Love you Pictures, Images and Photos

Saturday, December 18, 2010

അനാഥന്‍

നിര്‍മ്മല്‍ ഓര്‍ഫനേജ്‌ സന്തോഷലഹരിയിലാണ് . കുട്ടികള്‍ എല്ലാവരും മനുകുട്ടന്‍ പോകുന്ന വിഷമം ഉള്ളിലൊതുക്കി അവനെ യാത്രയാക്കുകയാണ് ..കുട്ടികളില്ലാത്ത വര്‍ഗീഷ്‌ മിനി ദമ്പതികളുടെ കാരുണ്യം ...മനുകുട്ടനും സന്തോഷത്തിലാണ് ഇതുവരെ അച്ഛനും അമ്മയുമെല്ലാം അച്ഛന്‍ കുര്യാക്കോസ് ആയിരുന്നു ...കുട്ടികള്‍ക്ക്‌ മധുര പലഹാരം നല്‍കി മനുകുട്ടനേയും കൊണ്ട് അവര്‍ യാത്രയായി ...വര്‍ഗീഷ്‌ മിനിയെ കാണുന്നതും പരിചയപെടുന്നതും  രാമനഗര്‍ ക്യാമ്പസില്‍ വെച്ചാണ് ..അവരുടെ സൌഹ്രദം പ്രണയമായി രണ്ടു സമുദായക്കാരായ    അവരുടെ പ്രണയം ഇരുവീട്ടുക്കാരും എതിര്‍ത്തു ,പക്ഷെ പ്രണയം അവരെ രെജിസ്റ്റര്‍ വിവാഹത്തില്‍ എത്തിച്ചു ....നാടുവിട്ടവര്‍ കുറേകാലം ബംഗ്ലൂരിലും മറ്റു പ്രദേശങ്ങളിലുമായി ജീവിച്ചു .. രണ്ടു പേരും കുറച്ചുകാലത്തേക്ക് മക്കള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു... കാലം അവര്‍ക്കുമുന്നില്‍ മോഹങ്ങളുടെ ചിറകു മുളപ്പിച്ചു  പക്ഷെ അപ്പോയേക്കും  ഏറെ വൈകിയിരുന്നു .. ജോലിത്തിരക്കുകാരണം മദ്യപാനത്തില്‍ കുടുങ്ങിയിരുന്ന വര്‍ഗീഷിനു തന്റെ പ്രിയതമയുടെ ആഗ്രഹം സഫലമാക്കാന്‍ സാധിച്ചില്ല ..ആദ്യ കാലങ്ങളില്‍ ഇതിന്റെ പേരില്‍ സ്ഥിരം വഴക്കായി  ..പിന്നെ അവരൊരു തീരുമാനത്തിലെത്തി ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യുക ...അങ്ങനെ യാണ് മനുകുട്ടന്‍ അവരുടെ കണ്ണില്‍ എത്തിയതും അവര്‍ സീകരിച്ചതും ................................
കാലം ഒരു മെഴുകുതിരിവെട്ടം കണക്കേ എരിഞ്ഞു തീര്‍ന്നു...മനുകുട്ടന്‍ വളര്‍ന്നു നല്ല വിദ്യാഭ്യാസം അവനെ ഒരു സാഹിത്യക്കാരനാക്കി ...ഒരുപാട് വാഴിക്കുന്ന നല്ലപോലെ ചിന്തിക്കുന്ന ഒരു ബുദ്ധിജീവി ........വര്‍ഗീഷിനും മിനിക്കും പെന്‍ഷന്‍ പ്രായമായി ..അവരുടെ ഉദ്യോഗ ജീവിതം അവസാനിച്ചു ...മനുകുട്ടന്‍ ഒരിക്കല്‍ ഒരു പാതയോരത്തുകൂടി പോകുമ്പോള്‍ മുന്‍സിപ്പാലിറ്റിക്കാരുടെ വീപ്പയില്‍ നിന്നും ഒരു ചോരപൈതലിന്റെ ശബ്ദം കേട്ടു ഓടി ചെന്ന മനുകുട്ടന്‍ ആ ചോരപൈതലിനെ വാരിയെടുത്ത് വീട്ടിലേക്കു ഓടി കയ്യില്‍ കൈകുഞ്ഞുമായി വരുന്ന മകനെ മിനി ദൂരെ നിന്നു കണ്ടു .......അടുത്തെത്തിയ മനുകുട്ടന്‍ തന്റെ കയ്യിലെ കുഞ്ഞിനെ വളര്‍ത്തമ്മയുടെ കയ്യിലേക്ക് നീട്ടി ...മിനി കൈ വലിച്ചു ... മനുവിന്റെ മുഖം ചുവന്നു കണ്ണുകളില്‍ തീയെരിയുന്നത് മിനിക്ക്‌ കാണാം ഇത്തരം ഒരു ഭാവത്തില്‍ മനുവിനെ ഇന്ന് വരെ കണ്ടിട്ടില്ല ......മിനിയോടായി അവന്‍ പറഞ്ഞു ഇന്ന് അമ്മ വെറുപ്പോടെ കൈ വലിച്ചില്ലേ ഇതുപോലൊരു ഒരു കുഞ്ഞായിരുന്നു ഞാനും എന്റെ അമ്മ എന്നെ ആരുമറിയാതെ ഇതുപോലൊരു വീപ്പയില്‍ കൊണ്ടുവന്നിട്ടു ....മറിയം എന്ന ഒരു നാടോടി സ്ത്രീയെന്നെ വളര്‍ത്തി ,അവരുടെ കാലശേഷം ഞാന്‍ വളര്‍ന്നത്‌ നിങ്ങള്‍ എന്നെ ദത്തെടുത്ത ആ ഓര്‍ഫനേജിലാണ് .....
നേരം വളരെ ഇരുട്ടിയിരിക്കുന്നു മനുവിനെ കാണാതെ മിനി ഉമ്മറത്ത് തന്നെ യുണ്ട് .. വര്‍ഗീഷ്‌ മനുവിനെ മൊബൈലില്‍ വിളിച്ചു അവന്‍ നിര്‍മ്മല്‍ ഓര്‍ഫനേജില്‍ ഉണ്ടെന്ന വിവരം നല്‍കി ....നാളെയെ വരൂ .....മിനിക്കു തന്നോട് തന്നെ പുച്ച്ചം തോന്നി ഒരു മനുഷ്യകുഞ്ഞിനെ കണ്ടിട്ട് കൈവലിക്കാന്‍ മാത്രം ദുഷ്ടയാണോ താന്‍ ??? .....വേദനകള്‍ നിറഞ്ഞ മനുകുട്ടന്റെ വാമിഴികള്‍ അവളെ വേട്ടയാടി .....സൌഹാര്‍ദം നശിച്ച ഈ ആധുനിക കാലകെട്ടം മക്കളും മാതാപിതാക്കളും തമ്മിലുള്ള ഭന്തം മുതല്‍ എല്ലാ നിലയിലും തകര്‍ന്നു കൊണ്ടിരിക്കുന്നു .....മക്കളെ ഉപേക്ഷിക്കുന്ന അമ്മമാരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു............എവിടേക്കാണ് ഈ ലോകം സഞ്ചരിക്കുന്നത് വിദ്യാഭ്യാസം കേവല മൊരു ജിവിതമാര്‍ഗമാക്കി മാറ്റുന്ന യുവതലമുറ മനുഷ്യത്തം നശിച്ച കാപാലികന്‍    മാരായി മാറുന്നു ................
കിഴക്കന്‍ ചക്രവാളം സൂര്യന്‍ പ്രകാശ പൂരിതമാക്കി നിര്‍മ്മല്‍ ഓര്‍ഫനേജ്‌ സന്തോഷത്തിലാണ്‌ ഒരു പുതിയ അഥിതി, ഒരു കൊച്ചനിയന്‍ കുട്ടികള്‍ മുഴുവനും മനുകുട്ടനും ചുറ്റും കൂടി ....മനുകുട്ടന്‍ ഓര്‍ത്തു പോഴി തന്റെ ബാല്യം ഇതേ കുട്ടികള്‍ക്ക് കീഴില്‍ ആരുമാറിയാലും മാറാത്ത അച്ഛന്‍ കുര്യാക്കോസ്‌ ......മനുവിന്റെ ചിന്ത മുറിച്ച് അമ്മയുടെ ഫോണ്‍ കോള്‍ ....വീട്ടിലേക്കു ഉടന്‍ വരണം അച്ഛന്‍ തീരേ സുഖമില്ലാതെ കിടപ്പിലാണ് ...മനു ഉടന്‍ ഒരു ടാക്സി വിളിച്ചു വീട്ടിലേക്കു തിരിച്ചു ....

ഹോസ്പിറ്റല്‍ വരാന്തയില്‍ മനു അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് മിനിയുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരിക്കുന്നു ...ഐ സി യു വില്‍നിന്നും ഡോക്ടറ് പുരുഷോത്തമന്‍ വന്നുഅയാളുടെ കണ്ണുകളില്‍ നിസ്സഹായത യുടെ തിരമാല ആഞ്ഞടിക്കുന്നത് മനു കണ്ടു... മനു ഓടി ചെന്ന് അദ്ധേഹത്തോട് ചോദിച്ചു അച്ചന്റെ വിശേഷം ...മുറിഞ്ഞ വാക്കുകളില്‍ അയാള്‍ പറഞ്ഞു വെരി സോറി ..............മനുവിന്റെ ഭോതം നിലച്ചു മിനിയുടെ കരച്ചില്‍ ഹോസ്പിറ്റല്‍ ദുക്കത്തിലാക്കി ..............ഒപിട്ടു വാങ്ങിയ മ്രതധേഹം ഭാന്തുക്കളുടെ സഹായത്തോടെ സംഷ്കരിച്ചു .....അമ്മയെ എങ്ങനെ സമദാനിപിക്കും എന്ന ആശങ്ക മനുവിനെ വേട്ടയാടി ആ വലിയ വീട്ടില്‍ അച്ഛനില്ലാത്ത ദിവസങ്ങള്‍ മനുവിന് അതൊരു പുതിയ അനുഭവമല്ല ...പക്ഷെ മിനി ഒരുമിച്ചു ജീവിക്കാന്‍ വീട്ടുക്കാരെ ഉപേക്ഷിച്ചു കൈപിടിച്ചുവന്ന ഈ വീട്ടില്‍ തന്റെ കൈതാങ്ങില്ല ...............................................
മാസങ്ങള്‍ വീണ്ടെടുത്തു മിനിയുടെ മാനസികനില തിരിച്ചു കിട്ടാന്‍ മകന്‍ മനു വിന്റെ സമീപ്പ്യം അവളെ ജീവിക്കാന്‍ പ്രേരിപ്പിച്ചു .......മാസങ്ങള്‍ കഴിഞ്ഞു മനുകുട്ടന്‍ ഇതുവരെ വിവാഹം കഴിച്ചില്ല അച്ചനും അമ്മയും നിര്‍ബന്ധം പിടിക്കുമ്പോള്‍ പാത്തും പറഞ്ഞവന്‍ ഒഴിഞ്ഞു മാറും.. പക്ഷെ ഇന്ന് അച്ഛനില്ല അമ്മയുടെ സാനിദ്ധ്യം അത് മാത്രം ബാക്കി ................മനു അമ്മയുടെ ആഗ്രഹം സാധിപ്പിചു ഒരു വിവാഹം ....നിര്‍മ്മല്‍ ഓര്‍ഫനേജിലെ ചോലിക്കാരി ആന്‍ മേരി അവളും മനുവിനെ പോലെ അനാധയാണ് മിനി തടസ്സം പറഞ്ഞില്ല ....വിവാഹം നടന്നു മരുമകള്‍ മിനിക്കു കിട്ടിയ മുത്തായിരുന്നു .....അവളുടെ സമീപ്പ്യം മിനിയുടെ പൂര്‍ണ്ണ മാനസ്സിക നില കൊണ്ട് വന്നു ..................

പുഷ്പ്പിച്ചു വരുന്ന ആജീവിത യാഥാര്‍ത്ഥ്യം കര്‍ട്ടന്‍ വീഴ്ത്തി ഒരു വാര്ത്തപരന്നു ഓര്‍ഫനേജ് അച്ഛന്‍ കുര്യാക്കോസ്‌ സ്റ്റൊമെക് കാന്‍സര്‍ വന്നു മരിച്ചു പക്ഷെ മരിക്കും മുമ്പേ ഒരു കാര്യം അച്ഛന്‍ മനുവിനെ അറിയിച്ചിരുന്നു ..............................വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആ അന്നേഷണം മനുവിന് അവസാനിപ്പിക്കാന്‍ സാധിച്ചു.....................അവന്‍ ഒരു പുസ്തകമെഴുതി പേര് ... അനാഥന്‍     .................


ആമുഖത്തില്‍ ഇങ്ങനെ പറയുന്നു ഒരു ഡിഗ്രീ വിദ്യര്ത്തിനി സഹപാഠിയുടെ സൌഹാര്തം അവളുടെ ഗര്‍ഭ പാത്രത്തിലേക്ക് ബീജം നല്‍കി  . പക്ഷെ അവളുടെ മനസ്സില്‍ അവനുള്ള സ്ഥാനം നഷ്ട്ടപെടുത്തിയെങ്കിലും അവളുടെ ഗര്‍ഭപാത്രം ഒരു മാംസകട്ടക്ക് രൂപം നല്‍കിയിരുന്നു അവളറിയാതെ അത് വളര്‍ന്നു ഉപേക്ഷിക്കാന്‍ കഴിയാത്ത വിധം .....അവളുടെ കുടുംബ സുഹ്രത് ഒരു ഡോക്ടറുടെ സഹായത്താല്‍ അവള്‍ ആരുമറിയാതെ ഒരു ആണ്കുഞ്ഞിനു ജന്മം നല്‍കി അവളുടെ അര്‍ദ്ധ സമ്മതത്തില്‍ അവരാ കുഞ്ഞിനെ
ഒരു വീപ്പയില്‍ ഉപേക്ഷിച്ചു ..... അവളും കുടുംബവും സന്തോഷത്തില്‍ എല്ലാം മറന്നുപോയി ....ആ കുട്ടിയെ ഒരു നാടോടി സ്ത്രീ കുറേകാലം വളര്‍ത്തി അവര്‍ക്ക് അസുഖമായി  കിടപ്പിലയപ്പോള്‍ നാട്ടുക്കാര്‍ അവനെ ഒരു ഓര്‍ഫനേജില്‍ എത്തിച്ചു ..............പിന്നീടവന്‍ വളര്‍ന്നതും പഠിച്ചതും അവിടെ .......................................................................

പുസ്തക പ്രസിദ്ധീകരണ ദിവസം മിനിയും സദസ്സിലുണ്ടായിരുന്നു അവതാരിക എഴുതിയ പ്രിയ സാഹിത്യക്കാരന്‍ പറഞ്ഞത് ഈ രചന ഒരിക്കലും ഭാവനകളുടെ പൂന്തോട്ടത്തില്‍ വിരിഞ്ഞതല്ല മറിച്ച് ഇതൊരു അനുഭവ തീചൂളയില്‍   ഉരുക്കി എടുത്തതാണ്  ...............മകന്റെ പുസ്തകം ഏറ്റുവാങ്ങി മിനി ആ സംരംഭം പ്രകാശ പൂരിതമാക്കി .............വീട്ടില്‍ തിരിച്ചെത്തിയ മിനി ആ പുസ്തക കെട്ടഴിച്ചു അതില്‍ ആമുഖം അവളോടെ വിളിച്ചു പറഞ്ഞു നിന്റെ ജീവിതകഥയാണന്ന് ................അത് മുഴുവന്‍ വാഴിച്ച അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു തന്റെ കൌമാരം അതില്‍ വീണ കറുപ്പുകള്‍ ആരുമാറിയാത്ത ഒരു നഗ്ന സത്യം എങ്ങനെ മനുവിന്റെ ജീവിതവുമായി ഭന്തം !?? ....മിനിയുടെ മനസ്സ് അലകടല്‍ പോലെ ആഞ്ഞടിച്ചു അവളോര്‍ത്തു മനസ്സില്ലാമനസ്സോടെ താന്‍ ജീവിതം നിഷേധിച്ച ആ ചോര പൈതല്‍ അത് മനുവാകുമോ . മിനി എഴുന്നേറ്റു മനുവിന്റെ റൂമിലേക്ക്‌ ചെന്ന് മനുവും മേരിയും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് മിനിയുടെ സാന്നിധ്യം രണ്ടു പേരും അമ്പരന്നു . അമ്മ ഉറങ്ങിയില്ലേ മനു ചോദിച്ചു ഉറക്കം വരുന്നില്ല നിന്റെ ഈപുസ്തകം നിന്റെ ജീവിതമാണോ .........മനുവിന്റെ ചങ്കിടിച്ചു ....അമ്മ മനസ്സിലാക്കിയിരിക്കുന്നു കുര്യാക്കോസ്‌ അച്ഛന്‍ പറഞ്ഞുതന്നത് ഞാന്‍ അക്ഷരങ്ങളാക്കി പക്ഷെ മരിക്കും മുമ്പേ അച്ഛന് കൊടുത്ത വാക്ക് അമ്മയെ വേധനിപ്പിക്കില്ല.........................................അമ്മ യറിഞ്ഞു  ഇനി എന്ത് ചെയ്യും മേരിക്കും കാര്യം മനസ്സിലായി അവളോടവന്‍ പറഞ്ഞിരുന്നു ...............മിനിയുടെ ചോദ്യം തുടര്‍ന്നു മനു പറഞ്ഞു അല്ല അത് ഒരു സാങ്കല്‍പ്പിക കഥയാണ് ....മിനിക്കു വിശ്വാസമായില്ല പക്ഷെ തല്‍ക്കാലം മനു രക്ഷപെട്ടു.................................................
രാവിലെ തന്നെ വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു മേരിയാണ് ഫോണെടുത്തത് മറു തലയില്‍ ഒരു ഡോക്ടര്‍ മുത്തുലക്ഷി മിനിയെ വേണം മേരി മിനിക്കു ഫോണ്‍ കൈമാറി മുത്തുലക്ഷി മിനിയോടായി പറഞ്ഞു ഇന്നലെ ഒരു പുസ്തകം നീ പ്രകാശനം ചെയ്തില്ലേ  അവനാണ് നീ ഉപേക്ഷിച്ച ആ അനാഥന്‍ മിനിയുടെ കയ്യില്‍ നിന്നും ഫോണ   നിലത്തേക്ക് വീണു കൂടെ മിനിയും ..................ഉറക്കം കഴിഞ്ഞണീററ് മിനിയുടെ അരികിലായി മനു മിനിയുടെ മുഖം വിടര്‍ന്നു ഒപ്പം മനു വിന്റെയും കാലം ഒരു സത്യമാണ് ഗ്രഹണം ഭാതിച്ചാല്‍ സൂര്യന്‍ അതിന്റെ മറനീക്കി പുറത്ത് വരും അത് പോലെ സത്യവും എത്ര മൂടാന്‍ ശ്രമിച്ചാലും അത് അവശേഷിക്കും .........................................................................

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |