അവസാനം അതും സംഭവിച്ചു. എന്ത് നമ്മള്‍ സംഭാവിക്കരുതെന്നു ആഗ്രഹിച്ചുവോ അത് സംഭവിച്ചു. കേരളീയ മനസാക്ഷിയെ ഞെട്ടിച്ച കൊച്ചി – ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെ ചെറുതുരുത്തിയില്‍വച്ച് ആക്രമണത്തിന് ഇരയായ ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യ എന്ന ഇരുപത്തിമൂന്നുകാരി ഞായറാഴ്ച ഉച്ചയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരണത്തിനു കീഴടങ്ങി.
അതി ക്രൂരനായ ഈ കുറ്റവാളിയെ പോലീസിന്റെ അടുത്ത് കിട്ടുന്നതിനു മുമ്പ് തന്നെ വെടി വച്ച് കൊല്ലുകയാണ് വേണ്ടിയിരുന്നത്. ഇത്തരം ഘട്ടങ്ങളില്‍ "ബീഹാര്‍ മോഡല്‍" വിധി ആണ് ഏറ്റവും പ്രായോഗികം.
റെയില്‍വേയുടെ വീഴ്ച ഈ ഘട്ടത്തില്‍ വളരെ പ്രകടമാണ്.
കൂടാതെ കൂടെ ഉണ്ടായിരുന്ന യാത്രക്കാരും എന്തുകൊണ്ടു തിരിഞ്ഞു നോക്കിയില്ല? അവര്‍ക്കും തക്കതായ ശിക്ഷ കിട്ടെണ്തതല്ലേ. ആരെങ്കിലും ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ ആ കുട്ടി രക്ഷപ്പെട്ടേനെ...
-
റെയില്‍വേ നടപ്പിലാക്കേണ്ട ചില കാര്യങ്ങള്‍..
-
1) എല്ലാ സ്റ്റേഷന്‍ പരിസരങ്ങളിലും കൂടുതല്‍ റെയില്‍വേ പോലീസിനെ വിന്യസിക്കണം..
2) യാചകരെ നിര്‍ബന്ധമായും സ്റ്റേഷന്‍ പരിസരത്ത് നിന്നും തുരത്തി ഓടിക്കണം. പ്ലാട്ഫോമില്‍ ഉള്ള എല്ലാ യാചകരും യഥാര്‍ത്ഥ യാചകര്‍ ആയിരിക്കില്ല.
3) രോഗികളായ യാചകര്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ആണ്..
4) ട്രെയിനിലും സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെയും, പ്രത്യേകിച്ച് യാചകരെയും പ്രവേശനം അനുവദിക്കരുത്.
-
സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്ക്... (ലേഡീസ് കംപാര്‍ട്ട്മെന്റ് ട്രെയിനിന്റെ പുറകില്‍ ആണെങ്കില്‍) ... ഇനിയെങ്കിലും റെയില്‍വേ അത് ട്രെയിനിന്റെ നടുവിലേക്ക് മാറ്റട്ടെ ...
-
1) പകല്‍ സമയം (രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ) വേണമെങ്കില്‍ യാത്ര ചെയ്യാം. കയറുന്ന സമയത്ത് ബോഗിയില്‍ ധാരാളം യാത്രക്കാര്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക. കൂടാതെ പോലീസും..
2) പകല്‍ സമയവും ഈബോഗിയില്‍ ആളുകള്‍ കുറവാണെങ്കില്‍ നിങ്ങളുടെ സ്വന്തം സുരക്ഷ കണക്കിലെടുത്ത് നടുവിലെക്കുള്ള ബോഗിയിലേക്കു മാറുക. (സ്വന്തം സുരക്ഷ അല്ലേ യാത ചെയ്യുന്ന സൌകര്യങ്ങളെക്കാളും നല്ലത്?)
3) മുകളില്‍ പറഞ്ഞ സമയം അല്ലെങ്കില്‍ നിര്‍ബന്ധമായും നടുവിലെ കംപാര്‍ട്ട്മെന്റ്ലേക്ക് മാറുവാന്‍ ശ്രമിക്കുക.
4) യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരില്‍ സംശയം തോന്നിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുക.
5) പുരുഷന്മാര്‍ ചാടിക്കയറിയാല്‍ ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു നില്‍ക്കുക. പ്രത്യാക്രമണം ചെയ്യാന്‍ തയ്യാറെടുത്തു നില്‍ക്കുക. അടുത്ത സ്റ്റേഷന്‍ എത്തുമ്പോള്‍ തന്നെ തക്ക രീതിയില്‍ അയാളെ കൈകാര്യം ചെയ്യുക. കഴിവതും, RPF , Guard മുഖേനകാര്യങ്ങള്‍ നീക്കുക.
6) ബുദ്ധിമുട്ട് വരുമ്പോള്‍ അടുത്ത യാത്രക്കാരോട് സഹായം ആവശ്യപ്പെടുക..
7) കഴിവതും സംഘം ആയി ഇരുന്നു യാത്ര ചെയ്യാന്‍ ശ്രമിക്കുക. ബോഗിയില്‍ ആള് താരതമ്യേന കുറവാണെങ്കില്‍ ബോഗിയുടെ വാതില്‍ അടച്ചു യാത്ര ചെയ്യുക, (വാതില്‍ ലോക്ക് ചെയ്യാന്‍ ശ്രമിക്കുക. വെറുതെ അടച്ചാല്‍ മാത്രം പോരാ.)