Love you Pictures, Images and Photos

Saturday, December 11, 2010

പ്രണയം എന്നാല്‍ കുന്തമാണ്, കുടച്ചക്രമാണ്!!

പ്രണയം എന്നാല്‍ കുന്തമാണ് കുടച്ചക്രമാണ് ഒരിക്കലെങ്കിലും പ്രണയിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാവും എന്നൊക്കെ പറഞ്ഞ് ഇന്റെര്‍നെറ്റില്‍ കൂടി പ്രചരിക്കുന്ന ചില ലേഖനങ്ങളാണ് എന്നെ ഇതു എഴുതിക്കാന്‍ പ്രേരിപ്പിച്ചത്.

പ്രണയമെന്നാല്‍ യഥാര്‍ധത്തില്‍ അത്ര മനോഹരമായ ഒന്ന് ഒന്നുമല്ല.അത് ഒരു വികാരം മാത്രമാണ് വിചാരമല്ല. നാം പ്രണയിക്കുമ്പോള്‍ നാം കമിതാവിന്‍റെ അല്ലെങ്കില്‍ കാമിനിയുടെ നല്ല വശങ്ങള്‍ മാത്രമേ കാണാറുള്ളു. കാരണം അവര്‍ എപ്പോഴും അവരുടെ ദോഷവശങ്ങള്‍ മറച്ചു വയ്ക്കുവാനേ ശ്രമിക്കൂ.പിന്നീട് ആ പ്രണയം സഭലീകൃതമായാല്‍ അപ്പോള്‍ മാത്രമേ നമുക്ക് അവരുടെ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകള്‍ നമുക്കു കാണാന്‍ കഴിയൂ. (പ്രണയം സഭലീകൃതമാവുക എന്നാല്‍ പ്രണയിച്ചു പിരിയുക എന്നണെന്നു പറയുന്നവര്‍ ക്ഷമിക്കുക).


യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങള്‍ക്ക് മനസ്സിലാവുന്ന ഒരാളെയാണ് ജീവിത പങ്കാളിയായി അഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ അവരുമാറ്യി സൌഹൃതത്തിലാവുക. അപ്പൊള്‍ നിങ്ങള്‍ക്ക് അവരുടെ എല്ലാ സ്വഭാവ സവിശേഷതകളും മനസ്സിലാക്കുവാന്‍ സാധിക്കും. കാരണം ഫ്രണ്ട്ഷിപ്പ് എന്നാല്‍ ഒന്നും മറച്ചു വച്ചുകൊണ്ടുള്ള ഒന്നല്ല. അതിന് സ്ത്രീ പുരുഷ ഭേദമില്ല. അത് സാര്‍വലൌകീകമാണ്.

പ്രണയം എന്നാല്‍ കാപട്യമാണ് വിശ്വാസയോഗ്യമല്ല എന്നൊന്നുമല്ല ഞാന്‍ പറഞ്ഞു വരുന്നത്. അതില്‍ ആത്മാര്‍ദ്ധതയുള്ള ചിലതൊക്കെയുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷവും അങനെ അല്ല എന്നതു ഒരു നഗ്നസത്യം മാത്രം.

നേരെ മറിച്ച് പ്രണയിക്കാതിരിക്കുന്നതിനെക്കുറിച്ച് ആലൊചിചുനോക്കൂ. നമുക്ക് തിരഞ്ഞെടുക്കാന്‍ പരിമിതമായ ചോയ്സ് മാത്രം. ഞാന്‍ മേല്‍ പ്രസ്താവിച്ചവര്‍ ഉദ്ദേശിച്ചത് ഇതായിരിക്കും. എന്നാല്‍ നമ്മള്‍ പ്രത്യേകിച്ച് കേരളീയര്‍ അങ്ങനെ ചിന്തിക്കേണ്ടവരല്ല. കാരണം നാം യാദ്ധാര്‍ധ്യത്തെക്കുറിച്ച് വളരെ ഉയര്‍ന്ന അവബോധം ഉള്ളവരാണ്.

ഇനി ഒരാളെ പ്രണയിച്ചിട്ട് വിവാഹം കഴിക്കാന്‍ പറ്റാതെ വരികയും മറ്റൊരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാഹചര്യം ആലൊചിച്ചു നോക്കൂ. പ്രണയിനി(പ്രണയിതാവ്)യുടെ ഓര്‍മയില്‍ ജീവിതപങ്കാളിയെ സ്നേഹിക്കാന്‍ കഴിയാതെ വരികയും ജീവിതം തന്നെ താറുമാറായി പോവുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. അതിന് ഒരു പരിധി വരെ കാരണം ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ പ്രണയിനി(പ്രണയിതാവ്)യുടെ നല്ല വശങ്ങള്‍ മാത്രം കാണുന്ന ഒരു സാഹചര്യം ഉണ്ടാവുകയും അവര്‍ സര്‍വഗുണ സമ്പന്നരായിരുന്നു എന്നു ചിന്തിക്കുകയും ആ ഗുണങ്ങളൊന്നും ജീവിതപങ്കാളിയില്‍ കാണാതിരിക്കുകയും ചെയ്യുമ്പോഴാണ്.

അതുകൊണ്ട് പ്രണയിക്കുകയാണെങ്കില്‍ ആത്മാര്‍ദ്ധതയോടെ അല്ലെങ്കില്‍ അതു ചെയ്യാതിരിക്കുക എന്ന ഒരു വിചാരത്തിലേക്ക് മലയാളികള്‍ നീങ്ങട്ടെ എന്ന ആഗ്രഹത്തോടെ............

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |