Love you Pictures, Images and Photos

Thursday, December 9, 2010

'രാമന്‍ ‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ "കര്‍ത്താവ്" ആരാണ് ?



'രാമന്‍പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ? 

വത്സമ്മ ടീച്ചറുടെ ചോദ്യം എന്നോട് തന്നെയായിരുന്നു. ആസ് യൂഷ്വല്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് തലചൊറിഞ്ഞു..

ടീച്ചറുടെ ചൂരല്‍ തുടയില്‍ റെയില്‍ പാളം തീര്‍ക്കുമ്പോള്‍ എനിക്ക് അട്ടര്‍ കണ്‍ഫ്യൂഷനായിരുന്നു. രാമന്‍ പാമ്പിനെ കൊല്ലുന്നിടത്ത് കര്‍ത്താവിനെന്താ കാര്യം? ഇനി കര്‍ത്താവ് വളര്‍ത്തിയ പാമ്പിനെയാണോ രാമന്‍ തല്ലിക്കൊന്നത്?


പിന്നീടുള്ള മൂന്നാല് രാത്രികളില്‍ ഞാന്‍ കണ്ട സ്വപ്നം വത്സമ്മ ടീച്ചറെ ചൂരലിന് നാല് പെട കൊടുക്കുന്നതിനെപ്പറ്റിയായിരുന്നു.

ടീച്ചറെ അടിക്കാന്‍ മാത്രമല്ല ഒരു കൈവെട്ടിക്കളയാനുമുള്ള വകുപ്പ് ആ ചോദ്യത്തിലുണ്ടായിരുന്നു എന്ന് ഈയിടെയാണ് എനിക്ക് മനസ്സിലായത്.. നമുക്ക് ടീച്ചറുടെ ചോദ്യത്തെ സൂക്ഷ്മമായി അപഗ്രഥിച്ച് നോക്കാം. എന്നാലേചോദ്യത്തിന്റെ വ്യത്യസ്ഥ മാനങ്ങളും നിഗൂഡ അര്‍ഥങ്ങളും സാമ്രാജ്യത്വ കുതന്ത്രങ്ങളും നമുക്ക് മനസ്സിലാവൂ.

* ‘രാമന്‍ പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്‍ത്താവ് ആരാണ് ? - വിശകലങ്ങള്‍*

നം 1 : ഒരു ക്രിസ്ത്യന്‍ സ്കൂളിലെ ക്രിസ്ത്യാനിയായ വത്സമ്മ ടീച്ചര്‍ ഉദ്ദേശിച്ചത് ഇങ്ങനെയായിക്കൂടേ ... “ എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും കര്‍ത്താവാണ്. ‘കര്‍ത്താവാണ്’ ഏറ്റവും വലിയവന്‍. എട്ടും പൊട്ടും തിരിയാത്ത ഒരു ഹിന്ദു ചെക്കനെ കര്‍ത്താവിന്റെ വഴിയിലേക്ക് നയിക്കാനുള്ള ഗൂഢശ്രമമായിരുന്നില്ലേ ഈ ചോദ്യം. ‘കര്‍ത്താവ്’ എന്ന കണ്‍സെപ്റ്റ് കുഞ്ഞ് മനസ്സിലേക്ക് കുത്തി വെക്കാനുള്ള ബ്രെയിന്‍ വാഷിങ്ങ് ?

നം 2 : ‘രാമന്‍’ അഥവാ ഒരു ഹിന്ദു ദൈവം മിണ്ടാപ്രാണിയായ പാമ്പിനെ കൊന്ന് നടക്കുന്ന ഒരു ദുഷ്ടനാണ്. അല്ലെങ്കില്‍ ഒരു പാമ്പിനെ കൊല്ലാന്‍ മാത്രമേ ‘രാമനെ’ ക്കൊണ്ട് പറ്റൂ. ഉദ്ദിഷ്ട കാര്യം നടക്കണമെങ്കില്‍ വേറേ ദൈവത്തിനെ മണിയടിക്കണം.. ഇങ്ങനെയും ഈ ചോദ്യത്തിന് അര്‍ത്ഥം കല്‍പ്പിക്കാം.

നം 3 : ‘രാമന്‍‘ എന്നാല്‍ വിഷ്ണു. ‘പാമ്പ്‘ എന്നാല്‍ ഒരു ശൈവ മൂര്‍ത്തി. അപ്പോള്‍ ശൈവ-വൈഷ്ണവ ഉരസലുകളെയാവാം ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. ഹിന്ദുക്കള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കനുള്ള പൈശാചികമായ ശ്രമം.

നം 4 : രാമന്‍ പാമ്പിനെ കൊന്നു എന്ന് പറയുമ്പോള്‍, വെള്ളമടിച്ച് സ്വബോധം ഇല്ലാത്ത ഒരാളെ യുദ്ധം ചെയ്ത് കൊല്ലുന്ന ദൈവമാണ് ഹിന്ദു ‘ദൈവമായ’ രാമന്‍ എന്നും വ്യംഗ്യാര്‍ത്ഥം പറയാം. ഇത് ബാലി യുദ്ധവുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ ഒരു പരിഹാസം ആണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

അര്‍ഥമേതായാലും ടീച്ചര്‍ മത നിന്ദ ചെയ്തു എന്ന് വ്യക്തം. ഇനി ശിക്ഷിച്ചേ മതിയാവൂ. കൈ മാത്രമാക്കണ്ടാ തലയും പോരട്ടെ. നമ്മള്‍ കൈ വെട്ടിയിട്ടും സ്കൂളുകാര്‍ ടീച്ചറെ പുറത്താക്കിയില്ലെങ്കിലോ ? പിന്നെയും ടീച്ചര്‍ കഞ്ഞികുടിച്ച് കഴിയില്ലേ? അത് പാടില്ല. പിഴുതെറിയുമ്പോള്‍ വേരോടെ കളയണം. അങ്ങനെയാണ് ചാണക്യന്‍ പറഞ്ഞത്.

രാമായണത്തിലെങ്ങുമില്ലാത്ത ഈ പാമ്പ് നിഗ്രഹം മലയാളത്തിലേക്ക് കൊണ്ട് വന്നത് ഒരു പാതിരി കൂടിയായ ഗുണ്ടര്‍ട്ട് സായിപ്പാവാനാണ് സാധ്യത . പറ്റുമെങ്കില്‍ അങ്ങോരുടേയും ഒന്നോ രണ്ടോ കൈ വെട്ടണം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |