തിലാണ് ഇതുവരെ അച്ഛനും അമ്മയുമെല്ലാം അച്ഛന്‍ കുര്യാക്കോസ് ആയിരുന്നു ...കുട്ടികള്‍ക്ക് മധുര പലഹാരം നല്‍കി മനുകുട്ടനേയും കൊണ്ട് അവര്‍ യാത്രയായി ...വര്‍ഗീഷ് മിനിയെ കാണുന്നതും പരിചയപെടുന്നതും രാമനഗര്‍ ക്യാമ്പസില്‍ വെച്ചാണ് ..അവരുടെ സൌഹ്രദം പ്രണയമായി രണ്ടു സമുദായക്കാരായ അവരുടെ പ്രണയം ഇരുവീട്ടുക്കാരും എതിര്‍ത്തു ,പക്ഷെ പ്രണയം അവരെ രെജിസ്റ്റര്‍ വിവാഹത്തില്‍ എത്തിച്ചു ....നാടുവിട്ടവര്‍ കുറേകാലം ബംഗ്ലൂരിലും മറ്റു പ്രദേശങ്ങളിലുമായി ജീവിച്ചു .. രണ്ടു പേരും കുറച്ചുകാലത്തേക്ക് മക്കള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു... കാലം അവര്‍ക്കുമുന്നില്‍ മോഹങ്ങളുടെ ചിറകു മുളപ്പിച്ചു പക്ഷെ അപ്പോയേക്കും ഏറെ വൈകിയിരുന്നു .. ജോലിത്തിരക്കുകാരണം മദ്യപാനത്തില്‍ കുടുങ്ങിയിരുന്ന വര്‍ഗീഷിനു തന്റെ പ്രിയതമയുടെ ആഗ്രഹം സഫലമാക്കാന്‍ സാധിച്ചില്ല ..ആദ്യ കാലങ്ങളില്‍ ഇതിന്റെ പേരില്‍ സ്ഥിരം വഴക്കായി ..പിന്നെ അവരൊരു തീരുമാനത്തിലെത്തി ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യുക ...അങ്ങനെ യാണ് മനുകുട്ടന്‍ അവരുടെ കണ്ണില്‍ എത്തിയതും അവര്‍ സീകരിച്ചതും ................................
കാലം ഒരു മെഴുകുതിരിവെട്ടം കണക്കേ എരിഞ്ഞു തീര്‍ന്നു...മനുകുട്ടന്‍ വളര്‍ന്നു നല്ല വിദ്യാഭ്യാസം അവനെ ഒരു സാഹിത്യക്കാരനാക്കി ...ഒരുപാട് വാഴിക്കുന്ന നല്ലപോലെ ചിന്തിക്കുന്ന ഒരു ബുദ്ധിജീവി ........വര്‍ഗീഷിനും മിനിക്കും പെന്‍ഷന്‍ പ്രായമായി ..അവരുടെ ഉദ്യോഗ ജീവിതം അവസാനിച്ചു ...മനുകുട്ടന്‍ ഒരിക്കല്‍ ഒരു പാതയോരത്തുകൂടി പോകുമ്പോള്‍ മുന്‍സിപ്പാലിറ്റിക്കാരുടെ വീപ്പയില്‍ നിന്നും ഒരു ചോരപൈതലിന്റെ ശബ്ദം കേട്ടു ഓടി ചെന്ന മനുകുട്ടന്‍ ആ ചോരപൈതലിനെ വാരിയെടുത്ത് വീട്ടിലേക്കു ഓടി കയ്യില്‍ കൈകുഞ്ഞുമായി വരുന്ന മകനെ മിനി ദൂരെ നിന്നു കണ്ടു .......അടുത്തെത്തിയ മനുകുട്ടന്‍ തന്റെ കയ്യിലെ കുഞ്ഞിനെ വളര്‍ത്തമ്മയുടെ കയ്യിലേക്ക് നീട്ടി ...മിനി കൈ വലിച്ചു ... മനുവിന്റെ മുഖം ചുവന്നു കണ്ണുകളില്‍ തീയെരിയുന്നത് മിനിക്ക് കാണാം ഇത്തരം ഒരു ഭാവത്തില്‍ മനുവിനെ ഇന്ന് വരെ കണ്ടിട്ടില്ല ......മിനിയോടായി അവന്‍ പറഞ്ഞു ഇന്ന് അമ്മ വെറുപ്പോടെ കൈ വലിച്ചില്ലേ ഇതുപോലൊരു ഒരു കുഞ്ഞായിരുന്നു ഞാനും എന്റെ അമ്മ എന്നെ ആരുമറിയാതെ ഇതുപോലൊരു വീപ്പയില്‍ കൊണ്ടുവന്നിട്ടു ....മറിയം എന്ന ഒരു നാടോടി സ്ത്രീയെന്നെ വളര്‍ത്തി ,അവരുടെ കാലശേഷം ഞാന്‍ വളര്‍ന്നത് നിങ്ങള്‍ എന്നെ ദത്തെടുത്ത ആ ഓര്‍ഫനേജിലാണ് .....
നേരം വളരെ ഇരുട്ടിയിരിക്കുന്നു മനുവിനെ കാണാതെ മിനി ഉമ്മറത്ത് തന്നെ യുണ്ട് .. വര്‍ഗീഷ് മനുവിനെ മൊബൈലില്‍ വിളിച്ചു അവന്‍ നിര്‍മ്മല്‍ ഓര്‍ഫനേജില്‍ ഉണ്ടെന്ന വിവരം നല്‍കി ....നാളെയെ വരൂ .....മിനിക്കു തന്നോട് തന്നെ പുച്ച്ചം തോന്നി ഒരു മനുഷ്യകുഞ്ഞിനെ കണ്ടിട്ട് കൈവലിക്കാന്‍ മാത്രം ദുഷ്ടയാണോ താന്‍ ??? .....വേദനകള്‍ നിറഞ്ഞ മനുകുട്ടന്റെ വാമിഴികള്‍ അവളെ വേട്ടയാടി .....സൌഹാര്‍ദം നശിച്ച ഈ ആധുനിക കാലകെട്ടം മക്കളും മാതാപിതാക്കളും തമ്മിലുള്ള ഭന്തം മുതല്‍ എല്ലാ നിലയിലും തകര്‍ന്നു കൊണ്ടിരിക്കുന്നു .....മക്കളെ ഉപേക്ഷിക്കുന്ന അമ്മമാരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു............എവിടേക്കാണ് ഈ ലോകം സഞ്ചരിക്കുന്നത് വിദ്യാഭ്യാസം കേവല മൊരു ജിവിതമാര്‍ഗമാക്കി മാറ്റുന്ന യുവതലമുറ മനുഷ്യത്തം നശിച്ച കാപാലികന്‍ മാരായി മാറുന്നു ................
കിഴക്കന്‍ ചക്രവാളം സൂര്യന്‍ പ്രകാശ പൂരിതമാക്കി നിര്‍മ്മല്‍ ഓര്‍ഫനേജ് സന്തോഷത്തിലാണ് ഒരു പുതിയ അഥിതി, ഒരു കൊച്ചനിയന്‍ കുട്ടികള്‍ മുഴുവനും മനുകുട്ടനും ചുറ്റും കൂടി ....മനുകുട്ടന്‍ ഓര്‍ത്തു പോഴി തന്റെ ബാല്യം ഇതേ കുട്ടികള്‍ക്ക് കീഴില്‍ ആരുമാറിയാലും മാറാത്ത അച്ഛന്‍ കുര്യാക്കോസ് ......മനുവിന്റെ ചിന്ത മുറിച്ച് അമ്മയുടെ ഫോണ്‍ കോള്‍ ....വീട്ടിലേക്കു ഉടന്‍ വരണം അച്ഛന്‍ തീരേ സുഖമില്ലാതെ കിടപ്പിലാണ് ...മനു ഉടന്‍ ഒരു ടാക്സി വിളിച്ചു വീട്ടിലേക്കു തിരിച്ചു ....
ഹോസ്പിറ്റല്‍ വരാന്തയില്‍ മനു അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് മിനിയുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരിക്കുന്നു ...ഐ സി യു വില്‍നിന്നും ഡോക്ടറ് പുരുഷോത്തമന്‍ വന്നുഅയാളുടെ കണ്ണുകളില്‍ നിസ്സഹായത യുടെ തിരമാല ആഞ്ഞടിക്കുന്നത് മനു കണ്ടു... മനു ഓടി ചെന്ന് അദ്ധേഹത്തോട് ചോദിച്ചു അച്ചന്റെ വിശേഷം ...മുറിഞ്ഞ വാക്കുകളില്‍ അയാള്‍ പറഞ്ഞു വെരി സോറി ..............മനുവിന്റെ ഭോതം നിലച്ചു മിനിയുടെ കരച്ചില്‍ ഹോസ്പിറ്റല്‍ ദുക്കത്തിലാക്കി ..............ഒപിട്ടു വാങ്ങിയ മ്രതധേഹം ഭാന്തുക്കളുടെ സഹായത്തോടെ സംഷ്കരിച്ചു .....അമ്മയെ എങ്ങനെ സമദാനിപിക്കും എന്ന ആശങ്ക മനുവിനെ വേട്ടയാടി ആ വലിയ വീട്ടില്‍ അച്ഛനില്ലാത്ത ദിവസങ്ങള്‍ മനുവിന് അതൊരു പുതിയ അനുഭവമല്ല ...പക്ഷെ മിനി ഒരുമിച്ചു ജീവിക്കാന്‍ വീട്ടുക്കാരെ ഉപേക്ഷിച്ചു കൈപിടിച്ചുവന്ന ഈ വീട്ടില്‍ തന്റെ കൈതാങ്ങില്ല ...............................................
മാസങ്ങള്‍ വീണ്ടെടുത്തു മിനിയുടെ മാനസികനില തിരിച്ചു കിട്ടാന്‍ മകന്‍ മനു വിന്റെ സമീപ്പ്യം അവളെ ജീവിക്കാന്‍ പ്രേരിപ്പിച്ചു .......മാസങ്ങള്‍ കഴിഞ്ഞു മനുകുട്ടന്‍ ഇതുവരെ വിവാഹം കഴിച്ചില്ല അച്ചനും അമ്മയും നിര്‍ബന്ധം പിടിക്കുമ്പോള്‍ പാത്തും പറഞ്ഞവന്‍ ഒഴിഞ്ഞു മാറും.. പക്ഷെ ഇന്ന് അച്ഛനില്ല അമ്മയുടെ സാനിദ്ധ്യം അത് മാത്രം ബാക്കി ................മനു അമ്മയുടെ ആഗ്രഹം സാധിപ്പിചു ഒരു വിവാഹം ....നിര്‍മ്മല്‍ ഓര്‍ഫനേജിലെ ചോലിക്കാരി ആന്‍ മേരി അവളും മനുവിനെ പോലെ അനാധയാണ് മിനി തടസ്സം പറഞ്ഞില്ല ....വിവാഹം നടന്നു മരുമകള്‍ മിനിക്കു കിട്ടിയ മുത്തായിരുന്നു .....അവളുടെ സമീപ്പ്യം മിനിയുടെ പൂര്‍ണ്ണ മാനസ്സിക നില കൊണ്ട് വന്നു ..................
പുഷ്പ്പിച്ചു വരുന്ന ആജീവിത യാഥാര്‍ത്ഥ്യം കര്‍ട്ടന്‍ വീഴ്ത്തി ഒരു വാര്ത്തപരന്നു ഓര്‍ഫനേജ് അച്ഛന്‍ കുര്യാക്കോസ് സ്റ്റൊമെക് കാന്‍സര്‍ വന്നു മരിച്ചു പക്ഷെ മരിക്കും മുമ്പേ ഒരു കാര്യം അച്ഛന്‍ മനുവിനെ അറിയിച്ചിരുന്നു ..............................വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആ അന്നേഷണം മനുവിന് അവസാനിപ്പിക്കാന്‍ സാധിച്ചു.....................അവന്‍ ഒരു പുസ്തകമെഴുതി പേര് ... അനാഥന്‍ .................
ആമുഖത്തില്‍ ഇങ്ങനെ പറയുന്നു ഒരു ഡിഗ്രീ വിദ്യര്ത്തിനി സഹപാഠിയുടെ സൌഹാര്തം അവളുടെ ഗര്‍ഭ പാത്രത്തിലേക്ക് ബീജം നല്‍കി . പക്ഷെ അവളുടെ മനസ്സില്‍ അവനുള്ള സ്ഥാനം നഷ്ട്ടപെടുത്തിയെങ്കിലും അവളുടെ ഗര്‍ഭപാത്രം ഒരു മാംസകട്ടക്ക് രൂപം നല്‍കിയിരുന്നു അവളറിയാതെ അത് വളര്‍ന്നു ഉപേക്ഷിക്കാന്‍ കഴിയാത്ത വിധം .....അവളുടെ കുടുംബ സുഹ്രത് ഒരു ഡോക്ടറുടെ സഹായത്താല്‍ അവള്‍ ആരുമറിയാതെ ഒരു ആണ്കുഞ്ഞിനു ജന്മം നല്‍കി അവളുടെ അര്‍ദ്ധ സമ്മതത്തില്‍ അവരാ കുഞ്ഞിനെ
ഒരു വീപ്പയില്‍ ഉപേക്ഷിച്ചു ..... അവളും കുടുംബവും സന്തോഷത്തില്‍ എല്ലാം മറന്നുപോയി ....ആ കുട്ടിയെ ഒരു നാടോടി സ്ത്രീ കുറേകാലം വളര്‍ത്തി അവര്‍ക്ക് അസുഖമായി കിടപ്പിലയപ്പോള്‍ നാട്ടുക്കാര്‍ അവനെ ഒരു ഓര്‍ഫനേജില്‍ എത്തിച്ചു ..............പിന്നീടവന്‍ വളര്‍ന്നതും പഠിച്ചതും അവിടെ .......................................................................
പുസ്തക പ്രസിദ്ധീകരണ ദിവസം മിനിയും സദസ്സിലുണ്ടായിരുന്നു അവതാരിക എഴുതിയ പ്രിയ സാഹിത്യക്കാരന്‍ പറഞ്ഞത് ഈ രചന ഒരിക്കലും ഭാവനകളുടെ പൂന്തോട്ടത്തില്‍ വിരിഞ്ഞതല്ല മറിച്ച് ഇതൊരു അനുഭവ തീചൂളയില്‍ ഉരുക്കി എടുത്തതാണ് ...............മകന്റെ പുസ്തകം ഏറ്റുവാങ്ങി മിനി ആ സംരംഭം പ്രകാശ പൂരിതമാക്കി .............വീട്ടില്‍ തിരിച്ചെത്തിയ മിനി ആ പുസ്തക കെട്ടഴിച്ചു അതില്‍ ആമുഖം അവളോടെ വിളിച്ചു പറഞ്ഞു നിന്റെ ജീവിതകഥയാണന്ന് ................അത് മുഴുവന്‍ വാഴിച്ച അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു തന്റെ കൌമാരം അതില്‍ വീണ കറുപ്പുകള്‍ ആരുമാറിയാത്ത ഒരു നഗ്ന സത്യം എങ്ങനെ മനുവിന്റെ ജീവിതവുമായി ഭന്തം !?? ....മിനിയുടെ മനസ്സ് അലകടല്‍ പോലെ ആഞ്ഞടിച്ചു അവളോര്‍ത്തു മനസ്സില്ലാമനസ്സോടെ താന്‍ ജീവിതം നിഷേധിച്ച ആ ചോര പൈതല്‍ അത് മനുവാകുമോ . മിനി എഴുന്നേറ്റു മനുവിന്റെ റൂമിലേക്ക് ചെന്ന് മനുവും മേരിയും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് മിനിയുടെ സാന്നിധ്യം രണ്ടു പേരും അമ്പരന്നു . അമ്മ ഉറങ്ങിയില്ലേ മനു ചോദിച്ചു ഉറക്കം വരുന്നില്ല നിന്റെ ഈപുസ്തകം നിന്റെ ജീവിതമാണോ .........മനുവിന്റെ ചങ്കിടിച്ചു ....അമ്മ മനസ്സിലാക്കിയിരിക്കുന്നു കുര്യാക്കോസ് അച്ഛന്‍ പറഞ്ഞുതന്നത് ഞാന്‍ അക്ഷരങ്ങളാക്കി പക്ഷെ മരിക്കും മുമ്പേ അച്ഛന് കൊടുത്ത വാക്ക് അമ്മയെ വേധനിപ്പിക്കില്ല.........................................അമ്മ യറിഞ്ഞു ഇനി എന്ത് ചെയ്യും മേരിക്കും കാര്യം മനസ്സിലായി അവളോടവന്‍ പറഞ്ഞിരുന്നു ...............മിനിയുടെ ചോദ്യം തുടര്‍ന്നു മനു പറഞ്ഞു അല്ല അത് ഒരു സാങ്കല്‍പ്പിക കഥയാണ് ....മിനിക്കു വിശ്വാസമായില്ല പക്ഷെ തല്‍ക്കാലം മനു രക്ഷപെട്ടു.................................................
രാവിലെ തന്നെ വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു മേരിയാണ് ഫോണെടുത്തത് മറു തലയില്‍ ഒരു ഡോക്ടര്‍ മുത്തുലക്ഷി മിനിയെ വേണം മേരി മിനിക്കു ഫോണ്‍ കൈമാറി മുത്തുലക്ഷി മിനിയോടായി പറഞ്ഞു ഇന്നലെ ഒരു പുസ്തകം നീ പ്രകാശനം ചെയ്തില്ലേ അവനാണ് നീ ഉപേക്ഷിച്ച ആ അനാഥന്‍ മിനിയുടെ കയ്യില്‍ നിന്നും ഫോണ നിലത്തേക്ക് വീണു കൂടെ മിനിയും ..................ഉറക്കം കഴിഞ്ഞണീററ് മിനിയുടെ അരികിലായി മനു മിനിയുടെ മുഖം വിടര്‍ന്നു ഒപ്പം മനു വിന്റെയും കാലം ഒരു സത്യമാണ് ഗ്രഹണം ഭാതിച്ചാല്‍ സൂര്യന്‍ അതിന്റെ മറനീക്കി പുറത്ത് വരും അത് പോലെ സത്യവും എത്ര മൂടാന്‍ ശ്രമിച്ചാലും അത് അവശേഷിക്കും .........................................................................

തൊള്ളായിരത്തി എണ്‍പതില്‍ എന്തു സംഭവിച്ചുവെന്നു ചോദിച്ചാല്‍...
പേര്‍ഷ്യയുടെ സ്ഥാനത്ത് ദുബായ് എന്ന വാക്കുണ്ടായ സമയം. ചരമക്കോളത്തില്‍ മക്കളുടെയും മരുമക്കളുടെയും ബ്രാക്കറ്റില്‍ ഗള്‍ഫ് എന്ന പ്രത്യക്ഷപ്പെട്ട തുടങ്ങിയതും ഗള്‍ഫുകാരന്റെ കമ്പോളനിലവാരം കുത്തനെ ഉയര്‍ന്നതും അന്നായിരുന്നു.
നടക്കുമ്പോള്‍ മണ്ണിലിഴയും. ഭൂമിക്കൊരു വിശറി. കുഴലായ് താഴേക്കുവന്ന് കുടപോലെ വീര്‍ക്കുന്ന ഈ കാല്‍ക്കുപ്പായത്തില്‍ ഒരു കാലഘട്ടത്തിന്റെ യൗവനം മുഴുവന്‍ കയറിയിറങ്ങി. ബെല്‍ബോട്ടം ഒരു താരമായിരുന്നു.കേരളത്തിന്റെ കലണ്ടറില്‍ എഴുപതുകള്‍ മാത്രമാണ് എപ്പോഴും ഓര്‍മിക്കപ്പെടുന്നത്. ചുവന്നനിറത്തില്‍ വികാരഭരിതമാം കാലം. കേള്‍ക്കുമ്പോഴേ മനസ്സിലെത്തും. വേട്ടനായ്ക്കളായി പാഞ്ഞ പോലീസ് ജീപ്പുകള്‍, പുലിക്കോടന്റെ ചിരി, കക്കയത്ത് ഉരുണ്ടൊടുങ്ങിയ ഒരാള്‍...എഴുപതുകള്‍ക്ക് രാജന്റെ മുഖമാണെങ്കില്‍ എണ്‍പതുകള്‍ നടന്നിരുന്നത് വേണു നാഗവള്ളിയെപ്പോലെയായിരുന്നു. കരയാന്‍ വെമ്പിനില്‍ക്കുന്ന കാമുകന്റെ ഛായ. ബെല്‍ബോട്ടം പാന്റിട്ട വേണു നാഗവള്ളിയില്‍ അക്കാലത്തെ നേരില്‍കാണാം. ചെവിയെ മൂടിപ്പൊതിഞ്ഞിറങ്ങി കാറ്റില്‍ പറക്കുന്ന മുടി. കവിളിലൂടെ ഒലിച്ച കൃതാവ്. രണ്ടു പോക്കറ്റുള്ള ഷര്‍ട്ടിന്റെ കോളര്‍ പട്ടി നാക്കുപോലെയിരിക്കും. കണ്ണുകള്‍ ദൂരെയെവിടെയോ ആണ്. എണ്‍പതുകളിലെ എന്തിനും കാല്പനിക ഭാവമുണ്ടായിരുന്നു. സിനിമയില്‍, പാട്ടില്‍ ഉടുത്തൊരുങ്ങലിലെല്ലാം നിഴലിച്ച ഒരുതരം സൗമ്യപ്രകൃതം. മലയാളിയുടെ ജീവിതത്തെ ഇത്രമേല്‍ പ്രണയഭരിതമാക്കിയ മറ്റൊരു കാലമില്ല.
അന്നത്തെ കാമുകിമാരെല്ലാം ശാന്തികൃഷ്ണയും ജലജയുമായിരുന്നു. ചെറിയ പൂക്കളുള്ള പോളിയസ്റ്റര്‍ സാരി ചുറ്റിയ മെലിഞ്ഞ പെണ്‍കുട്ടികള്‍. മിക്കവാറും കാതിലൊരു വളയമുണ്ടാകും. പതിയെ നടന്നുപോകുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു പിടിക്കും പുസ്തകങ്ങളെ. പാട്ടിനോട് കമ്പം. കണ്ണിലുറങ്ങുന്ന വിഷാദം.ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടുകളായിരുന്നു അനുരാഗ പരിസരങ്ങള്‍. ടപ്ടപ്... ടപ്ടപ്... ശബ്ദത്തില്‍ പ്രേമം ഇവിടെ ഹൃദയമിടിപ്പുപോലെ തുടിച്ചുനിന്നു. 'എ എസ്് ഡി എഫ്....' ലേക്ക് വിരലുകള്‍ മാറിമാറി വീഴുന്നതിനിടെ ചെരിഞ്ഞുനോക്കി പരസ്പരമൊരു കടക്കണ്ണേറ്. വരയായ്, കുറിയായ് ഉള്ളിലെഴുതിയ ഇഷ്ടത്തിന്റെ ഷോര്‍ട്ട് ഹാന്‍ഡ്.
എണ്‍പതുകളില്‍ ചെറുപ്പം സഞ്ചരിച്ചത് യെസ്ഡിയിലായിരുന്നു. അല്ലെങ്കില്‍ രാജ്ദൂത്. പുഞ്ചപ്പാടം വറ്റിക്കാനുപയോഗിക്കുന്ന മോട്ടോറിന്റെ ശബ്ദമായിരുന്നു അവയ്ക്ക്. വലിയ പെട്രോള്‍ ടാങ്കിന്റെ പിന്നില്‍ ഞെളിഞ്ഞിരുന്നു പോകുന്നവര്‍ക്കിരുവശവും ബെല്‍ബോട്ടം ചിറകുപോലെ വിടരും. മുഖം പൊത്തിച്ചിരിച്ചു നീങ്ങുന്ന പെണ്‍കൂട്ടത്തിനു മുമ്പില്‍ പുകപറക്കും.
ഈ മൂകാനുരാഗമായിരുന്നു എണ്‍പതിന്റെ സിനിമയുടെ പ്രതീകം. ശങ്കറും മേനകയുടെ മറുകും പ്രശസ്തമായതും റഹ്മാനെന്ന റൊമാന്റിക് ഹീറോയുണ്ടായതും മോഹന്‍ലാല്‍ നക്ഷത്രമായുദിച്ചതുമൊക്കെ ഇക്കാലത്തായിരുന്നെങ്കിലും ഓര്‍ത്തുനോക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക വേണു നാഗവള്ളിയും ശാന്തികൃഷ്ണയും തന്നെ. സ്‌ക്രീനിലൂടെ ഒന്നും മിണ്ടാതെ അവര്‍ നടന്നുപോയിരുന്നു. ഇടയ്ക്ക് വേണു നാഗവള്ളിയൊന്ന് വിളറിച്ചിരിക്കുമ്പോള്‍ ശാന്തികൃഷ്ണ ചിരിയേറ്റുവാങ്ങി തലകുനിക്കും. പശ്ചാത്തലത്തില്‍ ഇലപൊഴിഞ്ഞ മരങ്ങള്‍. അവര്‍ പാടിയ പാട്ടുകള്‍ക്കും ഈ സൗമ്യതയുണ്ടായിരുന്നു. ഒരുവട്ടം കൂടിയാ പഴയ പലതിലേക്കും തിരികെയെത്താന്‍ മോഹിപ്പിക്കുന്ന ഈണങ്ങള്‍. കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആരെയും അനുരാഗിയാക്കുന്ന ഗൃഹാതുരതയുടെ ഹൃദയരാഗങ്ങള്‍.
നായകന്റെ കൈയിലെ പുസ്തകത്തില്‍നിന്ന് മറ്റൊന്നു കൂടി വായിച്ചെടുക്കാം. അത് കവിതയുടെ കാലമായിരുന്നു. കടമ്മനിട്ടയുറഞ്ഞതും അയ്യപ്പന്‍ പാടിയതും ചുള്ളിക്കാട് പൂത്തതും.... മലയാളത്തിലെ എക്കാലത്തെയും പ്രേമഭരിതമായ വരികള്‍ അന്നുണ്ടായി. ദുഃഖം ആനന്ദമായ കാലം. കവിതയുടെ സര്‍പ്പദംശനം. യൗവനം പറഞ്ഞു: ''ഐ വാണ്ട് യുവര്‍ വൈല്‍ഡ് സബ്സ്റ്റന്‍സ്...'' ചോരചാറിച്ചുവപ്പിച്ച പനീര്‍പ്പൂക്കളായി ഓര്‍മ്മപുസ്തകങ്ങളില്‍ കൊഴിയാതെ കിടക്കുന്ന കുറെ വരികള്‍.ഈ കാലം എണ്ണപ്പണം തേടിയുള്ള മലയാളിയുടെ അവസാനിക്കാത്ത യാത്രയുടെ തുടക്കം കൂടിയായിരുന്നു. പേര്‍ഷ്യയുടെ സ്ഥാനത്ത് ദുബായ് എന്ന വാക്കുണ്ടായ സമയം. പത്രങ്ങളുടെ ചരമക്കോളത്തില്‍ മക്കളുടെയും മരുമക്കളുടെയും ബ്രാക്കറ്റില്‍ ഗള്‍ഫ് എന്ന് പ്രത്യക്ഷപ്പെട്ടു തുടങ്ങിയതും ഗള്‍ഫുകാരന്റെ കമ്പോളനിലവാരം കുത്തനെ ഉയര്‍ന്നതും അന്നായിരുന്നു. പെര്‍ഫ്യൂമുകളുടെ വാസന പടര്‍ന്ന നാളുകള്‍. വി.സി.ആറിലൂടെ സിനിമകള്‍ വീട്ടിലേക്ക് വന്നതും വിമാന ചിഹ്നമുള്ള എയര്‍മെയിലുകള്‍ പറന്നതും പിന്നെ പച്ചയും മഞ്ഞയും ചുവപ്പും കലര്‍ന്ന ലുങ്കികള്‍ വ്യാപകമായതും...
ഈ ഫ്രെയിമിലുമുണ്ട് ബെല്‍ബോട്ടത്തിന്റെ സാന്നിധ്യം. ആദ്യമായി ഗള്‍ഫിലേക്കുപോയപ്പോള്‍ ഇട്ടത് ഇതായിരുന്നുവെന്നു പറഞ്ഞ് സുഹൃത്തിന്റെ അച്ഛന്‍ ഒരിക്കലൊരു പെട്ടി തുറന്നു കാണിച്ചു. അതു മടക്കുകളില്‍ മഞ്ഞനിറം പുരണ്ട വെള്ള ബെല്‍ബോട്ടം പാന്റായിരുന്നു. വീട്ടുകാര്‍ക്ക് കാണാനായി അയച്ചുകൊടുക്കുന്ന ചിത്രത്തില്‍ എണ്ണപ്പനകള്‍ക്കു കീഴെ നില്‍ക്കുന്ന ഗള്‍ഫുകാരെല്ലാം അന്ന് വേണുനാഗവള്ളിയെപ്പോലെയായിരുന്നു.
Thursday, December 16, 2010
അമ്മാവന്‍ ഔട്ട് ഓഫ് റേഞ്ച്.
ഹലോ..ഹലോ അമ്മാവാ..
എന്താ മോനെ വിശേഷം ?
നല്ല വിശേഷം. അമ്മാവന് സുഖമല്ലേ ?
അതെ പരമ സുഖം.
ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ. പറയൂ.
അതിനു മുഖവുര എന്തിനാ ?
അതേയ് അമ്മാവാ...എനിക്ക് ഒരു വിസ വേണം.
ഹലോ...ഹലോ... എന്താ പറഞ്ഞത് ?
ഒരു വിസ വേണം വിസ വേണം...
ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്‍ക്കുന്നില്ല.
എനിക്ക് ഒരു വിസ അയച്ചു തരണംന്നു.
ഹലോ കേള്‍ക്കാന്‍ പറ്റുന്നില്ല. ഒട്ടും റേഞ്ച് ഇല്ല.
അമ്മാവാ കേള്‍ക്കാമോ ?
ഇല്ല മോനെ ഒന്നും ക്ലിയര്‍ ആകുന്നില്ല. നീ വല്ലതും പറഞ്ഞോ ?
അമ്മാവാ വിസാ വിസാ കേള്‍ക്കാമോ ?
വിസിലോ എന്ത് വിസില്‍ ?
വിസിലല്ല അമ്മാവാ. വിസാ …
വിമ്മോ.?? ഒന്നും കേള്‍ക്കുന്നില്ല.
വിസ തന്നാല്‍ അമ്മയുടെ പേരില്‍ റോഡ് സൈഡിലുള്ള മുപ്പത്തഞ്ചു സെന്റ് സ്ഥലം അമ്മാവന്‍റെ പേരില്‍.......
മോനെ എന്താ പറഞ്ഞത്... മുപ്പത്തഞ്ചു സെന്റ് സ്ഥലം...??
റേഞ്ച് വന്നോ അമ്മാവാ........
വന്നു മോനെ..... മുപ്പത്തഞ്ചു സെന്റ് സ്ഥലം... ബാക്കി പറയൂ.....
ശരിക്കും കേള്‍ക്കാമോ അമ്മാവാ ?
അതേ കേള്‍ക്കാം കേള്‍ക്കാം. നന്നായി കേള്‍ക്കാം. പറയൂ...
അല്ല. റേഞ്ച് ഇല്ലെങ്കില്‍ ഞാന്‍ പിന്നെ പറയാം അമ്മാവാ.
ഇപ്പൊ നല്ല റയിഞ്ചുണ്ട് മോനെ. ഇപ്പൊ തന്നെ പറയൂ....
പറയട്ടെ അമ്മാവാ.. ഫോണ്‍ ചെവിയുടെ അടുത്തേക്ക് വെച്ചോളൂ
വെച്ചു മോനെ ഇനി പറഞ്ഞോളൂ.
അമ്മാവന് ഒന്നും തോന്നരുത്..........
ഇല്ല മോനേ.....മോന്‍ ധൈര്യമായിട്ട് പറഞ്ഞോളൂ
അതേയ് പറയാന്‍ വന്നത് മറ്റൊന്നുമല്ല. ഒരു വിസ ചോദിച്ചപ്പോഴെക്കും റേഞ്ച് പോണ താനൊക്കെ ഒരു അമ്മാവനാണോടാ....... തെണ്ടീ....... എടാ *&^&&*&^&*................ **
താങ്കള്‍ വിളിച്ച എയര്‍ട്ടെല്‍ കസ്റ്റമര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്**
എങ്കിലും എന്റെ സുഡാനീ .......
അബുദാബിയില്‍ ആദ്യമായി വന്ന കാലം. ഏഴു വര്‍ഷത്തെ ഒമാന്‍ ജീവിതതിനോടുവില്‍, അവിടുത്തെ സ്വദേശി വല്‍ക്കരണം, എന്നെ ചവിട്ടിപ്പുരതാക്കിയപ്പോള്‍ രക്ഷ നേടാന്‍ ആത്മ സുഹുര്തിനെ വിളിച്ചപെക്ഷിക്കുകയെ രക്ഷയുള്ളൂ.. അവനയച്ചു തന്ന വിസിറ്റ് വിസയില്‍ ദുബൈയിലെത്തി... ജോലി തേടി.. കുറെ.... ദുബൈയുടെ യഥാര്‍ത്ഥ മുഖം ആ ദിവസങ്ങളില്‍ കണ്ടു.. എല്ലാം കൂടെ ഒടുവില്‍ അബുദാബിയില്‍ നിന്ന് കുറെ ഉള്ളിലായി "തവീല" എന്ന സ്ഥലത്ത് ജോലി കിട്ടിയപ്പോള്‍ ആശ്വാസമായി... വിസിറ്റ് വിസയിലാണ്. കൊറിയന്‍ കമ്പനിയാണ്. എന്നാലും കുഴപ്പമില്ല.... വിസിറ്റ് തീരുമ്പോഴേക്കും വിസ എടുക്കാമെന്ന ധാരണയില്‍ കയറിക്കൂടി..... വളരെ സുഖം...... ഇതൊരു ആമുഖം മാത്രം.... എന്തിനിത്ര പറഞ്ഞെന്നോ... തുടക്കക്കാരനാനെന്നു മനസിലാക്കാന്‍.... ഒരിക്കല്‍ ജോലി സ്ഥലത്ത് നിന്നും അബുദാബി പോകാന്‍ ടാക്സി കാത്തിരിക്കുകയായിരുന്നു. ദുബായ് അബുദാബി ഹൈവേ റോഡ്.. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കൊറോള കാര്‍ വന്നു നിര്‍ത്തി. സുഡാനി ഡ്രൈവര്‍ അറബിയില്‍ ചോദിച്ചു. "എങ്ങോട്ടാ"? ഒമാന്‍ വാസം പഠിപ്പിച്ച പാടതാല്‍ അറബിയില്‍ തന്നെ പറഞ്ഞു ‘ അബുദാബിയിലേക്ക് ‘ . ‘ എന്നാല്‍ കയറിക്കോ ‘ . കയറി ഇരുന്നു. അപ്പോഴാണ് കണ്ടത് ഉള്ളില്‍ ആളുണ്ടെന്നു..... കറുത്ത ഗ്ലാസ് ആയിരുന്നതിനാല്‍ മുമ്പിലുള്ള ആളെ മാത്രമേ കണ്ടിരുന്നുള്ളൂ. കുറച്ചു ദൂരം പോയതെ ഉള്ളൂ ഡ്രൈവര്‍ വണ്ടി നിര്‍ത്തി.. തന്റെ പേഴ്സ് എടുത്തു ഡ്രൈവിംഗ് സീറ്റില്‍ വെച്ച്..(പിന്നീടാനെനിക്ക് മനസിലായത്, അതെന്തിനായിരുന്നെന്നു... നിങ്ങള്‍കും വൈകാതെ മനസിലാകും) അയാള്‍ പുറത്തിറങ്ങി.. ബോനെറ്റ് തുറന്നു എന്തൊക്കെയോ ശരിയാക്കി തിരിച്ചു വന്നു... അതിനിടയില്‍ ഇവിടെ ഉള്ളില്‍ ചിലത് സംഭവിച്ചിരുന്നു.... ഉള്ളിലുള്ളത് മുമ്പിലും പുറകിലുമായി മൂന്നു കരുംബന്മാര്‍. എല്ലാവരും സുടാനികലാനെന്നു അവര്‍ അറബി സംസാരിക്കുന്നത് കേട്ടപ്പോള്‍ തോന്നി. മുമ്പിലുള്ള ആള്‍ ഡ്രൈവിംഗ് സീടിലുണ്ടായിരുന്ന പേഴ്സ് എടുത്തു പുറകിലുള്ള ആള്‍ക്ക് കൈമാറി... അവനതു ചിരിച്ചു കൊണ്ട് സ്വന്തം കീശയില്‍ വച്ചു. ഇവര്‍ കൂട്ടുകാരായിരിക്കുമെന്നു കരുതി, തമാശക്ക് എടുത്തു വെച്ചതായിരിക്കുമെന്നു കരുതി ഞാനും ഒരു ഇളം ചിരി ചിരിച്ചു.. തിരിച്ചു വന്ന ഡ്രൈവര്‍ നേരെ സീറ്റില്‍ ഇരുന്നു വണ്ടി എടുത്തു... കുറച്ചു ദൂരം പോയപ്പോള്‍ അയാള്‍ സീറ്റിലിരുന്ന പേഴ്സ് തിരഞ്ഞു... എങ്ങും കണ്ടില്ല..... അയാള്‍ ചോദിച്ചു; ‘ ആരാ എന്റെ പേഴ്സ് എടുത്തത് ‘ ...... ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും ഡ്രൈവറുടെ ശബ്ദം കൂടി കൂടി വന്നു... ആദ്യം തമാശ ആയിരിക്കുമെന്ന് കരുതി ഞാനുമൊന്നും മിണ്ടിയില്ല..... ഒടുവില്‍ ഗത്യന്തരമില്ലാതെ ഞാന്‍ പറഞ്ഞു..... ഇതാ ഇയാളുടെ കൈവശമുണ്ടെന്നു..... എന്നെ രൂക്ഷമായൊന്നു നോക്കി അയാളാ പേഴ്സ് തിരിച്ചു കൊടുത്തു..... ഉടനെ ഡ്രൈവര്‍ പേഴ്സ് തുറന്നു പണം എന്നി നോക്കി.... "അയാള്‍ വീണ്ടും ഒച്ച വെച്ചു. ‘ ഇതില്‍ ആയിരം ദിര്‍ഹം കുറവുണ്ട് ‘ ... അത് വരെയുള്ളതെല്ലാം മറന്നു ഞാനും സത്യം മനസിലാക്കി തുടങ്ങി.. സംഗതി കളി കാര്യമാവുകയാനല്ലോ...... ഡ്രൈവര്‍ എല്ലാവരോടും ചോദിച്ചു, ആരും ഞങ്ങള്‍ കണ്ടില്ല . പേഴ്സ് എടുത്തു എന്ന് മാത്രം അയാള്‍ പറഞ്ഞു..... ഒടുവില്‍ അയാള്‍ പറഞ്ഞു ഒരു കാര്യം ചെയ്യൂ.. എല്ലാവരും നിങ്ങളുടെ പേഴ്സ് എടുത്തു തരൂ... ഞാന്‍ ചെക്ക് ചെയ്യട്ടെ.... എല്ലാവരുടെയും പേഴ്സ് ചെക്ക് ചെയ്തു...... കൂടെ ഞാനെന്‍റെ പേഴ്സ് ഉം കൊടുത്തു... അയാളത് ചെക്ക് ചെയ്തു തിരിച്ചും തന്നു...... നഷ്ടപ്പെട്ട തുക കണ്ടെത്താനായില്ല. അയാള്‍ പിന്നെയും പറഞ്ഞു " ആരോ എടുത്തു ഒളിപ്പിച്ചു വെച്ചിരിക്കുകയാ..... ഇപ്പോള്‍ പറഞ്ഞോ ഞാനിപ്പോള്‍ പോലീസിനെ വിളിക്കും".... എനിക്കും പേടി തുടങ്ങി. ഒന്നാമത് വിസയില്ല.... വിസിറ്റ് ആണ്. അതും പേപ്പര്‍ ഒന്നും കയ്യിലില്ല. തിരക്കിട്ട് വരുന്നതാകയാല്‍ പാസ്പോര്‍ട്ടും വിസ പേപ്പറും ഓഫീസില്‍ വെച്ചു പോരുകയായിരുന്നു. പിന്നീട് ഡ്രൈവര്‍ ഉടെ അടുത്ത വാക്ക് . അതെന്നെ സമാശ്വസിപ്പിക്കുന്നതായിരുന്നു......" നിങ്ങള്‍ ഇവിടെ അടുത്ത് നിന്ന് കയറിയതല്ലേ.... എനിക്കറിയാം നിങ്ങള്‍ എടുക്കില്ലെന്ന്...... നിങ്ങള്‍ ഒരു കാര്യം ചെയ്യൂ.....ഞാനിവരെയും കൊണ്ട് ശഹാമ പോലീസ് സ്റ്റേഷനില്‍ കയറുകയാണ്. ഞാന്‍ റോഡരുകില്‍ വണ്ടിയൊന്നു ചവിട്ടാം . നിങ്ങള്‍ ഡോര്‍ തുറന്നു ചാടി ഇറങ്ങണം... പെട്ടെന്ന് വേണം, ഇല്ലെങ്കില്‍ ഇവര്‍ ഇറങ്ങി ഓടും..." ഞാനും മറ്റൊന്നും ആലോചിച്ചില്ല..... രക്ഷപെട്ട സന്തോഷത്തില്‍ അയാള്‍ പറഞ്ഞ പോലെ ചെയ്തു...... കാര്‍ സ്പീഡില്‍ പോയി....... രക്ഷപെട്ടു...... ഹാവൂ....... എന്നെല്ലാം കരുതി വെറുതെ ഞാനെന്‍റെ പേഴ്സ് തുറന്നു നോക്കി... അതില്‍ പത്തിന്റെ അഞ്ചു നോട്ടുകലാനുണ്ടായിരുന്നത്. സമാധാനമായി. അതവിടെ തന്നെയുണ്ട്..... പിന്നെ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ അതിന്റെ ഉള്ളിലെ മറ്റൊരു അറയിലുണ്ടായിരുന്ന 500 ദിര്‍ഹത്തിന്റെ നോട്ടു അവിടെ തന്നെയുണ്ടോ എന്ന് വെറുതെ നോക്കി. മുകളിലത്തെ നോട്ടു അവിടെയുണ്ടല്ലോ. അപ്പോള്‍ പിന്നെ നോക്കണ്ടല്ലോ. എന്തായാലും നോക്കാം....... പക്ഷെ ... അതെന്നെ വിറപ്പിച്ചു കഴിഞ്ഞിരുന്നു...... അവിടം ശൂന്യമായിരുന്നു........ പെട്ടെന്ന് ഞാന്‍ കാര്‍ തിരഞ്ഞു നോക്കി... അതിന്റെ പോടീ പോലും കാണാനുണ്ടായിരുന്നില്ല.. ഞാനെന്‍റെ സുഹുര്തിനെ വിളിച്ചു കാര്യം പറഞ്ഞു.... അവന്‍ പറഞു തന്നു .. ദുബായ് അബുദാബി റൂട്ടില്‍ ഇത്തരത്തില്‍ ആളുകളെ പറ്റിക്കുന്ന കഥ......... ജീവിതത്തില്‍ ആദ്യമായി ഞാന്‍ പറ്റിക്കപ്പെട്ടു.... പത്രങ്ങളിലൊക്കെ ഒരുപാട് വന്ന തട്ടിപ്പാണ്. നീ ഇതൊന്നും അറിഞ്ഞിരുന്നില്ലേ...... അവനതു പറയുമ്പോഴും....... എന്റുമ്മ തലേന്ന് ഫോണില്‍ പറഞ്ഞ വാക്കുകളായിരുന്നു മനസ്സില്‍... മോനെ.... നമ്മള്‍ സാധനം വാങ്ങുന്ന കടയില്‍ പൈസ കൊടുത്തില്ലെങ്കില്‍ ഇനി തരില്ല എന്ന് പറഞ്ഞിട്ടുണ്ടുട്ടോ.. ന്റെ പടച്ചോനെ.... കടം വാങ്ങിയ ഈ പൈസ തന്നെ വേണമായിരുന്നോ? ഇത് കഥയല്ല .. സ്വന്തം അനുഭവം.... അറിയാതവര്‍കായി... പ്രൈവറ്റ് ടാക്സി വളരെ ശ്രദ്ധിച്ചു കയറുക..... ( ഗുണ പാഠം... : ഞാനിപ്പോള്‍ പബ്ലിക് ടാക്സിയിലല്ലാതെ യാത്ര ചെയ്യാറില്ല ) | |
കാലം കല്ലുപെന്‍സില്‍ കൊണ്ടെഴുതിയത്..
മനസ്സ് ഒരു സ്ലേറ്റ് പോലെയാണ്.കാലം മഷിപ്പച്ച കണക്കെയും.അങ്ങനെനോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്.മാഞ്ഞുപോകുമ്പോഴും ഒരു നനവ് ബാക്കിനില്‍ക്കും.മനസ്സിനെ സ്ലേറ്റെന്നുവിളിക്കാന്‍ മറ്റൊന്നുകൂടിയുണ്ട്.ഓര്‍മ്മകളുടെ അക്ഷരമാല നെഞ്ചോടുചേര്‍ത്തു പിടിച്ച ഒരു സ്ലേറ്റില്‍ നിന്ന് തുടങ്ങുന്നു.
എല്ലാ അറിവുകളും അതില്‍ ആരംഭിച്ചു.തടി കൊണ്ടുള്ള ചതുരക്കുപ്പായമിട്ട കറുമ്പന്‍ കൂട്ടുകാരനായിരുന്നു സ്ലേറ്റ്.'ഇവിടെ എഴുതിവളരൂ'എന്നു പറഞ്ഞ് ചങ്കുകാട്ടിത്തന്ന ചങ്ങാതി.അവനായിരുന്നു ആദ്യ സഹപാഠിയും.സ്ലേറ്റിന്റെ ചട്ടയില്‍ ചെറിയ തകരക്കഷ്ണങ്ങള്‍ മുള്ളാണികള്‍ കൊണ്ട് ബട്ടണുകള്‍ പോലെ തുന്നിവച്ചിട്ടുണ്ടാകും.അതുപയോഗിച്ച് ഇടയ്ക്കിടെ സ്ലേറ്റ് കളിയായി നുള്ളിനോവിക്കുകയും ചെയ്തു.
സ്ലേറ്റില്‍ ആദ്യം തെളിഞ്ഞ അക്ഷരം 'അ' ആയിരുന്നു.'അ' ആനയെപ്പോലെ തോന്നിച്ചിരുന്നു അന്ന്.അതുകൊണ്ടുതന്നെ 'അ' എഴുതുകയായിരുന്നില്ല.പകരം വരച്ചു.വിരലിന് വഴികാട്ടാന്‍ ആരെങ്കിലും ചാരെ കാണും.കല്ലുപെന്‍സില്‍ കൊണ്ട് ആദ്യമായി സ്ലേറ്റിലെഴുതുമ്പോള്‍ ഒരു കൈപ്പടത്തിന്റെ കരുതല്‍ വിരലുകളെ പൊതിഞ്ഞുനിന്നു.ഒടുവില്‍ തനിയെ സ്ലേറ്റില്‍ പിച്ചവച്ചുകഴിയുമ്പോള്‍ അരികെ അമ്മയെങ്കില്‍ ഒരുമ്മ.അച്ഛന്‍ തരുന്നത് തോളിലൊരു തലോടല്‍.അപ്പൂപ്പന്റെ സമ്മാനം വലിയൊരു ചിരിയായിരുന്നു.സ്ലേറ്റിന്റെ കവിളിലപ്പോള്‍ മുറുക്കാന്‍ തരികള്‍ പൊട്ടിടും.
'അ' കഴിഞ്ഞാല്‍ 'മ്മ'.അതെഴുതുമ്പോള്‍ വലിയൊരു മല കയറിയിറങ്ങുന്നതുപോലെ തോന്നും.മടിയുടെ കിതപ്പ്.'വലിയ ആളാകണ്ടേ' എന്ന വാക്കില്‍ ചിണുങ്ങല്‍ മതിയാക്കി വീണ്ടും മലകയറ്റം.അങ്ങനെ ആദ്യമായി എഴുതിയ വാക്ക് 'അമ്മ' എന്നായി. അതുകാണ്‍കെ എല്ലാ ക്ഷീണവും പറന്നുപോയി.വാത്സല്യം ചുരത്തിനിന്ന രണ്ടക്ഷരങ്ങള്‍.
വാലുള്ള 'അ' ആയിരുന്നു 'ആ'.അങ്ങനെ പറഞ്ഞുതന്നതും അക്ഷരം പഠിപ്പിച്ചവര്‍ തന്നെ.പക്ഷേ എഴുതുമ്പോള്‍ വാലിനേക്കാള്‍ ഒരു തുമ്പിക്കൈ നീണ്ടുവരുന്ന തോന്നലായിരുന്നു.സ്ലേറ്റിലെ ആദ്യത്തെ വാക്കിന് അമ്മിഞ്ഞമധുരമായിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ കുട്ടിക്കാലത്തെ ഏറ്റവും വലിയ കൗതുകം നെറ്റിപ്പട്ടം കെട്ടിനിന്നു.'ആന' എന്ന വാക്ക് പൂര്‍ത്തിയാകുമ്പോള്‍ വല്ലാത്തൊരു തലയെടുപ്പായിരുന്നു ആ അക്ഷരങ്ങള്‍ക്കും കുഞ്ഞുമനസ്സിനും.
സ്ലേറ്റിലെ ആദ്യാക്ഷരങ്ങളില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിതുടങ്ങുന്നു.വളഞ്ഞുപുളഞ്ഞും കയറിയിറങ്ങിയുമുള്ള നാട്ടുപാതകള്‍.അതു ജീവിതയാത്രയുടെ ആരംഭം കൂടിയായിരുന്നു.ആദ്യമായി സ്‌കൂളിലേക്കുപോയ ദിവസത്തിന് കണ്ണീര്‍മഴയുടെ തണുപ്പാണ്.ഒന്നുകില്‍ മാനം അല്ലെങ്കില്‍ മനം.....കരഞ്ഞു.
കൊതിപ്പിക്കുന്ന പലതും കാട്ടി സ്‌കൂളിലേക്കുള്ള വഴി പിന്നെ മാടിവിളിച്ചു.അത്ഭുതങ്ങള്‍ ഒളിച്ചിരുന്ന ഒറ്റയടിപ്പാതകള്‍.അതിന്റെ അരികുകളിലെ വേലിപ്പത്തലുകളില്‍ കട്ടുപറിക്കാന്‍ മാത്രമായി കണ്ണാന്തളികള്‍ വിടര്‍ന്നുനിന്നു.കൈ നീട്ടുമ്പോള്‍ ഇടയ്ക്ക് ഓന്തുകള്‍ നാവുനീട്ടി പേടിപ്പിച്ചു.പൊന്തകള്‍ക്കിടയില്‍ നിന്ന് 'ശൂ..ശൂ..'എന്ന ശബ്ദം വരുമ്പോള്‍ പേടിക്കണമെന്നാണ് നിര്‍ദ്ദേശം.പാമ്പിന്റെ വിളിയാണ്.അപ്പോള്‍ നടത്തം നെഞ്ചിടിപ്പോടെയാകും .
ഒറ്റയ്ക്കായിരുന്നില്ല. ഓര്‍ത്തുനോക്കുക;അന്ന് കൂടെയുണ്ടായിരുന്നവരെക്കുറിച്ച്.അവരൊക്കെയിപ്പോള്‍ ഏതേതു വഴികളിലൂടെയാണ് നടക്കുന്നുണ്ടാകുക.ഒപ്പം ഒരുപാടുപേരുണ്ടായിരുന്നെങ്കിലും കൂടുതലിഷ്ടം ഒരാളോടാകും.യാത്രയില്‍ എന്തിന്റെയും പാതിയവകാശി.വഴിയരികില്‍ മൂര്‍ച്ചയേറിയ നാവുള്ള ചില പുല്ലുകളുണ്ട്.കളിച്ചും ചിരിച്ചും കണ്ണുപൊത്തിയും നീങ്ങുമ്പോള്‍ അവ കുശുമ്പോടെ കാലില്‍ ഉരസും.നീറ്റലോടെ നിലവിളിക്കവെ തുപ്പലുപുരട്ടി തന്നിരുന്നതും ഏറ്റവും അരികെയുണ്ടായിരുന്നയാള്‍ തന്നെ.സ്‌കൂളിലേക്കുള്ള വഴിയിലെ പൂവുകളും പൂമ്പാറ്റകളും പിന്നെ നിധിപോലെ സൂക്ഷിച്ചുവച്ച കല്ലുപെന്‍സിലുകളും ആ സ്‌നേഹത്തിനുള്ളതായിരുന്നു.പകര്‍ന്നു കൊടുത്തിരുന്നത് കിനാവുകള്‍ കൂടിയായിരുന്നു.
മാമ്പഴക്കാലത്താണ് വഴിക്ക് ഏറ്റവും മധുരം.കണ്ണിമാങ്ങാചുന പുരണ്ട കാറ്റില്‍ മാവുകളിലേക്ക് കല്ലുകള്‍ മത്സരിച്ച് പറന്നു.കുപ്പായത്തില്‍ കറകള്‍ ഭൂപടങ്ങള്‍ വരച്ചു.
സ്ലേറ്റപ്പോള്‍ പുസ്തകസഞ്ചിയിലായിരിക്കും.സഞ്ചിയില്ലാത്തവര്‍ പുസ്തകങ്ങള്‍ക്കൊപ്പം കറുത്ത റബ്ബര്‍ കൊണ്ട് സ്ലേറ്റിന് അരഞ്ഞാണമിട്ടു.സ്‌കൂള്‍കാലത്തിന്റെ ഏറ്റവും ഇലാസ്തികതയേറിയ ഓര്‍മ്മകളിലൊന്ന് ഈ റബ്ബര്‍ ആണ്.ബഞ്ചുകളില്‍ കാഷ്ഠിക്കുന്ന സ്‌കൂള്‍മച്ചിലെപ്രാവുകള്‍ക്കുനേരെ തൊടുത്ത തെറ്റാലിയുടെ ഞാണ്‍ .കയ്യിലും കഴുത്തിലുമണിഞ്ഞ കളിയാഭരണം.
മഴക്കാലത്ത് ചേമ്പിലകള്‍ക്കൊപ്പം സ്ലേറ്റൊരു കുടയാകും.ചാറ്റല്‍മഴയിലൂടെ സ്ലേറ്റ് ചൂടിയോടുമ്പോള്‍ ഗൃഹപാഠമായ 'പറ'യും 'പന'യും വഴിലെവിടെയോ ഒലിച്ചുപോകും.
സ്ലേറ്റിന്റെ കവിളുകള്‍ എപ്പോഴും കൊതിച്ചത് മഷിപ്പച്ചയുടെ മുത്തമാണ്.മഷിപ്പച്ച തൊടുമ്പോള്‍ സ്ലേറ്റില്‍ നിന്ന് എന്തും മാഞ്ഞുപോകുമായിരുന്നു.നാലുമണിക്ക് ശേഷം മഷിപ്പച്ചകള്‍ ഉറക്കം നടിച്ച്കിടക്കും.സ്‌കൂള്‍വിട്ടുവരുന്നവര്‍ തൊടിയിലേക്കിറങ്ങുന്നത് അപ്പോഴാണ്.നുള്ളിയെടുക്കുമ്പോഴത്തെ വേദന മറന്നുപോകാനായിരിക്കണം മഷിപ്പച്ചകളെ കഴുകിയെടുത്തിരുന്നത്.ആഫ്രിക്കന്‍പായലുകള്‍ക്കടിയില്‍ വാലുപോലെ വെള്ളത്തിലൊളിച്ചുകിടന്ന നീളന്‍തണ്ടുകളായിരുന്നു മറ്റൊന്ന്.കുളത്തില്‍ ഏറ്റവും വലിയ തണ്ടിനുവേണ്ടിയാകും അന്വേഷണം.അവ നാളേക്കായി സ്ലേറ്റിനൊപ്പം സൂക്ഷിച്ചുവയ്ക്കുന്ന വമ്പിന്റെ അടയാളം കൂടിയായിരുന്നു. സ്ലേറ്റ്തുടയ്ക്കാന്‍ ഓരോ നാടിനുമുണ്ടായിരുന്നു ഇങ്ങനെ പലതരം ചെപ്പടിവിദ്യകള്‍. ഏതു തെറ്റും എളുപ്പത്തില്‍ മായ്ച്ചു കളയാമെന്ന കള്ളം ആദ്യമായി പഠിപ്പിച്ചു തന്നവ.
വര്‍ഷമെത്ര കഴിഞ്ഞാലും മുന്നിലൂടെ പോകുമ്പോള്‍ പള്ളിക്കൂടങ്ങള്‍ അകത്തേക്ക് വിളിക്കും.ഓടിക്കളിച്ച മുറ്റവും ഒച്ചവച്ച ക്ലാസ്സുകളും കാണ്‍കെ അനുഭവിക്കുന്ന വികാരത്തിന് പേരില്ല.മനസ്സപ്പോള്‍ ചോദിക്കും..ആ ബെഞ്ച് ഇപ്പോഴും ഉണ്ടാകുമോ..
ഇന്നലെകള്‍ക്കരികെ....അവര്‍
രമണന്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സ് ഒരിക്കലും കാല്പനികതയുടെ കാനനഛായകളിലേക്ക് ആടുമേക്കാന്‍പോയിട്ടില്ല.പകരം ഭയം രണ്ടു പച്ച ഈര്‍ക്കിലികളായി മുന്നില്‍ പത്തിയാട്ടി.ചുവന്ന കണ്ണുകളുള്ള ഒരു കുറിയ രൂപം പാമ്പിനെപ്പോലെ വളഞ്ഞു നിന്നു.അതായിരുന്നു രമണന്‍. നാട്ടിലെ ചെത്തുകാരിലൊരാള്‍.കുട്ടിക്കാലത്തിന്റെ ഏറ്റവും വലിയ പേടികളിലൊന്ന്.
ബാല്യത്തിന് പേടിയും കൗമാരത്തിന് പ്രണയവും വാര്‍ധക്യത്തിന് ലഹരിയും നല്‍കിയവരായിരുന്നു ചെത്തുകാര്‍.ഒരുകാലം കേരളത്തിന്റെ പുലരികളിലേയും അന്തികളിലേയും പതിവു കാഴ്ച.മലയാളിയുടെ പൗരുഷപ്രതീകം.പൊക്കിളിനെ മുത്തുന്ന സ്വര്‍ണ്ണമാലയിട്ട,് ഒറ്റത്തോര്‍ത്തുടുത്ത് സൈക്കിളില്‍ സഞ്ചരിച്ച ചെത്തുകാര്‍ ആണത്തം കോപ്പകളില്‍ പകര്‍ന്നു.ഉയരങ്ങള്‍ കീഴടക്കാനുള്ളതാണെന്ന് പഠിപ്പിച്ചത് അവരായിരുന്നു.അതുകൊണ്ടുതന്നെ നമ്മള്‍ മുകളിലേക്ക് നോക്കി അസൂയപ്പെട്ടു. നടന്‍ മുരളിയുടെ തൊണ്ണൂറുകളിലെ മുഖം ഓര്‍ത്തു നോക്കുക.ഏതാണ്ട് അതു പോലെയായിരുന്നു ചെത്തുകാരുടെ ശരീരഭാഷ.കണ്ണുകള്‍ തീക്കട്ടകള്‍.തലയൊരു മസ്തകം.ശരീരം ബലിഷ്ഠം.നടത്തം അതിവേഗം.ചിലരുടെ വയര്‍ കള്ളുശേഖരിക്കാനുള്ള മാട്ടം പോലെ തോന്നിച്ചു.
ചെത്തുകാരായിരുന്നു അന്തിക്കാട്ടെ പ്രണയകഥകളിലെ വില്ലന്മാര്‍.കാരണം ദൈവത്തെപ്പോലെ അവരും എല്ലാം കാണുന്നവരായിരുന്നു.ചെത്തുതെങ്ങിന്റെ മുകളിലിരുന്ന് ജോലിചെയ്യുമ്പോള്‍ ദേശത്തിന്റെ ഏരിയല്‍ വ്യൂ അവര്‍ക്ക് ലഭിച്ചു.ആ കാഴ്ചയില്‍, ആര്‍ ആരോടൊക്കെ പ്രണയത്തിലാണ് എന്നവര്‍ക്ക് എളുപ്പം മനസ്സിലാകും. (സത്യന്‍ അന്തിക്കാട്,മാതൃഭൂമി ഓണപ്പതിപ്പ് 2009)
പക്ഷേ,ചെത്തുകാര്‍ അത്യുന്നതങ്ങളില്‍ തെങ്ങിന്റെ മഹത്വം കണ്ടെത്തി.ഭൂമിയില്‍ സന്മസ്സുള്ളവരും ഇല്ലാത്തവരുമായ ഒരുപാട് പേര്‍ അവര്‍ കൊണ്ടുവരുന്ന സമാധാനം കാത്തുകഴിഞ്ഞു.ടോപ്പ്ആംഗിളില്‍ എല്ലാം അറിയുന്നവന്റെ അഹങ്കാരത്തോടെ,വരം പോലെയൊന്ന് കൈയിലുള്ളതിന്റെ വിജയഭാവത്തോടെ ചെത്തുകാര്‍ തെങ്ങിന്‍തോപ്പുകളുടെ വിസ്തൃതിയിലൂടെ നടന്നു.
പ്രഭാതം മുതല്‍ ചെത്തുകാര്‍ക്ക് ഒരേ വീര്യമായിരുന്നു.സൂര്യനൊപ്പം അവരും തെങ്ങിന്‍ മുകളില്‍ ഉദിച്ചു.അന്ന് രാവിലെകളുടെ താളമായിരുന്നു തെങ്ങുചെത്തുന്നതിന്റെ ശബ്ദം.മരംകൊത്തികളെ പോലെ തെങ്ങിന്‍മുകളിലിരുന്ന് ചെത്തുകാര്‍ പ്രത്യേക ഈണത്തില്‍ ശബ്ദിച്ചു.മക്കള്‍ക്കു പിന്നാലെ പ്രാതലുമായി പ്രയാസപ്പെട്ടിരുന്ന അമ്മമാരുടെ ആശ്വാസമായിരുന്നു തെങ്ങിറങ്ങി വരുന്ന ചെത്തുകാര്‍.ആ ചെങ്കണ്ണു കാണുമ്പോള്‍ തന്നെ അറിയാതെ വാപൊളിച്ചുപോകും.എന്നിട്ടും വഴങ്ങാത്ത കുറുമ്പന്മാര്‍ക്കുള്ള ആയുധമായിരുന്നു പച്ചഈര്‍ക്കിലുകള്‍.
ഉച്ചയ്ക്ക് ചെത്താന്‍ വരുന്നവരെ ഭയന്നത് കുളിക്കടവിലെ പെണ്ണുങ്ങള്‍ ആയിരുന്നു.ആകാശത്തു നിന്നൊരു ചാരക്കണ്ണ് മേനിയെ ഒപ്പാന്‍ നീണ്ടുവരുന്നുണ്ടെന്ന് അവര്‍ സങ്കല്പിച്ചു. ആ വിചാരം പെണ്‍കണ്ണുകളെ റോന്തുചുറ്റിച്ചു.പക്ഷേ,ഒത്തിരി മനസ്സുകളില്‍ പ്രേമത്തിന്റെ ലഹരി കിനിയിക്കാന്‍ ചെത്തുകാര്‍ക്കായി.സമ്പന്നരുടെ വീടുകളിലെ അന്ത:പുരങ്ങളില്‍ നിന്ന്് കാതരമായ ചില നോട്ടങ്ങള്‍ അവരെത്തേടി ചെന്നു.താഴെയുള്ളവര്‍ അറിയാതെ ഉയരങ്ങളില്‍ കണ്ണും കണ്ണുമിടഞ്ഞു.ചെത്തുകാരുടെ കൈക്കരുത്ത് യാന്ത്രികമായി ചൊട്ടകളെ ത്രസിപ്പിച്ച നേരം പാതിതുറന്നു വച്ച ജനാലയ്ക്കു പിന്നില്‍ നിന്ന മുഖങ്ങള്‍ നഖം കടിച്ചു.മഴയേറ്റ കരിമ്പാറകള്‍ പോലെ വിയര്‍ത്തൊലിച്ചവര്‍ നടന്നകന്നപ്പോള്‍ ആ സ്വര്‍ണ്ണമാലയോട് പെണ്‍മനസ്സുകള്‍ അസൂയപ്പെട്ടു.അറവാതിലുകള്‍ രഹസ്യമായി തുറക്കപ്പെട്ട രാത്രികള്‍ക്ക് കള്ളിന്റെ മണമായിരുന്നു.
ചേര്‍ത്തലയിലും ചേര്‍പ്പിലും അന്തിക്കാട്ടും ചെത്തുകാര്‍ക്കൊപ്പം ഇറങ്ങിപ്പോയ സമ്പന്നപുത്രിമാര്‍ ഒരുപാടുണ്ടായി.പടികളടഞ്ഞു.പിണ്ഡങ്ങളുരുണ്ടു.ഒരുവേള പകയുടെ പച്ചയോലക്കീറുകള്‍ക്ക് കീഴേ നായകന്‍ ശിരസ്സറ്റുകിടന്നു.അത്തരമൊരു പ്രതികാരകഥയില്‍ നിന്നാണ് എസ്.എല്‍.പുരത്തിന്റെ കാട്ടുകുതിര കുളമ്പടിച്ചത്.
അന്തിച്ചെത്തുകാരെ കാത്ത് തെങ്ങിനു കീഴേ കള്ളരിപ്പന്‍ മീശകളുള്ള വയസ്സന്മാര്‍ കൊതിയോടെ നിന്നു.കരുണ പോലെ കിട്ടുന്ന ഇത്തിരി രസത്തിനായി കൈനീട്ടി.ബാക്കിയുള്ള കള്ളുമായി ഷാപ്പിലേക്ക് നടന്നവരുടെ പാത്രത്തില്‍ ഈച്ചകള്‍ മയങ്ങിക്കിടന്നു.
രമണന്‍ ഇന്ന് എവിടെയാണെന്നറിയില്ല.മദനകാമനകളുണര്‍ത്തിയ ചെത്തുകാരെ കാണണമെങ്കില്‍ ഇപ്പോള്‍ പാലക്കാട്ട് പോകണം.മിക്കവരും ചേര്‍ത്തലയില്‍ നിന്ന് തളപ്പിട്ട് കയറിപ്പോയവര്‍.പഴയ ചെത്തുകാരിലേറെപ്പേരെയും കാലം വീഴ്ത്തി.ഉയരങ്ങളില്‍ നിന്നുള്ള അനിവാര്യമായ പതനം.ചെത്ത് എന്ന വാക്കിന് പുതിയ അര്‍ഥമുണ്ടായ നാളുകളില്‍ കിടക്കയിലായിപ്പോയ കുറേപ്പേര്‍.
ചെത്തുകാരുടെ ചോരത്തിളപ്പില്ലായിരുന്നു വലവീശുകാര്‍ക്ക്.ചത്തമീനിന്റെ കണ്ണുകള്‍ കണക്കെ തണുത്ത മനുഷ്യരായിരുന്നു അവര്‍.കായലരികത്തും തോട്ടിറമ്പിലും പൂച്ചകളെപ്പോലെ വീശുകാര്‍ പതുങ്ങി വന്നു.ആരും കെട്ടിയതല്ലായിരുന്നു അവരുടെ മണികള്‍.വലകളുടെ ചിലങ്കകള്‍.വീശുകാര്‍ നടന്നപ്പോള്‍ അവ ചിരിച്ചു;മീനുകള്‍ കേള്‍ക്കാതെ.
കേരളത്തെ ചിത്രീകരിച്ചവര്‍ ഒരിക്കലും വലവീശുകാരെ മറന്നില്ല.ഒരു നാടിനെ എന്നും ഓര്‍മ്മപ്പെടുത്താന്‍ കായലിലേക്ക് വൃത്തത്തില്‍ പറന്നുവീഴുന്ന ഒരു വല മതി. വിരലുകളാല്‍ വിശാലതയെ കാട്ടിത്തരുന്ന നാടോടിനര്‍ത്തകന്റെ മുദ്രയായിരുന്നു വള്ളത്തില്‍ നിന്ന് വലയെറിയുന്നവരെ കാണുമ്പോള്‍ ഓര്‍മ്മ വരിക.
തോടുകളില്‍ വലവീശാന്‍ വരുന്നവരുടെ കാലുകളില്‍ മുട്ടോളം ചെളിക്കറുപ്പുണ്ടായിരുന്നു.ചകിരിത്തടകളുടെ നഖങ്ങളില്‍ വലയുടക്കുമ്പോള്‍ തോട്ടിലിറങ്ങിയുണ്ടായ നിറം.വീശിയെടുത്തത് എന്തെന്ന് അറിയാനുള്ള ആകാംക്ഷ വീശുകാരനേക്കാള്‍ കണ്ടു നില്‍ക്കുന്നവര്‍ക്കാണ്.പതിയെ വലിച്ചടുപ്പിച്ച് കരയിലെ പുല്ലിലേക്ക് സൂക്ഷ്മമായി വല വിടര്‍ത്തിയിടുമ്പോള്‍ വീശുകാരനു ചുറ്റും ചെറിയൊരു ആള്‍ക്കൂട്ടമുണ്ടാകും.പച്ചപ്പുല്ലില്‍ അന്നേരം വെള്ളപ്പരലുകള്‍ പിടയ്ക്കും.വലയെറിഞ്ഞപ്പോള്‍ അരികെ പ്രണയത്തിന്റെ വളകിലുക്കം കേട്ടവരുമുണ്ടായിരുന്നു.പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോള്‍ ഒരു നറുക്ക് ചോദിച്ചവര്‍.
കാലം പലതിലേക്കും പാലം പണിതപ്പോള്‍ ചെത്തുകാരനും വീശുകാരനുമൊപ്പം നമുക്ക് തോണിക്കാരനേയും നഷ്ടമായി.പണ്ട് പുഴ കടന്ന് മലയാളി ഒരു ദിവസത്തിനിടയിലേക്ക് നടന്നിരുന്നത് തോണിക്കാരനിലൂടെയായിരുന്നു.അയാള്‍ അക്കരപ്പച്ചകള്‍ കാട്ടിത്തന്നു.അക്കരെയിക്കരെ നിന്നവരുടെ ആശകള്‍ തീര്‍ത്തുകൊടുത്തു.എത്രയോ ജീവിതങ്ങള്‍ കരയ്ക്കടുപ്പിച്ചു.
പിറന്നുവീണ കുഞ്ഞിന്റെ ആദ്യയാത്ര ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്കാണ്.വെള്ളമൊഴുകുന്ന നാടുകളില്‍ ആ ദിവസം മുതല്‍ കടത്തുവള്ളം ജീവിതത്തിലേക്ക് തുഴഞ്ഞു വരുന്നു.പിന്നെ വളര്‍ച്ചയുടെ ഓരോ കടവിലും വള്ളക്കാരന്‍ നമ്മെയടുപ്പിച്ചു.സ്ലേറ്റും ഒന്നാം പാഠവും നെഞ്ചോടടുക്കിപ്പിടിച്ച സ്‌കൂള്‍യാത്രയില്‍ 'മുറുക്കെപ്പിടിച്ചോളാന്‍' ഓര്‍മ്മപ്പെടുത്തി.കരയടുത്തപ്പോള്‍ കുപ്പായം നനയാതിരിക്കാന്‍ കൈപിടിച്ചുയര്‍ത്തിയതും അയാള്‍ തന്നെ.പുസ്തകങ്ങളുടെ എണ്ണം ഒന്നായി ചുരുങ്ങി പാന്റിന്റെ പോക്കറ്റിലൊതുങ്ങിയ കോളേജ് കാലത്ത് കടത്തുകാരന്‍ പറഞ്ഞത് ' സൂക്ഷിച്ച് പോകണേ ' എന്നാണ്.കരുതലിന്റെ കഴുക്കോലുകൊണ്ട് ഊന്നിപ്പറഞ്ഞ വാക്കുകള്‍.
പ്രവാസികളെ ആദ്യമായി അക്കരകടത്തിച്ചതും തോണിക്കാരന്‍ തന്നെ.പ്രതീക്ഷകളുടെ അണിയത്തിരുത്തി അന്ന് കടത്തുവള്ളം യാത്രയായപ്പോള്‍ കനകാംബരം പോലെ വാടിയത് മനസ്സാണ്.കരയില്‍ അപ്പോള്‍ കരച്ചിലുകള്‍ ബാക്കിയായി. പുഴ അഴകുള്ളൊരു പെണ്ണെങ്കില്‍ കടത്തുകാരന്‍ കണവന്‍ തന്നെ.അവളെ ഏറ്റവും നന്നായി അറിയാവുന്നത് അയാള്‍ക്കായിരുന്നു.ചുഴികള്‍..മലരികള്‍..ഒഴുക്കറിഞ്ഞ് വള്ളമൂന്നുമ്പോള്‍ കടത്തുകാരന്‍ കയ്യിലേന്തിയത് എത്രയെത്ര ജിവിതങ്ങള്‍.
കടത്തുതോണി നാട്ടുവൃത്താന്തങ്ങളുടെ ഓളപ്പരപ്പിലേറിയാണ് നീങ്ങിയത്.ശൃംഗാരവും ഹാസ്യവുമായിരുന്നു അതില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞത്.പട്ടണത്തിലേക്ക് പോകുന്ന മീന്‍കാരിയുടെ ലുങ്കിത്തുമ്പിലേക്ക് അടുത്തിരുന്ന വിവാഹദല്ലാള്‍ വിരല്‍ നീട്ടുന്നു. കളിഭ്രാന്തിനെക്കുറിച്ച് പറഞ്ഞ് ഒരു കാരണവര്‍ വെള്ളത്തിലേക്ക് നീട്ടിത്തുപ്പുന്നു. ഒരാള്‍ തന്നെത്തന്നെ നോക്കുന്നത് കണ്ട ദാവണിക്കാരി ദേഷ്യത്തോടെ തലവെട്ടിക്കുന്നു.എല്ലാം നിസ്സംഗനായി കണ്ട് ഇടയ്ക്ക് ചര്‍ച്ചകളില്‍ ഇടപെട്ട് വള്ളക്കാരന്‍ ചിരിക്കുന്നു.
ഏതുപാതിരായിലും ഒരു കൂവലിന്റെ അങ്ങേക്കരയില്‍ കടത്തുകാരനുണ്ടായിരുന്നു.ഒറ്റയ്ക്ക് നാട്ടില്‍ വന്നിറങ്ങിയ രാത്രികളില്‍ വിളികേട്ട് അയാളെത്തി.വെള്ളത്തില്‍ കഴുക്കോല്‍ വീഴുന്നതിന്റെ ശബ്ദം മാത്രംകേട്ട് നിലാവിലൂടെയുള്ള യാത്രയില്‍ പട്ടണവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.എല്ലാവരും തോണിയിലേറി നഗരത്തിലേക്കാണ് പോയിരുന്നത്.പക്ഷേ,തോണിക്കാരന്‍ ഒരിക്കലും നഗരം കണ്ടില്ല.
ഇവരെല്ലാവരും ഒരിക്കല്‍ നമ്മുടെ അരികിലുണ്ടായിരുന്നു.ഇപ്പോള്‍ പഴയപാട്ടിലും സിനിമയിലും മാത്രമുള്ളവര്‍.'വല്ലപ്പോഴും ഓര്‍ക്കണേ...' എന്ന് എപ്പോഴൊക്കെയോ പറഞ്ഞവര്‍...

ഉച്ചയുറക്കം
ഉച്ചയൂണും കഴിഞ്ഞ് തിടുക്കത്തിലെത്തിയതുതന്നെ ആലസ്യം ഒട്ടും നഷ്ടപ്പെടാുത്താതെ ഒഴിവുദിനത്തിന്റെ വരദാനമായ ഉച്ചയുറക്കത്തിന്റെ ആവേശം പുല്‍കാനായിരുന്നു.വാടകമുറിയിലെ പഴയ കയറു കട്ടിലിന്റെ ഇഴകളുടെ കോലാഹലങ്ങളെയെല്ലാമവഗണിച്ച് അതിന്മേലെയുള്ള കട്ടികുറഞ്ഞ കള്ളിമെത്തയില്‍ ശരീരമെത്തുമ്പോള്‍ ചിന്തകളില്‍ പ്രത്യേകിച്ചൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയായിരിക്കും മച്ചിന്റെ മൂലകളിലെ ചിലന്തിവലകളില്‍ കണ്ണുകളുടക്കിയത്. വാടകമുറിയിലെ മാറാല മാറ്റേണ്ടുന്നത് മാസവാടക കൊടുക്കുന്ന താനോ... അതോ... പണം കൈപ്പറ്റുന്ന ഉടമസ്ഥനോ... എന്ന സങ്കീര്‍ണ്ണതയില്‍ മുഴുകുമ്പോഴേയ്ക്കും... പുറത്ത് തെരുവില്‍ പൊട്ടിച്ചിരിയും ആക്രോശങ്ങളും... കുട്ടികളുടെ കൂവലുകളും... തെരുവുനായ്ക്കളുടെ കുരകളുമൊക്കെയടങ്ങുന്ന ശബ്ദ കോലാഹലങ്ങള്‍...
തെരുവില്‍ നേരത്തെ കണ്ട ഒരു ഭ്രാന്തന്റെ രൂപം മനസ്സിലേക്കോടിയെത്തി - ഏറെ പരീക്ഷിണിതനായ ഒരു പ്രാകൃത രൂപം....
ജനാലയിലൂടെ പുറത്തേക്കു കണ്ണോടിയ്ക്കുമ്പോള്‍..അതേ ഭ്രാന്തന്റെ ചുറ്റും കൂക്കിയാര്‍ക്കുന്ന വികൃതിക്കൂട്ടങ്ങള്‍... ചിലര്‍ ചപ്പുചവറുകള്‍ വാരിയെറിയുന്നു.. വേറെ ചിലര്‍ അവശേഷിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളില്‍ പിടിച്ചു വലിയ്ക്കുന്നു. അവയ്‌ക്കൊപ്പം ചേരുന്ന തെരുവു നായ്ക്കളും.
വീണ്ടും, കട്ടിലിലേക്കു മടങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് അയാളെപ്പറ്റിയുള്ള ചിന്തകളായിരുന്നു. എങ്ങിനെയായിരിക്കും അയാളുടെ മനസ്സിന്റെ താളം നഷ്ടപ്പെട്ടിരിയ്ക്കുക - ഞാനോര്‍ത്തു.
അനാഥത്വം... ഉറ്റവരില്‍ നിന്നുള്ള പീഢനങ്ങള്‍... ഇഷ്ടപ്പെട്ടവരുടെ ഒഴിവാക്കലുകള്‍... അവരില്‍നിന്നുള്ള വേര്‍പിരിയല്‍... വഞ്ചനകള്‍...
ഒറ്റപ്പെടല്‍, അതിന്റെ എല്ലാ ഭീകരതകളും സമ്മാനിച്ച ദുരന്ത ദിനങ്ങള്‍...അവഗണനയും, അധിക്ഷേപങ്ങളും ആഴം കൂട്ടിയ നിരാശയുടെ കുഴികളില്‍ ആണ്ടുപോയ ജന്മം...ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള നേരിയ ശ്രമം പോലും പരാജയത്തിന്റെ പരഗതം പ്രഹരങ്ങളേല്‍പ്പിച്ചു തളര്‍ത്തിക്കഴിഞ്ഞ ജീവിതം... നരകയാതനകള്‍ നഷ്ടപ്പെടുത്തിയ താളം...
ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കിയപ്പോഴേയ്ക്കും, വീണ്ടും... തെരുവില്‍ നായ്ക്കളുടെ മുരള്‍ച്ചയും... അയാളുടെ ആക്രോശങ്ങളും മുറുകിയിരിക്കുന്നു.
ആകാംക്ഷ നിറഞ്ഞ എന്റെ കണ്‍മുനകള്‍ക്ക് മുന്നില്‍ - ചായപ്പീടികയുടെ ഉച്ചിഷ്ട കൂമ്പാരങ്ങള്‍ക്കു മുകളില്‍ ഇരതേടലിന്റെ വ്യഗ്രതയില്‍ പരസ്പരം മല്ലിടുന്ന അയാളും... ചാവാലിപ്പട്ടികളും, തങ്ങളുടെ ഭോജ്യങ്ങളില്‍ അധിനിവേശം കൂടി വിരട്ടിയോടിയ്ക്കാന്‍ വെമ്പുന്ന നായ്ക്കള്‍. അയാളുടെ മുന്നില്‍ക്കിട്ടിയ ഇലയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കടിച്ചു വലിയ്ക്കുന്ന നായ... നിസ്സഹായതയോടെ.. പണിപ്പെട്ട് അതിനെ ചെറുക്കാന്‍ ശ്രമിക്കുകയായിരുന്നയാള്‍...
അയാളുടെ ദൈന്യതയില്‍ വിശപ്പടക്കിയ കോമരങ്ങള്‍ പരിഹാസം ചൊരിയുന്നു...
അയാളുടെ നഗ്നതയില്‍ അഹങ്കാരത്തിന്റെ ഉന്മാദങ്ങള്‍ അല്ലെറിയുന്നു. അയാളുടെ നിസ്സാഹായതയില്‍ ബുദ്ധിയുടെ പ്രമാണിത്തങ്ങള്‍ കോഞ്ഞനം കുത്തുന്നു...
അയാളുടെ നിഷ്‌കളങ്കതയില്‍ കാപട്യത്തിന്റെ ആള്‍രൂപങ്ങള്‍ പേക്കൂത്തുകളാടുന്നു... അയാള്‍ കൂടുതല്‍ കൂടുതല്‍ നിര്‍വ്വികാരതകളിലേക്ക് ചുഴറ്റിയെറിയപ്പെടുന്നു.
ആര്‍ക്കാണ് ഭ്രാന്ത്...?
ആയാള്‍ക്കോ... അതോ.... മറ്റുള്ളവര്‍ക്കോ....?
ഒന്നുമാത്രം....
അയാളിതൊന്നും കാണുന്നുണ്ടായിരുന്നില്ല...
അല്ലെങ്കില്‍, ഇതിനെല്ലാറ്റിനുമപ്പുറം കാണുന്നുണ്ടായിരിക്കണം...
ഒന്നും... കേള്‍ക്കുന്നുണ്ടായിരുന്നില്ല...
അല്ലെങ്കില്‍..., ഇതിലും കൂടുതല്‍ കേള്‍ക്കുന്നുണ്ടായിരിക്കണം...
ഒന്നിന്റെയും സ്വാദറിയുന്നുണ്ടായിരുന്നില്ല... അല്ലെങ്കില്‍.. എല്ലാ രുചിഭേദങ്ങള്‍ക്കും ആസ്വദിച്ചനുഭവിയ്ക്കുന്നുണ്ടായിരുന്നിരിക്കണം..
ഒരു ഗന്ധവും തിരിച്ചറിയുന്നുണ്ടായിരുന്നില്ല... അല്ലെങ്കില്‍ ഗന്ധങ്ങളുടെ ഉന്മാദത്തിലായിരുന്നിരിക്കണം. സ്പര്‍ശനത്തിന്റെ മാസ്മരികതയില്‍ മയങ്ങിപ്പോയിരുന്നില്ല അല്ലെങ്കില്‍... അശ്ലേഷണത്തിന്റെ അനുഭൂതികളില്‍ ലയിച്ചിരുന്നിരിക്കണം...
പക്ഷേ...
സ്വന്തം നഗ്നതപോലും മറന്ന് ആവേശഭരിതനായ് അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു... പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.. ഉറക്കെയുറക്കെ ചിരിച്ചുകോണ്ടേയിരുന്നു....കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ നിവര്‍ന്നു കിടന്നു. ഉറക്കമെന്ന അന്ധത എന്നെ വിഴുങ്ങട്ടെ. ഞാന്‍... ഞാന്‍... ഇല്ലാതെയാവട്ടെ...
പാതിമയക്കത്തിലും അയാളുടെ നിസ്സാഹായതയുടെ പൊട്ടിച്ചിരികള്‍ എന്നില്‍ അലയടിച്ചുകൊണ്ടേയിരുന്നു...
Monday, December 13, 2010
നാം പ്രവാസികള്‍ എന്തു പിഴച്ചു
ഇന്ന് കേരളത്തില്‍ നടക്കുന്ന സംവാദവും ചര്‍ച്ചയും ധര്‍ണയുമെല്ലാം നാടിന്റെ അവകാശികളായ ആദിവാസികളെക്കുറിച്ചാണ്. ഒട്ടുമിക്ക രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യപ്രവര്‍ത്തകരെല്ലാംതന്നെ കാടിന്റെ മക്കളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു, ഡോക്യുമെന്ററി നിര്‍മിക്കുന്നു, സിനിമ പിടിക്കുന്നു, ബോധവത്കരണം നടത്തുന്നു. എന്നിട്ടും ആദിവാസികള്‍ പഴയതില്‍നിന്ന് ഒട്ടും മാറിയിട്ടില്ല. അവരുടെ ജീവിതചുറ്റുപാടുകള്‍,ഭക്ഷണം, വിദ്യാഭ്യാസം, വീട്, വസ്ത്രം ഇതിലൊന്നും കാതലായ മാറ്റംവരുത്താന്‍ നമുക്കായിട്ടില്ല. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നകന്ന് ഒറ്റപ്പെട്ട്, ചൂഷിതരായി അവര്‍ ഇന്നും ജീവിക്കുന്നു.
ഇവരുടെ അവസ്ഥതന്നെയാണ് ഈ പ്രവാസികളും അനുഭവിക്കുന്നത്. ഗള്‍ഫില്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടന്നു. എത്ര ബോധവത്കരണമുണ്ടായി. എത്ര രാഷ്ട്രീയക്കാര്‍ വന്നു. ലേബര്‍ക്യാമ്പിന്റെ അവസ്ഥ കണ്ട് 'ഞെട്ടിയ' രാഷ്ട്രീയക്കാരെത്ര? പെണ്‍വാണിഭത്തിലും മനുഷ്യക്കടത്തിലും ഇരയായവരെ കണ്ട് സഹതപിച്ചവരെത്ര? വിസാത്തട്ടിപ്പില്‍ ഇവിടെയെത്തി നരകയാതനയനുഭവിച്ച ചെറുപ്പക്കാര്‍ ഭരണത്തിലുള്ളവരെയും അത് ഇല്ലാത്തവരെയും കണ്ട് ഞങ്ങളെ ചതിച്ച കോഴിക്കാട്ടെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും..... ട്രാവല്‍, റിക്രൂട്ടിങ് ഏജന്റിന്റെ റജിസ്‌ട്രേഷന്‍ നമ്പറടക്കം, ലെറ്റര്‍ഹെഡും ഫോണ്‍ നമ്പര്‍ മുതലായവ കാണിച്ചിട്ടും എന്തു നടപടിയുണ്ടായി. അവര്‍ ഇന്നും കേരളത്തിന്റെ വിരിമാറില്‍ത്തന്നെ വിലസുന്നു, അടുത്ത ഇരയെത്തേടി.
ഇവിടെ വന്ന് പരാതികളും പരിഭവവും കേട്ടുമടങ്ങുന്ന രാഷ്ട്രീയക്കാര്‍ നാട്ടില്‍ചെന്നാല്‍ ഉടന്‍ പരിഹാരം കാണുമെന്ന വിശ്വാസത്തില്‍ ലേബര്‍ ക്യാമ്പിന്റെ കുടുസ്സു മുറിയില്‍നിന്ന് ഏതെങ്കിലും കെട്ടിടത്തിന്റെ ശീതീകരിച്ച മുരള്‍ച്ചയിലേക്ക് ഇല്ലാകാശുമുടക്കി ടാക്‌സിയിലോ സീറ്റില്ലാത്ത പിക്കപ്പിലോ വന്ന് രാഷ്ട്രീയമേലാളന്റെ ഒത്താശയോടെ, കാരുണ്യത്തില്‍, പരാതിയുടെ കെട്ടഴിച്ചാല്‍ ''ഒക്കെ, ശരിയാക്കാം'' എന്നു പറയുന്നതു കേട്ടു മടങ്ങുന്ന ശരാശരി ഒരു തൊഴിലാളിയുടെ മനസ്സ് വായിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ഒരു സാഹിത്യകാരനും ആവില്ല. ആവിപൊങ്ങുന്ന മണല്‍ച്ചൂടില്‍ വരണ്ടുണങ്ങിയ മനസ്സുമായി കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും പരിഹരിക്കാന്‍ കഴിയാതെ പ്രശ്‌നസങ്കീര്‍ണമായിക്കിടക്കുന്നു പ്രവാസിയുടെ പ്രശ്‌നങ്ങള്‍.
നാട്ടിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍പോലെ, ഒരിക്കലും പരിഹരിക്കാന്‍ കഴിയാതെ, അതിനു ശ്രമിക്കാതെ നാം നടത്തുന്ന പാഴ്ശ്രമങ്ങള്‍ തിരിച്ചറിയുന്ന കാലംവരും. അന്ന് പ്രവാസികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാവില്ല.
നമുക്ക് ഇല്ലാത്തതായി എന്താണുള്ളത്? പത്രങ്ങളുണ്ട്, ചാനലുകളുണ്ട്, റോഡിയോ ഉണ്ട്, ഇന്റര്‍നെറ്റുണ്ട്, മെബൈലുണ്ട്, ടെലഫോണുണ്ട്. എല്ലാ പത്രങ്ങളും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവയാണ്. ഈ മണലാരണ്യത്തില്‍ ഇവിടത്തെ ഭരണാധികാരികള്‍ നമുക്കുചെയ്തുതന്നെ അനേകം ഉപകാരങ്ങളില്‍ ഒന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍.
സാധാരണക്കാരില്‍ സാധാരണക്കാര്‍ നെഞ്ചോടു ചേര്‍ക്കുന്ന ഈ റേഡിയോവില്‍നിന്ന് നമുക്കുകിട്ടുന്ന അറിവ് എത്രയെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ആര്‍.ജെ.യുള്ള ഈ നിലയങ്ങള്‍ മലയാളഭാഷയ്ക്ക് എന്തുഗുണമാണ് ചെയ്യുന്നത്?
വാഹനാപകടങ്ങള്‍പോലും സ്‌പോണ്‍സേഡ് പരിപാടിയാക്കി മാറ്റി ട്രാഫിക് അപ്‌ഡേറ്റ് തരുന്ന റേഡിയോകള്‍, നിരത്തുകള്‍ സജീവമാകുന്ന വ്യാഴാഴ്ചകളില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ അവതാരിക ''ശ്ശോ, ഇന്ന് ഒരപകടവും ഇല്ലെ'' എന്നു പരിതപിക്കുന്നതും നാം കേള്‍ക്കുന്നു.
മലയാളം മാത്രം സംസാരിക്കാന്‍ ഒരു മിനിറ്റ് അനുവദിച്ച്, അതിനുപോലും നമുക്കാവാതെ, ഒരു മിനിറ്റിന്റെ ഇടയില്‍ ഇംഗ്ലീഷ് കയറിവന്ന് പുറത്തായിപ്പോകുന്ന പലരെയും കാണാം. ഈ മലയാള പരിപാടിയുടെ പേര് 'സ്റ്റില്‍ എ മലയാളി'
ജൂണ്‍, ജൂലായിയുടെ വെന്തുരുകുന്ന ചൂടില്‍ കണ്‍സ്ട്രക്ഷന്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ശരീരത്തിലെ ജലവും ലവണവും നഷ്ടപ്പെടുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, ഇംഗ്ലീഷില്‍ അരമണിക്കൂര്‍ 'ഡോക്ടറോടു ചോദിക്കാം' എന്ന പരിപാടി അവതരിപ്പിച്ചവരുമുണ്ട്. ഇടയ്ക്ക് ഇംഗ്ലീഷില്‍ കയറിവരുന്ന ചില വാക്യങ്ങള്‍ മാത്രം മനസ്സിലാക്കി തലകുലുക്കുന്ന സാദാ തൊഴിലാളിയെ കാണാം.
ഇത് പ്രവാസിയുടെ ജീവിതകാലം മുതല്‍ അന്ത്യം വരെയുണ്ടാകും. ആരെയും പഴിച്ചിട്ട് കാര്യമില്ല.
ചിലരുടെ നെട്ടോട്ടം കണ്ടാല്‍ തോന്നും പ്രവാസിക്ക് വോട്ടവകാശം കിട്ടിയാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു എന്നതാണ്. ചില അസോസിയേഷനുകളും ചില 'വൈറ്റ് കോളര്‍' മാന്യന്മാരും അതിനുള്ള ബദ്ധപ്പാടിലാണ്. ഇവര്‍ക്ക് എയര്‍ ഇന്ത്യ ഫൈ്‌ളറ്റ് റദ്ദുചെയ്താലും വിസ തട്ടിപ്പിനിരയായാലും ജോലിയില്ലാതെ, കിടപ്പാടമില്ലാതെ റോളയിലെ പാര്‍ക്കുകളിലെ മരഞ്ചൊട്ടില്‍ തണുത്ത് മരവിച്ചുകിടന്നാലും സൗദിയിലെ പാലത്തിനടിയില്‍ ഔട്ട്പാസിന് വേണ്ടി നരകയാതന അനുഭവിച്ചാലും ജോലി തരാമെന്നുപറഞ്ഞ് ഒന്നുമറിയാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലെത്തിച്ചാലും ഒന്നുമില്ല. അവരുടെ പ്രതികരണവും സഹകരണവും അര്‍പ്പണബോധവും ഇവയിലൊന്നും കാണാറുമില്ല. വോട്ടവകാശത്തിന്റെ അനുവാദത്തിനുവേണ്ടി ഡല്‍ഹിയിലെ ദര്‍ബാറുകളില്‍ കയറിയിറങ്ങി അവര്‍ 'സായുജ്യം' കണ്ടെത്തുന്നു.
ഒന്നു പറയാം. ഇവിടെ ആര്‍ക്കാണ് വോട്ടവകാശത്തിന് താത്പര്യം? പകുതിയില്‍ കൂടുതല്‍പേര്‍ വോട്ടവകാശം കാര്യമായെടുക്കുന്നില്ല. അല്ലെങ്കില്‍ അതിലും കാതലായ പ്രശ്‌നങ്ങള്‍ ഇവിടെ നിലവിലുണ്ട്. അതിലൊന്നും താത്പര്യമെടുക്കാതെ 'ഈയുള്ള കളി' നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. ഇലക്ഷനുള്ള വീറും വാശിയും നാം കണ്ടതാണ്. യു.എ.ഇ.യുടെ ചേംബര്‍ തിരഞ്ഞെടുപ്പില്‍ രണ്ട് മലയാളികള്‍ മത്സരിച്ചത് നാം അറിഞ്ഞതാണ്.
ഇവിടെയുള്ള രജിസ്‌ട്രേഡ് അസോസിയേഷനുകളിലെ തിരഞ്ഞെടുപ്പുകള്‍ നാം കണ്ടതാണ്. വീറും വാശിയും അതിരുവിടുകയും സാമ്പത്തികധൂര്‍ത്തിനും അനാരോഗ്യകരമായ പ്രസ്താവനകള്‍ക്കും വേദിയാവുകയുമാണ്.
ഇവിടെയുള്ള ശാന്തമായ അന്തരീക്ഷത്തിലേക്ക് വീറും വാശിയും കടത്തിവിട്ട് ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ അറിയാം 'വോട്ടവകാശം' വേണോ, വേണ്ടയോ എന്ന്. (എസ്.എം.എസ്. വഴിയല്ല മറ്റെന്തെങ്കിലും വഴി).
അഭിപ്രായം അറിഞ്ഞിട്ട് തീരുമാനിക്കണം. അല്ലാതെ പ്രവാസികള്‍ക്ക് ഇവിടെ നേതാക്കന്മാരില്ല. നേതൃത്വവും അധ്യക്ഷനുമില്ല. നമ്മുടെ കാര്യം തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. മറ്റുള്ളവരുടെ തീരുമാനം നമ്മില്‍ അടിച്ചേല്പിക്കാന്‍ അനുവദിച്ചുകൂടാ.
ഒരു ചെറിയ കഥകൂടി പറഞ്ഞ് അവസാനിപ്പിക്കാം. എന്റെ ഭര്‍ത്താവ് ചൊക്ലി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ 10-ാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നടന്ന കഥയാണ്. ഭര്‍ത്താവും കൂട്ടുകാരും കൂടി മാഹി പാലത്തിലൂടെ നടന്നുപോകുമ്പോള്‍ വെള്ളത്തിലൂടെ ഒരുകറുത്ത ഭാണ്ഡക്കെട്ട് ഒഴുകിപ്പോകുന്നു. ശബരിമലസീസണായതിനാല്‍ വല്ല സഞ്ചിയോ മറ്റോ ആവും..... വല്ലതും തടഞ്ഞാലോ. കൂടെ ഉണ്ടായിരുന്ന പ്രവീണിനോട് ചാടാന്‍ പറഞ്ഞു. കേള്‍ക്കാപാതി പ്രവീണ്‍ ചാടി സഞ്ചിയില്‍ പിടുത്തമിട്ടു സഞ്ചി ഉയര്‍ത്തി. അപ്പോഴാണ് കരയിലുള്ളവര്‍ക്ക് കാര്യം മനസ്സിലായത്. അതൊരു കരടിയായിരുന്നു. ഇവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.... ''പ്രവീണേ വിട്ടേയ്ക്ക്. അത് കരടിയാണ്.'' അപ്പോള്‍ പ്രവീണ്‍ ഉറക്കെ... ''ഞാന്‍ വിട്ടു, എന്നെ വിടുന്നില്ല.'' ഇത് കഥയോ നടന്നതോ അറിയില്ല. ഇതാണ് പ്രവാസികളുടെ സ്ഥിതി.

ഒരു തലശ്ശേരി കല്ല്യാണവും കുറെ ആശങ്കകളും
നാം മലയാളികള്‍ എവിടെ ചെന്നാലും നമ്മുടേതായ ചില അടയാളങ്ങള്‍ തേടി ചെല്ലും. മലയാളികള്‍ അധിവസിക്കുന്ന ഏത് ഭൂപ്രദേശമായാലും ആറന്മുള കണ്ണാടിയും അമ്പലപ്പുഴ പാല്‍പായസവും, കോഴിക്കോടന്‍ ഹല്‍വയും പാലക്കാടന്‍ മട്ടയും മലപ്പുറം കത്തിയും പയ്യന്നൂര്‍ പവിത്ര മോതിരവും നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാകുന്നത് അങ്ങനെയാണ്. ഇതുപോലുള്ള ഒരുപാട് രുചി ഭേദങ്ങളുണ്ട് നമ്മുടെ ജില്ല തിരിച്ചും. താലൂക്ക് തിരിച്ചും. വടക്കന്‍, തെക്കന്‍, കിഴക്കന്‍ എന്നീ നിലകളിലും വ്യത്യസ്ഥതയുണ്ട്.
നാം ഗള്‍ഫില്‍ എല്ലായിടത്തും ഹോട്ടലുകളില്‍ കാണുന്ന ഒരു വാചകമുണ്ട് 'തലശ്ശേരി ബിരിയാണിയും തലശ്ശേരി പലഹാരങ്ങളും'. ഇന്നും പ്രശസ്തമാകുന്നത് രുചിയുടെ രസക്കൂട്ടുകള്‍ തന്നെയാണ്. പഴമയില്‍ നിന്ന് കൈമാറി വന്ന പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധത്തിലും ആകൃതിയിലും വ്യത്യാസം വന്നെങ്കില്‍ പോലും നാവിലെ രുചി അത് പോലെതന്നെ നിലനില്‍ക്കുന്നുണ്ട് ഇവിടെങ്ങളിലെ പലഹാരങ്ങള്‍ക്ക് ഇപ്പോഴും.
ആതിഥ്യമര്യാദയിലും സല്‍ക്കാരങ്ങളിലും വ്യത്യസ്ഥത പുലര്‍ത്തുന്ന തലശ്ശേരിക്കാരുടെ ഇടപെടലുകള്‍ പല സാഹിത്യകാരന്‍മാരുടെയും യാത്രാവിവരണക്കാരുടെയും കുറിപ്പുകളില്‍ നമുക്ക് വായിക്കാം. തലശ്ശേരി സന്ദര്‍ശിച്ച ആരും പെട്ടെന്ന് ആ രുചികള്‍ മറക്കില്ല. ഓര്‍ത്താല്‍ എന്നും നാവില്‍ വെള്ളമൂറും.
തലശ്ശേരിയുടെ ഇന്നത്തെ കഥ വേറെയാണ്. തലശ്ശേരി കല്ല്യാണങ്ങളിലെ കൂട്ടിക്കെട്ടലുകള്‍ അത്ര സുഖകരമല്ല നമുക്ക് കേള്‍ക്കാനും പറയാനും.
തീരദേശ പ്രദേശങ്ങളായ വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലും കണ്ണൂരിലെ ചില ഭാഗങ്ങളിലും മുസ്ലീം കല്ല്യാണങ്ങളാണ് ഇപ്പോള്‍ പല വിധ അനാചാരങ്ങളും ആര്‍ഭാടങ്ങളും ധൂര്‍ത്തും കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
ഇവിടെങ്ങളില്‍ വലിയ ശതമാനത്തോളം പേര്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരല്ലെങ്കിലും ഗള്‍ഫ് കുടിയേറ്റവും ചെറുകിട വ്യാപാര വ്യവസായങ്ങളും കൊണ്ട് മുന്നേറിയവരാണ്. പഴയ പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഇന്നും തലശ്ശേരിയില്‍ നിലനില്‍ക്കുന്നുണ്ട്. പഴയ തറവാടുകള്‍ പൊളിച്ചടുക്കാതെ നിലനിര്‍ത്തിയത് ചരിത്രവും പഴയ കഥകളും ഓര്‍ക്കാന്‍ നിമിത്തമാകാറുണ്ട.്
വീരസമരങ്ങളുടെ ചരിത്രമുള്ള മണ്ണാണിത്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കെതിരായും ഇവിടുക്കാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും കലാപ്രവര്‍ത്തനവും പണ്ട് മുതലേ കൈമുതലാക്കിയിട്ടുമുണ്ട് ഇവിടുത്തുകാര്‍.
ഇത്രയും രാഷ്ട്രീയ സാമൂഹ്യ കലാ സാഹിത്യ കായിക പാരമ്പര്യമുള്ള പ്രദേശത്താണ് കല്ല്യാണത്തിന്റെ പേരില്‍ തോന്ന്യാസങ്ങള്‍ അരങ്ങേറുന്നത്. ഒരു സമുദായത്തിന്റെ കല്ല്യാണചിട്ടവട്ടങ്ങള്‍ പല പ്രദേശങ്ങളില്‍ പല രീതിയിലാണ്. മാഹിയിലും തലശ്ശേരിയിലും കണ്ണൂരിന്റെ ചില ഭാഗങ്ങളിലും 'അറ' സമ്പ്രദായമുണ്ട്. പുതിയാപ്ല വധുവിന്റെ വീട്ടില്‍ അവര്‍ സജ്ജീകരിക്കുന്ന 'അറ'യില്‍ താമസിക്കണം. അത് അവകാശമായി കിട്ടുന്നു. 'പുതിയാപ്ലയുടെ അറയാണ്. സാമ്പത്തികശേഷിക്കനുസരിച്ച് 'അറ'യുടെ മട്ടും ഭാവവും മാറും. ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ഒരറ നിര്‍മിക്കാന്‍ ഇവിടങ്ങളില്‍ ചെലവാക്കാറുണ്ട്. വധുവിന്റെ സ്വര്‍ണവും 'അറ'യുടെ ഗാംഭീര്യവും ഇവിടങ്ങളില്‍ അമ്മാശന്റെ (വധുവിന്റെ പിതാവിന്റെ) പവര്‍ അളക്കാനുള്ള മാര്‍ഗമാകാറുമുണ്ട്.
ഈ കാരണം കൊണ്ട് തന്നെ ഇത് വിറ്റ് പെറുക്കി പലിശയ്‌ക്കെടുത്തും കിടപ്പാടം പണയം വെച്ചും മകള്‍ക്ക് നല്ല 'അറ' കൊടുക്കാന്‍ പല പിതാക്കന്മാരും ശ്രമിക്കാറുണ്ട്. അഞ്ച് പെണ്‍മക്കളുള്ള ബാപ്പയുടെ നെഞ്ചിടിപ്പ് നമുക്ക് ഊഹിക്കാന്‍ കഴിയും. കല്ല്യാണം കഴിപ്പിച്ചയച്ചാല്‍ ബാധ്യത തീരുന്നില്ല. 'പുതിയാപ്ല'യെ എന്നും തീറ്റി പോറ്റേണ്ട ബാധ്യതകൂടി ഈ വീട്ടുകാര്‍ ഏറ്റെടുക്കണം. അതിനിടയിലുള്ള സല്‍ക്കാരം, ചെറുക്കന്റെ സ്‌നേഹിതന്മാരുടെ സല്‍ക്കാരം, ചെറുക്കന്റെ കാരണവന്മാരുടെ വീടുകാണല്‍, സ്ത്രീകളുടെ കാഴ്ച ഇതൊക്കെ ഒരോ ചെറുകല്ല്യാണത്തിന്റെ ചെലവ് വരുന്ന സല്‍ക്കാരങ്ങളാണ്.
ഇതിനിടയിലാണ് കല്ല്യാണത്തിന്റന്ന് കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍. ചില തമാശകള്‍ സഹിക്കാം. ഈ തമാശകള്‍ ക്രൂരമായ റാഗിങ്ങ് ആവുമ്പോള്‍ അത് കാണുന്നവരിലും അനുഭവിക്കുന്നവരിലും ഉണ്ടാകുന്നത് പേടിയാണ്, അറപ്പാണ്, വെറുപ്പാണ്....
രണ്ട് മനസ്സുകളുടെ കൂടിചേരല്‍. രണ്ട് ശരീരങ്ങളുടെ പ്രകൃതിപരമായ വിളക്കിചേര്‍ക്കല്‍. ജീവിതാന്ത്യം വരെ തുടരേണ്ട പവിത്രമായ ബന്ധത്തിന്റെ തുടക്കമാണ് ഇത്.് ഏത് മതവിഭാഗത്തിലുമാവട്ടെ, അവരവരുടെ ആചാരപ്രകാരം ഇണയെ തന്റെ ജീവിതകാലം മുഴുവന്‍ സംരക്ഷിച്ച് കൊള്ളാമെന്ന് മന്ത്രിച്ച് സ്വീകരിക്കുന്നു. ഈ ചടങ്ങാണ് മുദ്രാവാക്യം വിളികളും കൂക്കിവിളികളും തെറിപ്പാട്ടുകളും കൊണ്ടും പടക്കം പൊട്ടിച്ചും അലങ്കോലമാക്കുന്നത്.
പുതിയാപ്ലയെ ആനയിക്കുന്നത് ജെ.സി.ബിയില്‍, ഒട്ടകപ്പുറത്ത്, കുതിരപ്പുറത്ത്, സൈക്കിളില്‍, പെട്ടി ഓട്ടോയില്‍, കളരി വേഷത്തില്‍. ചിലപ്പോള്‍ പൊരിവെയിലത്ത് കിലോമീറ്ററോളം നടത്തിച്ച് വധുവിന്റെ വീട്ടിലെത്തിക്കുന്നു. മംഗളമായ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയവര്‍ ചിതറിയോടുന്നു. വരനെ വധുവിന്റെ വീട്ടില്‍ കയറ്റാതെ വിലപേശലാണ് വരന്റെ ഒപ്പം വന്ന ചെറുപ്പക്കാര്‍ക്ക്. ഈ റാഗിങ്ങിന് ചിലവായ കാശ് 5,000 മുതല്‍ 25,000 വരെ ആവശ്യപ്പെടുന്നു. പറഞ്ഞ തുക കിട്ടുന്നത് വരെ ഗൈയിറ്റിനരികെതന്നെ നിന്ന് പാട്ട സംസാരിക്കുന്നു.
ഗത്യന്തരമില്ലാതെ വധുവിന്റെ പിതാവ് കാശ് നല്‍കുന്നു. ശേഷം 'സുഹൃത്തു'ക്കള്‍ അറയിലേക്ക് പ്രവേശിക്കുന്നു. അതൊരു താണ്ഡവമാണ്. അറയിലുള്ള വിലപിടിപ്പുള്ളതെല്ലാം നശിപ്പിക്കുന്നു. കിടക്ക കീറുന്നു, തലയിണയിലെ ഉന്നം പറത്തുന്നു, ലൈറ്റുടയ്ക്കുന്നു, ചുമരില്‍ സുഹൃത്തുക്കള്‍ തന്റെ ചിത്രപ്രദര്‍ശനം നടത്തുന്നു. ആന കരിമ്പിന്‍തോട്ടത്തില്‍ കയറിയത് പോലെ ഏല്ലാവരും പുറത്തേക്കിറങ്ങുന്നു. ഇതിനിടയില്‍ മണിയറയുടെ വാതില്‍ പൂട്ടി താക്കോലുമായി വിരുതന്‍ പോകുന്നു. വരനെ വധുവിനെ കാണിക്കാതെ ബാംഗ്ലൂരിലേക്ക്് കൊണ്ട് പോകുന്നു. സുഹൃത്തുക്കളുടെ ഈ 'പരിപാടി'ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്. വധുവിന്റെ ആള്‍ക്കാര്‍ ഒന്നും പറയാന്‍ കഴിയാറില്ല. കാരണം വരന്റെ 'ചങ്ങാതി'മാരാണ്. അവരെ പറഞ്ഞാല്‍ വരന്‍ പിണങ്ങിയാലോ...
കേരളത്തിലെ സാംസ്‌കാരിക വകുപ്പോ മനുഷ്യാവകാശ കമ്മീഷനോ സ്വമേധയാ കേസ്സെടുക്കേണ്ട കാര്യമാണ്. ഇതാണ് മനുഷ്യാവകാശലംഘനം. ഇതാണ് പീഢനം. ഇതാണ് സാംസ്‌കാരിക സമുഹത്തിന് ചീത്തപ്പേരുണ്ടാക്കുന്ന കൊള്ളരുതായ്മ.
ഇവിടങ്ങളില്‍ മാത്രമല്ല. ഇതുപോലുള്ള കല്ല്യാണങ്ങള്‍ നടക്കുന്നത.് പക്ഷേ ഞാന്‍ കണ്ട കല്ല്യാണം എന്റെ നാട്ടിലെ ഈ പ്രദേശങ്ങളിലേതാണ്.
ഞാന്‍ പങ്കെടുത്ത ഒരു കല്ല്യാണം ഇങ്ങനെ ആഭാസപൂരിതമായിരുന്നു. ഈ കോപ്രായങ്ങള്‍ കാട്ടികൂട്ടിയ വരന്റെ പിതാവിനോട് ഞാന്‍ ചോദിച്ചു ''നിങ്ങള്‍ ഒരധ്യാപകനല്ലേ.. നിങ്ങളുടെ മകന്റെ കൂടെ പോയവര്‍ ചെയ്തത് നിങ്ങള്‍ കണ്ടില്ലേ.. നിങ്ങളെ പോലുള്ളവര്‍ ഇങ്ങനെ മൗനം പാലിച്ചിരുന്നാല്‍ എന്താവും..''
ആ പിതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു.
''ഞാന്‍ മാത്രമല്ല ഇങ്ങനെ മൗനിയായിപ്പോയ പല പിതാക്കന്മാരുണ്ടിവിടെ.. കാരണം, അവന്റെ ചെലവിലാണ് ഞാനും എന്റെ നാല് പെണ്‍കുട്ടികളും ഉമ്മയും കഴിയുന്നത്. അത്‌കൊണ്ട് അവന്‍ പറയുന്നതിനപ്പുറം ഒന്നും പറയാനാവില്ല. ഒരു മദ്രസ്സ അദ്ധ്യാപകനായ എനിക്ക് പെന്‍ഷന്‍ പോലുമില്ല. അടങ്ങി ഒതുങ്ങി നിന്നാല്‍ എല്ലാവര്‍ക്കും നല്ലത്...'' അദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോള്‍ ഉള്ളം പിടഞ്ഞ് പോയി.
ശരിയാണ്, ഗള്‍ഫ് പണത്തിന്റെ സമ്പാദ്യം ഇന്ന് ഇളം തലമുറയുടെ കൈയ്യിലാണ്. കല്ല്യാണവും ആഘോഷവും അവര്‍ തീരുമാനിക്കുന്നു. ബാപ്പയും ഉമ്മയും നിശബ്ദരായി തലകുലുക്കുന്നു. അവന്‍ പറയുന്നു അവര്‍ അനുസരിക്കുന്നു. മറുവാക്ക് പറയാന്‍ ഒന്നും കൈയ്യിലില്ല. ഒന്നും.
ഈ പ്രവണതയ്‌ക്കെതിരെ ബോധവല്‍ക്കരണം എന്തെങ്കിലും നടത്തിക്കൂടെ എന്ന് സാമൂഹ്യ പ്രവര്‍ത്തകരായ ബുഷ്‌റ ഇഖ്ബാലിനോടും സുഹാന നിയാസിനോടും ചോദിച്ചു. അവര്‍ പറഞ്ഞു: ''ബോധവല്‍ക്കരണം ഏറ്റവും കൂടുതല്‍ നല്‍കുന്ന ഒരു സമുദായത്തിന്റെ ആള്‍ക്കാരണ് ഇത് കാട്ടിക്കൂട്ടുന്നത്. ആഴ്ചതോറും പള്ളിയല്‍ നിന്ന് ഇമാം ഇതിനെതിരെ പ്രസംഗിക്കുന്നുമുണ്ട്. ഇതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. അവര്‍ പറഞ്ഞു. എനിക്ക് മൂന്ന് ആങ്ങളമാരുണ്ട് അവരുടെ കല്ല്യാണം എങ്ങിനെവേണമെന്ന് അവര്‍ തന്നെ തീരുമാനിക്കുക. ഇതുപോലുള്ളതൊക്കെ ഉണ്ടാവും എന്നവര്‍ പറഞ്ഞിട്ടുമുണ്ട്. ഇത്താക്ക് വേണമെങ്കില്‍ പങ്കെടുക്കാം എന്നാണ് അവരുടെ തീരുമാനം. ബുഷ്്‌റ പറയുന്നു.
ഇതിനെതിരെ ശക്തമായ നീക്കം അനിവാര്യമാണ്. സമൂഹത്തിന് ദോഷകരമായ ഈ റാഗിങ്ങില്‍ നിന്ന് ഈ പ്രദേശത്തെ മോചിപ്പിച്ചേ മതിയാവൂ. അതിന് ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ മതിയാവില്ല. സുഹാന റിയാസ് പറഞ്ഞു.
ആരാണ് മുന്നിട്ടറങ്ങേണ്ടത്. ആരെയാണ് ബോധവല്‍ക്കരിക്കേണ്ടത്. ഒരു തലമുറ അവരുടെ ശക്തിയും ഉണര്‍വ്വും സമയവും ഈ വിധം പാഴാക്കുമ്പോള്‍ ആരെയാണ് പഴി പറയേണ്ടത്. അറിയില്ല.
കല്ല്യാണം വിളിക്കാന്‍ വരുമ്പോള്‍ പേടിയാവുന്ന ഒരു സമൂഹം വളര്‍ന്ന് വരികയാണ്. നാം കണ്ട കല്ല്യാണത്തിന്റെ എത്ര നല്ല ഓര്‍മകളാണ് പെട്ടെന്ന് ഭയപ്പെടുത്തുന്ന ശബ്ദത്തിലേക്ക് മാറ്റപ്പെട്ടത്.
ഒറ്റപ്പെട്ട കല്ല്യാണങ്ങള്‍ ലളിതമായും ചിട്ടയോടും നടക്കുന്നുണ്ട്് എന്ന് വിസമരിച്ച് കൊണ്ടല്ല ഇതെഴുതുന്നത്. പക്ഷേ, ഭൂരിപക്ഷം കല്ല്യാണങ്ങളും പാഴ്ചിലവിന്റെയും ധൂര്‍ത്തിന്റെയും വേദിയാവുന്നു.
സിനിമാറ്റിക് ഡാന്‍സും ബുഫേ ഫുഡും ഗാനമേളയും പരവതാനിയും ഒരേക്കറില്‍ ആധുനിക പന്തലും നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയും മുല്ലപ്പൂവും ഐസ്‌ക്രീമും ചായമക്കാനിയും മൂന്ന് നിലകളുള്ള 'അറ'യും മോറോക്കന്‍ ബാത്ത്‌റൂമും കൊണ്ട് കല്ല്യാണ മാമാങ്കം നടത്തുന്ന ഗള്‍ഫ് പ്രവാസിയും നാട്ടിലെ ബിസിനസ്സുകാരുമുണ്ടിവിടെ.
അഞ്ച് പവന്‍ തികച്ചുമില്ലാത്ത, കെട്ടുപ്രായം തികഞ്ഞ് നില്‍ക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ജീവിക്കുന്ന ഈ പ്രദേശങ്ങളില്‍ ് ഇതുപോലുള്ള ആഢംബര കല്ല്യാണം 'അനിസ്‌ലാമിക'മല്ലേ എന്ന് ചോദിച്ച മുതലാളിയുടെ ശിങ്കിടിയുടെ മറുപടി ഇങ്ങനെയാണ്. ''ഞമ്മടെ മുതലാളി അഞ്ച് അനാഥകുട്ടികളുടെ നിക്കാഹ് നടത്തി കൊടുത്തിട്ടാണ് ഇങ്ങനെയുള്ള കല്ല്യാണം നടത്തുന്നത്.''
അഞ്ച് അനാഥ കുട്ടികള്‍ക്ക് മംഗല്യമൊരുക്കിയതിന്റെ പേരില്‍ ഈ ധൂര്‍ത്ത് 'അനുവദനീയ'മാവുന്നതിന്റെ 'ഗുട്ടന്‍സ് എനിക്ക് മനസ്സിലായില്ല. ചിന്തിക്കാത്തത് കൊണ്ടാവാം.
ഇതിലും എനിക്ക് അതിശയം തോന്നിയത് ഇത് പോലുള്ള കല്ല്യാണധൂര്‍ത്തില്‍ നിക്കാഹ് കാര്‍മ്മികത്വം വഹിക്കാന്‍ മതപുരോഹിതന്മാര്‍ എത്തുന്നു എന്നതാണ്. ലളിതമായ ചടങ്ങിന്റെ ആവശ്യകതയും ഉത്‌ബോധനവും നടത്തുന്ന ഇവര്‍ നിസ്സാഹായരാണ്. വേണ്ടതിനും വേണ്ടത്തതിനും നിയമങ്ങളും 'ഫത്‌വ'കളും ഇറക്കുന്ന പുരോഹിതസമൂഹം. ഇതിനെതിരെ ഒരു ബഹിഷ്‌കരണമെങ്കിലും നടത്തണം. കാര്‍മികത്വത്തില്‍ നിന്ന് മാറിനിന്ന് സമൂഹത്തേയും സമുദായത്തേയും മുന്നില്‍ നടത്തണം.
ദൈവം നല്‍കിയ സമ്പത്ത് ശരിയായ ദിശയിലും പാവനമായ മാര്‍ഗത്തിലും വിനിയോഗിക്കണം. അച്ചടക്കമുള്ള ആഘോഷങ്ങളും ലളിതമായ ചടങ്ങും ഉണ്ടാവണം. ഭക്ഷണവും സ്വീകരണവും നല്‍കണം. കല്ല്യാണങ്ങള്‍ ഉത്സവങ്ങളാക്കുമ്പോഴാണ് ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നത്.
അതില്‍ നിന്നാണ് ഒരു തലമുറയിലെന്യൂനപക്ഷം ചെറുപ്പക്കാരെങ്കിലും വഴിതെറ്റിപ്പോവുന്നത്. ഈ അന്തരമാണ് കൊള്ളയും കൊലയും പിടിച്ചുപറിക്കും പ്രേരകമാകുന്നത്. ക്വട്ടേഷന്‍ സംഘങ്ങളും അനുബന്ധ ക്രിമിനലിസവും വളരുന്നത്, സ്വന്തം നിലനില്‍പ്പ് ശോഷിച്ച് പോവുന്നത് കൊണ്ടാണ്.
തലശ്ശേരിയില്‍ മാത്രമല്ല, കേരളത്തില്‍ മുഴുവനും ഈ കല്ല്യാണ റാഗിങ്ങ് നടക്കുന്നു എന്നറിയാം. ഞാന്‍ പങ്കെടുത്ത മൂന്ന് കല്ല്യാണങ്ങളിലും കണ്ട കാര്യമാണ് ഈ എഴുതിയത്. ഒരാളെയെങ്കിലും ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനായാല്‍ അതൊരു പുണ്യമാകും.
ഇതിലും ഗള്‍ഫ് പ്രാവാസികളാണ് ഏറെ പങ്കും എന്നറിയുമ്പോഴാണ് വേദന വര്‍ദ്ധിക്കുന്നത്.

സ്‌നേഹപൂര്‍വ്വം ഒരു സഹയാത്രികന്..
വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്.പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്.വണ്ടി നീങ്ങിത്തുടങ്ങുന്നതോടെ കവിളില്‍ ബാക്കിനിന്ന മുത്തങ്ങളുടെ പാല്‍മണം കണ്ണീരിലൂടെ ഒഴുകിപ്പോകുകയായി.മരങ്ങളും മനുഷ്യരും പിന്നെ പിന്നോട്ടോടിമറയും.കാണെക്കാണെ വായുവില്‍നിന്ന് വിരലുകളുടെ വിടപറച്ചിലും നേര്‍ത്തുവരും.വീടിനോടുള്ള ബന്ധം ബാക്കിവച്ചുകൊണ്ട് അപ്പോഴും കൂടെയുണ്ടാകുന്നത് ഒന്നു മാത്രമാണ്...ഒരു പൊതിച്ചോറ്.
പ്രവാസത്തിലേക്കുള്ള വഴിയില്‍ അവസാനമായി അനുഭവിക്കാനാകുന്ന നാടന്‍സ്വാദാണ് പൊതിച്ചോറിന്റേത്.അത് അന്നുവരെ രുചിച്ചിരുന്ന പല അനുഭൂതികളുടേയും ബലിച്ചോറുകൂടിയാണ്. പൊതിച്ചോറിലെ ഒടുവിലത്തെ വറ്റോടെ വീട് വലിയൊരു നഷ്ടബോധമായി മാറുന്നു.ഗൃഹാതുരതയുടെ തുടക്കം.വളരെ പതുക്കെയാകും അന്ന്, ചോറുപൊതി അഴിക്കുന്നതു പോലും.ഉണ്ടുതുടങ്ങുമ്പോള്‍ ഉള്ളില്‍നിന്ന് പലതും തികട്ടിവരും.ആദ്യമായാണ് നാടുവിട്ടുപോകുന്നതെങ്കില്‍ പൊതിച്ചോറില്‍ കണ്ണീരുപ്പ് കലരും.മിക്കവാറും മുഴുമിപ്പിക്കാനാകില്ല.കറികളുടെ പല നിറങ്ങള്‍ കലര്‍ന്ന്, ചിതറിയ ഓര്‍മ്മപോലെയാകും പൊതിച്ചോറ്.ഇലയ്ക്കും കടലാസിനുമൊപ്പം ചുരുട്ടിയെടുക്കുമ്പോള്‍ എരിയുന്നത് മനസ്സിനാണ്.
എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..?ആദ്യ യാത്രയുടെ ആ ഓര്‍മ്മച്ചോറ്.ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു .വിശപ്പിന്റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്‍ന്നു നിന്ന രാത്രികളിലും.കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്.
പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്‍ന്നു വന്നത് സ്‌കൂള്‍മുറിയില്‍ വച്ചാണ്.അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ.ഗൃഹപാഠമായ 'പറ'യേയും 'പന'യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്‍സിലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും.
അന്ന്, പൊതിച്ചോറുകള്‍ ഓരോവീട്ടിലേയും അടുപ്പിന്റെ അവസ്ഥ കൂടി പറഞ്ഞു തന്നു.ചോറിനൊപ്പം ഏറ്റവും കൂടുതല്‍ കറി കൊണ്ടുവരുന്നയാളായിരുന്നു ഏറ്റവും സമ്പന്നന്‍.കുപ്പായത്തിലെ അലുക്കുകളിലും സ്ലേറ്റിലെ പലവര്‍ണ്ണമുത്തുകളിലും നന്നായി പൊതിച്ചോര്‍ ഒരാളെ തുറന്നുകാട്ടി.ചോറുപൊതിയുമായി ഒറ്റയ്ക്ക് മാറിയിരിക്കുന്നവരെ കൂട്ടുകാര്‍ ഡമ്പന്‍ എന്നു വിളിച്ചു.പക്ഷേ അവരില്‍ ചിലരുടെ പൊതികളിലെ ചോറു നനഞ്ഞുകുതിര്‍ന്നതായിരുന്നു.അച്ഛനും അമ്മയും പട്ടിണിയിരുന്ന് ബാക്കിപിടിച്ച അത്താഴബാക്കി.വെള്ളം അമ്മയുടെ കണ്ണീര്‍ പോലെ അതില്‍നിന്ന് വാര്‍ന്നുപോകാതെ നിന്നു.ഒപ്പം ഒന്നോ രണ്ടോ മുളക് ഇടിച്ചത്.മനസ്സിന്റെ നീറ്റല്‍ കൂടിയായപ്പോള്‍ അതിന് എരിവേറി.ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു.
പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു.അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി.തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു.
യാത്രകളില്‍ പൊതിച്ചോര്‍ ഒപ്പംവരാന്‍ തുടങ്ങിയത് കോളേജ്കാലത്താണ്.അപ്പോഴേക്കും പൊതിച്ചോറിന് ഒരു കൊച്ചുപുസ്തകത്തിന്റെ വലിപ്പം വച്ചിട്ടുണ്ടാകും.നിഗൂഢമായ രുചികള്‍ അനുഭവിച്ചു തുടങ്ങുന്ന സമയം.കൗമാരത്തിന്റെ കുഞ്ഞിരോമങ്ങള്‍ കിളിര്‍ക്കുകയും സ്വാതന്ത്ര്യത്തിന്റെ വലിയ ഇടനാഴികള്‍ കാണാന്‍ തുടങ്ങുകയും ചെയ്യുന്ന ആ നാളുകളില്‍ പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ പകര്‍ന്നുതന്നത് പൊതിച്ചോറായിരുന്നു.
കാമ്പസുകളുടെ ഉച്ചകള്‍ക്ക് എന്നും വാട്ടിയ വാഴയിലയുടെ വാസനയാണ്.ഒരുപാട് ചോറുപൊതികള്‍ ഒന്നിച്ചു തുറക്കുന്നതിന്റെ കൊതിയൂറും നിമിഷങ്ങള്‍ വിശപ്പിനെ വിരുന്നുവിളിച്ചു.ആകാശം നിറയെ അന്നേരം കാക്കകള്‍ വട്ടമിട്ടു പറന്നു.
ക്ലാസ്മുറിയെ പൊതി തുറക്കുമ്പോഴുള്ള ചോറിന്റെ ചതുരമായി സങ്കല്പിച്ചാല്‍ അവിടവിടയായി ചേര്‍ന്നിരിക്കുന്ന കറികള്‍ പോലെയാണ് ഓരോ കൂട്ടവും.സൗഹൃദത്തിന്റെ കോമ്പസില്‍ വരച്ച വൃത്തങ്ങളില്‍ നിറങ്ങളുടെ കൊളാഷ്. ചീരതോരന്റെ വയലറ്റ്, കാബേജിന്റെ മഞ്ഞ,തീയലിന്റെ ബ്രൗണ്‍,അച്ചാറിന്റെ ചുവപ്പ്..ഒത്തിരി വിരലുകള്‍ നെടുകയും കുറുകയും പായുന്ന നേരത്താണ് നാവ് അതുവരെ അറിയാത്ത രുചികള്‍ പലതും പരിചയിക്കുന്നത്.
പെണ്‍കുട്ടികളില്‍ മുന്‍ബഞ്ചുകാര്‍ ഒഴികെയുള്ളവര്‍ പലയിടത്തായി ചിതറിയിരിക്കും.അവര്‍ക്കിടയിലാണ് ഏറ്റവുമധികം ആണ്‍കുട്ടികളുണ്ടാകുക.വയറിനൊപ്പം കൈകളും ഒഴിഞ്ഞവര്‍.മുന്‍ബെഞ്ചുകാര്‍ എപ്പോഴും മാറിയിരുന്നു.ഉണ്ണുമ്പോഴും സമവാക്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കൂട്ടത്തിനൊപ്പം കാണും വലിയ വിഭവങ്ങള്‍ക്കു നടുവില്‍ വറ്റല്‍മുളകെന്നോണം ഒരാണ്‍കുട്ടി.അവന് മിക്കവാറും കണ്ണട കാണും.
അന്ന് പ്രീഡിഗ്രി ഉണ്ടായിരുന്നു.കോളേജുകളുടെ ദാവണിപ്രായം.കണ്ണുകള്‍ വിടര്‍ന്ന,കൊലുസുകള്‍ ചിരിച്ച പ്രീഡിഗ്രി ക്ലാസ്സുകളിലെ പൊതിച്ചോറുകള്‍ക്കു ചുറ്റും 'ചേട്ടന്മാര്‍' റാകിപ്പറന്നു.ഏത് പൊതിയിലേയും ചോറ് അധികാരപൂര്‍വ്വം കൈയ്യിട്ടെടുക്കുക എന്നത് അവര്‍ അവകാശമായി കണ്ടു.നേതാക്കന്മാരുടെ കാന്റീന്‍ ആയിരുന്നു പ്രീഡിഗ്രി ക്ലാസ്സുകള്‍.പൈപ്പിന്‍ ചുവട്ടിനരികെയായിരുന്നു പൊതിച്ചോറുകളുടെ ശ്മശാനഭൂമി.ആകാശത്തുനിന്ന് കാക്കകള്‍ കഴുകന്മാരായി ഭൂമിയിലിറങ്ങും.എണ്ണപുരണ്ട പത്രത്താളില്‍ നിന്ന് ഇലമാത്രം കൊത്തിവലിക്കും.അപ്പോഴും അതില്‍ ബാക്കിനില്‍ക്കുന്നുണ്ടാകും ഓര്‍മ്മയുടെ ഒന്നു രണ്ടു വറ്റുകള്‍.ഒരു തേങ്ങാക്കൊത്ത്.
ആ ഒന്നരമണിനേരങ്ങളില്‍ തന്നെയായിരുന്നു കാമുകന്മാരുടെ കാകദൃഷ്ടികള്‍ പൈപ്പിന്‍ചുവടുകള്‍ക്കുചുറ്റും പറന്നു നടന്നത്.അത് ചിലപ്പോള്‍ പ്രണയത്തിന്റെ പൊതിയായി വളരും. പിന്നെപ്പിന്നെ അവളുടെ പൊതിച്ചോറുകള്‍ക്ക് രണ്ടു ഹൃദയങ്ങളുടെ വലിപ്പം വയ്ക്കും.അമ്മയോടു പറ ഞ്ഞ നുണ അവന് ഇഷ്ടമുള്ള വിഭവമായി ചോറിനുള്ളില്‍ ഒളിച്ചിരിക്കും.ഒരു മരച്ചോട്ടില്‍ ആദ്യമായി ഒന്നിച്ചിരുന്നുണ്ട ദിവസമാണ് കന്നിസ്പര്‍ശനത്തിന്റെ സുഖമറിഞ്ഞതും.ചോറും കറിയും പുരണ്ട പത്തു വിരലുകള്‍ ചേര്‍ന്നുള്ള ചുംബനം.ജീവിതം റയില്‍പ്പാളങ്ങള്‍ പോലെ നീണ്ടപ്പോള്‍ പൊതിച്ചോര്‍ പിന്നെയും വളര്‍ന്നു.അണുകുടുംബങ്ങളുടെ അന്നമായി അതിന്നും പരശുവിലും വേണാടിലും ചെന്നൈമെയിലിലും യാത്രചെയ്തുകൊണ്ടേയിരിക്കുന്നു.പൊതിച്ചോര്‍ ഇന്നും സ്വന്തം ഗന്ധത്തോടെ ബാക്കി നില്‍ക്കുന്നത് തീവണ്ടിക്കൂപ്പേകളില്‍ മാത്രമാണ്.
രുചികളുടെ ജുഗല്‍ബന്ദിയാണ് പൊതിച്ചോറിന്റെ ആസ്വാദ്യത.എരിവിന്റേയും പുളിയുടേയും തനിയാവര്‍ത്തനം.തോരനും അച്ചാറും ചമ്മന്തിയുമാണ് കാലങ്ങളായി സാധാരണക്കാരന്റെ പൊതിയിലെ പതിവ് പക്കമേളക്കാര്‍.ഇടയ്‌ക്കെപ്പോഴോ വിദേശിയെപ്പോലെ ഓംലെറ്റ് കടന്നുവന്നു.പൊരിച്ച മീന്‍ ആയിരുന്നു ഏറ്റവും വലിയ ആഡംബരം.വെള്ളപ്പൊക്കമുണ്ടാക്കുമെന്നതിനാല്‍ ഒഴിക്കാനുള്ള കറികള്‍ പൊതിച്ചോറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.അങ്ങനെ സാമ്പാറും പുളിശ്ശേരിയും തൈരുമോരുകളും ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യനെപ്പോലെ ചെറിയപാത്രങ്ങളില്‍ പൊതിച്ചോറിനൊപ്പം സഞ്ചരിച്ചു.
പൊതി തുറക്കുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ചോറിന്റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ ചാന്തുപൊട്ടാണ്.മോഹിപ്പിക്കുന്ന നിറച്ചേരുവ.നിവര്‍ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം.പിന്നെ ഊണിന് ശ്രുതി ചേര്‍ക്കാന്‍ ഒഴികറിയാകാം.ചേര്‍ത്ത് കുഴച്ച് അച്ചാറില്‍ മുക്കി ആദ്യ ഉരുള.തോരനെ വലിച്ചടുപ്പിച്ച് അടുത്തത്.നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്‍ത്തൊരു പങ്ക്.അതിന്റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം.ഉള്ളിലെ മുളകിന്റെ അരപ്പ് എരിഞ്ഞു തന്നെ കയറണം.
പൊതിച്ചോറിന്റെ പര്യായമായ പാഥേയം എന്ന വാക്ക് മലയാളികളുടെ നാവിലേക്കുവച്ചുനീട്ടിയത് ഭരതനാണ്.ചിപ്പി എന്ന നടിക്കൊപ്പം പരിചയപ്പെട്ട പദം.ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ് എന്നായിരുന്നു ആ സിനിമയുടെ പരസ്യ വാചകം.
ഓരോ പൊതിച്ചോര്‍ കഴിക്കാനെടുക്കുമ്പോഴും നമ്മള്‍ വീട്ടിലുള്ളവരെ ഓര്‍ക്കുന്നു.അതിനുള്ളില്‍ ആരുടെയൊക്കയോ നിശ്വാസങ്ങളുണ്ട്.അടുക്കളയിലെ അമ്മ,വാതില്‍പ്പിറകിലെ പെങ്ങള്‍,അന്തിവെയിലില്‍ വാടിയെത്തുന്ന അച്ഛന്‍..
പാഥേയങ്ങള്‍ അവരൊക്കെത്തന്നെയാണ്.

Subscribe to:
Posts (Atom)