ഒരു മദ്യപന്‍ പരിഭ്രാന്തിയോടെ തന്റെ കാറില്‍ നിന്നിറങ്ങി അടുത്തു കണ്ട മദ്യശാലയിലേക്ക് കുതിച്ചു. ഒരു ഡബിള്‍ സ്‌കോച്ച് വിഴുങ്ങിക്കൊണ്ട് ബാര്‍മാനോട് അയാള്‍ ചോദിച്ചു `ജാക്ക്, ഒരു പെന്‍ഗ്വിന് എന്ത് വലിപ്പം കാണും'
`ഏകദേശം രണ്ടടി വരും. അങ്ങിനെയാണ് ഞാന്‍ കരുതുന്നത്' ബാര്‍മാന്‍ മറുപടി പറഞ്ഞു.
സന്ദര്‍ശകന്‍ ഒന്നു നടുങ്ങി, `ജാക്ക് കുറച്ചു വലിയ പെന്‍ഗ്വിന്‍ ആണെങ്കിലോ?'
`അപ്പോള്‍ ഏകദേശം രണ്ടടി ആറിഞ്ചു കാണും'
`ലോകത്തിലെ ഏറ്റവും വലിയ പെന്‍ഗ്വിന്‍ ആണെങ്കിലോ' ആഗതന്‍ അന്വേഷിച്ചു.
ഒരു നിമിഷം ഒന്നാലോചിച്ചിട്ട് ബാര്‍മാന്‍ പറഞ്ഞു `ഏകദേശം മൂന്നടി വരും, അതില്‍ കൂടുതല്‍ വരില്ല'
`അയ്യയ്യോ..... നശിച്ചു!' സന്ദര്‍ശകന്‍ കിതച്ചു.
`അങ്ങിനെയാണെങ്കില്‍ ഞാനൊരു കന്യാസ്‌ത്രീയുടെ പുറത്തുകൂടിയാണ് ഇപ്പോള്‍ കാറോടിച്ചത്!'
-----------------------------------------------------------------------
ഡാര്‍ലിങ്ങ്
കുട്ടികളുടെ മുമ്പില്‍ വെച്ച് ഒരിക്കലും പോരാടരുതെന്ന് ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചു. അതുകൊണ്ട് അവരുടെ പോരാട്ടങ്ങളെല്ലാം പുഞ്ചിരികളിലും `ഡിയര്‍' `ഡാര്‍ലിങ്ങ്' വിളികളിലും പൂഴ്‌ത്തിവയ്‌ക്കപ്പെട്ടു.
ഒരു ദിവസം തങ്ങളുടെ രണ്ടുപുത്രന്മാര്‍ വൈരബുദ്ധിയോടെ പോരാടിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ മാത്രമാണ് തങ്ങളുടെ മുഖംമൂടി അണിയലിന്റെ പരിണതി അവര്‍ക്ക് മനസ്സിലായത്. ആരാണ് വഴക്ക് തുടങ്ങിയതെന്ന് അന്വേഷിച്ചപ്പോള്‍ രണ്ട് കുട്ടികളില്‍ ഒരാള്‍ ഇങ്ങനെയാണ് നിലവിളിച്ചത് ``അവനെന്നെ ആദ്യം ഡാര്‍ലിങ്ങ് എന്നു വിളിച്ചു മമ്മി''
-----------------------------------------------------------------------
വേട്ടക്കാലം
പ്രായം ചെന്ന കര്‍ഷകനും യുവതിയായ ഭാര്യയും തമ്മിലുള്ള ദാമ്പത്യജീവിതം അത്ര നന്നായി മുന്നോട്ട് പോകുന്നില്ല. അതുകൊണ്ട് കര്‍ഷകന്‍ തന്റെ ഡോക്‌ടറെ സന്ദര്‍ശിച്ച് ഉപദേശം തേടി.
`അടുത്ത തവണ നിങ്ങള്‍ വയലില്‍ ഉഴുതുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഭാര്യയോട് അഭിവാഞ്‌ഛ തോന്നുകയാണെങ്കില്‍, ഉച്ചഭക്ഷണം വരെയോ വൈകുന്നേരം വരെയോ കാക്കരുത്, ജോലിയവിടെ വിട്ട് ഉടന്‍ വീട്ടില്‍ ചെല്ലണം' ഡോക്‌ടര്‍ ഉപദേശിച്ചു
`ഞാനതിനു ശ്രമിച്ചതാണ്, എന്നാല്‍ വീട്ടിലെത്തുമ്പോഴേക്കും ഞാനാകെ തളര്‍ന്നുപോകും, പിന്നെ യാതൊരു പ്രയോജനവുമില്ല' കൃഷിക്കാരന്‍ പറഞ്ഞു.
ഒരു മിനിട്ട് നേരം ചിന്തിച്ചിട്ട് ഡോക്‌ടര്‍ പറഞ്ഞു `അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ രാവിലെ വീട് വിട്ടിറങ്ങുമ്പോള്‍ നിങ്ങളുടെ വേട്ടത്തോക്ക് കൈയ്യിലെടുക്കുക. പിന്നെ ആഗ്രഹം തോന്നുമ്പോള്‍ തോക്കൊന്നു പൊട്ടിക്കുക, അപ്പോഴവള്‍ നിങ്ങള്‍ ജോലി ചെയ്യുന്ന വയലിലേക്ക് വരും'
ഏതാനും ആഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍ രണ്ടാളുകളും വഴിയില്‍ വച്ച് കണ്ടുമുട്ടി.
`അതെങ്ങനെയിരുന്നു.. ഫലിച്ചോ?' ഡോക്‌ടര്‍ ചോദിച്ചു.
`ഉഗ്രനായിരുന്നു... ആദ്യത്തെ മൂന്ന് ദിവസം' കര്‍ഷകന്‍ പറഞ്ഞു, `പിന്നെ വേട്ടക്കാലം തുടങ്ങി, പിന്നെ ഞാനവളെ കണ്ടിട്ടില്ല'
-----------------------------------------------------------------------
വികലാംഗ പെന്‍ഷന്‍
ഗൗസപ്പി, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ കുടിയേറി പാര്‍ത്തവന്‍, ജീവിതകാലം മുഴുവന്‍ കഠിനമായി ജോലി ചെയ്‌തു. അവസാനം അയാളുടെ അറുപത്തിയഞ്ചാമത്തെ പിറന്നാളുമായി. ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായം. അപേക്ഷിക്കാനായി അയാള്‍ സോഷ്യല്‍ സെക്യൂരിറ്റി ഓഫീസിലേക്ക് ചെന്നു.
പ്രായം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ ഹാജരാക്കണമെന്ന് ക്ലാര്‍ക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ടു. അയാള്‍ക്കാണെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റില്ല. വിഷണ്ണനായി വീട്ടിലെത്തിയ അയാള്‍ക്ക് പൊടുന്നനെ ഒരാശയം തോന്നി. അയാള്‍ ഓഫീസിലേക്ക് കുതിച്ചു. ക്ലാര്‍ക്ക് യുവതിയുടെ അടുത്തേക്ക് ഓടിച്ചെന്ന അയാള്‍ തന്റെ ഷര്‍ട്ട് തുറന്നുകാട്ടി നരച്ച രോമങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
`നിങ്ങള്‍ക്ക് അറുപത്തിയഞ്ചായിക്കാണും, നിങ്ങളുടെ മാറിലെ നരച്ച രോമങ്ങളെല്ലാം അത് കാണിക്കുന്നുണ്ട്' യുവതി പറഞ്ഞു.
ഗൗസപ്പിക്കു വളരെ സന്തോഷമായി, തനിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഭാര്യയെ അറിയിക്കാന്‍ അയാള്‍ വീട്ടിലേക്ക് ഓടി.
`നിങ്ങള്‍ക്കതെങ്ങനെ കിട്ടി' ഭാര്യ ചോദിച്ചു
`ഞാന്‍ ഇതുപോലെ എന്റെ ഷര്‍ട്ട് തുറന്നുകാണിച്ചു. ഈ നരച്ച രോമങ്ങള്‍ മുഴുവന്‍ ഞാനവള്‍ക്ക് കാണിച്ചുകൊടുത്തു!'
`മണ്ടച്ചാരെ, നിങ്ങളൊരു അവസരം തുലച്ചല്ലോ!' ഭാര്യ ആക്രോശിച്ചു, `നിങ്ങള്‍ക്കു നിങ്ങളുടെ ട്രൗസര്‍ തുറന്നു കാണിക്കാമായിരുന്നു. എന്നിട്ട് ഒരു വികലാംഗ പെന്‍ഷന് അപേക്ഷിക്കാമായിരുന്നു!'
-----------------------------------------------------------------------
നിഷ്‌കളങ്കത
കൊച്ചു പീറ്ററും കൊച്ചു ജോണിയും അമ്മൂമ്മയോട് ചോദിച്ചു, `കുഞ്ഞുങ്ങള്‍ എങ്ങിനെയാണ് ജനിക്കുന്നത് അമ്മൂമ്മേ?'
`കൊററികള്‍ അവയുടെ കൊക്കുകളില്‍ കൊത്തിക്കൊണ്ടുവരുന്നു, അവരെ' അമ്മൂമ്മ മറുപടി പറഞ്ഞു.
കൊച്ചു പീറ്ററും കൊച്ചു ജോണിയും പരസ്‌പരം നോക്കി. കൊച്ചു ജോണി പറഞ്ഞു, `നീയെന്താണ് ചിന്തിക്കുന്നതു പീറ്ററെ? ഇവരോട് നമ്മളതു പറയണോ?'
`വേണ്ട! വേണ്ട!' പീറ്റര്‍ പറഞ്ഞു, `അവരെ അവരുടെ നിഷ്‌കളങ്കതയില്‍ വിട്ടേക്ക്!'
No comments:
Post a Comment