Love you Pictures, Images and Photos

Saturday, December 25, 2010

ഒരു ക്രിസ്തുമസ്സ് നാടോടിക്കഥ



ഉണ്ണിയേശു ബത്‌ലഹേമില്‍ പിറന്ന രാത്രിയില്‍, ദൂരെ, ഒരുപാട് ദൂരെയുള്ള ഒരു രാജ്യത്ത്, വളരെ വളരെ വയസ്സായ ഒരു സ്ത്രീ തന്റെ കൊച്ചു വീട്ടില്‍ തീ കാഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. പുറത്ത് നല്ല മഞ്ഞാണ്. മഞ്ഞിലൂടെ ഒഴുകിവരുന്ന കാറ്റ് ചിമ്മിനിക്കൂഴലിലൂടെ ഇറങ്ങി ഓരിയിടുന്നു. പക്ഷേ, ബാബോയുഷ്‌ക്കയുടെ തീയിനെ അത് കെടുത്തിയില്ല. പ്രകാശത്തോടെ തീ കത്തിക്കൊണ്ടിരുന്നു.

തീനാളങ്ങള്‍ക്കുമീതെ കൈകള്‍വിരിച്ചുകാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു:
'വീട്ടിന്നകത്തിരിക്കാന്‍ എന്തൊരു സുഖമാണ്.'
പൊടുന്നനെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ തുറന്നപ്പോള്‍ മെഴുകുതിരിയുടെ വെളിച്ചത്തില്‍ അവള്‍ കണ്ടത് മഞ്ഞില്‍ നില്‍ക്കുന്ന മൂന്ന് വൃദ്ധന്മാരെയാണ്. മഞ്ഞുപോലെ വെളുത്ത താടിയുള്ളവര്‍. നീളമുള്ള അവരുടെ താടി നിലംതൊട്ട് കിടന്നു. മെഴുകുതിരി വെളിച്ചത്തില്‍ അവരുടെ കണ്ണുകള്‍ ആര്‍ദ്രതയോടെ തിളങ്ങുന്നത് അവള്‍ കണ്ടു. അവരുടെ കൈകളില്‍ സമ്മാനങ്ങള്‍ ഉണ്ടായിരുന്നു. പെട്ടികളില്‍ ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും പുറമെപ്പുരട്ടാനുള്ള മരുന്നും ആയിരുന്നു അവ.

'ബാബോയുഷ്‌ക്കാ, ഞങ്ങള്‍ വളരെ ദൂരത്തുനിന്ന് വരുകയാണ്. ബത്‌ലഹേമില്‍ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. ലോകം ഭരിക്കാനാണ് അവന്‍ വന്നിരിക്കുന്നത്. പിന്നെ സ്‌നേഹത്തോടും സത്യസന്ധതയോടും ജീവിക്കണമെന്ന്, മനുഷ്യരെ പഠിപ്പിക്കാനും. അവനുള്ള സമ്മാനങ്ങളുമായാണ് ഞങ്ങള്‍ പോകുന്നത്. ഞങ്ങളോടൊപ്പം വരൂ'.

പുറത്തുവീണുകൊണ്ടിരിക്കുന്ന മഞ്ഞിനേയും പിന്നെ അകത്തു കത്തിക്കൊണ്ടിരിക്കുന്ന തീയേയും സൗകര്യപ്രദവും സുഖവും തരുന്ന തന്റെ മുറിയേയും അവള്‍ നോക്കി. 'നല്ലവരേ, നേരം വല്ലാതെ വൈകിയിരിക്കുന്നു. വലിയ തണുപ്പാണ് പുറത്ത്' എന്നു പറഞ്ഞ് അകത്ത് കയറി വാതിലടച്ചു.

മൂന്നു വൃദ്ധന്മാര്‍ തങ്ങളുടെ യാത്ര തുടര്‍ന്നു.
വീട്ടിനുള്ളിലിരുന്നുകൊണ്ട് ബാബോയുഷ്‌ക്ക ഉണ്ണിയേശുവെക്കുറിച്ച് ചിന്തിച്ചു. കാരണം അവള്‍ക്ക് കുട്ടികളെ ഇഷ്ടമായിരുന്നു.
'നാളെ രാവിലെ ഉണ്ണിയെ കാണാന്‍ പോകും. കളിപ്പാട്ടങ്ങളും കൊണ്ടുപോകും.' അവള്‍ സ്വയം പറഞ്ഞു.

പിറ്റേ ദിവസം രാവിലെ അവള്‍ തന്റെ നീണ്ട കുപ്പായം എടുത്തിട്ടു. ഊന്നുവടിയെടുത്തു. പിന്നെ ഒരു കുട്ടയില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ നിറച്ചു- സ്വര്‍ണ്ണനിറത്തിലുള്ള പന്തുകള്‍, മരം കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, വെള്ളിനൂലുകൊണ്ടുള്ള ചിലന്തിവലകള്‍ എന്നിങ്ങനെയുള്ള സാധനങ്ങളായിരുന്നു അവ. വടിയൂന്നിക്കൊണ്ട് ഉണ്ണിയേശുവിനെ കാണാനുള്ള യാത്ര ആരംഭിച്ചു.

പക്ഷേ, ബാബോയുഷ്‌ക്ക തലേ ദിവസം രാത്രി വന്ന മൂന്നുപേരോട് ബത്‌ലഹേമിലേക്കുള്ള വഴി ചോദിച്ചിരുന്നില്ല. മറന്നുപോയി. അവര്‍ ഒരുപാട് ദൂരം പോയ്ക്കഴിഞ്ഞതു കാരണം അവരുടെയടുത്ത് എത്താനും പറ്റില്ല. അവള്‍ റോഡിലൂടെ ധൃതിയില്‍ നടന്നു. കാട്ടിലൂടെയും വയലിലൂടെയും പട്ടണത്തിലൂടെയും നടക്കുമ്പോള്‍ കാണുന്നവരോടൊക്കെ ചോദിച്ചു:
'ഉണ്ണിയേശുവെ കാണാനാണ് ഞാന്‍ പോകുന്നത്. എവിടെയാണവന്‍ കിടക്കുന്നത്. സുന്ദരമായ കളിപ്പാട്ടങ്ങള്‍ അവന് കൊടുക്കാന്‍വേണ്ടി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.'
ആര്‍ക്കും അറിയില്ല വഴി. അവര്‍ പറഞ്ഞു:
'ഇനിയും മുമ്പോട്ട് പോണം. ഇനിയും ഇനിയും.' അവള്‍ നടക്കാന്‍ തുടങ്ങി. വര്‍ഷങ്ങളോളം നടന്നു. പക്ഷേ, ഉണ്ണിയേശുവിനെ മാത്രം കാണാനായില്ല, ഒരിക്കലും.

ആളുകള്‍ പറയുന്നത് ബാബോയുഷ്‌ക്ക ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നുവെന്നാണ്, അവനെ കാണാന്‍ വേണ്ടി. ക്രിസ്മസ് കാലങ്ങളില്‍-തലേ ദിവസം-കുട്ടികള്‍ രാത്രി ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ബാബോയുഷ്‌ക്ക മഞ്ഞുമൂടിയിരിക്കുന്ന വയലിലൂടെ, പട്ടണങ്ങളിലൂടെ തന്റെ നീണ്ട വസ്ത്രം ധരിച്ചുകൊണ്ട് കൈയില്‍ കുട്ടയുമായി നടന്നുകൊണ്ടിരിക്കും. തന്റെ വടികൊണ്ട് പതുക്കെ വാതിലുകളില്‍ തട്ടി അകത്ത് കടക്കും. എന്നിട്ട് മെഴുതിരിവെളിച്ചത്തില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികളെ നോക്കും.

'അവന്‍ ഇവിടെയുണ്ടോ? ഉണ്ണിയേശു ഇവിടെയുണ്ടോ?' അവള്‍ ചോദിക്കും. പിന്നീട് ദുഃഖത്തോടെ തിരിഞ്ഞുനടക്കും, പിറുപിറുത്തുകൊണ്ട് 'മുമ്പോട്ട്, ഇനിയും മുമ്പോട്ട്.'
പക്ഷേ, തിരിച്ചുപോകുന്നതിന് മുമ്പ് കുട്ടയില്‍ നിന്ന് ഏതെങ്കിലുമൊരു കളിപ്പാട്ടമെടുത്ത് കുട്ടിയുടെ തലയണയ്ക്കരുകില്‍ വയ്ക്കും. 'ക്രിസ്മസ് സമ്മാനം.' അവനുവേണ്ടി അവള്‍ പതുക്കെ പറയും.

പിന്നെ ധൃതിയില്‍ നടത്തം തുടരും. വര്‍ഷങ്ങളോളം എന്നും ശാശ്വതമായ യാത്ര. ഉണ്ണിയേശുവിനെ തിരഞ്ഞുകൊണ്ട്.

വെളിച്ചം അന്വേഷിച്ച പാറ്റയുടെ കഥ

ഒരിക്കല്‍ സിംലയെന്ന പട്ടണത്തില്‍ ഒരു പാറ്റയുണ്ടായിരുന്നു. അവളുടെ ചിറകുകളുടെ തിളക്കം കണ്ടപ്പോള്‍ പലരും ചോദിച്ചു, നീ സ്വര്‍ണപ്പൊടി വിതറി വന്നിരിക്കുകയാണോ എന്ന്. പക്ഷേ, അവള്‍ക്ക് സ്വര്‍ണപ്പൊടിയോ കുങ്കുമപ്പൊടിയോ ഒന്നും വേണ്ടിയിരുന്നില്ല. അവളുടെ സൗന്ദര്യം വര്‍ധിച്ചു വര്‍ധിച്ചുവന്നു. അവളെ സ്‌നേഹിക്കുവാന്‍ പലരുമുണ്ടായിരുന്നു. മാതാപിതാക്കന്മാര്‍, സഹോദരീസഹോദരന്മാര്‍, ബന്ധുക്കള്‍, മിത്രങ്ങള്‍... പക്ഷേ, അവള്‍ക്ക് സന്തോഷിക്കുവാന്‍ മാത്രം അറിഞ്ഞുകൂടായിരുന്നു. വൈക്കോലിന്റെ മണം അനുഭവിച്ചുകൊണ്ട് ഇളംവെയിലില്‍ പറന്നുകളിക്കുന്ന കൂട്ടുകാര്‍ അവളോടു ചോദിച്ചു: 'നിനക്കെന്താണ് ഒരു വല്ലായ്മ?'

അവള്‍ തലയാട്ടി. പക്ഷേ, അയാളുടെ കണ്ണുകളില്‍ അസംതൃപ്തി ഉണ്ടായിരുന്നു. അത് ഒരു ദീനമെന്നപോലെ അവളുടെ ശരീരത്തെയാകെ ബാധിച്ചു. ഒടുവില്‍, അവള്‍ ഒരു ഭ്രാന്തിയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പറന്നുകൊണ്ടിരുന്നു. ഒരിക്കലും വിശ്രമമില്ലാതെ.
മഴക്കാലത്തെ മഴയില്ലാത്ത ഒരു സന്ധ്യയില്‍, അവളുടെ അമ്മ ചോദിച്ചു: 'ഓമനേ, നീ എന്താണ് ആഗ്രഹിക്കുന്നത്?'

പാറ്റ മുകളിലേക്കു നോക്കി. ആകാശത്തില്‍ ചെറിയ നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയിരുന്നു. അവള്‍ ദീര്‍ഘമായി, വളരെ ദീര്‍ഘമായി, ഒന്നു നിശ്വസിച്ചു. എന്നിട്ട് കിതപ്പു കലര്‍ന്ന ഒരു സ്വരത്തില്‍ പറഞ്ഞു: 'ഞാന്‍ വെളിച്ചത്തെ ആഗ്രഹിക്കുകയാണ്. ഈ ഇരുട്ടില്‍ നിന്നെല്ലാം രക്ഷപ്പെട്ട് അങ്ങ് അകലെ കാണുന്ന ആ വിളക്കുകളുടെ ചുറ്റും പറക്കുവാന്‍, എല്ലാം മറന്ന് നൃത്തം ചെയ്യുവാന്‍ ഞാന്‍ മോഹിക്കുന്നു.'

അമ്മയുടെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു. അവര്‍ പറഞ്ഞു: 'നക്ഷത്രങ്ങള്‍ വളരെ വളരെ ദൂരെയാണ്. അവ വിളക്കുകളാണോ എന്നുകൂടി നമുക്ക് അറിയില്ലല്ലൊ. പിന്നെ നീ എന്തിനാണ് അവയുടെ അടുത്തേക്ക് കുതിക്കുന്നത്?'

സുന്ദരിയായ പാറ്റ വീണ്ടും നിശ്വസിച്ചു: 'എന്റെ ചിറകുകളുടെ കനം കുറഞ്ഞുവരുന്നതുപോലെ എനിക്കു തോന്നുന്നു. എന്റെ ദേഹം ആകെ വിറയ്ക്കുന്നു. എനിക്ക് ഇനി പറക്കാതെ വയ്യ...'

അമ്മ തെരുവുവിളക്കുകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു: 'എന്നാല്‍ നീ ഈ വിളക്കുകള്‍ക്ക് ചുറ്റും പറന്നോളു. എന്റെ കണ്ണെത്താവുന്ന ദൂരത്തേ പറക്കാന്‍ പാടുള്ളൂ. മറക്കരുത്.'

പാറ്റ പറന്നു. തലയ്ക്കു ചുറ്റും പരിവേഷവും മറ്റുമായി നില്ക്കുന്ന മാലാഖമാരാണ് ആ വിളക്കിന്‍കാലുകള്‍ എന്ന് അവള്‍ക്കു തോന്നി. ആ മഞ്ഞവെളിച്ചത്തില്‍ നൃത്തം ചെയ്തുകൊണ്ട് അവള്‍ പാടി.

ഞാനൊരു പാറ്റയാണ്
എനിക്കു നൃത്തം ചെയ്യണം
എനിക്കു നൃത്തം ചെയ്യണം
ചെയ്യണം, ചെയ്യണം
ചെയ്യണം.....
ചിറകുകള്‍ ക്ഷീണിച്ചുവെങ്കിലും, നൃത്തം ചെയ്യുവാനുള്ള ദാഹം വര്‍ധിച്ചു. കുറച്ചു ദൂരെ നില്ക്കുന്ന മറ്റെ വിളക്കിന്‍ കാലിന്റെ അടുത്തേക്ക് അവള്‍ പറന്നു. അവിടെ നിന്നു മറ്റൊന്നിലേയ്ക്ക്. പേര് അറിയാത്ത എന്തോ ഒന്ന് അവളുടെ ഉള്ളില്‍ ഇരുന്നുകൊണ്ട് കല്പിച്ചുകൊണ്ടേയിരുന്നു.

വെളിച്ചത്തിലേക്ക്, ഇതിലും വലിയ വെളിച്ചത്തിലേക്ക്... പാറ്റ പറന്നു, ചിറകുകള്‍ ചലിപ്പിച്ചും, നൃത്തമാടി. അവളുടെ കണ്ണുകളില്‍ ക്ഷീണം ഒരു മൂടല്‍മഞ്ഞുപോലെ വന്നുവീണു. ചിറകുകളിലെ സ്വര്‍ണത്തിളക്കം മറഞ്ഞു. എന്നിട്ടും അവള്‍ ആ ശപിക്കപ്പെട്ട നൃത്തം തുടര്‍ന്നു. ഒരു വെളിച്ചത്തില്‍നിന്നു മറ്റൊന്നിലേക്ക്. അവിടെനിന്ന് മറ്റൊന്നിലേക്ക്. ഒടുവില്‍, ഏകദേശം ഇരുപതു വിളക്കുകള്‍ കഴിഞ്ഞു. പട്ടണത്തിന്റെ അതിര്‍ത്തിയിലെത്തിയ പാറ്റ കുറച്ചു വാരകള്‍ ദൂരെ, കത്തിയെരിഞ്ഞുകൊണ്ടു നില്ക്കുന്ന ഒരു കാടു കണ്ടു. അവളുടെ ദേഹം പെട്ടെന്ന് അദ്ഭുതത്താല്‍ വെറുങ്ങലിച്ചുപോയി. ഹായ് എന്തൊരു മനോഹരമായ കാഴ്ച. ഇതിനു വേണ്ടിയായിരുന്നില്ലേ താന്‍ ഇത്രകാലവും തേടിക്കൊണ്ടിരുന്നത്! ഈ നിമിഷത്തിനു വേണ്ടിയായിരുന്നുവല്ലോ താന്‍ ജനിച്ചതും ജീവിച്ചതും. അവള്‍ ചിറകുകള്‍ ചലിപ്പിച്ചു. ഹൃദയത്തിന്റെ ഉള്ളില്‍നിന്നും ദാഹിക്കുന്ന ആ പരുക്കന്‍ സ്വരം വീണ്ടും ഉയര്‍ന്നു.

വെളിച്ചം, ഇതിലും വലിയ വെളിച്ചം, ഇനിയും ഇനിയും വെളിച്ചം.
അവള്‍ കാട്ടിലേക്കു കുതിച്ചു... അവളുടെ കണ്ണുകളില്‍ തീയിന്റെ നാളങ്ങള്‍ പ്രതിഫലിച്ചു. ചോരത്തുള്ളികള്‍പോലെ. കാട്ടിലെ മരങ്ങള്‍ തീയിന്റെ തൂണുകള്‍പോലെനിന്നു. പിന്നീട്, എല്ലാം കരിഞ്ഞ്, അവ തമ്മില്‍ത്തട്ടി, ഭയങ്കര ശബ്ദത്തോടെ നിലം പതിച്ചു. അത് ഒരു യുദ്ധക്കളമായി മാറി. ചുവന്ന തീ നാളങ്ങള്‍ കൊടിക്കൂറകള്‍ പോലെ പൊന്തി ഉയര്‍ന്നുകൊണ്ടിരുന്നു. സുന്ദരിയായ പാറ്റ പറന്നു. നൃത്തം ചെയ്തു. അവളുടെ ചിറകുകള്‍, അവളുടെ കണ്ണുകള്‍, അവളുടെ എല്ലാം തന്നെ ഇല്ലാതായി. പക്ഷേ, എന്നും തൃപ്തിപ്പെടാത്ത ആ പരുക്കന്‍ സ്വരം മാത്രം മരിച്ചില്ല. പ്രിയപ്പെട്ട വായനക്കാരാ നീ അത് കേള്‍ക്കുന്നില്ലേ പലപ്പോഴും? ചില സന്ധ്യകളില്‍, തെരുവ് ഒരു കറുത്ത പുഴപോലെ നീണ്ട് നിവര്‍ന്നു കിടക്കുമ്പോള്‍, വിളക്കിന്‍ കാലുകള്‍ മഞ്ഞപ്പരിവേഷം ധരിച്ച മാലാഖമാരെപ്പോലെ സൗമ്യരായി നില്ക്കുമ്പോള്‍, കാറ്റില്‍ക്കൂടിയും, കരയിലേക്ക് കുതിക്കുന്ന തിരമാലകളില്‍ക്കൂടിയും ധൃതിപിടിച്ച് ഓടുന്ന വാഹനങ്ങളുടെ ചക്രത്തിരിച്ചിലില്‍ക്കൂടിയും എല്ലാം ആ പരുത്ത സ്വരം ഉയര്‍ന്നുവരാറില്ലേ?

വെളിച്ചം, ഇതിലും വലിയ വെളിച്ചം, ഇനിയും ഇനിയും വെളിച്ചം...
മരണത്തിലേക്ക് ഓടിപ്പിക്കുന്ന ഈ വികൃത ജന്തുവിന് മാത്രം മരണമില്ലെന്നോ?

എഴുത്ത്-മദ്യം-സ്ത്രീ

സാഹിത്യകാരന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, സാമൂഹ്യചിന്തകര്‍, അഭിനേതാക്കള്‍, ഗായകര്‍, ചിത്രകാരന്മാര്‍-ഇവരില്‍ ആരാണ് ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നത്? സംശയിക്കേണ്ട, സാഹിത്യകാരന്മാര്‍തന്നെ. മദ്യപാനവും സ്ത്രീവിഷയവും ഉള്‍പ്പെടെയുള്ള കുത്തഴിഞ്ഞ ജീവിതരീതിയും തകര്‍ന്ന കുടുംബബന്ധങ്ങളും എല്ലാം ഈ വിഭാഗത്തിന്റെ കൂടപ്പിറപ്പുകളാവുന്നു.വിവിധ മേഖലകളില്‍ വ്യാപരിക്കുന്ന 300 ബുദ്ധിജീവികളുടെ സ്വഭാവസവിശേഷതകളെ പഠനവിധേയമാക്കി, 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്കിയാട്രി' ചെന്നെത്തിയ നിഗമനമാണിത്.

'ഈ കപടലോകത്തില്‍ ഒരു ആത്മാര്‍ത്ഥ ഹൃദയമുണ്ടായതാണെന്‍ പരാജയം.' എന്നു വിലപിച്ചുകൊണ്ട് മരണത്തെ സ്വയം വരിച്ച ഒരു കവിയുടെ കഥ നമുക്കറിയാം. മലയാളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഈ ആത്മഹത്യ. അതിനുശേഷമാണ് രാജലക്ഷ്മിയും നന്തനാരും ആത്മഹത്യയില്‍ അഭയം തേടുന്നത്.

കവികള്‍ വളരെ ലോലഹൃദയരാണെന്നും ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും അവരെയാണ് ഏറ്റവും എളുപ്പത്തില്‍ ബാധിക്കുകയെന്നും പൊതുവെ ഒരു വിശ്വാസമുണ്ട്. നമ്മുടെ ഈ കൊച്ചുകേരളത്തില്‍ മാത്രമല്ല, ലോകത്തിലെല്ലായിടത്തും ഈ വിശ്വാസം നിലനില്‍ക്കുന്നു.

എന്നാല്‍ ഈ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് ഒരു പഠനം പുറത്തുവരുകയുണ്ടായി.
സര്‍ഗ്ഗാത്മക സാധന സമ്പൂര്‍ണ്ണതയിലെത്തുന്നതിനുമുമ്പ് സര്‍വ്വതും പരിത്യജിച്ച് സമാനതകളില്ലാത്ത 'മറ്റൊരു ലോകം' സൃഷ്ടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ കഥയെഴുത്തുകാരും നാടകകൃത്തുക്കളുമാണെന്ന് ഈ പഠനം തെളിയിച്ചു. ഈ 'മറ്റൊരു ലോക'ത്തിനു രണ്ടുതലങ്ങളുണ്ട്. അതിലാദ്യത്തേത് ഈ ജീവിതം തന്നെ വേണ്ടെന്നുവെക്കുന്നതാണ്. മറ്റേതാവട്ടെ ഭ്രാന്തോളമെത്തുന്ന മാനസിക സംഘര്‍ഷങ്ങള്‍, ലഹരിപദാര്‍ത്ഥങ്ങളോടുള്ള അമിതാസക്തി, വിഷാദരോഗങ്ങള്‍, വഴിതെറ്റുന്ന വ്യക്തിത്വം, കുടുംബപരവും ലൈംഗികവുമായ സംഘട്ടനങ്ങള്‍ തുടങ്ങിയവയ്ക്ക് വിധേയമാവുന്നതും.

'ബ്രിട്ടീഷ് ജേര്‍ണ്ണല്‍ ഓഫ് സൈക്ക്യാട്രി'ക്കുവേണ്ടി തന്നെ പ്രമുഖ മനശ്ശാസ്ത്രജ്ഞനായ ഡോ. ഥെലിക്‌സ് പോസ്റ്റ് ഒരു പഠനത്തിലാണ് സര്‍ഗ്ഗാത്മക സാഹിത്യകാരന്മാരുടെ ഇടയില്‍ കവികളാണ് അങ്ങേയറ്റം സമചിത്തത പാലിക്കുന്നവര്‍ എന്നു തെളിഞ്ഞത്. കവിയോ കഥാകൃത്തോ ആരാണ് കൂടുതല്‍ പീഡിതന്‍ എന്നത് ശാസ്ത്രീയമായി അപഗ്രഥിക്കപ്പെടുന്നത് ഇതാദ്യമായിരുന്നു.

യു.എസ്.എ.യിലെയും യൂറോപ്പിലെയും പ്രശസ്തരായ നൂറു സാഹിത്യകാരന്മാരെക്കുറിച്ച് പുറത്തുവന്ന ജീവചരിത്രങ്ങളെയും അവരുടെ ആത്മകഥകളെയും മറ്റും അടിസ്ഥാനമാക്കിയാണ് ഡോ. പോസ്റ്റ് ഈ നിഗമനത്തിലെത്തിയത്. എച്ച്.ജി. വെല്‍സ്, ജി.കെ. പ്രിസ്റ്റലി, ഓസ്‌കാര്‍ വൈല്‍ഡ്, എഡ്ഗാര്‍ അല്ലന്‍പോ, വില്യം ഥാക്‌നര്‍, സ്‌കോട്‌സ് ഫിംറെ ജെറാള്‍ഡ്, എവ്‌ലിന്‍ വാ, ടെന്നിസി വില്യംസ്, ഏണസ്റ്റ് ഹെമിംഗ് വേ, ജോസഫ് കോണ്‍റാഡ്, മുതലായവരെല്ലാം ഈ നൂറുപേരില്‍ ഉള്‍പ്പെട്ടിരുന്നു. അസാധാരണമായി ജീവിതം നയിച്ചവരോ അല്ലെങ്കില്‍ അസാധാരണമായി ജീവിതം അവസാനിപ്പിച്ചവരോ ആണ് ഇവിടെ പേരുപറഞ്ഞ എഴുത്തുകാരില്‍ എല്ലാവരും. ഇവരെല്ലാം കഥയുടെയോ നാടകത്തിന്റെയോ രംഗത്തായിരുന്നു വ്യാപരിച്ചിരുന്നത്.

വ്യക്തിപരമായോ സാമൂഹികപരമായോ, കാറ്റും കോളും ഇല്ലാത്ത ജീവിതം നയിച്ചവരാണ് വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്, ഡബ്ല്യു.ബി. യേറ്റ്‌സ്, എച്ച്.ഡബ്ല്യു. ലോഗ് ഫെല്ലോ, ബെര്‍നാഡ് ഷാ, ചാള്‍സ് ഡിക്കന്‍സ്, വാള്‍ട്ട് വിറ്റ്മാന്‍, തോമസ് ഹാര്‍ഡീ എന്നിവര്‍. ഡോ. പോസ്റ്റിന്റെ ഈ പട്ടികയിലുള്ളവരില്‍ ബഹുഭൂരിഭാഗവും കവികളാണെന്നും നമുക്കുകാണാം.

നൂറു എഴുത്തുകാരുടെ ജീവിതത്തില്‍ നിന്ന് ഡോ. പോസ്റ്റ് നമുക്ക് മനസ്സിലാക്കിത്തരുന്ന മറ്റു ചില കാര്യങ്ങള്‍ ഇവയത്രെ.
ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ളത് കവികള്‍ക്കാണ്. അവരില്‍ 43 ശതമാനം പേരും അറുപത് വയസ്സും കഴിഞ്ഞ് ജീവിക്കുമ്പോള്‍, നോവലിസ്റ്റുകളിലും നാടകൃത്തുക്കളിലും 38 ശതമാനത്തിനു മാത്രമേ അതിനുള്ള ഭാഗ്യം സിദ്ധിക്കുന്നുള്ളു.

സന്തുഷ്ടരായ വൈവാഹിക-കുടുംബ ജീവിതം നയിക്കുന്നവരിലും കവികള്‍ തന്നെയാണ് മുന്നില്‍. സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ ഇതര ശാഖകളില്‍ വര്‍ത്തിക്കുന്നവരില്‍ 70 ശതമാനവും താറുമാറായ വ്യക്തിജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. കവികളുടെ കാര്യത്തിലിത് വെറും 26 ശതമാനം മാത്രം!

മദ്യമടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിലും കവികള്‍ പിന്നോക്കമാണ്. കവികളില്‍ 31 ശതമാനം മദ്യത്തിലും മറ്റും 'സുഖം' കണ്ടെത്തുമ്പോള്‍ മറ്റുള്ളവരില്‍ 60 ശതമാനവും ഇതില്‍ മുങ്ങിക്കളിക്കുന്നു.

പക്ഷേ, ഈ മൂന്നു കാര്യങ്ങള്‍ വെച്ചുകൊണ്ട് കവികള്‍ 'അമ്പട ഞാനേ' എന്നു ഞെളിയുകയൊന്നും വേണ്ട. ഡോ. പോസ്റ്റിന്റെ പഠനത്തില്‍ നിന്നു വ്യക്തമായ രണ്ടു സത്യങ്ങള്‍ മതി, അവരുടെ നാവടയ്ക്കാന്‍.

അതിലാദ്യത്തേത് ഇങ്ങനെ ഭ്രാന്തെന്നു പറയുന്ന (ചികിത്സക്കു വിധേയരാക്കേണ്ടുന്ന) മാനസികാവസ്ഥയെ പ്രാപിക്കുന്നവരില്‍ കൂടുതലും കവികളാണ്. അവരില്‍ 25 ശതമാനവും ഈ സ്ഥിതിവിശേഷത്തെ പ്രാപിക്കുമ്പോള്‍ ഇതര എഴുത്തുകാരില്‍ ഏഴു ശതമാനത്തിനുമാത്രമേ ഈ ദുര്‍ഗതി നേരിടേണ്ടിവരുന്നുള്ളു. 'ഭ്രാന്തന്മാരും കവികളും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു' എന്നു അഞ്ചാറു നൂറ്റാണ്ടുകള്‍ക്കു മുമ്പേ വിശ്വമഹാകവി ഷേക്‌സ്​പിയര്‍ പറഞ്ഞുവെച്ചിട്ടുമുള്ളതാണല്ലോ.

രണ്ടാമത്തേത്, മഹിളാമണികള്‍ മനസ്സില്‍ വെച്ചിരിക്കേണ്ട 'സംഗതി'യാണ്. നിങ്ങളെ സന്തോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടുന്ന കടമയൊക്കെ ഭംഗിയായി നിര്‍വ്വഹിക്കുമെങ്കിലും നിങ്ങളുടെ ഭര്‍ത്താവ് ഒരു കവിയാണ് എന്നു വരുകില്‍, കണ്ണുതെറ്റിയാല്‍ പുള്ളിക്കാരന്‍ പുതിയ പൂക്കള്‍ തേടിപ്പോകും. കവിക്കല്ലേ, സൗന്ദര്യം ആസ്വദിക്കാനാവൂ. കവികളില്‍ 40 ശതമാനവും പരസ്ത്രീഗമനത്തില്‍ അതിയായ താല്‍പ്പര്യമുള്ളവരാണ്. മറ്റെഴുത്തുകാരില്‍ 17 ശതമാനത്തിനു മാത്രമേ ഈ പ്രവണതയുള്ളൂ.

എന്തായാലും രണ്ടുകൂട്ടര്‍ക്കും ഒരു കാര്യത്തില്‍ സമാധാനപ്പെടാം. ഒരു വിഭാഗം ശിഥിലജീവിതം നയിക്കുന്നവരും കള്ളുകുടിയന്മാരും ആണെങ്കില്‍ മറ്റേവിഭാഗം മനോരോഗികളും 'പെണ്‍പിടിയന്മാ'രും ആണല്ലോ.

ശരി, ശരി, ഗദ്യമെഴുത്തുകാര്‍ ഇങ്ങനെ ആവാനെന്താണ് കാരണം? ഡോ. പോസ്റ്റ് ഇവിടെ മറ്റൊരു അത്ഭുതത്തിന്റെ കെട്ടഴിക്കുന്നു.-കഥയും നാടകവും എഴുതുന്നവര്‍ ആണ് കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്. സാഹിത്യരചനയിലേര്‍പ്പെടുമ്പോള്‍ അവരുടെ നാഡീവ്യൂഹങ്ങള്‍ പെടാപാടുപെടുന്നു. കവിതയെഴുതുന്നവര്‍ ഇത്രയും ബുദ്ധിമുട്ടനുഭവിക്കുന്നില്ല. പ്രായേണ അനായാസ ജീവിതമാണ് അവരുടേത്.

പോരാ, കവിത എഴുതാനാണ് വിഷമമെന്ന് ഇനിയാരെങ്കിലും പറഞ്ഞു നടക്കുമോ?

ഒരു കാര്യം കൂടി: 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്യാട്രി' തന്നെ കഴിഞ്ഞ ദശകത്തിന്റെ അവസാനത്തില്‍ പ്രശസ്തരായ 291 ബുദ്ധിജീവികളുടെ സ്വകാര്യജീവിതം ഒരു പഠനത്തിനു വിധേയമാക്കുകയുണ്ടായി. ശാസ്ത്രജ്ഞന്മാര്‍, തത്ത്വചിന്തകന്മാര്‍, ചിത്രകാരന്മാര്‍ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാഹിത്യകാരന്മാരാണ് മാനസിക പിരിമുറുക്കങ്ങള്‍ക്കും ശിഥില ബന്ധങ്ങള്‍ക്കും ലഹരിപദാര്‍ത്ഥങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ വിധേയരാവുന്നതെന്നായിരുന്നു ആ പഠനത്തിന്റെ കണ്ടെത്തല്‍.

എങ്ങനെയായാലും ലഹരിയും സാഹിത്യാദികലകളും തമ്മിലുള്ള അമിതമായ വേഴ്ചക്ക് ചില ബന്ധങ്ങള്‍ ഇല്ലാതെയില്ല. 'ആര്‍തോഹോലു' എന്ന പഴഞ്ചന്‍ ലാറ്റിന്‍ അമേരിക്കന്‍ പദത്തില്‍നിന്നാണ് 'ആട്ടും' 'ആല്‍ക്കഹോളും' വേര്‍തിരിഞ്ഞത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കലാകാരന്മാരും മറ്റും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുവന്നിരുന്നതിനു മയാ-ഇന്‍കാ (ദക്ഷിണ അമേരിക്ക) സംസ്‌ക്കാരങ്ങളുടേയും പുരാതന റോമാ-ഗ്രീക്ക് സംസ്‌ക്കാരങ്ങളുടെയും ആഫ്രിക്കന്‍-ഈജിപ്ഷ്യന്‍ സംസ്‌ക്കാരങ്ങളുടെയും ഇന്ത്യ-ചൈന സംസ്‌ക്കാരങ്ങളുടെയും ഒക്കെ ചരിത്രം നമുക്കു മനസ്സിലാകും. ഈ 'ബാന്ധവം' ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നു ചുരുക്കം.

ഡോ. ഫെലിക്‌സ് പോസ്റ്റിന്റെ നിഗമനങ്ങളൊന്നും തന്നെ ഇന്ത്യയിലെ സാഹിത്യകാരന്മാര്‍ക്ക് ബാധകമല്ലെന്ന് പ്രമുഖ ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരനായ ഖുശ്വന്ത് സിങ് അഭിപ്രായപ്പെടുന്നു. മിര്‍ തഖ്വി മിര്‍, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍ തുടങ്ങിയവര്‍ക്കൊക്കെ നിത്യജീവിതത്തില്‍ ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജീവിതത്തോടും സാഹിത്യത്തോടും ഉള്ള അവരുടെ അഭിവാഞ്ഛയും അഭിനിവേശവും ഈ ദൗര്‍ബല്യങ്ങളെ അതിജീവിച്ചിരുന്നുവെന്നും അതുകൊണ്ട് അവര്‍ക്ക് ജീവിതത്തില്‍ അപഭ്രംശങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സിങ് കൂട്ടിച്ചേര്‍ക്കുന്നു. മദ്യപിച്ചുചെന്നതിന് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാഫീസിലെ ജോലിയില്‍ നിന്നു അന്നു ഹൈക്കമ്മീഷണറായിരുന്ന വി.കെ. കൃഷ്ണമേനോന്‍ പിരിച്ചുവിട്ടതിന്റെ പേരില്‍ മലയാളത്തോടും മലയാളികളോടും കടുത്ത വൈരാഗ്യം വെച്ചുപുലര്‍ത്തുന്ന അദ്ദേഹം തന്നെ സ്‌കോച്ച് വിസ്‌കിയോടുള്ള താല്പര്യം സന്ദര്‍ഭം കിട്ടുമ്പോഴും അല്ലാത്തപ്പോഴും ഒളിച്ചുവെക്കാറില്ല. എന്നുവെച്ച് 'ട്രെയ്ന്‍' ടു പാകിസ്താന്‍' പോലുള്ള നോവലുകള്‍ രചിച്ച ഖുശ്വന്ത് സിങ് നല്ലൊരു എഴുത്തുകാരനല്ലെന്ന് വാദിക്കാന്‍ ആരെങ്കിലും ഒരുമ്പെടുമോ? പുരാണേതിഹാസങ്ങളുടെ കര്‍ത്താക്കളും പഴയ കാലത്തെ കവികളും കലാകാരന്മാരും ഒക്കെ അടങ്ങുന്ന നമ്മുടെ പൂര്‍വ്വസൂരികളില്‍ പലരും ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമകളോ കുറഞ്ഞ പക്ഷം അത് ഉപയോഗിക്കുന്നവരോ ആയിരുന്നുവെന്നതാണ് കഥ. മലയാളത്തില്‍ തന്നെ തുഞ്ചത്താചാര്യന്‍ മുതല്‍ എത്രവേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍.

മദ്യത്തിലൂടെയോ മയക്കുമരുന്നിലൂടെയോ സര്‍ഗ്ഗാത്മകത സൃഷ്ടിക്കപ്പെടാനാവുമോ? ആവില്ല എന്നുതന്നെയാണ് ഉത്തരം. സര്‍ഗ്ഗാത്മകതയുടെ ഉറവിടം രൂപംകൊള്ളുന്നതും നില നില്‍ക്കുന്നതും മനസ്സിലാണ്. ലഹരി പദാര്‍ത്ഥങ്ങള്‍ അതിന് ഒരിക്കലും ഒരു ചോദ്യശക്തിയാവുന്നില്ല. എന്നു മാത്രമല്ല, അവയുടെ ഉപയോഗം അമിതമാവുമ്പോള്‍ അത് എഴുത്തിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അന്തരിച്ച വി.കെ.എന്‍. മദ്യം നഷ്ടപ്പെടുത്തിയ തന്റെ നാളുകളെക്കുറിച്ചോര്‍ത്ത് ഖിന്നനായിരുന്നുവത്രെ! ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന നിമിഷങ്ങളില്‍ ആരുംതന്നെ രചനയില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മദ്യപിച്ചുകൊണ്ട് ഞാന്‍ ക്രിയാത്മകരചനയില്‍ ഏര്‍പ്പെടാറില്ല...സാമാന്യം ദീര്‍ഘവും ഗഹനവുമായ ഒരു രചനയില്‍ മുഴുകിയരിക്കുമ്പോള്‍ ഒരു ദീര്‍ഘമായ കാലയളവ് ഞാന്‍ മദ്യത്തെ മാറ്റി നിര്‍ത്തുന്നു...പിന്നെ കുറേ ദിവസം മദ്യപിച്ച് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ഒരു രസമാണ്...ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഒരു കലാകാരന്റെ ഏറ്റവും വലിയ ലഹരി അയാളുടെ സൃഷ്ടിതന്നെയാണ്' എന്ന് കാക്കനാടന്‍ പ്രഖ്യാപിച്ചതിനുള്ള കാരണവും ഇതു തന്നെ!

Thursday, December 23, 2010

കേരള രാഷ്ട്രീയത്തിലെ ബീഷ്മചാരിയനും ലീടരുമായ കരുണാകരന് 

              എന്ടെയും എന്റെ ബ്ലോഗിന്ടെയും പേരില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു 

Tuesday, December 21, 2010

ഐ.ടിക്കാരന്‍ പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍

കടപ്പാട്: ഒരു പാവം
പ്രവാസി
അമ്പലവാസിഅയല്‍വാസി,
ദരിദ്രവാസി...
പ്രവാസി!!!!!
കേരളമെന്ന ഇട്ടാ വട്ടത്തില്‍ എത്രയെത്ര
വാസികള്‍

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം
എന്നിലുമുണ്ടായിരുന്നു. ഗള്‍ഫില്‍ പോകണംഅറിയപ്പെടുന്ന പ്രവാസിയാകണം,കോടികള്‍
സമ്പാദിക്കണംഅങ്ങനെ സമ്പാദിച്ച് സമ്പാദിച്ച് ഒരു പണക്കാരനാകണംബസ്സ് വാങ്ങണം,
ലോറി വാങ്ങണംആനേ വാങ്ങണം...
ഹോ എത്രയെത്ര മോഹങ്ങള്‍.


എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്
ഒരു ചെറിയ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എന്‍ജിനീയര്‍ എന്നറിയപ്പെടാനായിരുന്നു
എനിക്ക് വിധി.
അങ്ങനെയിരിക്കെയാണു എന്നിലെ ഗള്‍ഫ് മോഹം
പിന്നെയും തല പൊക്കിയത്കൂടെയൊരു ചോദ്യവും.. ഏത് രാജ്യത്ത് പോകണം?
സൌദി ഈസ് എ ഡേര്‍ട്ടി കണ്ട്രി..
അവിടെ കള്ളു കുടിച്ചാല്‍ തല
വെട്ടുമത്രേ!!!
ദുബൈ ഈസ് എ നോട്ടി കണ്ട്രി..
അവിടെ കാശു പോകാന്‍ നൂറു
വഴിയുണ്ടത്രേ!!!

അങ്ങനെ അടിയന്‍ അവിടേക്ക് പോകാന്‍
തീരുമാനിച്ചു.


എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ലആദ്യം
പാസ്പോര്‍ട്ട് വേണംപിന്നെ വിസ വേണംഅതേ പോലെ അവിടൊരു ജോലി വേണം...
എത്രയെത്ര കടമ്പകള്‍!!!


ഒടുവില്‍ ബാല്യകാല സുഹൃത്തുംഇപ്പോള്‍
ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ എന്നെ സഹായിച്ചു. അവന്റെ
കമ്പനിയിലെ ഐ.ടി. മാനേജരായി എനിക്കൊരു ജോലി തരപ്പെടുത്തി,തരക്കേടില്ലാത്ത
ശമ്പളവും. അന്നു തന്നെ കമ്പനിയില്‍ രാജിക്കത്ത് നല്‍കി.
ഓ സോറി...
ഐ.ടി. കമ്പനിയില്‍ രാജികത്ത് നല്‍കിയെന്ന്
പറയാന്‍ പാടില്ല, "പേപ്പര്‍ ഇട്ടു" എന്നാണു ശരിയായ പ്രയോഗം. അതായത് 'സാര്‍,
കമ്പനിയിലെ സേവനം എന്നെ ഉയരങ്ങളിലെത്തിച്ചു എന്നുംഇനി ഉയരാന്‍
സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നുംകമ്പനിയെ ബോധിപ്പിച്ച്
കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.
ഇങ്ങനെ പേപ്പര്‍ ഇട്ടു കഴിഞ്ഞാല്‍ പിന്നെ
മൂന്ന് കടമ്പയുണ്ട്...


ഒന്നാം കടമ്പനോട്ടീസ് പിരീഡ്:
അതായത്നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി
മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി കമ്പനിയെ ഒരു മാസം കൂടി സേവിക്കണം.
എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണിയൊന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക്
അറിയാവുന്നതിനാലുംഞെക്കിപ്പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും
ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എന്റെ നോട്ടീസ് പിരീഡ്
അവര്‍ 3 ദിവസമായി വെട്ടിച്ചുരുക്കി.ഒരു പക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍
ചെയ്ത് ഒരു മാസത്തെ കറന്റ് കളയുന്നതിലും നല്ലതിതാണെന്ന് അവര്‍ ചിന്തിച്ച്
കാണും.


രണ്ടാം കടമ്പക്ലിയറന്‍സ്
സര്‍ട്ടിഫിക്കേറ്റ്:
ഇത് പ്രത്യേകിച്ച് ഒന്നുമല്ലഎല്ലാ
ഡിപ്പാര്‍ട്ട്‌മെന്റിലും നടന്ന് ഞാനൊന്നും തല്ലിപ്പൊട്ടിക്കുകയോനശിപ്പിക്കുകയോ
ചെയ്തിട്ടില്ലെന്ന് ഒപ്പിട്ട് വാങ്ങണം. ഡെവലപ്മെന്റ്ഫിനാന്സ്എച്ച്.ആര്‍.,
ഒടുവില്‍ അങ്ങനെ ലൈബ്രറിയിലെത്തി...
ലൈബ്രേറിയന്റെ മുഖത്തൊരു ചോദ്യ
ഭാവം:
"എന്താ?"
"ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരൊപ്പ്
വേണം"
"ആരാ?"
"ഞാന്‍ മനുഇവിടത്തെ
എംപ്ലോയിയാ"
ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു
പുച്ഛ സ്വരത്തില്‍ അയാള്‍ പറഞ്ഞു:
"ഇത്ര നാളും ഇങ്ങോട്ടൊന്നും
കണ്ടിട്ടില്ലാലോ"
അതായത് എഴുത്തും വായനയും അറിയാത്ത ഒരു ഏഴാം
കൂലിയാണു ഞാനെന്ന് വ്യാംഗ്യാര്‍ത്ഥം. ഒപ്പിട്ട് പേപ്പര്‍ കയ്യില്‍ കിട്ടുന്നത് വരെ
ഒന്നും മിണ്ടിയില്ലപേപര്‍ കിട്ടിയപ്പോള്‍ പതിയെ ചോതിച്ചു:
"സാര്‍ എന്താണാവോ
ഇവിടിരിക്കുന്നത്?"
"ലൈബ്രേറിയന്‍ ലൈബ്രറിയിലല്ലേ ഇരിക്കേണ്ടത്?"
അയാളുടെ മറു ചോദ്യം.
ഇത് കേട്ടതുംടേബിളില്‍ കിടക്കുന്ന നാലു
പേപ്പറിലുംഅലമാരയിലിരിക്കുന്ന പത്ത് ബുക്കിലും നോക്കിയിട്ട്മുഖത്ത് മാക്സിമം
പുച്ഛ ഭാവം വരുത്തിയിട്ട് ഞാന്‍ ചോദിച്ചു:
"അപ്പോ ഇതിനാണു ലൈബ്രറി എന്ന് പറയുന്നത്,
അല്ലേ?:
ഠിം!!!!
ലബ്രേറിയന്റെ മുഖത്ത്
ചോരമയമില്ല.

മൂന്നാം കടമ്പഎക്സിറ്റ്
ഇന്റര്‍വ്യൂ:
ഏതൊരു എംപ്ലോയിയും കമ്പനി വിട്ടു പോകുന്നതിനു
മുമ്പേഅവരെ അവിടെ തന്നെ നില നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോന്ന് അറിയാനുല്ല അവസാന
ശ്രമം. എച്ച്.ആര്‍ മേഡവും,പ്രൊജക്റ്റ് മാനേജറും കൂടിയാണിത് സാധാരണ
ചെയ്യുനത്.
"എന്താണു മനു ഈ ജോലി വിടാന്‍
കാരണം?"
ഇത് വളരെ അര്‍ത്ഥ രഹിതമായ
ചോദ്യമാണ്.
കാരണം ചോദിക്കുന്ന അവര്‍ക്കുംഉത്തരം
പറയാനിരിക്കുന്ന എംപ്ലോയിക്കുംവളരെ വ്യക്തമായി അറിയാംവേറെ നല്ല ജോലിയും നല്ല
ശമ്പളവും കിട്ടിയിട്ടാണവന്‍ പോകുനതെന്ന്. എന്നിട്ടും ഇപ്പോഴും അതേ
ചോദ്യം..
എങ്കിലും സത്യം മറച്ച് വെച്ച് ഞാന്‍ മറുപടി
നല്‍കി:
"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത്
ജീവിക്കണമെന്നാണു ആഗ്രഹം"
എച്ച്.ആറിന്റെ കണ്ണു തള്ളി...
അയ്യോഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന്
വെച്ചാല്‍....?
:എന്റെ കഴിവുകളൊക്കെ ഇനി ആ മേഖലയില്‍
പ്രയോഗിക്കണമെന്നാണെന്റെ ലക്ഷ്യം"
"വാട്ട് യൂ മീന്‍?"
"ഐ മീന്‍, കോഡിംഗിലൂടെ ഞാറു നടുകആന്റി
സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുകറൊബോട്സിനെ യൂസ് ചെയ്ത് നെല്ലു
പറിക്കുകഎക്സട്രാഎക്സട്രാ.."
ഠോ.. ഠോ... ഠോ....
കുറച്ച് നേരം തൃശൂര്‍ പൂരം കഴിഞ്ഞ
നിശ്ശബ്ദത.
എച്ച്.ആര്‍ മേഡത്തിനുംപ്രൊജക്റ്റ്‌
മാനേജര്‍ക്കും അനക്കമില്ലഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച
നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു. ഒടുവില്‍ കുറേ നേരത്തെ
നിശ്ശബ്ദതക്ക് ശേഷം പ്രൊജക്റ്റ് മാനേജര്‍ പതുക്കെ പറഞ്ഞു,
മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍
ഞങ്ങള്‍ക്ക് വളരേ വിഷമമുണ്ട്ബികോസ്..
ബികോസ്?
"ബികോസ് യൂ ആര്‍ ആന്‍ അസറ്റ്"
ഞാനൊരു അസത്താണെന്ന്!!!
അതേഞാനൊരു അസത്താണ്.
ആ അസത്തിതാ ഗള്‍ഫിലേക്ക്...

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍
ശേഖറുണ്ടായിരുന്നുഅവനോടൊപ്പം റൂമിലേക്ക്. അന്നവിടെ അന്തിയുറങ്ങിപിറ്റേ ദിവസം
രാവിലെ ഓഫീസിലേക്ക്...
ജോലിക്ക് കേരുന്നതിനു മുമ്പേ അറബിയുടെ
അനുഗ്രഹം വാങ്ങുന്നതിനായി അങ്ങേരുടെ റൂമില്‍ കയറി. ഈ അറബിഅറബീന്ന് പറയുന്ന സാധനം
നമ്മള്‍ കരുതുന്നത് പോലൊന്നുമല്ലഅവരും മനുഷ്യരാ. നീണ്ട വെള്ള നിറത്തിലുള്ള
മാക്സിയുമിട്ട്ഒരു ഊശാന്‍ താടിയും വെച്ച്ബബിള്‍ഗവും ചവച്ചോണ്ടിരിക്കുന്ന
അറബിയെ കണ്ടാല്‍ പാത്തുമ്മാടെ ആട് കസേരയില്‍ കേറിയിരിക്കുവാണോന്ന്
തോന്നിപ്പോകും.
എന്തായാലും ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ്
ഇംപ്രഷന്‍ എന്ന് മനസ്സിലോര്‍ത്ത് ഞാന്‍ പതിയേ പറഞ്ഞു,
"ഗുഡ് മോണിങ്ങ് സാര്‍"
അറബി എന്നെയൊന്ന് നോക്കികണ്ണു കൊണ്ട്
എന്നോട് ഇരിക്കന്‍ പറഞ്ഞു. എന്റെ സെര്‍ട്ടിഫിക്കെറ്റെല്ലാം നോക്കിയിട്ട് അറബി
ചോദിച്ചു:
"ദുയുനോ ഇന്താനെറ്റ്?"
കര്‍ത്താവേ!!!
ഇതെന്ത് ഭാഷ??
അന്തം വിട്ട് നില്‍ക്കുന്ന എന്നോട് അങ്ങേര്‍
വീണ്ടും ചോദിച്ചു:
"ദൂയുനോ തൈപിങ്?"
ഇതിങ്ങനെ വിട്ടാല്‍ ശരിയാവില്ലഎനിക്ക് അറബി
അറിയില്ലെന്ന് ഇങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും. അതിനാല്‍
രണ്ടും കല്‍പിച്ച് ഞാന്‍ പറഞ്ഞു:
"ഐ ഡോണ്ട് നോ അറബിക്പ്ളീസ് സ്പീക് ഇന്‍
ഇംഗ്ളീഷ്"
എന്റെ പൊന്നു സുല്‍ത്താനേഎനിക്ക് അറബി
അറിയില്ലാദയവായി ഇംഗ്ളീഷില്‍ സംസാരിക്കൂ..
അത് കേട്ടതോടെ അങ്ങേര്‍ ചാടിയെഴുന്നേറ്റ്
കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യ വിക്ഷേപത്തോടെ ഭയങ്കര ബഹളം. അമ്പരന്ന് പോയ
ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറതേക്ക് നോക്കി....
പൊന്നു ശേഖറേഓടി വാടാ..
രക്ഷിക്കെടാ....
അപകടം മണത്ത ശേഖര്‍ അകത്തേക്ക് കുതിച്ച്
വന്ന്അറബിയോടെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നേയും കൊണ്ട് പുറത്തു
ചാടി.
ആക്ച്വലി എന്താ സംഭവിച്ചത്?
എന്തിനാ അറബി ചൂടായത്??
ഓഫീസില്‍ എന്റെ കസേരയില്‍ പോയിരുന്നിട്ടും
എനിക്കൊരു പിടിയും കിട്ടുന്നില്ല. മറുവശത്ത് ഇരിക്കുന്ന ശേഖറാണെങ്കില്‍
ഞാനെന്തോ മഹാ അപരാധം ചെയ്ത പോലെ എന്നെ ഇടക്കിടെ നോക്കുന്നുമുണ്ട്. ഒടുവില്‍
ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന്
ചോദിച്ചു:
"എന്താ അളിയാ പറ്റിയത്?"
"നിനക്ക് ഇന്റര്‍നെറ്റ് അറിയില്ലേ?" അവന്റെ
മറു ചോദ്യം.
"അറിയാം".
"പിന്നെ 'ഡൂ യൂനോ ഇന്റെര്‍നെറ്റ്എന്ന് അറബി
ചോദിച്ചപ്പോ നീയെന്താ മിണ്ടാഞ്ഞത്?"
ങ്ങേ!!
അറബി അങ്ങനെ ചോദിച്ചോ?
അതെപ്പോ??
ഉടനേ അറബിയുടെ ആദ്യ ചോദ്യം മനസ്സില്‍
അലയടിച്ചു...
ദുയുനോ ഇന്താനെറ്റ്?
ദു യൂ നോ ഇന്താനെറ്റ്??
ഡു യൂ നോ ഇന്തര്‍നെറ്റ്???
കര്‍ത്താവേ!!!
ഇതെന്ത് ചോദ്യം?
അപ്പൊ എന്തായിരുനു അടുത്ത
ചോദ്യം..
രണ്ടാമത്തെ ചോദ്യം തനിയേ ഒന്ന് ഡീകോഡ് ചെയ്ത്
നോക്കി...
ദുയുനോ തൈപിങ്?
ദു യൂ നോ തൈപിങ്??
ഡൂ യൂ നോ ടൈപിംഗ്???
ഹാവൂ... സന്തോഷമായി ശേഖരേട്ടാ,
സന്തോഷമായീ...
നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന ആ
മഹാനോടാണു ഞാന്‍ അറബി അറിയില്ലെന്നുംഇംഗ്ലീഷില്‍ പറയണമെന്നും വെച്ച് കാച്ചിയത്.
ദൈവമേഈ "ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍" എന്ന തത്വം ശരിയാണെങ്കില്‍
അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല മതിപ്പായിക്കാണും.


എന്റെ കഷ്ട കാലം അവിടെ
ആരംഭിക്കുകയായിരുന്നു...
ഐ.ടി.മാനേജര്‍ എന്ന പേരുംകംപ്യൂട്ടറിന്റെ
മോണിറ്റര്‍ തുടക്കുന്ന പണിയും!!!
എങ്കിലും കിട്ടുന്ന ശമ്പളവും,
സമ്പാദിക്കണമെന്നുള്ള ആഗ്രഹവും എന്നെ അവിടെ പിടിച്ചു നിര്‍ത്തി.
അങ്ങനെയിരിക്കേ ഒരു ദിനം...
"എടാ നിന്നെ അറബി വിളിക്കുന്നു"
ശേഖര്‍.
"എന്നാത്തിനാ?"
"ഈ കമ്പനി എഴുതി
തരാനായിരിക്കും"
പോടാ പുല്ലേ!!!

റൂമില്‍ ചെന്നപ്പോള്‍ അറബി കാര്യം
അവതരിപ്പിച്ചുമെയ്‌ന്‍ ഓഫ്ഫീസിലെ കംപ്യൂട്ടറില്‍ നിന്നും അറബിയുടെ
വീട്ടിലെ കംപ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ. അതിനു ഞാനൊരു വയര്‍ വലിച്ച്
കണക്ഷന്‍ കൊടുക്കണം പോലും.
യെസ് സാര്‍, ഐ വില്‍ ഡൂ.
തിരികെ ശേഖറിന്റെ അടുതെത്തിയപ്പോള്‍ അവന്‍
പറഞ്ഞു:
"അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പതു
കിലോമീറ്റര്‍ ദൂരമുണ്ട്"
കടവുളേ!!!
നാല്‍പതു കിലോമീറ്റര്‍ വയറു
വലിക്കാനോ??
തല കറങ്ങുന്നതു പോലെ തോന്നിവീഴാതിരിക്കാന്‍
ശേഖറിന്റെ കയ്യില്‍ പിടിച്ചു. ബോധം വന്നപ്പോള്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ
മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:
"സാര്‍, ഇറ്റ് ഈസ്
ഇംപോസിബ്‌ള്‍"
"നതിംഗ് ഈസ് ഇംപോസിബ്‌ള്‍"
അറബി.
"ദെന്‍, ദിസ് ഈസ് നതിംഗ്"
ഞാന്‍.
അതില്‍ ഞാന്‍ സ്കോര്‍ ചെയ്തുഎനിക്ക് നൂറു
മാര്‍ക്ക്അറബിക്ക് പൂജ്യം മാര്‍ക്.
അര മണിക്കൂറിനകം അറബി തിരിച്ച് സ്കോര്‍
ചെയ്തുഎനിക്ക് എക്സിറ്റ് അടിച്ചു. അറബിക്ക് നൂറു മാര്‍ക്ക്എനിക്ക് പൂജ്യം
മാര്‍ക്ക്. സുരേഷ് ഗോപിയെ മനസ്സില്‍ ധ്യാനിച്ച് ഞാനടിച്ച ഡയലോഗ് എന്റെ ജീവിതം
ഗോപിയാക്കി.. തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ് അറബിയുടെ തന്തക്ക് വിളിച്ച്,
തിരികെ നാട്ടിലേക്ക്...
ഇനി അറബി നാട്ടില്‍ ജോലി ചെയ്യാന്‍ എന്റെ
പട്ടി വരും.
എനിക്ക് ചേര്‍ന്നത്
ഇന്ത്യയാണ്...
Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |