Love you Pictures, Images and Photos

Saturday, December 11, 2010

ഗള്‍ഫിലെ ജീവിതം.... വളരെ വളരെ സത്യം

സ്നേഹിതരെ,

ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത്‌ ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക്‌ അയക്കാം എന്ന് ഏറ്റു.

എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ്‌ വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത്‌ വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല.

ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ്‌ ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്‌. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.

ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക്‌ ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത്‌ കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്‌. വേണ്ടത് മനസ്സ് മാത്രം.

പ്രണയം എന്നാല്‍ കുന്തമാണ്, കുടച്ചക്രമാണ്!!

പ്രണയം എന്നാല്‍ കുന്തമാണ് കുടച്ചക്രമാണ് ഒരിക്കലെങ്കിലും പ്രണയിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാവും എന്നൊക്കെ പറഞ്ഞ് ഇന്റെര്‍നെറ്റില്‍ കൂടി പ്രചരിക്കുന്ന ചില ലേഖനങ്ങളാണ് എന്നെ ഇതു എഴുതിക്കാന്‍ പ്രേരിപ്പിച്ചത്.

പ്രണയമെന്നാല്‍ യഥാര്‍ധത്തില്‍ അത്ര മനോഹരമായ ഒന്ന് ഒന്നുമല്ല.അത് ഒരു വികാരം മാത്രമാണ് വിചാരമല്ല. നാം പ്രണയിക്കുമ്പോള്‍ നാം കമിതാവിന്‍റെ അല്ലെങ്കില്‍ കാമിനിയുടെ നല്ല വശങ്ങള്‍ മാത്രമേ കാണാറുള്ളു. കാരണം അവര്‍ എപ്പോഴും അവരുടെ ദോഷവശങ്ങള്‍ മറച്ചു വയ്ക്കുവാനേ ശ്രമിക്കൂ.പിന്നീട് ആ പ്രണയം സഭലീകൃതമായാല്‍ അപ്പോള്‍ മാത്രമേ നമുക്ക് അവരുടെ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകള്‍ നമുക്കു കാണാന്‍ കഴിയൂ. (പ്രണയം സഭലീകൃതമാവുക എന്നാല്‍ പ്രണയിച്ചു പിരിയുക എന്നണെന്നു പറയുന്നവര്‍ ക്ഷമിക്കുക).


യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങള്‍ക്ക് മനസ്സിലാവുന്ന ഒരാളെയാണ് ജീവിത പങ്കാളിയായി അഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ അവരുമാറ്യി സൌഹൃതത്തിലാവുക. അപ്പൊള്‍ നിങ്ങള്‍ക്ക് അവരുടെ എല്ലാ സ്വഭാവ സവിശേഷതകളും മനസ്സിലാക്കുവാന്‍ സാധിക്കും. കാരണം ഫ്രണ്ട്ഷിപ്പ് എന്നാല്‍ ഒന്നും മറച്ചു വച്ചുകൊണ്ടുള്ള ഒന്നല്ല. അതിന് സ്ത്രീ പുരുഷ ഭേദമില്ല. അത് സാര്‍വലൌകീകമാണ്.

പ്രണയം എന്നാല്‍ കാപട്യമാണ് വിശ്വാസയോഗ്യമല്ല എന്നൊന്നുമല്ല ഞാന്‍ പറഞ്ഞു വരുന്നത്. അതില്‍ ആത്മാര്‍ദ്ധതയുള്ള ചിലതൊക്കെയുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷവും അങനെ അല്ല എന്നതു ഒരു നഗ്നസത്യം മാത്രം.

നേരെ മറിച്ച് പ്രണയിക്കാതിരിക്കുന്നതിനെക്കുറിച്ച് ആലൊചിചുനോക്കൂ. നമുക്ക് തിരഞ്ഞെടുക്കാന്‍ പരിമിതമായ ചോയ്സ് മാത്രം. ഞാന്‍ മേല്‍ പ്രസ്താവിച്ചവര്‍ ഉദ്ദേശിച്ചത് ഇതായിരിക്കും. എന്നാല്‍ നമ്മള്‍ പ്രത്യേകിച്ച് കേരളീയര്‍ അങ്ങനെ ചിന്തിക്കേണ്ടവരല്ല. കാരണം നാം യാദ്ധാര്‍ധ്യത്തെക്കുറിച്ച് വളരെ ഉയര്‍ന്ന അവബോധം ഉള്ളവരാണ്.

ഇനി ഒരാളെ പ്രണയിച്ചിട്ട് വിവാഹം കഴിക്കാന്‍ പറ്റാതെ വരികയും മറ്റൊരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാഹചര്യം ആലൊചിച്ചു നോക്കൂ. പ്രണയിനി(പ്രണയിതാവ്)യുടെ ഓര്‍മയില്‍ ജീവിതപങ്കാളിയെ സ്നേഹിക്കാന്‍ കഴിയാതെ വരികയും ജീവിതം തന്നെ താറുമാറായി പോവുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. അതിന് ഒരു പരിധി വരെ കാരണം ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ പ്രണയിനി(പ്രണയിതാവ്)യുടെ നല്ല വശങ്ങള്‍ മാത്രം കാണുന്ന ഒരു സാഹചര്യം ഉണ്ടാവുകയും അവര്‍ സര്‍വഗുണ സമ്പന്നരായിരുന്നു എന്നു ചിന്തിക്കുകയും ആ ഗുണങ്ങളൊന്നും ജീവിതപങ്കാളിയില്‍ കാണാതിരിക്കുകയും ചെയ്യുമ്പോഴാണ്.

അതുകൊണ്ട് പ്രണയിക്കുകയാണെങ്കില്‍ ആത്മാര്‍ദ്ധതയോടെ അല്ലെങ്കില്‍ അതു ചെയ്യാതിരിക്കുക എന്ന ഒരു വിചാരത്തിലേക്ക് മലയാളികള്‍ നീങ്ങട്ടെ എന്ന ആഗ്രഹത്തോടെ............

മര്യാദകള്‍ മറക്കാന്‍ മലയാളിയെ അനുവദിച്ചുകൂടാ....


കോഴിക്കോട് നിന്ന് തൃശൂര്‍ക്കുള്ള ഒരു ബസ്. സീറ്റ് ഫുള്ളാണ്. പത്തു പന്ത്രണ്ടുപേര്‍ നില്‍ക്കുന്നുമുണ്ട്. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്ന് കയറിയ പെണ്‍കുട്ടി. കയറിയപാടെ ഒരു സീറ്റില്‍ ചാരിനിന്ന് മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു. 

"എടാ, ഞാനിപ്പോ കയറീട്ടേ ഉള്ളൂ...'' എന്നു തുടങ്ങിയ സംഭാഷണം പതിയെപ്പതിയെ പരിഭവങ്ങളിലേക്കും ശൃംഗാരങ്ങളിലേക്കും നീണ്ടപ്പോള്‍ അടുത്തിരുന്നവര്‍ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചുറ്റും ആളുകളുണ്ടെന്ന ഭാവംപോലും ഇല്ലാതെയാണ് മൊബൈല്‍ സംഭാഷണം ഒഴുകുന്നത്. മറ്റു യാത്രക്കാര്‍ പരസ്പരം നോക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്...പാവം പെണ്‍കുട്ടി! ഇതൊന്നുമറിയുന്നില്ല... ഒടുവില്‍ സഹികെട്ട് കണ്ടക്ടര്‍ അടുത്തുവന്നു പറഞ്ഞു,

'മോളേ, ബസില്‍ നിന്നിറങ്ങിയിട്ട് മതി ഇനി വര്‍ത്തമാനം...മറ്റുള്ളവര്‍ക്കും യാത്ര ചെയ്യണ്ടേ..''

ഒരു 'സോറി'യില്‍ ആ സംഭാഷണം അവസാനിപ്പിച്ചപ്പോഴും അവളുടെ മുഖത്ത് കുറ്റബോധമൊന്നും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളായാലും മുതിര്‍ന്നവരായാലും പരിസരം മറന്നുള്ള മൊബൈല്‍ വര്‍ത്തമാനം ഇന്ന് പതിവുള്ള കാഴ്ചയാണ്.

പൊതു ഇടങ്ങളില്‍ മനുഷ്യര്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെടുന്ന പല സന്ദര്‍ഭങ്ങളിലൊന്ന് മാത്രമാണിത്. സാമൂഹ്യജീവി ആയതുകൊണ്ടുതന്നെ മനുഷ്യര്‍ക്ക് പൊതു ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ പെരുമാറ്റവും ഇടപെടലുകളും മറ്റൊരാള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ചെറിയ ഒരു ആലോചന നടത്തിയാല്‍ ദോഷമൊന്നും വരാനില്ല. അടക്കവും ഒതുക്കവും വിനയവും ബഹുമാനവും കുലീനതയും സഹജീവി മനോഭാവവും നഷ്ടപ്പെട്ട് ചേഷ്ടകളും കോപ്രായങ്ങളും കൈമുതലായിത്തീരുന്ന പുതിയ തലമുറയെ തിരുത്താനും തിരുത്തിപ്പിക്കാനും അരുതെന്ന് സ്നേഹത്തോടെ ഗുണദോഷിക്കാനും പഴയ തലമുറ മടിച്ചു നില്‍ക്കുന്നു. 'ജനറേഷന്‍ ഗ്യാപ്പ്' വര്‍ധിച്ച് എന്തും ഏതും ആവാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു.

തിരക്കുള്ള ബസ്. ഇരിക്കുന്നവന് നില്‍ക്കുന്നവനെക്കുറിച്ച് ചിന്തയില്ല. കയറിയവന് കയറാനുള്ളവരെക്കുറിച്ച് ചിന്തയില്ല. രണ്ടാള്‍ക്ക് ഒതുങ്ങിയിരിക്കാവുന്ന സീറ്റില്‍ കാലുകള്‍ കവച്ചുവച്ച് ഒരാള്‍ക്ക് നില്‍ക്കാനുള്ള ഇടം കൂടി അപഹരിച്ച് ഇരിക്കുമ്പോള്‍ 'അനിയാ അല്‍പ്പമൊന്ന് ഒതുങ്ങിയിരിന്നു കൂടേ, കാല് ഒതുക്കിവച്ചാല്‍ നില്‍ക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നില്‍ക്കാമല്ലോ!' എന്നു പറയേണ്ടി വരുന്നു. പ്രായമായവരോ കുട്ടിയെ എടുത്തവരോ കയറി വരുമ്പോള്‍ കാണാത്ത ഭാവത്തില്‍ ഇരിക്കുന്നവരും കുറവല്ല.

തിരക്കുള്ള ഹോട്ടല്‍. ഭക്ഷണം കഴിക്കുന്നതിന്റെ അല്‍പ്പം മാറിയാണ് വാഷ് ബേസിന്‍. കൈ കഴുകുന്ന ഒരുവന്‍ വായില്‍ കൈയിട്ട് തേച്ചും വെള്ളം ശക്തിയോടെ തുപ്പിയും കാറിയും കുരച്ചും ഓക്കാനിച്ചും കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ അവന്‍ ഭക്ഷണം തന്നെയല്ലേ കഴിച്ചത് എന്ന് ന്യായമായും നമുക്ക് സംശയിക്കാം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് മനസാ വെറുപ്പു തോന്നുന്നതും ശപിക്കുന്നതും ഓക്കാനം വരുന്നതും സ്വാഭാവികം. ഇവിടെ താന്‍ മാത്രമല്ല മറ്റുള്ളവര്‍കൂടി ഉണ്ട് എന്നു ചിന്തിച്ചാല്‍ ഈ കോപ്രായങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

അച്ഛന്‍ മരിച്ച വേദനയില്‍ മനംനൊന്ത് വീര്‍പ്പുമുട്ടിനില്‍ക്കുന്ന ഒരു മരണവീട്. 

അല്‍പ്പം മാറി ഒരു മൂലയില്‍ നാലു ചെറുപ്പക്കാര്‍ എന്തോ കഥ പറഞ്ഞ് പൊട്ടിച്ചിരിച്ച് കൂട്ടുകാരന്റെ ചുമലിലിടിച്ച് താളംപിടിച്ച് നിശ്ശബ്ദതയെ ഭഞ്ജിക്കുകയാണ്. മരിച്ച ആളുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ കൂടെ കരയണമെന്നില്ല. അരോചകമാവുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുകയെങ്കിലും ചെയ്തുകൂടേ? കുറേകാലം കൂടി കാണുന്ന സുഹൃത്ത് ചിലപ്പോള്‍ ആ മരണവീട്ടില്‍ വന്നിട്ടുണ്ടാവാം. കണ്ടതിന്റെ സന്തോഷവും കുശലാന്വേഷണവും ഒക്കെ നടത്തുമ്പോള്‍ ശ്രദ്ധിക്കുക, അതൊരു മരണവീടാണ്.

ഒരുപാട് ആളുകളെ ക്ഷണിച്ചു വരുത്തിയ ഒരു വിവാഹം. ഹാളില്‍ സദ്യ തുടങ്ങി. ഭക്ഷണശാലയുടെ വാതില്‍ തുറക്കേണ്ട താമസം, തിക്കും തിരക്കും ബഹളവും തന്നെ. അഞ്ചു മിനിറ്റുപോലും ശാന്തമായി കാത്തുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മലയാളിയുടെ മര്യാദ മരിച്ചുപോയിരിക്കുന്നു. തിക്കിത്തിരക്കി ഭക്ഷണം കഴിച്ച് അപ്പുറത്തുപോയിരുന്ന് വെടി പറയുന്നവരാണധികവും. എന്നാലും അവിടെയും ഒരു മത്സരം ഒഴിവാക്കാന്‍ നാം തയ്യാറല്ല!

തിരക്കുപിടിച്ച ബസില്‍ വലിയ ബാഗും തൂക്കി കുറെ കുട്ടികള്‍ കയറി. വൃദ്ധരും രോഗികളും ഒക്കെയായി മറ്റ് യാത്രക്കാരും ബസില്‍ ഉണ്ട്. ഒച്ചയും ബഹളവും. കമ്പിയില്‍ പിടിക്കാതെ പരസ്പരം ചാരിനില്‍ക്കുന്ന കുട്ടികള്‍ക്ക് ബസ് ബ്രേക്കിടുന്നതനുസരിച്ച് മുമ്പോട്ടും പിമ്പോട്ടും ആടിയുലയുന്നത് ഒരു രസം. ഇവര്‍ ബസില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും മടുപ്പും ചില്ലറയല്ല. അടങ്ങിയൊതുങ്ങി, മറ്റ് യാത്രക്കാരും ഉണ്ട് എന്ന ബോധത്തില്‍ നിന്നാല്‍ എത്ര നന്നാവും! ഇക്കാര്യത്തിലെല്ലാം രക്ഷിതാക്കള്‍ മക്കളെ ഉപദേശിക്കുന്നതില്‍ മടിയും പിശുക്കും കാട്ടേണ്ടതുണ്ടോ? പൊതു സന്ദര്‍ഭങ്ങളില്‍ പെരുമാറേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതില്‍ അധ്യാപകര്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്.

കുടുംബസമേതം ഒരു സിനിമ കാണാന്‍ തിയറ്ററിലെത്തിയാലോ... ചില രംഗങ്ങള്‍ വരുമ്പോള്‍ കമന്റടിക്കുകയും കൂക്കിവിളിക്കുകയും അലറുകയും ചെയ്യുകയാണ് ഒരു കൂട്ടം. ഫുട്ബോള്‍ കാണുമ്പോള്‍ ഗോളടിച്ചാല്‍ ആഹ്ളാദിക്കുന്നതും ക്രിക്കറ്റ് കാണുമ്പോള്‍ ആഹ്ളാദിക്കുന്നതും പോലെയല്ല സിനിമാ തിയറ്ററില്‍ കൂക്കി വിളിക്കുന്നത്. എവിടെയായാലും സഹജീവികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പെരുമാറുന്നത് ഏതായാലും ഭൂഷണമല്ല.

മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുള്ളതാണ്. നമ്മുടെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും സൌകര്യപ്രദമാക്കാന്‍ എത്രമാത്രം ഉപയോഗപ്രദമാക്കാമോ അത്രയും ആവാം. എന്നാല്‍ അല്‍പ്പം മര്യാദയോടെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതില്ലേ? ബസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഉറക്കെ സംസാരിക്കുന്നത് ഒഴിവാക്കാവുന്നതാണ്. "ഞാന്‍ ബസിലാണ്. അല്‍പ്പം കഴിഞ്ഞ് വിളിക്കൂ.'' അല്ലെങ്കില്‍ "ഞാന്‍ അങ്ങോട്ട് വിളിക്കാം'' എന്നു പറയുന്നതല്ലേ നല്ലത്. അത്യാവശ്യമാണെങ്കില്‍ ചെറിയ ശബ്ദത്തില്‍ പെട്ടെന്ന് സംസാരിച്ച് ഒഴിവാക്കേണ്ടതല്ലേ.

വിവിധ പാട്ടുകളുടെ ശബ്ദകോലാഹലങ്ങളും ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ പതിവായിരിക്കുന്നു. മൃതദേഹത്തിനരികില്‍ അനുശോചനം അറിയിച്ച് വലം വയ്ക്കുമ്പോള്‍ കീശയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വലിയ ശബ്ദത്തില്‍ 'ഫോണെടുക്കെടാ...എടാ ഒന്നെടുക്കെടാ' എന്ന് ശൃംഗാരച്ചുവയോടെ പറഞ്ഞാലോ? കൂടിനില്‍ക്കുന്ന മുഴുവന്‍ ആളുകളുടെയും നെറ്റി ചുളിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ "സൈലന്റ്'' ആക്കാന്‍ എന്തിനാണ് മടിക്കുന്നത്?

സംഗീതം മനുഷ്യന്റെ മുഴുവന്‍ പ്രയാസങ്ങളും അകറ്റാനുള്ള ഔഷധം കൂടിയാണ്. എന്നാല്‍ അതിനും സമയവും സന്ദര്‍ഭവും ഉണ്ട്. റിയാലിറ്റി ഷോകളുടെയും ചാനലുകളുടെ പരസ്യമൂലധന താല്‍പ്പര്യങ്ങളുടെയും വൃത്തികേടുകള്‍ക്ക് ഇരയായി തീര്‍ന്നിരിക്കുന്നു ഇന്ന് സംഗീതം. ചില ബസുകളില്‍ എഫ്എം റേഡിയോകളിലൂടെ വരുന്ന വളിച്ച തമാശകളും പാട്ടും യാത്രക്കാരിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എല്ലാറ്റിനും ഒരു പരിധി നല്ലതാണ്.

നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ പേക്കൂത്തുകളുടെ കേളീരംഗങ്ങള്‍ ആണിന്ന്. ക്ഷണിച്ചുവരുത്തുന്ന 99 ശതമാനം ആളുകളെയും അവഗണിച്ച് ഒരു ചെറിയ വിഭാഗം കാണിച്ചുകൂട്ടുന്ന വൃത്തികേടുകള്‍ സഹിക്കുകയാണ് ബാക്കിയുള്ളവര്‍. വേഷം കെട്ടിയും അട്ടഹാസം മുഴക്കിയും പവിത്രമായ ഒരു പരിപാടിയെ വികലമാക്കുന്നു. വിവാഹത്തലേന്ന് നടക്കുന്ന പാര്‍ട്ടിക്ക് 80 ഡെസിബലിനേക്കാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാതിരാത്രി കഴിഞ്ഞിട്ടും ഉച്ചഭാഷിണി ശബ്ദിക്കുന്നത് മദ്യപിച്ച് നൃത്തംചെയ്യുന്ന ഒരു ചെറുസംഘത്തിനുവേണ്ടിയാണ്. ഉറക്കം നഷ്ടപ്പെട്ട് ശപിക്കുന്ന ബഹുഭൂരിപക്ഷത്തെ ആരറിയാന്‍!

റോഡിലൂടെ നടന്നുപോകുമ്പോഴും വാഹനങ്ങളില്‍ പോകുമ്പോഴും ഇടയ്ക്കിടെ തുപ്പുന്നത് മലയാളിയുടെ സ്വഭാവമാണിന്ന്. തുപ്പിയിട്ട് അതില്‍ ചവിട്ടിത്തന്നെ നടക്കുന്നതില്‍ യാതൊരറപ്പുമില്ലാത്തവര്‍....മാലിന്യങ്ങള്‍ റോഡരികിലും മറ്റുള്ളവന്റെ പറമ്പിലും വലിച്ചെറിയുന്നവരും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരും ഒരുപക്ഷേ മലയാളികള്‍ മാത്രമാവും.

എന്തും ഏതുമാവാം എന്ന രീതിയില്‍ മലയാളിയുടെ പെരുമാറ്റ ശീലങ്ങള്‍ വികലമായിരിക്കുന്നു. മര്യാദകള്‍ മറന്നുപോകുന്ന മലയാളി സഹജീവികളുടെ വികാരവിചാരങ്ങളെ പരിഗണിക്കാതെയും പൊതുസമൂഹത്തെ അവഗണിച്ചും നടത്തുന്ന കോപ്രായങ്ങള്‍ മാറ്റിയെടുക്കാന്‍ സ്കൂള്‍ തലം മുതല്‍ ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ സ്വാതന്ത്യ്രം അപരന്റെ മൂക്കിന്റെ തുമ്പുവരെയാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ. ചാനലുകള്‍ സംസ്കാരം പഠിപ്പിക്കുന്ന പുതിയ കാലത്ത് എല്ലാം വികൃതമാവുന്നതുപോലെ നാട്ടുമര്യാദകളും വികൃതമാവുന്നു. മര്യാദകള്‍ മറക്കാന്‍ മലയാളിയെ അനുവദിച്ചുകൂടാ.

Friday, December 10, 2010

പ്രവാസം അഥവാ "മരണം"

മരണം എന്നും വേദനയോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു സത്യം. ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.

നിഴല്‍പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍... തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍... ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍... വീട് നിര്‍മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്‌നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...



വാഹനവുമായി പുറത്തുപോയ ആള്‍ തിരിച്ച് വരാതാവുമ്പോള്‍... വേര്‍പെട്ട് പോയ അവയവങ്ങള്‍ പെറുക്കികൂട്ടി ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍... നിര്‍നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്‍... രംഗബോധമില്ലാത്ത കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള്‍ പറയാറുള്ള മരണം പ്രവാസികളില്‍ തീര്‍ക്കുന്ന വേര്‍പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്.

മരണം എന്നും... എല്ലാവര്‍ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില്‍ ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില്‍ കറുത്ത ഇരുട്ടില്‍ മരണത്തിന്റെ കാല്‍സ്​പന്ദനം അടുക്കുമ്പോള്‍... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില്‍ വിങ്ങിപ്പോയ വിളി 'അമ്മേ' എന്നാണ്. ചുറ്റും കറുത്ത ഇരുട്ടില്‍ അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്‍കാരനെയോ... ബംഗാളിയെയോ വിളിക്കാന്‍ ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന്‍ പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്‍, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല.

കുറച്ച് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് മനസ്സിലാക്കാന്‍പറ്റും...ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കിടന്നയാള്‍ പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ.... മറ്റൊരാള്‍ വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...
ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്​പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള്‍ ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന്‍ പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്‍ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം.

ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്‍ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം.

നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ളവര്‍ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില്‍ മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.

പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല... നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്​പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല..

ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല... അവരുടെ കര്‍മ്മപഥത്തില്‍... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം.
എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്‍ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.

എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.

ഗള്‍ഫില്‍ നിന്ന് മൂന്നരവര്‍ഷകാലത്തെ കഷ്ടപ്പാടിന് ശേഷം... എന്റെ വീടിനടുത്തുള്ള ഒരാള്‍ നാട്ടില്‍ വരുന്നു. ആളുടെ ഇളയമകളുടെ മുഖം ഇദ്ദേഹം കണ്ടിട്ടില്ല... മൂന്ന് മക്കളില്‍ ഇളയതിനെ കാണാത്തത് കാരണം ഈ വരവിന് നല്ല പകിട്ടുണ്ട്. കളിപ്പാട്ടവും... കുഞ്ഞുടുപ്പുകളുമായാണ് വരവ്... കുട്ടികള്‍ക്കും ഭാര്യയ്ക്കും നിര്‍ബന്ധം എയര്‍പോര്‍ട്ടില്‍ വരാന്‍... വിമാനടിക്കറ്റില്ലാത്ത കാരണം തിരുവനന്തപുരം വഴിയാണ് വരുന്നത്... ഭാര്യയോടും മക്കളോടും തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ പുലര്‍ച്ചെ വരാന്‍ പറഞ്ഞു. ഇളയകുട്ടിയെ ഉറങ്ങുകയാണെങ്കിലും കൊണ്ടുവരാന്‍ പറഞ്ഞു. കാണാന്‍ കൊതിയാണ് കാരണം.

സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില്‍ ദുഃഖത്തിന്റെ നിലവിളിയുയര്‍ന്നു.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി ആ വിവരമാണ് പോലീസ് അറിയിച്ചത്.

ഭര്‍ത്താവിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയ് ഇന്നും വിധവയായി കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആകസ്മിക മരണം കൊണ്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ഉറ്റവര്‍ക്ക്... ഭര്‍ത്താവിന്റെ മരണം കൊണ്ട് ഇന്നും കണ്ണീരുമായി കഴിയുന്ന പ്രവാസി വിധവകള്‍ക്ക്... ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

താരം വാഴുമ്പോള്‍ തരം താഴുന്ന മലയാള സിനിമ‍

സീന്‍ 1: ലൊക്കേഷന്‍ എറണാകുളത്തെ ഒരു മിഷന്‍ ആശുപത്രിയുടെ മുന്‍വശം. പാഞ്ഞുവന്നു നില്‍ക്കുന്ന ആംബുലന്‍സില്‍നിന്നു മരണത്തോടു മല്ലടിക്കുന്ന ഒരാളെ പുറത്തിറക്കി. അടിയന്തര ചികില്‍സയ്‌ക്കൊടുവില്‍, ആയുസിന്റെ നേരിയ ബലത്തില്‍ മരണാസന്നന്‍ ജീവിതത്തിലേക്ക്‌. കഥയറിയാതെ ആശുപത്രിയില്‍ പാഞ്ഞെത്തിയ സഹപ്രവര്‍ത്തകരുടെയും പരിചയക്കാരുടെയും മുഖത്ത്‌ അമ്പരപ്പ്‌. പിന്നീട്‌, കഥാനായകന്റെ വീട്ടിലെ തലയണയ്‌ക്കടിയില്‍നിന്ന്‌ ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയതോടെ അമ്പരപ്പു സഹതാപത്തിനു വഴിമാറി.

മേല്‍പ്പറഞ്ഞത്‌ എഴുതിത്തയാറാക്കിയ ഒരു തിരക്കഥയിലെ രംഗമല്ല. ദുരന്തപര്യവസായിയാകേണ്ടിയിരുന്ന ഈ രംഗം ഒരു സിനിമാ നിര്‍മാതാവിന്റെ ജീവിതത്തിലുണ്ടായതാണ്‌. താരാധിപത്യത്തിന്റെ ധാര്‍ഷ്‌ട്യത്തിനു മുന്നില്‍ തറ്റുതകര്‍ന്ന്‌ ആത്മഹത്യക്കൊരുങ്ങിയ ഒരു സാധുനിര്‍മാതാവിന്റെ.

തന്റെ ചിത്രങ്ങള്‍ നിരന്തരം തിയറ്ററില്‍ മൂക്കുകുത്തുന്നതു തിരിച്ചറിഞ്ഞ സൂപ്പര്‍താരം മുമ്പു നല്ല ചിത്രങ്ങള്‍ പലതും നിര്‍മിച്ചിട്ടുള്ള ഈ നിര്‍മാതാവിനെ സമീപിക്കുകയായിരുന്നു. തനിക്കുവേണ്ടി ഒരു പടം ചെയ്യണം എന്നതായിരുന്നു ആവശ്യം. നിര്‍മാതാവ്‌ ആദ്യമൊന്നു മടിച്ചപ്പോള്‍ വീണ്ടും വാഗ്‌ദാനം- ഒന്നു നിന്നു തന്നാല്‍ മതി. പണം ഒപ്പിച്ചുതരാം. 

പടം തുടങ്ങി. നായിക ഹിന്ദി നടി. അതിനിടെ നിര്‍മാതാവ്‌ സാമ്പത്തികമായി ഞെരുങ്ങിത്തുടങ്ങി. നടന്‍ ആശ്വസിപ്പിച്ചു. ഷൂട്ടിംഗ്‌ പൂര്‍ത്തിയായതോടെ നായകന്‍ വില്ലന്‍ സ്വഭാവം പുറത്തെടുത്തു. ഡബ്ബ്‌ ചെയ്യണമെങ്കില്‍ പണം മുഴുവന്‍ തരണമെന്നായി. നിര്‍മാതാവ്‌ വീടു പണയംവച്ചു. ചിത്രത്തിന്റെ പ്രിന്റ്‌ അടിക്കാന്‍ വീണ്ടും പണം വേണം. ആദ്യം തന്നെ സമീപിച്ച സൂപ്പര്‍താരത്തെ നിര്‍മാതാവു ചെന്നുകണ്ടു. താരം കൈമലര്‍ത്തി. പടം പൂര്‍ത്തിയാക്കേണ്ട ചുമതല നിര്‍മാതാവിന്റേതാണെന്ന്‌ ഒരുപദേശവും. ക്ലൈമാക്‌സില്‍, ആത്മഹത്യാശ്രമം പോലും പരാജയപ്പെട്ട നിര്‍മാതാവിന്റെ ദയനീയചിത്രം. മറ്റൊരു സൂപ്പര്‍താരം 20 ദിവസം അഭിനയിച്ചശേഷം ലൊക്കേഷനില്‍നിന്നു പിണങ്ങിപ്പോയതോടെയാണു നിര്‍മാതാവു പെരുവഴിയിലായത്‌. പ്രഗത്ഭനായ തിരക്കഥാകൃത്തിന്‌ ആ പണി അറിയില്ലെന്നായിരുന്നു താരത്തിന്റെ മുട്ടായുക്‌തി. താരത്തിനു മുന്നില്‍ മൗനം ഭൂഷണമാക്കിയ സംവിധായകന്‍ നിര്‍മാതാവിന്റെ കാലുവാരി. ഇഷ്‌ടകഥ പെരുവഴിയില്‍ 'പഞ്ചറാ'യതു കണ്ട്‌ കഥാകാരന്റെ നെഞ്ചു തകര്‍ന്നു. തന്നെ പിന്തുണച്ച സംവിധായകനു സൂപ്പര്‍താരത്തിന്റെ മറ്റൊരു ഡേറ്റ്‌ കിട്ടി. മറ്റൊരു സംവിധായകന്‍ മറ്റൊരു നടനെവച്ചു പഴയ കഥ ചെയ്‌തു. എട്ടുനിലയില്‍ പൊട്ടുകയും ചെയ്‌തു. ഇതൊക്കെ സമകാലിക മലയാള സിനിമയുടെ ചീഞ്ഞുനാറുന്ന പിന്നാമ്പുറക്കഥകളില്‍ ചിലതു മാത്രം.

പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ പ്രതിഭയുടെ ബലത്തില്‍ ആര്‍ക്കും മുന്നില്‍ തലകുനിക്കാതിരുന്ന ഒരു സുവര്‍ണകാലം മലയാള സിനിമയ്‌ക്കുണ്ടായിരുന്നു. ആ സ്‌ഥാനത്ത്‌ ഇപ്പോള്‍ താരങ്ങളിലെ സൂപ്പറുകളും അവരുടെ സില്‍ബന്തികളുമൊക്കെച്ചേര്‍ന്നു 'മല്ലുവുഡ്‌' എന്ന മലയാള സിനിമയെ മരണത്തിലേക്കു തള്ളിവിടുകയാണ്‌. 'പാണ്ടിപ്പട'മെന്നു നാം പുച്‌ഛിച്ചുതള്ളിയ തമിഴ്‌ സിനിമയാകട്ടെ പുതുജീവന്‍ നേടി ഒരു നവോത്ഥാന ഘട്ടത്തിലും. താരാധിപത്യത്തിന്‍ കീഴില്‍ മലയാള സിനിമ കഥാവശേഷമാകുമ്പോള്‍ കഥകളിലെ പുതുപരീക്ഷണങ്ങളും പുതുമുഖതാരങ്ങളുടെ വലിയൊരു നിരയുമായി തമിഴകം മാതൃകയാകുന്നു. മലയാള സിനിമയുടെ അധഃപതനം ദേശീയ പുരസ്‌കാര പ്രഖ്യാപനങ്ങളില്‍പ്പോലും നമ്മെ നാണം കെടുത്തുകയും ചെയ്യുന്നു.

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാപ്രദര്‍ശനകേന്ദ്രങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ അഭൂതപൂര്‍വമായ തിരക്കാണ്‌. സിനിമ രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്ന തമിഴ്‌മക്കള്‍ തീയറ്ററുകള്‍ക്കു മുന്നില്‍ തടിച്ചുകൂടുന്നതില്‍ എന്തത്ഭുതം എന്നു ചോദിക്കാന്‍ വരട്ടെ. കാരണം, തമിഴന്റെ അന്ധമായ സിനിമാഭ്രാന്തിനെ പരിഹസിച്ചിരുന്ന നാം ഇപ്പോള്‍ ആ ചോദ്യം ഉന്നയിച്ചാല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാകും എന്നതുതന്നെ.

തമിഴകത്ത്‌ ഈ ദിവസങ്ങളില്‍ തീയറ്ററുകള്‍ക്കു മുന്നില്‍ ഉത്സവാന്തരീക്ഷം തീര്‍ക്കുന്നതു 'സ്‌റ്റൈല്‍മന്നന്റെ'യോ 'ഉലകനായകന്റെ'യോ ഒന്നും ബ്രഹ്‌മാണ്ഡ ചിത്രമല്ല. 'അങ്ങാടിതെരു' എന്ന, പുതുമുഖതാരങ്ങള്‍ മാത്രം അണിനിരക്കുന്ന ചിത്രമാണ്‌ അവരുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നത്‌. 'സുബ്രഹ്‌മണ്യപുര'വും 'പരുത്തിവീരനു'മൊന്നും തമിഴ്‌സിനിമയിലെ ഒറ്റപ്പെട്ട പ്രതിഭാസങ്ങളായിരുന്നില്ല എന്നു തെളിയിക്കുന്നതാണ്‌ വസന്തബാലന്‍ സംവിധാനം ചെയ്‌ത 'അങ്ങാടിതെരു'വിന്റെ ജൈത്രയാത്ര തെളിയിക്കുന്നത്‌. മഹേഷ്‌, അഞ്‌ജലി, പാണ്ടി, വെങ്കിടേഷ്‌ തുടങ്ങിയ പുതുമുഖങ്ങളാണു താരങ്ങള്‍. ജനപ്രിയ ഫോര്‍മുലകള്‍ തെറ്റിച്ച്‌, നായകന്റെ മരണശേഷവും 15 മിനിട്ടോളം കഥ നീണ്ട 'സുബ്രഹ്‌മണ്യപുരം' പോലെയുള്ള ചിത്രങ്ങള്‍ തമിഴര്‍ക്കൊപ്പം മലയാളികളും നിറഞ്ഞ സദസില്‍ ആസ്വദിച്ചു. ചിലരുടെ 'ഇമേജു'കളില്‍ മാത്രം തളച്ചിടപ്പെട്ട മലയാള സിനിമയില്‍ സമീപകാലത്തൊന്നും പുതുപരീക്ഷണങ്ങള്‍ക്കു സാധ്യതയില്ല. അഥവാ അത്തരം സംരംഭങ്ങള്‍ മലയാള സിനിമയെ അള്ളിപ്പിടിച്ചിരിക്കുന്ന 'കടല്‍ക്കിഴവന്‍'മാര്‍ അനുവദിക്കില്ല.

തമിഴകം വിട്ട്‌ ഇനി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌ ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രമുഖ റിലീസിംഗ്‌ സെന്ററുകളിലേക്ക്‌. മലയാളസിനിമ അടക്കിവാഴുന്ന സൂപ്പര്‍താരങ്ങളുടെ പുതിയ ചിത്രങ്ങളുടെ റിലീസിംഗ്‌ അവരുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ കൊണ്ടാടുകയാണ്‌. പണ്ടു തമിഴന്റെ താരാരാധനയ്‌ക്കു നേരേ ആട്ടിത്തുപ്പിയിരുന്ന അതേ മലയാളികളാണു ഫിലിംപെട്ടി ആനപ്പുറത്തെഴുന്നള്ളിച്ചും കട്ടൗട്ടുകളില്‍ ആരതിയുഴിഞ്ഞും പാലഭിഷേകം നടത്തിയുമൊക്കെ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്‌. തമിഴരുടെ ആരാധന, താരം മരിച്ചാല്‍ ആത്മഹത്യക്കുപോലും തുനിയുന്നത്ര നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായിരുന്നെങ്കില്‍ മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നതു താരങ്ങളുടെ 'കൂലിപ്പട്ടാളങ്ങള്‍' തമ്മിലുള്ള പരാക്രമങ്ങളാണ്‌. താരങ്ങള്‍ വിലയ്‌ക്കെടുക്കുന്ന ഈ ആരാധനയാകട്ടെ മലയാള സിനിമയെത്തന്നെയാണ്‌ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുന്നത്‌.
 ആനപ്പുറത്തു ഫിലിംപെട്ടി എഴുന്നള്ളിച്ച 'സാഗര്‍ ഏലിയാസ്‌ ജാക്കി'
എന്ന സൂപ്പര്‍സ്‌റ്റാര്‍ ചിത്രം നിലംതൊടാതെയാണു പൊട്ടിയത്‌. എണ്‍പതുകളുടെ ഒടുവില്‍ ഗംഭീരവിജയം നേടിയ 'ഇരുപതാം നൂറ്റാണ്ടി'ന്റെ രണ്ടാം ഭാഗത്തിനാണ്‌ ഈ ഗതി വന്നതെന്നോര്‍ക്കണം. പണ്ട്‌ ആനപ്പുറത്തേറിയതിന്റെ തഴമ്പ്‌ ഇപ്പോള്‍ പ്രയോജനപ്പെട്ടില്ല എന്നു സാരം. മലയാള സിനിമയില്‍ 'വീരഗാഥ' രചിച്ച എം.ടി/ഹരിഹരന്‍/മമ്മൂട്ടി/ഒ.എന്‍.വി. ടീമിന്റെ 'പഴശിരാജ'യുടേതായിരുന്നു അടുത്ത ഊഴം. താരതമ്യേന കുറഞ്ഞ പ്രേക്ഷകസമൂഹമുള്ള മലയാളത്തിന്റെ കൊക്കിലൊതുങ്ങാത്ത ബിഗ്‌ബജറ്റ്‌ ചിത്രം. ബോക്‌സ് ഓഫീസില്‍ പഴയ വീരഗാഥ ആവര്‍ത്തിച്ചില്ലെങ്കിലും തീയറ്ററുകള്‍ക്കു മുന്നില്‍ മെഗാതാരത്തിന്റെ 'രാജാപ്പാര്‍ട്ട്‌' കട്ടൗട്ടുകളില്‍ ഫാന്‍സുകാര്‍ പാലഭിഷേകം നടത്തി. അടുത്തിടെ താരം 'പ്രമാണി'യായി അവതരിച്ചപ്പോഴും റോഡുകളില്‍ പാല്‍ ഏറെ ഒഴുകി. തമിഴ്‌ സിനിമയായ 'അസല്‍' റിലീസ്‌ ചെയ്‌തപ്പോള്‍ മറുഭാഷാ നായകന്‍ അജിത്തിന്റെ മലയാളം ഫാന്‍സുകാര്‍ പടുകൂറ്റന്‍ കട്ടൗട്ടുയര്‍ത്തിയതിനു കോട്ടയം നഗരമാണു സാക്ഷ്യം വഹിച്ചത്‌.


അതിശയോക്‌തി കലര്‍ന്ന ആക്ഷനെന്നും അതിമാനുഷ പരിവേഷമുള്ള നായകന്‍മാരെന്നുമൊക്കെ പറഞ്ഞു നാം ആക്ഷേപിച്ചിരുന്ന തമിഴ്‌ സിനിമ ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്‌. ജീവിതഗന്ധിയായ കഥകളുമായി അവര്‍ മണ്ണിലേക്കിറങ്ങി വന്നപ്പോള്‍, എണ്‍പതുകള്‍വരെ മണ്ണിലുറച്ചുനിന്ന നമ്മുടെ അഭിനയപ്രതിഭകള്‍ താരരാജാക്കന്‍മാരായി വിണ്ണിലേക്കുയര്‍ന്നു. തമിഴകത്തിന്റെ വിശാലമായ പ്രേക്ഷകസമൂഹം നെഞ്ചേറ്റിയ താരസമ്പുഷ്‌ടമല്ലാത്ത സിനിമകള്‍ കൊച്ചുകേരളത്തിലും 'ബോണസ്‌ വിജയം' കൊയ്യുകയാണ്‌. ഇതേപ്പറ്റി പത്രസമ്മേളനങ്ങളില്‍പ്പോലും പരിതപിച്ച നമ്മുടെ താരരാജാക്കന്‍മാര്‍, ഇനി പറയുന്ന യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാനിടയില്ല.

കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച്‌ ഇറക്കുന്ന മലയാള സിനിമകളില്‍ ഭൂരിപക്ഷവും ഫാന്‍സുകാരുടെ ആഘോഷപ്പേക്കൂത്തുകള്‍ക്ക്‌ അപ്പുറം മൂക്കുകുത്തുന്നത്‌ എന്തുകൊണ്ടാണ്‌? ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്തതുപോലെ, 'മറ്റവന്റെ' സിനിമ വിജയിക്കരുതെന്ന വാശി താരങ്ങളും അവര്‍ ചുടുചോര്‍ വാരിക്കുന്ന വാനരപ്പടയും പുലര്‍ത്തിത്തുടങ്ങിയതോടെ കുടുംബങ്ങള്‍ തീയറ്ററുകളില്‍നിന്ന്‌ അകന്നു. നല്ലൊരു സിനിമ ഇറങ്ങിയാലും നാലുനാള്‍ തികച്ചു തീയറ്ററുകളില്‍ ഓടാന്‍ അനുവദിക്കാത്തതും മറ്റൊരു കാരണമാണ്‌. അടുത്തിടെ ഇറങ്ങിയ, മികച്ച കഥയെന്നു വിലയിരുത്തപ്പെട്ട ഒരു സിനിമ തീയറ്ററുകളിലെത്തി ഒരു മാസം തികയും മുമ്പു നിര്‍മാതാവിനുതന്നെ സിഡിയായി വിപണിയിലെത്തിക്കേണ്ടിവന്നു. ഈ വിഷുദിനത്തില്‍ പ്രമുഖ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍ ശ്രദ്ധിക്കുക. തീയറ്ററുകളില്‍ റിലീസ്‌ ചെയ്‌ത്, ഒട്ടിച്ച പോസ്‌റ്ററിനുമേല്‍ മറ്റൊന്നു പതിയുന്നതിനു മുമ്പേ, 'മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഇതാദ്യമായി' എന്ന അറിയിപ്പോടെ പുതുപുത്തന്‍ സിനിമകള്‍ നമ്മുടെ സ്വീകരണമുറികളില്‍ എത്തുകയാണ്‌. ഏതു പൊട്ടപ്പടം റിലീസ്‌ ചെയ്‌താലും ആദ്യദിനംതന്നെ, ടിവി ചാനലുകളിലെ വാര്‍ത്തകളില്‍ അതു ഗംഭീരവിജയമായി നിറയും. അണിയറശില്‍പ്പികളെ വാര്‍ത്താ അവതാരകര്‍ വാനോളം പുകഴ്‌ത്തും. അധികം വൈകാതെ അതേ പ്രേക്ഷകര്‍ക്കു മുന്നില്‍ അതേ ചിത്രം 'മിനിസ്‌ക്രീനില്‍ ഇതാദ്യമായി ബ്ലോക്‌ബസ്‌റ്റര്‍' ചലച്ചിത്രം എന്ന അറിയിപ്പോടെ എത്തുകയും ചെയ്യും. 
പല ചലച്ചിത്ര സംരംഭങ്ങളും നിര്‍മാണഘട്ടത്തില്‍ത്തന്നെ 'സാറ്റലൈറ്റ്‌ റൈറ്റ്‌' (സംപ്രേഷണാവകാശം) വില്‍ക്കപ്പെടുന്ന അവസ്‌ഥയിലാണ്‌. തീയറ്ററുകളില്‍ ഓടിയില്ലെങ്കിലും സംപ്രേഷണാവകാശം വിറ്റും വിതരണക്കാരില്‍നിന്ന്‌ അഡ്വാന്‍സ്‌ വാങ്ങിയുമൊക്കെ മുടക്കുമുതല്‍ ഊരിയെടുക്കാം എന്ന വാഗ്‌ദാനത്തില്‍ പ്രലോഭിപ്പിച്ചാണു പല പുതുമുഖ നിര്‍മാതാക്കളെയും വീഴ്‌ത്തുന്നത്‌. ചില പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സാറ്റലൈറ്റ്‌ റൈറ്റ്‌ഏകദേശം ഇങ്ങനെ: മമ്മൂട്ടി/മോഹന്‍ലാല്‍- രണ്ടുകോടി, പൃഥ്വിരാജ്‌- ഒന്നരക്കോടി, ജയസൂര്യ മുതല്‍പ്പേര്‍- 80 ലക്ഷവും അതില്‍ താഴോട്ടും. ഏതെങ്കിലും രീതിയില്‍ താരത്തിന്റെ ഡേറ്റ്‌ സംഘടിപ്പിക്കുന്ന നിര്‍മാതാവിനും സംവിധായകനുമൊക്കെ പിന്നെ ആ ചൊല്‍പ്പടിയില്‍ നില്‍ക്കുക എന്ന ചുമതലയേയുള്ളൂ. സാറ്റലൈറ്റ്‌ റൈറ്റിന്റെ നിയന്ത്രണം മിക്കവാറും താരങ്ങള്‍ക്കുതന്നെ. ആ തുക മിക്കവാറും അവരുടെ പ്രതിഫലമായി വരവുവയ്‌ക്കും.

സ്വന്തം ഇമേജ്‌, (എന്നു സ്വയം തെറ്റിദ്ധരിക്കുന്ന) സംരക്ഷിക്കാനായി നല്ല തിരക്കഥകളുടെ പോലും ഗതി മാറ്റിയെഴുതിക്കുന്ന താരാധിപത്യമാണ്‌ മലയാള സിനിമയുടെ ഇന്നത്തെ ഗതികേട്‌. താരങ്ങളും സംവിധായകരെ വരെ നിയന്ത്രിക്കുന്ന അവരുടെ കിങ്കരന്‍മാരും അങ്ങനെ ഈ കലയെ കൊല ചെയ്യുന്നു....

Thursday, December 9, 2010

ചില ഓഷോ ഫലിതങ്ങള്‍


പെന്‍ഗ്വിന്റെ വലിപ്പം


ഒരു മദ്യപന്‍ പരിഭ്രാന്തിയോടെ തന്റെ കാറില്‍ നിന്നിറങ്ങി അടുത്തു കണ്ട മദ്യശാലയിലേക്ക്‌ കുതിച്ചു. ഒരു ഡബിള്‍ സ്‌കോച്ച്‌ വിഴുങ്ങിക്കൊണ്ട്‌ ബാര്‍മാനോട്‌ അയാള്‍ ചോദിച്ചു `ജാക്ക്‌, ഒരു പെന്‍ഗ്വിന്‌ എന്ത്‌ വലിപ്പം കാണും'

`ഏകദേശം രണ്ടടി വരും. അങ്ങിനെയാണ്‌ ഞാന്‍ കരുതുന്നത്‌' ബാര്‍മാന്‍ മറുപടി പറഞ്ഞു.

സന്ദര്‍ശകന്‍ ഒന്നു നടുങ്ങി, `ജാക്ക്‌ കുറച്ചു വലിയ പെന്‍ഗ്വിന്‍ ആണെങ്കിലോ?'

`അപ്പോള്‍ ഏകദേശം രണ്ടടി ആറിഞ്ചു കാണും'

`ലോകത്തിലെ ഏറ്റവും വലിയ പെന്‍ഗ്വിന്‍ ആണെങ്കിലോ' ആഗതന്‍ അന്വേഷിച്ചു.

ഒരു നിമിഷം ഒന്നാലോചിച്ചിട്ട്‌ ബാര്‍മാന്‍ പറഞ്ഞു `ഏകദേശം മൂന്നടി വരും, അതില്‍ കൂടുതല്‍ വരില്ല'

`അയ്യയ്യോ..... നശിച്ചു!' സന്ദര്‍ശകന്‍ കിതച്ചു.


`അങ്ങിനെയാണെങ്കില്‍ ഞാനൊരു കന്യാസ്‌ത്രീയുടെ പുറത്തുകൂടിയാണ്‌ ഇപ്പോള്‍ കാറോടിച്ചത്‌!'


-----------------------------------------------------------------------


ഡാര്‍ലിങ്ങ്‌


കുട്ടികളുടെ മുമ്പില്‍ വെച്ച്‌ ഒരിക്കലും പോരാടരുതെന്ന്‌ ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചു. അതുകൊണ്ട്‌ അവരുടെ പോരാട്ടങ്ങളെല്ലാം പുഞ്ചിരികളിലും `ഡിയര്‍' `ഡാര്‍ലിങ്ങ്‌' വിളികളിലും പൂഴ്‌ത്തിവയ്‌ക്കപ്പെട്ടു.

ഒരു ദിവസം തങ്ങളുടെ രണ്ടുപുത്രന്മാര്‍ വൈരബുദ്ധിയോടെ പോരാടിക്കൊണ്ടിരിക്കുന്നത്‌ കണ്ടപ്പോള്‍ മാത്രമാണ്‌ തങ്ങളുടെ മുഖംമൂടി അണിയലിന്റെ പരിണതി അവര്‍ക്ക്‌ മനസ്സിലായത്‌. ആരാണ്‌ വഴക്ക്‌ തുടങ്ങിയതെന്ന്‌ അന്വേഷിച്ചപ്പോള്‍ രണ്ട്‌ കുട്ടികളില്‍ ഒരാള്‍ ഇങ്ങനെയാണ്‌ നിലവിളിച്ചത്‌ ``അവനെന്നെ ആദ്യം ഡാര്‍ലിങ്ങ്‌ എന്നു വിളിച്ചു മമ്മി''


-----------------------------------------------------------------------


വേട്ടക്കാലം

പ്രായം ചെന്ന കര്‍ഷകനും യുവതിയായ ഭാര്യയും തമ്മിലുള്ള ദാമ്പത്യജീവിതം അത്ര നന്നായി മുന്നോട്ട്‌ പോകുന്നില്ല. അതുകൊണ്ട്‌ കര്‍ഷകന്‍ തന്റെ ഡോക്‌ടറെ സന്ദര്‍ശിച്ച്‌ ഉപദേശം തേടി.

`അടുത്ത തവണ നിങ്ങള്‍ വയലില്‍ ഉഴുതുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ഭാര്യയോട്‌ അഭിവാഞ്‌ഛ തോന്നുകയാണെങ്കില്‍, ഉച്ചഭക്ഷണം വരെയോ വൈകുന്നേരം വരെയോ കാക്കരുത്‌, ജോലിയവിടെ വിട്ട്‌ ഉടന്‍ വീട്ടില്‍ ചെല്ലണം' ഡോക്‌ടര്‍ ഉപദേശിച്ചു

`ഞാനതിനു ശ്രമിച്ചതാണ്‌, എന്നാല്‍ വീട്ടിലെത്തുമ്പോഴേക്കും ഞാനാകെ തളര്‍ന്നുപോകും, പിന്നെ യാതൊരു പ്രയോജനവുമില്ല' കൃഷിക്കാരന്‍ പറഞ്ഞു.

ഒരു മിനിട്ട്‌ നേരം ചിന്തിച്ചിട്ട്‌ ഡോക്‌ടര്‍ പറഞ്ഞു `അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ രാവിലെ വീട്‌ വിട്ടിറങ്ങുമ്പോള്‍ നിങ്ങളുടെ വേട്ടത്തോക്ക്‌ കൈയ്യിലെടുക്കുക. പിന്നെ ആഗ്രഹം തോന്നുമ്പോള്‍ തോക്കൊന്നു പൊട്ടിക്കുക, അപ്പോഴവള്‍ നിങ്ങള്‍ ജോലി ചെയ്യുന്ന വയലിലേക്ക്‌ വരും'

ഏതാനും ആഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍ രണ്ടാളുകളും വഴിയില്‍ വച്ച്‌ കണ്ടുമുട്ടി.

`അതെങ്ങനെയിരുന്നു.. ഫലിച്ചോ?' ഡോക്‌ടര്‍ ചോദിച്ചു.

`ഉഗ്രനായിരുന്നു... ആദ്യത്തെ മൂന്ന്‌ ദിവസം' കര്‍ഷകന്‍ പറഞ്ഞു, `പിന്നെ വേട്ടക്കാലം തുടങ്ങി, പിന്നെ ഞാനവളെ കണ്ടിട്ടില്ല'


-----------------------------------------------------------------------


വികലാംഗ പെന്‍ഷന്‍


ഗൗസപ്പി, യുണൈറ്റഡ്‌ സ്റ്റേറ്റ്‌സില്‍ കുടിയേറി പാര്‍ത്തവന്‍, ജീവിതകാലം മുഴുവന്‍ കഠിനമായി ജോലി ചെയ്‌തു. അവസാനം അയാളുടെ അറുപത്തിയഞ്ചാമത്തെ പിറന്നാളുമായി. ഗവണ്‍മെന്റ്‌ ആനുകൂല്യങ്ങള്‍ക്ക്‌ അപേക്ഷിക്കാനുള്ള പ്രായം. അപേക്ഷിക്കാനായി അയാള്‍ സോഷ്യല്‍ സെക്യൂരിറ്റി ഓഫീസിലേക്ക്‌ ചെന്നു.

പ്രായം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ ഹാജരാക്കണമെന്ന്‌ ക്ലാര്‍ക്ക്‌ പെണ്‍കുട്ടി ആവശ്യപ്പെട്ടു. അയാള്‍ക്കാണെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റില്ല. വിഷണ്ണനായി വീട്ടിലെത്തിയ അയാള്‍ക്ക്‌ പൊടുന്നനെ ഒരാശയം തോന്നി. അയാള്‍ ഓഫീസിലേക്ക്‌ കുതിച്ചു. ക്ലാര്‍ക്ക്‌ യുവതിയുടെ അടുത്തേക്ക്‌ ഓടിച്ചെന്ന അയാള്‍ തന്റെ ഷര്‍ട്ട്‌ തുറന്നുകാട്ടി നരച്ച രോമങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

`നിങ്ങള്‍ക്ക്‌ അറുപത്തിയഞ്ചായിക്കാണും, നിങ്ങളുടെ മാറിലെ നരച്ച രോമങ്ങളെല്ലാം അത്‌ കാണിക്കുന്നുണ്ട്‌' യുവതി പറഞ്ഞു.

ഗൗസപ്പിക്കു വളരെ സന്തോഷമായി, തനിക്ക്‌ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന്‌ ഭാര്യയെ അറിയിക്കാന്‍ അയാള്‍ വീട്ടിലേക്ക്‌ ഓടി.

`നിങ്ങള്‍ക്കതെങ്ങനെ കിട്ടി' ഭാര്യ ചോദിച്ചു

`ഞാന്‍ ഇതുപോലെ എന്റെ ഷര്‍ട്ട്‌ തുറന്നുകാണിച്ചു. ഈ നരച്ച രോമങ്ങള്‍ മുഴുവന്‍ ഞാനവള്‍ക്ക്‌ കാണിച്ചുകൊടുത്തു!'

`മണ്ടച്ചാരെ, നിങ്ങളൊരു അവസരം തുലച്ചല്ലോ!' ഭാര്യ ആക്രോശിച്ചു, `നിങ്ങള്‍ക്കു നിങ്ങളുടെ ട്രൗസര്‍ തുറന്നു കാണിക്കാമായിരുന്നു. എന്നിട്ട്‌ ഒരു വികലാംഗ പെന്‍ഷന്‌ അപേക്ഷിക്കാമായിരുന്നു!'


-----------------------------------------------------------------------


നിഷ്‌കളങ്കത


കൊച്ചു പീറ്ററും കൊച്ചു ജോണിയും അമ്മൂമ്മയോട്‌ ചോദിച്ചു, `കുഞ്ഞുങ്ങള്‍ എങ്ങിനെയാണ്‌ ജനിക്കുന്നത്‌ അമ്മൂമ്മേ?'

`കൊററികള്‍ അവയുടെ കൊക്കുകളില്‍ കൊത്തിക്കൊണ്ടുവരുന്നു, അവരെ' അമ്മൂമ്മ മറുപടി പറഞ്ഞു.

കൊച്ചു പീറ്ററും കൊച്ചു ജോണിയും പരസ്‌പരം നോക്കി. കൊച്ചു ജോണി പറഞ്ഞു, `നീയെന്താണ്‌ ചിന്തിക്കുന്നതു പീറ്ററെ? ഇവരോട്‌ നമ്മളതു പറയണോ?'

`വേണ്ട! വേണ്ട!' പീറ്റര്‍ പറഞ്ഞു, `അവരെ അവരുടെ നിഷ്‌കളങ്കതയില്‍ വിട്ടേക്ക്‌!'

ചില സിനിമാ ഡയലോഗുകള്‍...



മലയാള സിനിമയില്‍ ഒട്ടും പഞ്ഞമില്ലാത്ത ഒന്നാണ് ഡയലോഗുകള്‍. അത് ചിലപ്പോള്‍ തമാശയാവാം സീരിയസ്സാവാം ചിലപ്പോള്‍ ഹൃദയ  ഭേദകമാവാം. അങ്ങനെ നമ്മുടെ മന്സ്സിന്നെ തൊട്ടു തലോടി എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ചില ഡയലോഗുകള്‍ ഇവിടെ കാണാം... വായിക്കാം..

"നീ അടക്കമുള്ള പെണ്‍ വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും ..നിങ്ങള് ശപിച്ചു
കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും ,മോഹിച്ചു കൊണ്ട് വെറുക്കും .. "

ഒരു വടക്കന്‍ വീരഗാഥ
എം.ടി വാസുദേവന്‍ നായര്‍


ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത് ..സമയമെടുത്തു ഒരുപാട് ...അത്
മറക്കാന്‍ ...എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു
.മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത് ..അപ്പോള്‍
വീണ്ടും പോവുന്നെന്ന് പറയുന്നു ..

മിന്നാരം
പ്രിയദര്‍ശന്‍



"ഒരു പെണ്‍കുട്ടി ജനിക്കുന്ന നാള്‍ തൊട്ടു അച്ഛന്റെയും അമ്മയുടെയും മനസില്ലൊരു
കനല്‍ ചൂട് നീറാന്‍ തുടങ്ങും. പ്രാപ്തനെന്നു തോന്നുന്ന ഒരാളെ കണ്ടു അവളെ
കയ്യിലെല്പിച്ച്ചു പടിയിറക്കുമ്പോഴാണ് ആ തീ അണയുന്നത് . പക്ഷെ വിധിയുടെ കള്ളകളി
പോലെ ഒട്ടും ദയ കാണിക്കാതെ, തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ ജന്മം കൊടുത്തു
ഊട്ടി വളര്ത്തി വലുതാക്കിയവരുടെ നെഞ്ചിലെ കനലിലെക്കൊരു പിടി വെടിമരുന്നു വാരി
എറിഞ്ഞിട്ടു ഏതെങ്കിലും ഒരു പന്ന നായിന്റെ മോന്റെ കൂടെ ഒരു ദിവസം അവള് ഇറങ്ങി
പോകും ..... പറയാം, പ്രസംഗിക്കാം ആദര്‍ശങ്ങള്‍ . കാലണക്ക് വില പോലും ഇല്ലാത്ത
പുരോഗമനാശയങ്ങള്‍ ..അവള്‍ individual ആണ്. അവളുടെ life , future
...തേങ്ങാക്കുലയാണ്. കുപ്പായം ഊരിയെറിയുന്ന ലാഘവത്തോടെ അവള്‍ ഊരി വലിച്ചെറിഞ്ഞ
രണ്ടു പാഴ് ജന്മങ്ങള്‍ ... അച്ഛനും അമ്മയും ..."

ഉസ്താദ്
രഞ്ജിത്ത്


മിണ്ടരുതാ വാക്ക് .ശരിയവുമത്രേ. കേട്ട് തുരുമ്പിച്ചു. ജീവിതത്ത്തിലോരായിരം
വട്ടം എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ട് .ശരിയാവും . എന്റെ അമ്മ, അച്ഛന്‍,
പെങ്ങമ്മാരു, അനിയന്‍ , ദേവി, നീ . ... അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു
.ശരിയാവും. എവിടെ..? എവിടെ ശരിയായി...? ശരിയാവില്ല ..സേതുമാധവന്‍ ശരിയാവില്ല
...

ചെങ്കോല്‍
ലോഹിതദാസ്


call the police... i did it... ഞാനത് ചെയ്തു.. ഞാനവനെ കൊന്നു.
തിന്ന ചോറിനു നന്ദി കാണിക്കണ്ടേ..? so i did it for you .. നിങ്ങള്ക്ക് വേണ്ടി
ഞാനവനെ കൊന്നു.
ജീവനില്ലാതെ ജീവിക്കുന്ന വിനുവിനെ ആര്ക്കും ആവശ്യമില്ല.so i did it for
him.അവനു വേണ്ടി ഞാനവനെ കൊന്നു .ഉണ്ണിയേട്ടാ എന്ന് വിളിക്കാത്ത വിനുവിനെ
എനിക്ക് ആവശ്യമില്ല. so i did it for myself.എനിക്ക് വേണ്ടി ഞാനവനെ കൊന്നു. out
of love.. out of love... out of love....

താളവട്ടം
പ്രിയദര്‍ശന്‍


നിസാരമായ ഈഗോയുടെ പേരില്‍ നമ്മള്‍ അകന്നു. പക്ഷെ ഒരിക്കല്‍ .... ഒരിക്കല്‍
...ഞാന്‍ രാധയെ സ്നേഹിച്ചിരുന്നു. എന്നെ രാധയ്ക്കും ഇഷ്ടമായിരുന്നു. . കോളേജ്
ഉള്ള ദിവസങ്ങളില്‍ ഉറക്കമുണരുന്നത് ഇന്നെനിക്കു രാധയെ കാണാമല്ലോ എന്ന
സന്തോഷതോടെയായിരുന്നു. തരാന്‍ കഴിയാത്ത എത്രയോ കത്തുകള്‍ മനസ്സില്‍ കൊണ്ട്
നടന്നു.ഉറങ്ങാതെ ഓര്ത്തു വെക്കുന്ന വാക്കുകള്‍ ..... തമ്മില്‍ കാണുമ്പോള്‍
പറയാനാകാതെ വിഷമിച്ചിട്ടുണ്ട്.എങ്കിലും നമുക്ക് പരസ്പരം അറിയാമായിരുന്നു വളരെ
വളരെ ഇഷ്ടമാണെന്ന് .നമ്മള് പറയാതെ പറഞ്ഞിട്ടുണ്ട്.
രാധേ ആ പഴയ പവിയോടു ക്ഷമിച്ചു കൂടെ...?

വെള്ളാനകളുടെ നാട്
ശ്രീനിവാസന്‍


"നീ എന്ത് നന്ദികേടാ ഡാ ഈ പറയണേ ...
ഇക്കണ്ട കാലം മുഴുവന്‍ നിന്നെയും സ്വപ്നംകണ്ട് നടന്ന ഒരു പെണ്ണിനെ തഴഞ്ഞിട്ട് ആ
ഭാഗ്യം നമുക്ക് വേണ്ട ...നമുക്കാ പണവും പ്രതാപവും ഒന്നും വേണ്ട മോനെ ... "

വാത്സല്യം
ലോഹിതദാസ്


" ഞാന്‍ ...ഞാനൊരു പെഴപ്പു പെറ്റവനാണല്ലേ...? തന്തയില്ലാത്തവന്‍ ..കോവിലകത്തെ
തമ്പുരാട്ടി കുട്ടിക്ക് വിവാഹത്തിന് മുന്പ് പറ്റിയ നാണം കേട്ട തെറ്റ് .ഭ്രൂണ
ഹത്യ ചെയ്തു തീര്കാമായിരുന്നില്ലേ ..? അല്ലെങ്കില് പിറന്നു വീണപ്പോ കഴുത്ത്
ഞെരിച്ചു കൊല്ലാമായിരുന്നില്ലേ...? നദിയിലോഴുക്കുകയോ... തീവണ്ടിപ്പാളത്ത്തില്‍
ഉപേക്ഷിക്കുകയോ ആവാമായിരുന്നില്ലേ...?എന്ത് കൊണ്ട്
ചെയ്തില്ല...മഹാമനസ്കത...മനുഷ്യത്വം.... ഭിക്ഷ കിട്ടിയതാണ് എന്നറിയാത്ത
പൈതൃകത്തിന്റെ പേരില് അഹങ്കരിച്ച ഞാന് വിഡ്ഢിയായി ...ദാനം കൊടുത്തു ശീലിച്ചവനു
ഈ ജന്മം പോലും ഒരാളുടെ ദയ ആണെന്ന് അറിയുമ്പോള് ഇതെന്റെ മരണമാണ്. മംഗലശ്ശേരി
നീലകണ്ടന്റെ മരണം .

ദേവാസുരം
രഞ്ജിത്ത്


ഞാന് കഷ്ടപ്പെട്ടാ കാശുണ്ടാക്കിയത് .... എന്റെ കുഞ്ഞിനും അന്നമ്മക്കും
വേണ്ടി... സേതുവിന് അറിയാമോ..? നിങ്ങള് മന്ത്രി മന്ദിരത്തില് പൊറുതിക്ക്
കയറുമ്പോള്‍ അന്നമ്മയുടെ ജീവന്‍ രക്ഷ്ക്കാന്‍ മരുന്നിനു കാശില്ലാതെ മുഴു
പട്ടിണിയില്‍ റോഡില് അലയുകയായിരുന്നു ഞാന്‍ . എനിക്ക് ആരെയും ഒന്നും
ബോധിപ്പിക്കാനില്ല. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും

ലാല്‍ സലാം
ചെറിയാന് കല്പകവാടി



"ജീവിക്കാന്‍ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു... അത് കൊണ്ട് ചോദിക്കുകയാ ...എന്നെ
... കൊല്ലാതിരിക്കാന് പറ്റോ...? ഇല്ല... അല്ലെ...? സാരമില്ല...

ചിത്രം
പ്രിയദര്‍ശന്‍


അറിയാവുന്ന നല്ല ഭാഷയില് നിന്നോട് ഞാന് പറയേണ്ടത് പറഞ്ഞു .നീ പക്ഷെ കൂടെ കൊണ്ട്
വന്നിട്ടുള്ള ഈ ഇട്ടികന്ടപ്പന്മാരുടെ മസ്സിലിന്റെ വലുപ്പം കണ്ടിട്ടുള്ള ധൈര്യം
കാണിച്ചു മുന്നോട്ടു ദാ .......ഇതിനപ്പുറം കടന്നാല് മമ്പറം ആലിക്കണ്ണന്
സാഹിബിന്റെ മൂത്ത മകന് ബാവയ്ക്ക് അനിയന്റെ ഖബറിന്റെ അടുത്ത് കുഴി മറ്റൊന്ന്
വെട്ടേണ്ടി വരും. കാലു പിടിക്കാന് കുനിയുന്നവറെ മൂര്ധാവില് തുപ്പുന്ന സ്വഭാവം
കാട്ടിയാല് ഈ ഭൂമി മലയാളത്തില് മാധവന്‍ ഉണ്ണിക്കു ഒരു മോന്റെ മോനും വിഷയല്ല...

വല്യേട്ടന്‍
രഞ്ജിത്ത്


പെണ്കുട്ടികള് വളരുന്നതും വലുതാകുന്നതുമെല്ലാം മനസ്സിലാക്കാന് അമ്മ വേണം,, അമ്മ
തന്നെ വേണം ..ഏട്ടന് വെറും എട്ടനാവാനല്ലേ പറ്റൂ ..

ഹിറ്റ്ലര്‍
സിദ്ദിക്ക്


തിണ്ണമിടുക്ക് കാണിക്കാന്‍ ഇത് നമ്മുടെ തിണ്ണയല്ല..

ചക്രം
ലോഹിതദാസ്


"അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍. ഗുരുവായൂരപ്പന്
ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാല്‍ വിളക്കുക്കള്‍ തെളിയുന്ന
സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു ..“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും
തെളിച്ചു കൊണ്ടു്?"

ബോയിംഗ് ബോയിംഗ്
ശ്രീനിവാസന്‍



ഇനി നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ട ഡയലോഗുകള്‍ ഇവിടെ കമന്റാം, 

'രാമന്‍ ‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ "കര്‍ത്താവ്" ആരാണ് ?



'രാമന്‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ? 

വത്സമ്മ ടീച്ചറുടെ ചോദ്യം എന്നോട് തന്നെയായിരുന്നു. ആസ് യൂഷ്വല്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് തലചൊറിഞ്ഞു..

ടീച്ചറുടെ ചൂരല്‍ തുടയില്‍ റെയില്‍ പാളം തീര്‍ക്കുമ്പോള്‍ എനിക്ക് അട്ടര്‍ കണ്‍ഫ്യൂഷനായിരുന്നു. രാമന്‍ പാമ്പിനെ കൊല്ലുന്നിടത്ത് കര്‍ത്താവിനെന്താ കാര്യം? ഇനി കര്‍ത്താവ് വളര്‍ത്തിയ പാമ്പിനെയാണോ രാമന്‍ തല്ലിക്കൊന്നത്?


പിന്നീടുള്ള മൂന്നാല് രാത്രികളില്‍ ഞാന്‍ കണ്ട സ്വപ്നം വത്സമ്മ ടീച്ചറെ ചൂരലിന് നാല് പെട കൊടുക്കുന്നതിനെപ്പറ്റിയായിരുന്നു.

ടീച്ചറെ അടിക്കാന്‍ മാത്രമല്ല ഒരു കൈവെട്ടിക്കളയാനുമുള്ള വകുപ്പ് ആ ചോദ്യത്തിലുണ്ടായിരുന്നു എന്ന് ഈയിടെയാണ് എനിക്ക് മനസ്സിലായത്.. നമുക്ക് ടീച്ചറുടെ ചോദ്യത്തെ സൂക്ഷ്മമായി അപഗ്രഥിച്ച് നോക്കാം. എന്നാലേചോദ്യത്തിന്റെ വ്യത്യസ്ഥ മാനങ്ങളും നിഗൂഡ അര്‍ഥങ്ങളും സാമ്രാജ്യത്വ കുതന്ത്രങ്ങളും നമുക്ക് മനസ്സിലാവൂ.

* ‘രാമന്‍ പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ? - വിശകലങ്ങള്‍*

നം 1 : ഒരു ക്രിസ്ത്യന്‍ സ്കൂളിലെ ക്രിസ്ത്യാനിയായ വത്സമ്മ ടീച്ചര്‍ ഉദ്ദേശിച്ചത് ഇങ്ങനെയായിക്കൂടേ ... “ എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും കര്‍ത്താവാണ്. ‘കര്‍ത്താവാണ്’ ഏറ്റവും വലിയവന്‍. എട്ടും പൊട്ടും തിരിയാത്ത ഒരു ഹിന്ദു ചെക്കനെ കര്‍ത്താവിന്റെ വഴിയിലേക്ക് നയിക്കാനുള്ള ഗൂഢശ്രമമായിരുന്നില്ലേ ഈ ചോദ്യം. ‘കര്‍ത്താവ്’ എന്ന കണ്‍സെപ്റ്റ് കുഞ്ഞ് മനസ്സിലേക്ക് കുത്തി വെക്കാനുള്ള ബ്രെയിന്‍ വാഷിങ്ങ് ?

നം 2 : ‘രാമന്‍’ അഥവാ ഒരു ഹിന്ദു ദൈവം മിണ്ടാപ്രാണിയായ പാമ്പിനെ കൊന്ന് നടക്കുന്ന ഒരു ദുഷ്ടനാണ്. അല്ലെങ്കില്‍ ഒരു പാമ്പിനെ കൊല്ലാന്‍ മാത്രമേ ‘രാമനെ’ ക്കൊണ്ട് പറ്റൂ. ഉദ്ദിഷ്ട കാര്യം നടക്കണമെങ്കില്‍ വേറേ ദൈവത്തിനെ മണിയടിക്കണം.. ഇങ്ങനെയും ഈ ചോദ്യത്തിന് അര്‍ത്ഥം കല്‍പ്പിക്കാം.

നം 3 : ‘രാമന്‍‘ എന്നാല്‍ വിഷ്ണു. ‘പാമ്പ്‘ എന്നാല്‍ ഒരു ശൈവ മൂര്‍ത്തി. അപ്പോള്‍ ശൈവ-വൈഷ്ണവ ഉരസലുകളെയാവാം ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. ഹിന്ദുക്കള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കനുള്ള പൈശാചികമായ ശ്രമം.

നം 4 : രാമന്‍ പാമ്പിനെ കൊന്നു എന്ന് പറയുമ്പോള്‍, വെള്ളമടിച്ച് സ്വബോധം ഇല്ലാത്ത ഒരാളെ യുദ്ധം ചെയ്ത് കൊല്ലുന്ന ദൈവമാണ് ഹിന്ദു ‘ദൈവമായ’ രാമന്‍ എന്നും വ്യംഗ്യാര്‍ത്ഥം പറയാം. ഇത് ബാലി യുദ്ധവുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ ഒരു പരിഹാസം ആണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

അര്‍ഥമേതായാലും ടീച്ചര്‍ മത നിന്ദ ചെയ്തു എന്ന് വ്യക്തം. ഇനി ശിക്ഷിച്ചേ മതിയാവൂ. കൈ മാത്രമാക്കണ്ടാ തലയും പോരട്ടെ. നമ്മള്‍ കൈ വെട്ടിയിട്ടും സ്കൂളുകാര്‍ ടീച്ചറെ പുറത്താക്കിയില്ലെങ്കിലോ ? പിന്നെയും ടീച്ചര്‍ കഞ്ഞികുടിച്ച് കഴിയില്ലേ? അത് പാടില്ല. പിഴുതെറിയുമ്പോള്‍ വേരോടെ കളയണം. അങ്ങനെയാണ് ചാണക്യന്‍ പറഞ്ഞത്.

രാമായണത്തിലെങ്ങുമില്ലാത്ത ഈ പാമ്പ് നിഗ്രഹം മലയാളത്തിലേക്ക് കൊണ്ട് വന്നത് ഒരു പാതിരി കൂടിയായ ഗുണ്ടര്‍ട്ട് സായിപ്പാവാനാണ് സാധ്യത . പറ്റുമെങ്കില്‍ അങ്ങോരുടേയും ഒന്നോ രണ്ടോ കൈ വെട്ടണം
Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |