Thursday, December 16, 2010
ഉച്ചയുറക്കം
ഉച്ചയൂണും കഴിഞ്ഞ് തിടുക്കത്തിലെത്തിയതുതന്നെ ആലസ്യം ഒട്ടും നഷ്ടപ്പെടാുത്താതെ ഒഴിവുദിനത്തിന്റെ വരദാനമായ ഉച്ചയുറക്കത്തിന്റെ ആവേശം പുല്‍കാനായിരുന്നു.വാടകമുറിയിലെ പഴയ കയറു കട്ടിലിന്റെ ഇഴകളുടെ കോലാഹലങ്ങളെയെല്ലാമവഗണിച്ച് അതിന്മേലെയുള്ള കട്ടികുറഞ്ഞ കള്ളിമെത്തയില്‍ ശരീരമെത്തുമ്പോള്‍ ചിന്തകളില്‍ പ്രത്യേകിച്ചൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയായിരിക്കും മച്ചിന്റെ മൂലകളിലെ ചിലന്തിവലകളില്‍ കണ്ണുകളുടക്കിയത്. വാടകമുറിയിലെ മാറാല മാറ്റേണ്ടുന്നത് മാസവാടക കൊടുക്കുന്ന താനോ... അതോ... പണം കൈപ്പറ്റുന്ന ഉടമസ്ഥനോ... എന്ന സങ്കീര്‍ണ്ണതയില്‍ മുഴുകുമ്പോഴേയ്ക്കും... പുറത്ത് തെരുവില്‍ പൊട്ടിച്ചിരിയും ആക്രോശങ്ങളും... കുട്ടികളുടെ കൂവലുകളും... തെരുവുനായ്ക്കളുടെ കുരകളുമൊക്കെയടങ്ങുന്ന ശബ്ദ കോലാഹലങ്ങള്‍...
തെരുവില്‍ നേരത്തെ കണ്ട ഒരു ഭ്രാന്തന്റെ രൂപം മനസ്സിലേക്കോടിയെത്തി - ഏറെ പരീക്ഷിണിതനായ ഒരു പ്രാകൃത രൂപം....
ജനാലയിലൂടെ പുറത്തേക്കു കണ്ണോടിയ്ക്കുമ്പോള്‍..അതേ ഭ്രാന്തന്റെ ചുറ്റും കൂക്കിയാര്‍ക്കുന്ന വികൃതിക്കൂട്ടങ്ങള്‍... ചിലര്‍ ചപ്പുചവറുകള്‍ വാരിയെറിയുന്നു.. വേറെ ചിലര്‍ അവശേഷിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളില്‍ പിടിച്ചു വലിയ്ക്കുന്നു. അവയ്‌ക്കൊപ്പം ചേരുന്ന തെരുവു നായ്ക്കളും.
വീണ്ടും, കട്ടിലിലേക്കു മടങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് അയാളെപ്പറ്റിയുള്ള ചിന്തകളായിരുന്നു. എങ്ങിനെയായിരിക്കും അയാളുടെ മനസ്സിന്റെ താളം നഷ്ടപ്പെട്ടിരിയ്ക്കുക - ഞാനോര്‍ത്തു.
അനാഥത്വം... ഉറ്റവരില്‍ നിന്നുള്ള പീഢനങ്ങള്‍... ഇഷ്ടപ്പെട്ടവരുടെ ഒഴിവാക്കലുകള്‍... അവരില്‍നിന്നുള്ള വേര്‍പിരിയല്‍... വഞ്ചനകള്‍...
ഒറ്റപ്പെടല്‍, അതിന്റെ എല്ലാ ഭീകരതകളും സമ്മാനിച്ച ദുരന്ത ദിനങ്ങള്‍...അവഗണനയും, അധിക്ഷേപങ്ങളും ആഴം കൂട്ടിയ നിരാശയുടെ കുഴികളില്‍ ആണ്ടുപോയ ജന്മം...ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള നേരിയ ശ്രമം പോലും പരാജയത്തിന്റെ പരഗതം പ്രഹരങ്ങളേല്‍പ്പിച്ചു തളര്‍ത്തിക്കഴിഞ്ഞ ജീവിതം... നരകയാതനകള്‍ നഷ്ടപ്പെടുത്തിയ താളം...
ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കിയപ്പോഴേയ്ക്കും, വീണ്ടും... തെരുവില്‍ നായ്ക്കളുടെ മുരള്‍ച്ചയും... അയാളുടെ ആക്രോശങ്ങളും മുറുകിയിരിക്കുന്നു.
ആകാംക്ഷ നിറഞ്ഞ എന്റെ കണ്‍മുനകള്‍ക്ക് മുന്നില്‍ - ചായപ്പീടികയുടെ ഉച്ചിഷ്ട കൂമ്പാരങ്ങള്‍ക്കു മുകളില്‍ ഇരതേടലിന്റെ വ്യഗ്രതയില്‍ പരസ്പരം മല്ലിടുന്ന അയാളും... ചാവാലിപ്പട്ടികളും, തങ്ങളുടെ ഭോജ്യങ്ങളില്‍ അധിനിവേശം കൂടി വിരട്ടിയോടിയ്ക്കാന്‍ വെമ്പുന്ന നായ്ക്കള്‍. അയാളുടെ മുന്നില്‍ക്കിട്ടിയ ഇലയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കടിച്ചു വലിയ്ക്കുന്ന നായ... നിസ്സഹായതയോടെ.. പണിപ്പെട്ട് അതിനെ ചെറുക്കാന്‍ ശ്രമിക്കുകയായിരുന്നയാള്‍...
അയാളുടെ ദൈന്യതയില്‍ വിശപ്പടക്കിയ കോമരങ്ങള്‍ പരിഹാസം ചൊരിയുന്നു...
അയാളുടെ നഗ്നതയില്‍ അഹങ്കാരത്തിന്റെ ഉന്മാദങ്ങള്‍ അല്ലെറിയുന്നു. അയാളുടെ നിസ്സാഹായതയില്‍ ബുദ്ധിയുടെ പ്രമാണിത്തങ്ങള്‍ കോഞ്ഞനം കുത്തുന്നു...
അയാളുടെ നിഷ്‌കളങ്കതയില്‍ കാപട്യത്തിന്റെ ആള്‍രൂപങ്ങള്‍ പേക്കൂത്തുകളാടുന്നു... അയാള്‍ കൂടുതല്‍ കൂടുതല്‍ നിര്‍വ്വികാരതകളിലേക്ക് ചുഴറ്റിയെറിയപ്പെടുന്നു.
ആര്‍ക്കാണ് ഭ്രാന്ത്...?
ആയാള്‍ക്കോ... അതോ.... മറ്റുള്ളവര്‍ക്കോ....?
ഒന്നുമാത്രം....
അയാളിതൊന്നും കാണുന്നുണ്ടായിരുന്നില്ല...
അല്ലെങ്കില്‍, ഇതിനെല്ലാറ്റിനുമപ്പുറം കാണുന്നുണ്ടായിരിക്കണം...
ഒന്നും... കേള്‍ക്കുന്നുണ്ടായിരുന്നില്ല...
അല്ലെങ്കില്‍..., ഇതിലും കൂടുതല്‍ കേള്‍ക്കുന്നുണ്ടായിരിക്കണം...
ഒന്നിന്റെയും സ്വാദറിയുന്നുണ്ടായിരുന്നില്ല... അല്ലെങ്കില്‍.. എല്ലാ രുചിഭേദങ്ങള്‍ക്കും ആസ്വദിച്ചനുഭവിയ്ക്കുന്നുണ്ടായിരുന്നിരിക്കണം..
ഒരു ഗന്ധവും തിരിച്ചറിയുന്നുണ്ടായിരുന്നില്ല... അല്ലെങ്കില്‍ ഗന്ധങ്ങളുടെ ഉന്മാദത്തിലായിരുന്നിരിക്കണം. സ്പര്‍ശനത്തിന്റെ മാസ്മരികതയില്‍ മയങ്ങിപ്പോയിരുന്നില്ല അല്ലെങ്കില്‍... അശ്ലേഷണത്തിന്റെ അനുഭൂതികളില്‍ ലയിച്ചിരുന്നിരിക്കണം...
പക്ഷേ...
സ്വന്തം നഗ്നതപോലും മറന്ന് ആവേശഭരിതനായ് അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു... പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.. ഉറക്കെയുറക്കെ ചിരിച്ചുകോണ്ടേയിരുന്നു....കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ നിവര്‍ന്നു കിടന്നു. ഉറക്കമെന്ന അന്ധത എന്നെ വിഴുങ്ങട്ടെ. ഞാന്‍... ഞാന്‍... ഇല്ലാതെയാവട്ടെ...
പാതിമയക്കത്തിലും അയാളുടെ നിസ്സാഹായതയുടെ പൊട്ടിച്ചിരികള്‍ എന്നില്‍ അലയടിച്ചുകൊണ്ടേയിരുന്നു...
Monday, December 13, 2010
നാം പ്രവാസികള്‍ എന്തു പിഴച്ചു
ഇവരുടെ അവസ്ഥതന്നെയാണ് ഈ പ്രവാസികളും അനുഭവിക്കുന്നത്. ഗള്‍ഫില്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടന്നു. എത്ര ബോധവത്കരണമുണ്ടായി. എത്ര രാഷ്ട്രീയക്കാര്‍ വന്നു. ലേബര്‍ക്യാമ്പിന്റെ അവസ്ഥ കണ്ട് 'ഞെട്ടിയ' രാഷ്ട്രീയക്കാരെത്ര? പെണ്‍വാണിഭത്തിലും മനുഷ്യക്കടത്തിലും ഇരയായവരെ കണ്ട് സഹതപിച്ചവരെത്ര? വിസാത്തട്ടിപ്പില്‍ ഇവിടെയെത്തി നരകയാതനയനുഭവിച്ച ചെറുപ്പക്കാര്‍ ഭരണത്തിലുള്ളവരെയും അത് ഇല്ലാത്തവരെയും കണ്ട് ഞങ്ങളെ ചതിച്ച കോഴിക്കാട്ടെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും..... ട്രാവല്‍, റിക്രൂട്ടിങ് ഏജന്റിന്റെ റജിസ്‌ട്രേഷന്‍ നമ്പറടക്കം, ലെറ്റര്‍ഹെഡും ഫോണ്‍ നമ്പര്‍ മുതലായവ കാണിച്ചിട്ടും എന്തു നടപടിയുണ്ടായി. അവര്‍ ഇന്നും കേരളത്തിന്റെ വിരിമാറില്‍ത്തന്നെ വിലസുന്നു, അടുത്ത ഇരയെത്തേടി.
ഇവിടെ വന്ന് പരാതികളും പരിഭവവും കേട്ടുമടങ്ങുന്ന രാഷ്ട്രീയക്കാര്‍ നാട്ടില്‍ചെന്നാല്‍ ഉടന്‍ പരിഹാരം കാണുമെന്ന വിശ്വാസത്തില്‍ ലേബര്‍ ക്യാമ്പിന്റെ കുടുസ്സു മുറിയില്‍നിന്ന് ഏതെങ്കിലും കെട്ടിടത്തിന്റെ ശീതീകരിച്ച മുരള്‍ച്ചയിലേക്ക് ഇല്ലാകാശുമുടക്കി ടാക്‌സിയിലോ സീറ്റില്ലാത്ത പിക്കപ്പിലോ വന്ന് രാഷ്ട്രീയമേലാളന്റെ ഒത്താശയോടെ, കാരുണ്യത്തില്‍, പരാതിയുടെ കെട്ടഴിച്ചാല്‍ ''ഒക്കെ, ശരിയാക്കാം'' എന്നു പറയുന്നതു കേട്ടു മടങ്ങുന്ന ശരാശരി ഒരു തൊഴിലാളിയുടെ മനസ്സ് വായിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ഒരു സാഹിത്യകാരനും ആവില്ല. ആവിപൊങ്ങുന്ന മണല്‍ച്ചൂടില്‍ വരണ്ടുണങ്ങിയ മനസ്സുമായി കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും പരിഹരിക്കാന്‍ കഴിയാതെ പ്രശ്‌നസങ്കീര്‍ണമായിക്കിടക്കുന്നു പ്രവാസിയുടെ പ്രശ്‌നങ്ങള്‍.
നാട്ടിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍പോലെ, ഒരിക്കലും പരിഹരിക്കാന്‍ കഴിയാതെ, അതിനു ശ്രമിക്കാതെ നാം നടത്തുന്ന പാഴ്ശ്രമങ്ങള്‍ തിരിച്ചറിയുന്ന കാലംവരും. അന്ന് പ്രവാസികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാവില്ല.
നമുക്ക് ഇല്ലാത്തതായി എന്താണുള്ളത്? പത്രങ്ങളുണ്ട്, ചാനലുകളുണ്ട്, റോഡിയോ ഉണ്ട്, ഇന്റര്‍നെറ്റുണ്ട്, മെബൈലുണ്ട്, ടെലഫോണുണ്ട്. എല്ലാ പത്രങ്ങളും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവയാണ്. ഈ മണലാരണ്യത്തില്‍ ഇവിടത്തെ ഭരണാധികാരികള്‍ നമുക്കുചെയ്തുതന്നെ അനേകം ഉപകാരങ്ങളില്‍ ഒന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍.
സാധാരണക്കാരില്‍ സാധാരണക്കാര്‍ നെഞ്ചോടു ചേര്‍ക്കുന്ന ഈ റേഡിയോവില്‍നിന്ന് നമുക്കുകിട്ടുന്ന അറിവ് എത്രയെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ആര്‍.ജെ.യുള്ള ഈ നിലയങ്ങള്‍ മലയാളഭാഷയ്ക്ക് എന്തുഗുണമാണ് ചെയ്യുന്നത്?
വാഹനാപകടങ്ങള്‍പോലും സ്‌പോണ്‍സേഡ് പരിപാടിയാക്കി മാറ്റി ട്രാഫിക് അപ്‌ഡേറ്റ് തരുന്ന റേഡിയോകള്‍, നിരത്തുകള്‍ സജീവമാകുന്ന വ്യാഴാഴ്ചകളില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ അവതാരിക ''ശ്ശോ, ഇന്ന് ഒരപകടവും ഇല്ലെ'' എന്നു പരിതപിക്കുന്നതും നാം കേള്‍ക്കുന്നു.
മലയാളം മാത്രം സംസാരിക്കാന്‍ ഒരു മിനിറ്റ് അനുവദിച്ച്, അതിനുപോലും നമുക്കാവാതെ, ഒരു മിനിറ്റിന്റെ ഇടയില്‍ ഇംഗ്ലീഷ് കയറിവന്ന് പുറത്തായിപ്പോകുന്ന പലരെയും കാണാം. ഈ മലയാള പരിപാടിയുടെ പേര് 'സ്റ്റില്‍ എ മലയാളി'
ജൂണ്‍, ജൂലായിയുടെ വെന്തുരുകുന്ന ചൂടില്‍ കണ്‍സ്ട്രക്ഷന്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ശരീരത്തിലെ ജലവും ലവണവും നഷ്ടപ്പെടുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, ഇംഗ്ലീഷില്‍ അരമണിക്കൂര്‍ 'ഡോക്ടറോടു ചോദിക്കാം' എന്ന പരിപാടി അവതരിപ്പിച്ചവരുമുണ്ട്. ഇടയ്ക്ക് ഇംഗ്ലീഷില്‍ കയറിവരുന്ന ചില വാക്യങ്ങള്‍ മാത്രം മനസ്സിലാക്കി തലകുലുക്കുന്ന സാദാ തൊഴിലാളിയെ കാണാം.
ഇത് പ്രവാസിയുടെ ജീവിതകാലം മുതല്‍ അന്ത്യം വരെയുണ്ടാകും. ആരെയും പഴിച്ചിട്ട് കാര്യമില്ല.
ചിലരുടെ നെട്ടോട്ടം കണ്ടാല്‍ തോന്നും പ്രവാസിക്ക് വോട്ടവകാശം കിട്ടിയാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു എന്നതാണ്. ചില അസോസിയേഷനുകളും ചില 'വൈറ്റ് കോളര്‍' മാന്യന്മാരും അതിനുള്ള ബദ്ധപ്പാടിലാണ്. ഇവര്‍ക്ക് എയര്‍ ഇന്ത്യ ഫൈ്‌ളറ്റ് റദ്ദുചെയ്താലും വിസ തട്ടിപ്പിനിരയായാലും ജോലിയില്ലാതെ, കിടപ്പാടമില്ലാതെ റോളയിലെ പാര്‍ക്കുകളിലെ മരഞ്ചൊട്ടില്‍ തണുത്ത് മരവിച്ചുകിടന്നാലും സൗദിയിലെ പാലത്തിനടിയില്‍ ഔട്ട്പാസിന് വേണ്ടി നരകയാതന അനുഭവിച്ചാലും ജോലി തരാമെന്നുപറഞ്ഞ് ഒന്നുമറിയാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലെത്തിച്ചാലും ഒന്നുമില്ല. അവരുടെ പ്രതികരണവും സഹകരണവും അര്‍പ്പണബോധവും ഇവയിലൊന്നും കാണാറുമില്ല. വോട്ടവകാശത്തിന്റെ അനുവാദത്തിനുവേണ്ടി ഡല്‍ഹിയിലെ ദര്‍ബാറുകളില്‍ കയറിയിറങ്ങി അവര്‍ 'സായുജ്യം' കണ്ടെത്തുന്നു.
ഒന്നു പറയാം. ഇവിടെ ആര്‍ക്കാണ് വോട്ടവകാശത്തിന് താത്പര്യം? പകുതിയില്‍ കൂടുതല്‍പേര്‍ വോട്ടവകാശം കാര്യമായെടുക്കുന്നില്ല. അല്ലെങ്കില്‍ അതിലും കാതലായ പ്രശ്‌നങ്ങള്‍ ഇവിടെ നിലവിലുണ്ട്. അതിലൊന്നും താത്പര്യമെടുക്കാതെ 'ഈയുള്ള കളി' നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. ഇലക്ഷനുള്ള വീറും വാശിയും നാം കണ്ടതാണ്. യു.എ.ഇ.യുടെ ചേംബര്‍ തിരഞ്ഞെടുപ്പില്‍ രണ്ട് മലയാളികള്‍ മത്സരിച്ചത് നാം അറിഞ്ഞതാണ്.
ഇവിടെയുള്ള രജിസ്‌ട്രേഡ് അസോസിയേഷനുകളിലെ തിരഞ്ഞെടുപ്പുകള്‍ നാം കണ്ടതാണ്. വീറും വാശിയും അതിരുവിടുകയും സാമ്പത്തികധൂര്‍ത്തിനും അനാരോഗ്യകരമായ പ്രസ്താവനകള്‍ക്കും വേദിയാവുകയുമാണ്.
ഇവിടെയുള്ള ശാന്തമായ അന്തരീക്ഷത്തിലേക്ക് വീറും വാശിയും കടത്തിവിട്ട് ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ അറിയാം 'വോട്ടവകാശം' വേണോ, വേണ്ടയോ എന്ന്. (എസ്.എം.എസ്. വഴിയല്ല മറ്റെന്തെങ്കിലും വഴി).
അഭിപ്രായം അറിഞ്ഞിട്ട് തീരുമാനിക്കണം. അല്ലാതെ പ്രവാസികള്‍ക്ക് ഇവിടെ നേതാക്കന്മാരില്ല. നേതൃത്വവും അധ്യക്ഷനുമില്ല. നമ്മുടെ കാര്യം തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. മറ്റുള്ളവരുടെ തീരുമാനം നമ്മില്‍ അടിച്ചേല്പിക്കാന്‍ അനുവദിച്ചുകൂടാ.
ഒരു ചെറിയ കഥകൂടി പറഞ്ഞ് അവസാനിപ്പിക്കാം. എന്റെ ഭര്‍ത്താവ് ചൊക്ലി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ 10-ാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നടന്ന കഥയാണ്. ഭര്‍ത്താവും കൂട്ടുകാരും കൂടി മാഹി പാലത്തിലൂടെ നടന്നുപോകുമ്പോള്‍ വെള്ളത്തിലൂടെ ഒരുകറുത്ത ഭാണ്ഡക്കെട്ട് ഒഴുകിപ്പോകുന്നു. ശബരിമലസീസണായതിനാല്‍ വല്ല സഞ്ചിയോ മറ്റോ ആവും..... വല്ലതും തടഞ്ഞാലോ. കൂടെ ഉണ്ടായിരുന്ന പ്രവീണിനോട് ചാടാന്‍ പറഞ്ഞു. കേള്‍ക്കാപാതി പ്രവീണ്‍ ചാടി സഞ്ചിയില്‍ പിടുത്തമിട്ടു സഞ്ചി ഉയര്‍ത്തി. അപ്പോഴാണ് കരയിലുള്ളവര്‍ക്ക് കാര്യം മനസ്സിലായത്. അതൊരു കരടിയായിരുന്നു. ഇവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.... ''പ്രവീണേ വിട്ടേയ്ക്ക്. അത് കരടിയാണ്.'' അപ്പോള്‍ പ്രവീണ്‍ ഉറക്കെ... ''ഞാന്‍ വിട്ടു, എന്നെ വിടുന്നില്ല.'' ഇത് കഥയോ നടന്നതോ അറിയില്ല. ഇതാണ് പ്രവാസികളുടെ സ്ഥിതി.
ഒരു തലശ്ശേരി കല്ല്യാണവും കുറെ ആശങ്കകളും
![]() |
നാം മലയാളികള്‍ എവിടെ ചെന്നാലും നമ്മുടേതായ ചില അടയാളങ്ങള്‍ തേടി ചെല്ലും. മലയാളികള്‍ അധിവസിക്കുന്ന ഏത് ഭൂപ്രദേശമായാലും ആറന്മുള കണ്ണാടിയും അമ്പലപ്പുഴ പാല്‍പായസവും, കോഴിക്കോടന്‍ ഹല്‍വയും പാലക്കാടന്‍ മട്ടയും മലപ്പുറം കത്തിയും പയ്യന്നൂര്‍ പവിത്ര മോതിരവും നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാകുന്നത് അങ്ങനെയാണ്. ഇതുപോലുള്ള ഒരുപാട് രുചി ഭേദങ്ങളുണ്ട് നമ്മുടെ ജില്ല തിരിച്ചും. താലൂക്ക് തിരിച്ചും. വടക്കന്‍, തെക്കന്‍, കിഴക്കന്‍ എന്നീ നിലകളിലും വ്യത്യസ്ഥതയുണ്ട്.
നാം ഗള്‍ഫില്‍ എല്ലായിടത്തും ഹോട്ടലുകളില്‍ കാണുന്ന ഒരു വാചകമുണ്ട് 'തലശ്ശേരി ബിരിയാണിയും തലശ്ശേരി പലഹാരങ്ങളും'. ഇന്നും പ്രശസ്തമാകുന്നത് രുചിയുടെ രസക്കൂട്ടുകള്‍ തന്നെയാണ്. പഴമയില്‍ നിന്ന് കൈമാറി വന്ന പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധത്തിലും ആകൃതിയിലും വ്യത്യാസം വന്നെങ്കില്‍ പോലും നാവിലെ രുചി അത് പോലെതന്നെ നിലനില്‍ക്കുന്നുണ്ട് ഇവിടെങ്ങളിലെ പലഹാരങ്ങള്‍ക്ക് ഇപ്പോഴും.
ആതിഥ്യമര്യാദയിലും സല്‍ക്കാരങ്ങളിലും വ്യത്യസ്ഥത പുലര്‍ത്തുന്ന തലശ്ശേരിക്കാരുടെ ഇടപെടലുകള്‍ പല സാഹിത്യകാരന്‍മാരുടെയും യാത്രാവിവരണക്കാരുടെയും കുറിപ്പുകളില്‍ നമുക്ക് വായിക്കാം. തലശ്ശേരി സന്ദര്‍ശിച്ച ആരും പെട്ടെന്ന് ആ രുചികള്‍ മറക്കില്ല. ഓര്‍ത്താല്‍ എന്നും നാവില്‍ വെള്ളമൂറും.
തലശ്ശേരിയുടെ ഇന്നത്തെ കഥ വേറെയാണ്. തലശ്ശേരി കല്ല്യാണങ്ങളിലെ കൂട്ടിക്കെട്ടലുകള്‍ അത്ര സുഖകരമല്ല നമുക്ക് കേള്‍ക്കാനും പറയാനും.
തീരദേശ പ്രദേശങ്ങളായ വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലും കണ്ണൂരിലെ ചില ഭാഗങ്ങളിലും മുസ്ലീം കല്ല്യാണങ്ങളാണ് ഇപ്പോള്‍ പല വിധ അനാചാരങ്ങളും ആര്‍ഭാടങ്ങളും ധൂര്‍ത്തും കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
ഇവിടെങ്ങളില്‍ വലിയ ശതമാനത്തോളം പേര്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരല്ലെങ്കിലും ഗള്‍ഫ് കുടിയേറ്റവും ചെറുകിട വ്യാപാര വ്യവസായങ്ങളും കൊണ്ട് മുന്നേറിയവരാണ്. പഴയ പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഇന്നും തലശ്ശേരിയില്‍ നിലനില്‍ക്കുന്നുണ്ട്. പഴയ തറവാടുകള്‍ പൊളിച്ചടുക്കാതെ നിലനിര്‍ത്തിയത് ചരിത്രവും പഴയ കഥകളും ഓര്‍ക്കാന്‍ നിമിത്തമാകാറുണ്ട.്
വീരസമരങ്ങളുടെ ചരിത്രമുള്ള മണ്ണാണിത്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കെതിരായും ഇവിടുക്കാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും കലാപ്രവര്‍ത്തനവും പണ്ട് മുതലേ കൈമുതലാക്കിയിട്ടുമുണ്ട് ഇവിടുത്തുകാര്‍.
ഇത്രയും രാഷ്ട്രീയ സാമൂഹ്യ കലാ സാഹിത്യ കായിക പാരമ്പര്യമുള്ള പ്രദേശത്താണ് കല്ല്യാണത്തിന്റെ പേരില്‍ തോന്ന്യാസങ്ങള്‍ അരങ്ങേറുന്നത്. ഒരു സമുദായത്തിന്റെ കല്ല്യാണചിട്ടവട്ടങ്ങള്‍ പല പ്രദേശങ്ങളില്‍ പല രീതിയിലാണ്. മാഹിയിലും തലശ്ശേരിയിലും കണ്ണൂരിന്റെ ചില ഭാഗങ്ങളിലും 'അറ' സമ്പ്രദായമുണ്ട്. പുതിയാപ്ല വധുവിന്റെ വീട്ടില്‍ അവര്‍ സജ്ജീകരിക്കുന്ന 'അറ'യില്‍ താമസിക്കണം. അത് അവകാശമായി കിട്ടുന്നു. 'പുതിയാപ്ലയുടെ അറയാണ്. സാമ്പത്തികശേഷിക്കനുസരിച്ച് 'അറ'യുടെ മട്ടും ഭാവവും മാറും. ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ഒരറ നിര്‍മിക്കാന്‍ ഇവിടങ്ങളില്‍ ചെലവാക്കാറുണ്ട്. വധുവിന്റെ സ്വര്‍ണവും 'അറ'യുടെ ഗാംഭീര്യവും ഇവിടങ്ങളില്‍ അമ്മാശന്റെ (വധുവിന്റെ പിതാവിന്റെ) പവര്‍ അളക്കാനുള്ള മാര്‍ഗമാകാറുമുണ്ട്.
ഈ കാരണം കൊണ്ട് തന്നെ ഇത് വിറ്റ് പെറുക്കി പലിശയ്‌ക്കെടുത്തും കിടപ്പാടം പണയം വെച്ചും മകള്‍ക്ക് നല്ല 'അറ' കൊടുക്കാന്‍ പല പിതാക്കന്മാരും ശ്രമിക്കാറുണ്ട്. അഞ്ച് പെണ്‍മക്കളുള്ള ബാപ്പയുടെ നെഞ്ചിടിപ്പ് നമുക്ക് ഊഹിക്കാന്‍ കഴിയും. കല്ല്യാണം കഴിപ്പിച്ചയച്ചാല്‍ ബാധ്യത തീരുന്നില്ല. 'പുതിയാപ്ല'യെ എന്നും തീറ്റി പോറ്റേണ്ട ബാധ്യതകൂടി ഈ വീട്ടുകാര്‍ ഏറ്റെടുക്കണം. അതിനിടയിലുള്ള സല്‍ക്കാരം, ചെറുക്കന്റെ സ്‌നേഹിതന്മാരുടെ സല്‍ക്കാരം, ചെറുക്കന്റെ കാരണവന്മാരുടെ വീടുകാണല്‍, സ്ത്രീകളുടെ കാഴ്ച ഇതൊക്കെ ഒരോ ചെറുകല്ല്യാണത്തിന്റെ ചെലവ് വരുന്ന സല്‍ക്കാരങ്ങളാണ്.
ഇതിനിടയിലാണ് കല്ല്യാണത്തിന്റന്ന് കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍. ചില തമാശകള്‍ സഹിക്കാം. ഈ തമാശകള്‍ ക്രൂരമായ റാഗിങ്ങ് ആവുമ്പോള്‍ അത് കാണുന്നവരിലും അനുഭവിക്കുന്നവരിലും ഉണ്ടാകുന്നത് പേടിയാണ്, അറപ്പാണ്, വെറുപ്പാണ്....
രണ്ട് മനസ്സുകളുടെ കൂടിചേരല്‍. രണ്ട് ശരീരങ്ങളുടെ പ്രകൃതിപരമായ വിളക്കിചേര്‍ക്കല്‍. ജീവിതാന്ത്യം വരെ തുടരേണ്ട പവിത്രമായ ബന്ധത്തിന്റെ തുടക്കമാണ് ഇത്.് ഏത് മതവിഭാഗത്തിലുമാവട്ടെ, അവരവരുടെ ആചാരപ്രകാരം ഇണയെ തന്റെ ജീവിതകാലം മുഴുവന്‍ സംരക്ഷിച്ച് കൊള്ളാമെന്ന് മന്ത്രിച്ച് സ്വീകരിക്കുന്നു. ഈ ചടങ്ങാണ് മുദ്രാവാക്യം വിളികളും കൂക്കിവിളികളും തെറിപ്പാട്ടുകളും കൊണ്ടും പടക്കം പൊട്ടിച്ചും അലങ്കോലമാക്കുന്നത്.
പുതിയാപ്ലയെ ആനയിക്കുന്നത് ജെ.സി.ബിയില്‍, ഒട്ടകപ്പുറത്ത്, കുതിരപ്പുറത്ത്, സൈക്കിളില്‍, പെട്ടി ഓട്ടോയില്‍, കളരി വേഷത്തില്‍. ചിലപ്പോള്‍ പൊരിവെയിലത്ത് കിലോമീറ്ററോളം നടത്തിച്ച് വധുവിന്റെ വീട്ടിലെത്തിക്കുന്നു. മംഗളമായ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയവര്‍ ചിതറിയോടുന്നു. വരനെ വധുവിന്റെ വീട്ടില്‍ കയറ്റാതെ വിലപേശലാണ് വരന്റെ ഒപ്പം വന്ന ചെറുപ്പക്കാര്‍ക്ക്. ഈ റാഗിങ്ങിന് ചിലവായ കാശ് 5,000 മുതല്‍ 25,000 വരെ ആവശ്യപ്പെടുന്നു. പറഞ്ഞ തുക കിട്ടുന്നത് വരെ ഗൈയിറ്റിനരികെതന്നെ നിന്ന് പാട്ട സംസാരിക്കുന്നു.
ഗത്യന്തരമില്ലാതെ വധുവിന്റെ പിതാവ് കാശ് നല്‍കുന്നു. ശേഷം 'സുഹൃത്തു'ക്കള്‍ അറയിലേക്ക് പ്രവേശിക്കുന്നു. അതൊരു താണ്ഡവമാണ്. അറയിലുള്ള വിലപിടിപ്പുള്ളതെല്ലാം നശിപ്പിക്കുന്നു. കിടക്ക കീറുന്നു, തലയിണയിലെ ഉന്നം പറത്തുന്നു, ലൈറ്റുടയ്ക്കുന്നു, ചുമരില്‍ സുഹൃത്തുക്കള്‍ തന്റെ ചിത്രപ്രദര്‍ശനം നടത്തുന്നു. ആന കരിമ്പിന്‍തോട്ടത്തില്‍ കയറിയത് പോലെ ഏല്ലാവരും പുറത്തേക്കിറങ്ങുന്നു. ഇതിനിടയില്‍ മണിയറയുടെ വാതില്‍ പൂട്ടി താക്കോലുമായി വിരുതന്‍ പോകുന്നു. വരനെ വധുവിനെ കാണിക്കാതെ ബാംഗ്ലൂരിലേക്ക്് കൊണ്ട് പോകുന്നു. സുഹൃത്തുക്കളുടെ ഈ 'പരിപാടി'ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്. വധുവിന്റെ ആള്‍ക്കാര്‍ ഒന്നും പറയാന്‍ കഴിയാറില്ല. കാരണം വരന്റെ 'ചങ്ങാതി'മാരാണ്. അവരെ പറഞ്ഞാല്‍ വരന്‍ പിണങ്ങിയാലോ...
കേരളത്തിലെ സാംസ്‌കാരിക വകുപ്പോ മനുഷ്യാവകാശ കമ്മീഷനോ സ്വമേധയാ കേസ്സെടുക്കേണ്ട കാര്യമാണ്. ഇതാണ് മനുഷ്യാവകാശലംഘനം. ഇതാണ് പീഢനം. ഇതാണ് സാംസ്‌കാരിക സമുഹത്തിന് ചീത്തപ്പേരുണ്ടാക്കുന്ന കൊള്ളരുതായ്മ.
ഇവിടങ്ങളില്‍ മാത്രമല്ല. ഇതുപോലുള്ള കല്ല്യാണങ്ങള്‍ നടക്കുന്നത.് പക്ഷേ ഞാന്‍ കണ്ട കല്ല്യാണം എന്റെ നാട്ടിലെ ഈ പ്രദേശങ്ങളിലേതാണ്.
ഞാന്‍ പങ്കെടുത്ത ഒരു കല്ല്യാണം ഇങ്ങനെ ആഭാസപൂരിതമായിരുന്നു. ഈ കോപ്രായങ്ങള്‍ കാട്ടികൂട്ടിയ വരന്റെ പിതാവിനോട് ഞാന്‍ ചോദിച്ചു ''നിങ്ങള്‍ ഒരധ്യാപകനല്ലേ.. നിങ്ങളുടെ മകന്റെ കൂടെ പോയവര്‍ ചെയ്തത് നിങ്ങള്‍ കണ്ടില്ലേ.. നിങ്ങളെ പോലുള്ളവര്‍ ഇങ്ങനെ മൗനം പാലിച്ചിരുന്നാല്‍ എന്താവും..''
ആ പിതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു.
''ഞാന്‍ മാത്രമല്ല ഇങ്ങനെ മൗനിയായിപ്പോയ പല പിതാക്കന്മാരുണ്ടിവിടെ.. കാരണം, അവന്റെ ചെലവിലാണ് ഞാനും എന്റെ നാല് പെണ്‍കുട്ടികളും ഉമ്മയും കഴിയുന്നത്. അത്‌കൊണ്ട് അവന്‍ പറയുന്നതിനപ്പുറം ഒന്നും പറയാനാവില്ല. ഒരു മദ്രസ്സ അദ്ധ്യാപകനായ എനിക്ക് പെന്‍ഷന്‍ പോലുമില്ല. അടങ്ങി ഒതുങ്ങി നിന്നാല്‍ എല്ലാവര്‍ക്കും നല്ലത്...'' അദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോള്‍ ഉള്ളം പിടഞ്ഞ് പോയി.
ശരിയാണ്, ഗള്‍ഫ് പണത്തിന്റെ സമ്പാദ്യം ഇന്ന് ഇളം തലമുറയുടെ കൈയ്യിലാണ്. കല്ല്യാണവും ആഘോഷവും അവര്‍ തീരുമാനിക്കുന്നു. ബാപ്പയും ഉമ്മയും നിശബ്ദരായി തലകുലുക്കുന്നു. അവന്‍ പറയുന്നു അവര്‍ അനുസരിക്കുന്നു. മറുവാക്ക് പറയാന്‍ ഒന്നും കൈയ്യിലില്ല. ഒന്നും.
ഈ പ്രവണതയ്‌ക്കെതിരെ ബോധവല്‍ക്കരണം എന്തെങ്കിലും നടത്തിക്കൂടെ എന്ന് സാമൂഹ്യ പ്രവര്‍ത്തകരായ ബുഷ്‌റ ഇഖ്ബാലിനോടും സുഹാന നിയാസിനോടും ചോദിച്ചു. അവര്‍ പറഞ്ഞു: ''ബോധവല്‍ക്കരണം ഏറ്റവും കൂടുതല്‍ നല്‍കുന്ന ഒരു സമുദായത്തിന്റെ ആള്‍ക്കാരണ് ഇത് കാട്ടിക്കൂട്ടുന്നത്. ആഴ്ചതോറും പള്ളിയല്‍ നിന്ന് ഇമാം ഇതിനെതിരെ പ്രസംഗിക്കുന്നുമുണ്ട്. ഇതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. അവര്‍ പറഞ്ഞു. എനിക്ക് മൂന്ന് ആങ്ങളമാരുണ്ട് അവരുടെ കല്ല്യാണം എങ്ങിനെവേണമെന്ന് അവര്‍ തന്നെ തീരുമാനിക്കുക. ഇതുപോലുള്ളതൊക്കെ ഉണ്ടാവും എന്നവര്‍ പറഞ്ഞിട്ടുമുണ്ട്. ഇത്താക്ക് വേണമെങ്കില്‍ പങ്കെടുക്കാം എന്നാണ് അവരുടെ തീരുമാനം. ബുഷ്്‌റ പറയുന്നു.
ഇതിനെതിരെ ശക്തമായ നീക്കം അനിവാര്യമാണ്. സമൂഹത്തിന് ദോഷകരമായ ഈ റാഗിങ്ങില്‍ നിന്ന് ഈ പ്രദേശത്തെ മോചിപ്പിച്ചേ മതിയാവൂ. അതിന് ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ മതിയാവില്ല. സുഹാന റിയാസ് പറഞ്ഞു.
ആരാണ് മുന്നിട്ടറങ്ങേണ്ടത്. ആരെയാണ് ബോധവല്‍ക്കരിക്കേണ്ടത്. ഒരു തലമുറ അവരുടെ ശക്തിയും ഉണര്‍വ്വും സമയവും ഈ വിധം പാഴാക്കുമ്പോള്‍ ആരെയാണ് പഴി പറയേണ്ടത്. അറിയില്ല.
കല്ല്യാണം വിളിക്കാന്‍ വരുമ്പോള്‍ പേടിയാവുന്ന ഒരു സമൂഹം വളര്‍ന്ന് വരികയാണ്. നാം കണ്ട കല്ല്യാണത്തിന്റെ എത്ര നല്ല ഓര്‍മകളാണ് പെട്ടെന്ന് ഭയപ്പെടുത്തുന്ന ശബ്ദത്തിലേക്ക് മാറ്റപ്പെട്ടത്.
ഒറ്റപ്പെട്ട കല്ല്യാണങ്ങള്‍ ലളിതമായും ചിട്ടയോടും നടക്കുന്നുണ്ട്് എന്ന് വിസമരിച്ച് കൊണ്ടല്ല ഇതെഴുതുന്നത്. പക്ഷേ, ഭൂരിപക്ഷം കല്ല്യാണങ്ങളും പാഴ്ചിലവിന്റെയും ധൂര്‍ത്തിന്റെയും വേദിയാവുന്നു.
സിനിമാറ്റിക് ഡാന്‍സും ബുഫേ ഫുഡും ഗാനമേളയും പരവതാനിയും ഒരേക്കറില്‍ ആധുനിക പന്തലും നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയും മുല്ലപ്പൂവും ഐസ്‌ക്രീമും ചായമക്കാനിയും മൂന്ന് നിലകളുള്ള 'അറ'യും മോറോക്കന്‍ ബാത്ത്‌റൂമും കൊണ്ട് കല്ല്യാണ മാമാങ്കം നടത്തുന്ന ഗള്‍ഫ് പ്രവാസിയും നാട്ടിലെ ബിസിനസ്സുകാരുമുണ്ടിവിടെ.
അഞ്ച് പവന്‍ തികച്ചുമില്ലാത്ത, കെട്ടുപ്രായം തികഞ്ഞ് നില്‍ക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ജീവിക്കുന്ന ഈ പ്രദേശങ്ങളില്‍ ് ഇതുപോലുള്ള ആഢംബര കല്ല്യാണം 'അനിസ്‌ലാമിക'മല്ലേ എന്ന് ചോദിച്ച മുതലാളിയുടെ ശിങ്കിടിയുടെ മറുപടി ഇങ്ങനെയാണ്. ''ഞമ്മടെ മുതലാളി അഞ്ച് അനാഥകുട്ടികളുടെ നിക്കാഹ് നടത്തി കൊടുത്തിട്ടാണ് ഇങ്ങനെയുള്ള കല്ല്യാണം നടത്തുന്നത്.''
അഞ്ച് അനാഥ കുട്ടികള്‍ക്ക് മംഗല്യമൊരുക്കിയതിന്റെ പേരില്‍ ഈ ധൂര്‍ത്ത് 'അനുവദനീയ'മാവുന്നതിന്റെ 'ഗുട്ടന്‍സ് എനിക്ക് മനസ്സിലായില്ല. ചിന്തിക്കാത്തത് കൊണ്ടാവാം.
ഇതിലും എനിക്ക് അതിശയം തോന്നിയത് ഇത് പോലുള്ള കല്ല്യാണധൂര്‍ത്തില്‍ നിക്കാഹ് കാര്‍മ്മികത്വം വഹിക്കാന്‍ മതപുരോഹിതന്മാര്‍ എത്തുന്നു എന്നതാണ്. ലളിതമായ ചടങ്ങിന്റെ ആവശ്യകതയും ഉത്‌ബോധനവും നടത്തുന്ന ഇവര്‍ നിസ്സാഹായരാണ്. വേണ്ടതിനും വേണ്ടത്തതിനും നിയമങ്ങളും 'ഫത്‌വ'കളും ഇറക്കുന്ന പുരോഹിതസമൂഹം. ഇതിനെതിരെ ഒരു ബഹിഷ്‌കരണമെങ്കിലും നടത്തണം. കാര്‍മികത്വത്തില്‍ നിന്ന് മാറിനിന്ന് സമൂഹത്തേയും സമുദായത്തേയും മുന്നില്‍ നടത്തണം.
ദൈവം നല്‍കിയ സമ്പത്ത് ശരിയായ ദിശയിലും പാവനമായ മാര്‍ഗത്തിലും വിനിയോഗിക്കണം. അച്ചടക്കമുള്ള ആഘോഷങ്ങളും ലളിതമായ ചടങ്ങും ഉണ്ടാവണം. ഭക്ഷണവും സ്വീകരണവും നല്‍കണം. കല്ല്യാണങ്ങള്‍ ഉത്സവങ്ങളാക്കുമ്പോഴാണ് ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നത്.
അതില്‍ നിന്നാണ് ഒരു തലമുറയിലെന്യൂനപക്ഷം ചെറുപ്പക്കാരെങ്കിലും വഴിതെറ്റിപ്പോവുന്നത്. ഈ അന്തരമാണ് കൊള്ളയും കൊലയും പിടിച്ചുപറിക്കും പ്രേരകമാകുന്നത്. ക്വട്ടേഷന്‍ സംഘങ്ങളും അനുബന്ധ ക്രിമിനലിസവും വളരുന്നത്, സ്വന്തം നിലനില്‍പ്പ് ശോഷിച്ച് പോവുന്നത് കൊണ്ടാണ്.
തലശ്ശേരിയില്‍ മാത്രമല്ല, കേരളത്തില്‍ മുഴുവനും ഈ കല്ല്യാണ റാഗിങ്ങ് നടക്കുന്നു എന്നറിയാം. ഞാന്‍ പങ്കെടുത്ത മൂന്ന് കല്ല്യാണങ്ങളിലും കണ്ട കാര്യമാണ് ഈ എഴുതിയത്. ഒരാളെയെങ്കിലും ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനായാല്‍ അതൊരു പുണ്യമാകും.
ഇതിലും ഗള്‍ഫ് പ്രാവാസികളാണ് ഏറെ പങ്കും എന്നറിയുമ്പോഴാണ് വേദന വര്‍ദ്ധിക്കുന്നത്.

സ്‌നേഹപൂര്‍വ്വം ഒരു സഹയാത്രികന്..
വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്.പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്.വണ്ടി നീങ്ങിത്തുടങ്ങുന്നതോടെ കവിളില്‍ ബാക്കിനിന്ന മുത്തങ്ങളുടെ പാല്‍മണം കണ്ണീരിലൂടെ ഒഴുകിപ്പോകുകയായി.മരങ്ങളും മനുഷ്യരും പിന്നെ പിന്നോട്ടോടിമറയും.കാണെക്കാണെ വായുവില്‍നിന്ന് വിരലുകളുടെ വിടപറച്ചിലും നേര്‍ത്തുവരും.വീടിനോടുള്ള ബന്ധം ബാക്കിവച്ചുകൊണ്ട് അപ്പോഴും കൂടെയുണ്ടാകുന്നത് ഒന്നു മാത്രമാണ്...ഒരു പൊതിച്ചോറ്.
പ്രവാസത്തിലേക്കുള്ള വഴിയില്‍ അവസാനമായി അനുഭവിക്കാനാകുന്ന നാടന്‍സ്വാദാണ് പൊതിച്ചോറിന്റേത്.അത് അന്നുവരെ രുചിച്ചിരുന്ന പല അനുഭൂതികളുടേയും ബലിച്ചോറുകൂടിയാണ്. പൊതിച്ചോറിലെ ഒടുവിലത്തെ വറ്റോടെ വീട് വലിയൊരു നഷ്ടബോധമായി മാറുന്നു.ഗൃഹാതുരതയുടെ തുടക്കം.വളരെ പതുക്കെയാകും അന്ന്, ചോറുപൊതി അഴിക്കുന്നതു പോലും.ഉണ്ടുതുടങ്ങുമ്പോള്‍ ഉള്ളില്‍നിന്ന് പലതും തികട്ടിവരും.ആദ്യമായാണ് നാടുവിട്ടുപോകുന്നതെങ്കില്‍ പൊതിച്ചോറില്‍ കണ്ണീരുപ്പ് കലരും.മിക്കവാറും മുഴുമിപ്പിക്കാനാകില്ല.കറികളുടെ പല നിറങ്ങള്‍ കലര്‍ന്ന്, ചിതറിയ ഓര്‍മ്മപോലെയാകും പൊതിച്ചോറ്.ഇലയ്ക്കും കടലാസിനുമൊപ്പം ചുരുട്ടിയെടുക്കുമ്പോള്‍ എരിയുന്നത് മനസ്സിനാണ്.
എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..?ആദ്യ യാത്രയുടെ ആ ഓര്‍മ്മച്ചോറ്.ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു .വിശപ്പിന്റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്‍ന്നു നിന്ന രാത്രികളിലും.കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്.
പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്‍ന്നു വന്നത് സ്‌കൂള്‍മുറിയില്‍ വച്ചാണ്.അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ.ഗൃഹപാഠമായ 'പറ'യേയും 'പന'യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്‍സിലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും.
അന്ന്, പൊതിച്ചോറുകള്‍ ഓരോവീട്ടിലേയും അടുപ്പിന്റെ അവസ്ഥ കൂടി പറഞ്ഞു തന്നു.ചോറിനൊപ്പം ഏറ്റവും കൂടുതല്‍ കറി കൊണ്ടുവരുന്നയാളായിരുന്നു ഏറ്റവും സമ്പന്നന്‍.കുപ്പായത്തിലെ അലുക്കുകളിലും സ്ലേറ്റിലെ പലവര്‍ണ്ണമുത്തുകളിലും നന്നായി പൊതിച്ചോര്‍ ഒരാളെ തുറന്നുകാട്ടി.ചോറുപൊതിയുമായി ഒറ്റയ്ക്ക് മാറിയിരിക്കുന്നവരെ കൂട്ടുകാര്‍ ഡമ്പന്‍ എന്നു വിളിച്ചു.പക്ഷേ അവരില്‍ ചിലരുടെ പൊതികളിലെ ചോറു നനഞ്ഞുകുതിര്‍ന്നതായിരുന്നു.അച്ഛനും അമ്മയും പട്ടിണിയിരുന്ന് ബാക്കിപിടിച്ച അത്താഴബാക്കി.വെള്ളം അമ്മയുടെ കണ്ണീര്‍ പോലെ അതില്‍നിന്ന് വാര്‍ന്നുപോകാതെ നിന്നു.ഒപ്പം ഒന്നോ രണ്ടോ മുളക് ഇടിച്ചത്.മനസ്സിന്റെ നീറ്റല്‍ കൂടിയായപ്പോള്‍ അതിന് എരിവേറി.ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു.
പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു.അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി.തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു.
യാത്രകളില്‍ പൊതിച്ചോര്‍ ഒപ്പംവരാന്‍ തുടങ്ങിയത് കോളേജ്കാലത്താണ്.അപ്പോഴേക്കും പൊതിച്ചോറിന് ഒരു കൊച്ചുപുസ്തകത്തിന്റെ വലിപ്പം വച്ചിട്ടുണ്ടാകും.നിഗൂഢമായ രുചികള്‍ അനുഭവിച്ചു തുടങ്ങുന്ന സമയം.കൗമാരത്തിന്റെ കുഞ്ഞിരോമങ്ങള്‍ കിളിര്‍ക്കുകയും സ്വാതന്ത്ര്യത്തിന്റെ വലിയ ഇടനാഴികള്‍ കാണാന്‍ തുടങ്ങുകയും ചെയ്യുന്ന ആ നാളുകളില്‍ പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ പകര്‍ന്നുതന്നത് പൊതിച്ചോറായിരുന്നു.
കാമ്പസുകളുടെ ഉച്ചകള്‍ക്ക് എന്നും വാട്ടിയ വാഴയിലയുടെ വാസനയാണ്.ഒരുപാട് ചോറുപൊതികള്‍ ഒന്നിച്ചു തുറക്കുന്നതിന്റെ കൊതിയൂറും നിമിഷങ്ങള്‍ വിശപ്പിനെ വിരുന്നുവിളിച്ചു.ആകാശം നിറയെ അന്നേരം കാക്കകള്‍ വട്ടമിട്ടു പറന്നു.
ക്ലാസ്മുറിയെ പൊതി തുറക്കുമ്പോഴുള്ള ചോറിന്റെ ചതുരമായി സങ്കല്പിച്ചാല്‍ അവിടവിടയായി ചേര്‍ന്നിരിക്കുന്ന കറികള്‍ പോലെയാണ് ഓരോ കൂട്ടവും.സൗഹൃദത്തിന്റെ കോമ്പസില്‍ വരച്ച വൃത്തങ്ങളില്‍ നിറങ്ങളുടെ കൊളാഷ്. ചീരതോരന്റെ വയലറ്റ്, കാബേജിന്റെ മഞ്ഞ,തീയലിന്റെ ബ്രൗണ്‍,അച്ചാറിന്റെ ചുവപ്പ്..ഒത്തിരി വിരലുകള്‍ നെടുകയും കുറുകയും പായുന്ന നേരത്താണ് നാവ് അതുവരെ അറിയാത്ത രുചികള്‍ പലതും പരിചയിക്കുന്നത്.
പെണ്‍കുട്ടികളില്‍ മുന്‍ബഞ്ചുകാര്‍ ഒഴികെയുള്ളവര്‍ പലയിടത്തായി ചിതറിയിരിക്കും.അവര്‍ക്കിടയിലാണ് ഏറ്റവുമധികം ആണ്‍കുട്ടികളുണ്ടാകുക.വയറിനൊപ്പം കൈകളും ഒഴിഞ്ഞവര്‍.മുന്‍ബെഞ്ചുകാര്‍ എപ്പോഴും മാറിയിരുന്നു.ഉണ്ണുമ്പോഴും സമവാക്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കൂട്ടത്തിനൊപ്പം കാണും വലിയ വിഭവങ്ങള്‍ക്കു നടുവില്‍ വറ്റല്‍മുളകെന്നോണം ഒരാണ്‍കുട്ടി.അവന് മിക്കവാറും കണ്ണട കാണും.
അന്ന് പ്രീഡിഗ്രി ഉണ്ടായിരുന്നു.കോളേജുകളുടെ ദാവണിപ്രായം.കണ്ണുകള്‍ വിടര്‍ന്ന,കൊലുസുകള്‍ ചിരിച്ച പ്രീഡിഗ്രി ക്ലാസ്സുകളിലെ പൊതിച്ചോറുകള്‍ക്കു ചുറ്റും 'ചേട്ടന്മാര്‍' റാകിപ്പറന്നു.ഏത് പൊതിയിലേയും ചോറ് അധികാരപൂര്‍വ്വം കൈയ്യിട്ടെടുക്കുക എന്നത് അവര്‍ അവകാശമായി കണ്ടു.നേതാക്കന്മാരുടെ കാന്റീന്‍ ആയിരുന്നു പ്രീഡിഗ്രി ക്ലാസ്സുകള്‍.പൈപ്പിന്‍ ചുവട്ടിനരികെയായിരുന്നു പൊതിച്ചോറുകളുടെ ശ്മശാനഭൂമി.ആകാശത്തുനിന്ന് കാക്കകള്‍ കഴുകന്മാരായി ഭൂമിയിലിറങ്ങും.എണ്ണപുരണ്ട പത്രത്താളില്‍ നിന്ന് ഇലമാത്രം കൊത്തിവലിക്കും.അപ്പോഴും അതില്‍ ബാക്കിനില്‍ക്കുന്നുണ്ടാകും ഓര്‍മ്മയുടെ ഒന്നു രണ്ടു വറ്റുകള്‍.ഒരു തേങ്ങാക്കൊത്ത്.
ആ ഒന്നരമണിനേരങ്ങളില്‍ തന്നെയായിരുന്നു കാമുകന്മാരുടെ കാകദൃഷ്ടികള്‍ പൈപ്പിന്‍ചുവടുകള്‍ക്കുചുറ്റും പറന്നു നടന്നത്.അത് ചിലപ്പോള്‍ പ്രണയത്തിന്റെ പൊതിയായി വളരും. പിന്നെപ്പിന്നെ അവളുടെ പൊതിച്ചോറുകള്‍ക്ക് രണ്ടു ഹൃദയങ്ങളുടെ വലിപ്പം വയ്ക്കും.അമ്മയോടു പറ
ഞ്ഞ നുണ അവന് ഇഷ്ടമുള്ള വിഭവമായി ചോറിനുള്ളില്‍ ഒളിച്ചിരിക്കും.ഒരു മരച്ചോട്ടില്‍ ആദ്യമായി ഒന്നിച്ചിരുന്നുണ്ട ദിവസമാണ് കന്നിസ്പര്‍ശനത്തിന്റെ സുഖമറിഞ്ഞതും.ചോറും കറിയും പുരണ്ട പത്തു വിരലുകള്‍ ചേര്‍ന്നുള്ള ചുംബനം.ജീവിതം റയില്‍പ്പാളങ്ങള്‍ പോലെ നീണ്ടപ്പോള്‍ പൊതിച്ചോര്‍ പിന്നെയും വളര്‍ന്നു.അണുകുടുംബങ്ങളുടെ അന്നമായി അതിന്നും പരശുവിലും വേണാടിലും ചെന്നൈമെയിലിലും യാത്രചെയ്തുകൊണ്ടേയിരിക്കുന്നു.പൊതിച്ചോര്‍ ഇന്നും സ്വന്തം ഗന്ധത്തോടെ ബാക്കി നില്‍ക്കുന്നത് തീവണ്ടിക്കൂപ്പേകളില്‍ മാത്രമാണ്.
രുചികളുടെ ജുഗല്‍ബന്ദിയാണ് പൊതിച്ചോറിന്റെ ആസ്വാദ്യത.എരിവിന്റേയും പുളിയുടേയും തനിയാവര്‍ത്തനം.തോരനും അച്ചാറും ചമ്മന്തിയുമാണ് കാലങ്ങളായി സാധാരണക്കാരന്റെ പൊതിയിലെ പതിവ് പക്കമേളക്കാര്‍.ഇടയ്‌ക്കെപ്പോഴോ വിദേശിയെപ്പോലെ ഓംലെറ്റ് കടന്നുവന്നു.പൊരിച്ച മീന്‍ ആയിരുന്നു ഏറ്റവും വലിയ ആഡംബരം.വെള്ളപ്പൊക്കമുണ്ടാക്കുമെന്നതിനാല്‍ ഒഴിക്കാനുള്ള കറികള്‍ പൊതിച്ചോറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.അങ്ങനെ സാമ്പാറും പുളിശ്ശേരിയും തൈരുമോരുകളും ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യനെപ്പോലെ ചെറിയപാത്രങ്ങളില്‍ പൊതിച്ചോറിനൊപ്പം സഞ്ചരിച്ചു.
പൊതി തുറക്കുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ചോറിന്റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ ചാന്തുപൊട്ടാണ്.മോഹിപ്പിക്കുന്ന നിറച്ചേരുവ.നിവര്‍ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം.പിന്നെ ഊണിന് ശ്രുതി ചേര്‍ക്കാന്‍ ഒഴികറിയാകാം.ചേര്‍ത്ത് കുഴച്ച് അച്ചാറില്‍ മുക്കി ആദ്യ ഉരുള.തോരനെ വലിച്ചടുപ്പിച്ച് അടുത്തത്.നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്‍ത്തൊരു പങ്ക്.അതിന്റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം.ഉള്ളിലെ മുളകിന്റെ അരപ്പ് എരിഞ്ഞു തന്നെ കയറണം.
പൊതിച്ചോറിന്റെ പര്യായമായ പാഥേയം എന്ന വാക്ക് മലയാളികളുടെ നാവിലേക്കുവച്ചുനീട്ടിയത് ഭരതനാണ്.ചിപ്പി എന്ന നടിക്കൊപ്പം പരിചയപ്പെട്ട പദം.ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ് എന്നായിരുന്നു ആ സിനിമയുടെ പരസ്യ വാചകം.
ഓരോ പൊതിച്ചോര്‍ കഴിക്കാനെടുക്കുമ്പോഴും നമ്മള്‍ വീട്ടിലുള്ളവരെ ഓര്‍ക്കുന്നു.അതിനുള്ളില്‍ ആരുടെയൊക്കയോ നിശ്വാസങ്ങളുണ്ട്.അടുക്കളയിലെ അമ്മ,വാതില്‍പ്പിറകിലെ പെങ്ങള്‍,അന്തിവെയിലില്‍ വാടിയെത്തുന്ന അച്ഛന്‍..
പാഥേയങ്ങള്‍ അവരൊക്കെത്തന്നെയാണ്.
പ്രവാസത്തിലേക്കുള്ള വഴിയില്‍ അവസാനമായി അനുഭവിക്കാനാകുന്ന നാടന്‍സ്വാദാണ് പൊതിച്ചോറിന്റേത്.അത് അന്നുവരെ രുചിച്ചിരുന്ന പല അനുഭൂതികളുടേയും ബലിച്ചോറുകൂടിയാണ്. പൊതിച്ചോറിലെ ഒടുവിലത്തെ വറ്റോടെ വീട് വലിയൊരു നഷ്ടബോധമായി മാറുന്നു.ഗൃഹാതുരതയുടെ തുടക്കം.വളരെ പതുക്കെയാകും അന്ന്, ചോറുപൊതി അഴിക്കുന്നതു പോലും.ഉണ്ടുതുടങ്ങുമ്പോള്‍ ഉള്ളില്‍നിന്ന് പലതും തികട്ടിവരും.ആദ്യമായാണ് നാടുവിട്ടുപോകുന്നതെങ്കില്‍ പൊതിച്ചോറില്‍ കണ്ണീരുപ്പ് കലരും.മിക്കവാറും മുഴുമിപ്പിക്കാനാകില്ല.കറികളുടെ പല നിറങ്ങള്‍ കലര്‍ന്ന്, ചിതറിയ ഓര്‍മ്മപോലെയാകും പൊതിച്ചോറ്.ഇലയ്ക്കും കടലാസിനുമൊപ്പം ചുരുട്ടിയെടുക്കുമ്പോള്‍ എരിയുന്നത് മനസ്സിനാണ്.
എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..?ആദ്യ യാത്രയുടെ ആ ഓര്‍മ്മച്ചോറ്.ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു .വിശപ്പിന്റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്‍ന്നു നിന്ന രാത്രികളിലും.കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്.
പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്‍ന്നു വന്നത് സ്‌കൂള്‍മുറിയില്‍ വച്ചാണ്.അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ.ഗൃഹപാഠമായ 'പറ'യേയും 'പന'യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്‍സിലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും.
പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു.അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി.തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു.
യാത്രകളില്‍ പൊതിച്ചോര്‍ ഒപ്പംവരാന്‍ തുടങ്ങിയത് കോളേജ്കാലത്താണ്.അപ്പോഴേക്കും പൊതിച്ചോറിന് ഒരു കൊച്ചുപുസ്തകത്തിന്റെ വലിപ്പം വച്ചിട്ടുണ്ടാകും.നിഗൂഢമായ രുചികള്‍ അനുഭവിച്ചു തുടങ്ങുന്ന സമയം.കൗമാരത്തിന്റെ കുഞ്ഞിരോമങ്ങള്‍ കിളിര്‍ക്കുകയും സ്വാതന്ത്ര്യത്തിന്റെ വലിയ ഇടനാഴികള്‍ കാണാന്‍ തുടങ്ങുകയും ചെയ്യുന്ന ആ നാളുകളില്‍ പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ പകര്‍ന്നുതന്നത് പൊതിച്ചോറായിരുന്നു.
കാമ്പസുകളുടെ ഉച്ചകള്‍ക്ക് എന്നും വാട്ടിയ വാഴയിലയുടെ വാസനയാണ്.ഒരുപാട് ചോറുപൊതികള്‍ ഒന്നിച്ചു തുറക്കുന്നതിന്റെ കൊതിയൂറും നിമിഷങ്ങള്‍ വിശപ്പിനെ വിരുന്നുവിളിച്ചു.ആകാശം നിറയെ അന്നേരം കാക്കകള്‍ വട്ടമിട്ടു പറന്നു.
ക്ലാസ്മുറിയെ പൊതി തുറക്കുമ്പോഴുള്ള ചോറിന്റെ ചതുരമായി സങ്കല്പിച്ചാല്‍ അവിടവിടയായി ചേര്‍ന്നിരിക്കുന്ന കറികള്‍ പോലെയാണ് ഓരോ കൂട്ടവും.സൗഹൃദത്തിന്റെ കോമ്പസില്‍ വരച്ച വൃത്തങ്ങളില്‍ നിറങ്ങളുടെ കൊളാഷ്. ചീരതോരന്റെ വയലറ്റ്, കാബേജിന്റെ മഞ്ഞ,തീയലിന്റെ ബ്രൗണ്‍,അച്ചാറിന്റെ ചുവപ്പ്..ഒത്തിരി വിരലുകള്‍ നെടുകയും കുറുകയും പായുന്ന നേരത്താണ് നാവ് അതുവരെ അറിയാത്ത രുചികള്‍ പലതും പരിചയിക്കുന്നത്.
പെണ്‍കുട്ടികളില്‍ മുന്‍ബഞ്ചുകാര്‍ ഒഴികെയുള്ളവര്‍ പലയിടത്തായി ചിതറിയിരിക്കും.അവര്‍ക്കിടയിലാണ് ഏറ്റവുമധികം ആണ്‍കുട്ടികളുണ്ടാകുക.വയറിനൊപ്പം കൈകളും ഒഴിഞ്ഞവര്‍.മുന്‍ബെഞ്ചുകാര്‍ എപ്പോഴും മാറിയിരുന്നു.ഉണ്ണുമ്പോഴും സമവാക്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കൂട്ടത്തിനൊപ്പം കാണും വലിയ വിഭവങ്ങള്‍ക്കു നടുവില്‍ വറ്റല്‍മുളകെന്നോണം ഒരാണ്‍കുട്ടി.അവന് മിക്കവാറും കണ്ണട കാണും.
അന്ന് പ്രീഡിഗ്രി ഉണ്ടായിരുന്നു.കോളേജുകളുടെ ദാവണിപ്രായം.കണ്ണുകള്‍ വിടര്‍ന്ന,കൊലുസുകള്‍ ചിരിച്ച പ്രീഡിഗ്രി ക്ലാസ്സുകളിലെ പൊതിച്ചോറുകള്‍ക്കു ചുറ്റും 'ചേട്ടന്മാര്‍' റാകിപ്പറന്നു.ഏത് പൊതിയിലേയും ചോറ് അധികാരപൂര്‍വ്വം കൈയ്യിട്ടെടുക്കുക എന്നത് അവര്‍ അവകാശമായി കണ്ടു.നേതാക്കന്മാരുടെ കാന്റീന്‍ ആയിരുന്നു പ്രീഡിഗ്രി ക്ലാസ്സുകള്‍.പൈപ്പിന്‍ ചുവട്ടിനരികെയായിരുന്നു പൊതിച്ചോറുകളുടെ ശ്മശാനഭൂമി.ആകാശത്തുനിന്ന് കാക്കകള്‍ കഴുകന്മാരായി ഭൂമിയിലിറങ്ങും.എണ്ണപുരണ്ട പത്രത്താളില്‍ നിന്ന് ഇലമാത്രം കൊത്തിവലിക്കും.അപ്പോഴും അതില്‍ ബാക്കിനില്‍ക്കുന്നുണ്ടാകും ഓര്‍മ്മയുടെ ഒന്നു രണ്ടു വറ്റുകള്‍.ഒരു തേങ്ങാക്കൊത്ത്.
ആ ഒന്നരമണിനേരങ്ങളില്‍ തന്നെയായിരുന്നു കാമുകന്മാരുടെ കാകദൃഷ്ടികള്‍ പൈപ്പിന്‍ചുവടുകള്‍ക്കുചുറ്റും പറന്നു നടന്നത്.അത് ചിലപ്പോള്‍ പ്രണയത്തിന്റെ പൊതിയായി വളരും. പിന്നെപ്പിന്നെ അവളുടെ പൊതിച്ചോറുകള്‍ക്ക് രണ്ടു ഹൃദയങ്ങളുടെ വലിപ്പം വയ്ക്കും.അമ്മയോടു പറ
രുചികളുടെ ജുഗല്‍ബന്ദിയാണ് പൊതിച്ചോറിന്റെ ആസ്വാദ്യത.എരിവിന്റേയും പുളിയുടേയും തനിയാവര്‍ത്തനം.തോരനും അച്ചാറും ചമ്മന്തിയുമാണ് കാലങ്ങളായി സാധാരണക്കാരന്റെ പൊതിയിലെ പതിവ് പക്കമേളക്കാര്‍.ഇടയ്‌ക്കെപ്പോഴോ വിദേശിയെപ്പോലെ ഓംലെറ്റ് കടന്നുവന്നു.പൊരിച്ച മീന്‍ ആയിരുന്നു ഏറ്റവും വലിയ ആഡംബരം.വെള്ളപ്പൊക്കമുണ്ടാക്കുമെന്നതിനാല്‍ ഒഴിക്കാനുള്ള കറികള്‍ പൊതിച്ചോറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.അങ്ങനെ സാമ്പാറും പുളിശ്ശേരിയും തൈരുമോരുകളും ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യനെപ്പോലെ ചെറിയപാത്രങ്ങളില്‍ പൊതിച്ചോറിനൊപ്പം സഞ്ചരിച്ചു.
പൊതി തുറക്കുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ചോറിന്റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ ചാന്തുപൊട്ടാണ്.മോഹിപ്പിക്കുന്ന നിറച്ചേരുവ.നിവര്‍ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം.പിന്നെ ഊണിന് ശ്രുതി ചേര്‍ക്കാന്‍ ഒഴികറിയാകാം.ചേര്‍ത്ത് കുഴച്ച് അച്ചാറില്‍ മുക്കി ആദ്യ ഉരുള.തോരനെ വലിച്ചടുപ്പിച്ച് അടുത്തത്.നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്‍ത്തൊരു പങ്ക്.അതിന്റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം.ഉള്ളിലെ മുളകിന്റെ അരപ്പ് എരിഞ്ഞു തന്നെ കയറണം.
പൊതിച്ചോറിന്റെ പര്യായമായ പാഥേയം എന്ന വാക്ക് മലയാളികളുടെ നാവിലേക്കുവച്ചുനീട്ടിയത് ഭരതനാണ്.ചിപ്പി എന്ന നടിക്കൊപ്പം പരിചയപ്പെട്ട പദം.ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ് എന്നായിരുന്നു ആ സിനിമയുടെ പരസ്യ വാചകം.
ഓരോ പൊതിച്ചോര്‍ കഴിക്കാനെടുക്കുമ്പോഴും നമ്മള്‍ വീട്ടിലുള്ളവരെ ഓര്‍ക്കുന്നു.അതിനുള്ളില്‍ ആരുടെയൊക്കയോ നിശ്വാസങ്ങളുണ്ട്.അടുക്കളയിലെ അമ്മ,വാതില്‍പ്പിറകിലെ പെങ്ങള്‍,അന്തിവെയിലില്‍ വാടിയെത്തുന്ന അച്ഛന്‍..
പാഥേയങ്ങള്‍ അവരൊക്കെത്തന്നെയാണ്.
ആ രാത്രികള്‍...... ഓര്‍ത്തുനോക്കുമ്പോള്‍
| Add caption |
സിനിമയില്‍ അന്നേരം ഒരു പാട്ടുകേള്‍ക്കും.പാടുന്നയാള്‍ വിവശനായിരിക്കും.അല്ലെങ്കില്‍ ആകാശം നോക്കി കിടക്കുകയാകും.പശ്ചാത്തലത്തില്‍ മനസ്സുമന്ത്രിക്കുംപോലെയാണ് പാട്ടെങ്കില്‍ അയാളുടെ ഓര്‍മ്മകള്‍ സ്‌ക്രീനില്‍ ഇതളൂര്‍ന്നു വീഴും.കെട്ടിപ്പിടുത്തങ്ങളില്‍ അഴിഞ്ഞുവീഴുന്ന മുടിക്കെട്ട്.ഉമ്മകളുടെ ഉപ്പുരസം.പിറകോട്ടു കറങ്ങുന്ന സൈക്കിള്‍ച്ചക്രം പോലെയുള്ള കാഴ്ചകള്‍.ഹാര്‍മോണിയക്കട്ടകളുടെ കരച്ചിലായിരിക്കും പാട്ടില്‍ മുഴുവന്‍.അതിനിടയിലെപ്പോഴോ ഒരു കല്യാണപ്പെണ്ണിനെയും നമ്മള്‍ കാണും.അത് അയാളോടൊപ്പം ആ പാട്ടിലെവിടെയോ സൈക്കിളിന്റെ കൈത്തണ്ടയിലിരുന്ന് ചിരിച്ച പെണ്‍കുട്ടിയായിരുന്നു.
പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെട്ടവന്റെ രാത്രി എപ്പോഴും സിനിമയില്‍ ഇങ്ങനെയൊക്കയായിരുന്നു.സുമംഗലിമാര്‍ക്ക് സ്വപ്‌നത്തിലെങ്കിലും ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് അവര്‍ പാടിയത്.മലയാളത്തിലെ എക്കാലത്തേയും സങ്കടനനവുള്ള വിരഹഗാനങ്ങള്‍ അങ്ങനെയുണ്ടായി.നാളെയെന്ന ദുരന്തത്തെനോക്കിയാണ് അവര്‍ പാടിയത്.പിറ്റേന്ന് നഷ്ടപ്പെടുവാനുള്ളതിന്റെ നോവുനിറഞ്ഞ വരികള്‍.
ജീവിതത്തില്‍ ഇങ്ങനെയെത്ര തലേദിവസരാവുകള്‍.പുലര്‍ന്നുകഴിയുമ്പോള്‍ സംഭവിക്കുന്നതിനെക്കുറിച്ചുള്ള ആകുലതയുമായി നിമിഷങ്ങളെണ്ണിയെണ്ണിക്കഴിഞ്ഞ നിദ്രാവിഹീനമായ നിശകള്‍. ആ രാത്രിയില്‍ വേനല്‍ക്കാലത്തെന്നപോലെ മനസ്സും ശരീരവും ചുട്ടുപൊള്ളും.കാലവര്‍ഷം കണക്കെ ഉള്ളില്‍ കരച്ചില്‍ വരും.കരയില്‍ വീണ മീനിനെപ്പോലെ തിരിഞ്ഞും മറിഞ്ഞും പിടഞ്ഞ് ഒടുവില്‍ ഏതോയാമത്തില്‍ ഉറങ്ങിപ്പോകും.വേദനയുടേയും ഭയത്തിന്റേയും ഉദ്വേഗത്തിന്റേയും ഇരുട്ടാണ് അന്ന് കരിമ്പടമായി വാരിപ്പുതച്ചത്.
ആദ്യമായി അങ്ങനെയൊന്ന് സംഭവിച്ചത് എസ്.എസ്.എല്‍. സി പരീക്ഷയുടെ തലേന്നായിരുന്നു.മനസ്സില്‍ കുട്ടിക്കാലത്തിന്റെ അസ്തമയം കൂടിയായിരുന്നു അത്.പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നതോടെ കാലം കൗമാരത്തിന്റെ കടലുകാണിച്ചുതരും. മനസ്സില്‍ കടലാസുവഞ്ചികള്‍ മുങ്ങിപ്പോകുകയും വലിയ വികാരങ്ങളുടെ നൗകയുലയുകയും ചെയ്യും.വലുതാകുന്നതിന്റെ ആദ്യ കടമ്പയായിരുന്നു ആ പരീക്ഷ.തുഴഞ്ഞു തീര്‍ക്കാനുള്ളത് എത്രയോ വലിയ ആഴങ്ങളാണെന്ന അറിവാണ് അന്ന് ഉറക്കം കളഞ്ഞത്.
മലയാളമായിരുന്നു എന്നും ആദ്യം.ക്ലാസ്സിലെ ഇരിപ്പുപോലെയായിരുന്നു ഓരോരുത്തര്‍ക്കും ആ രാത്രി.മുന്‍ബഞ്ചുകാര്‍ നേരത്തേയുറങ്ങാന്‍ കിടക്കും.എല്ലാം മനപ്പാഠമാക്കിയതിന്റെ ശാന്തതയുണ്ടാകും അവരുടെ മുഖത്ത്. എങ്കിലും മാര്‍ക്കിനെക്കുറിച്ചുള്ള ആധി ഒരുവേള കൊതുകിനെപ്പോലെ മൂളിപ്പറക്കും.അപ്പോഴവര്‍ പദ്യശകലങ്ങള്‍ ഒന്നുകൂടി ചൊല്ലിനോക്കും. മച്ചിലേക്ക് നോക്കി പ്രാര്‍ത്ഥിക്കും.
രണ്ടാമൂഴക്കാരന്റെ വെപ്രാളത്തിലായിരിക്കും തൊട്ടു പിന്നിലുള്ള ബഞ്ചുകാര്‍.രാത്രിയേറെക്കഴിയുമ്പോഴും അവരുടെ കാലുകള്‍ മേശയ്ക്കു കീഴിലെ പാത്രത്തില്‍ തന്നെ.പക്ഷേ വെള്ളത്തിന്റെ തണുപ്പ് തലയിലേക്ക് കയറില്ല.അത് അടുപ്പുപോലെ പുകയുകയായിരിക്കും.അടുക്കളയില്‍ അപ്പോള്‍ അമ്മയുടെ കട്ടന്‍കാപ്പി തിളയ്ക്കും.വൃത്തങ്ങളാണ് അവരെ വട്ടം കറക്കുക.ഒരിക്കലും ലക്ഷണമൊക്കാത്ത പെണ്‍കുട്ടികളെപ്പോലെ മഞ്ജരിയും കളകാഞ്ചിയും കളിയാക്കിച്ചിരിക്കും.കിടന്നാലും നെഞ്ച് നതോന്നതയുടെ താളത്തില്‍ പിടയ്ക്കും.
പിന്‍ബഞ്ചുകാരുടെ പഠനം ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ അലസവായനയായിരുന്നു. പാരലല്‍കോളേജുകളുടെ ഗന്ധം പാതിരാക്കാറ്റില്‍ അവര്‍ക്കുകിട്ടി.അതുകൊണ്ട് പത്തുമണിയോടെതന്നെ അവര്‍ പടം മടക്കി.കണ്ണുകളും പുസ്തകത്താളുകളും ഒരുമിച്ചടഞ്ഞു.
ജീവിതത്തില്‍ പിന്നെ എത്രയോ പരീക്ഷകള്‍.പക്ഷേ അവയുടെ തലേന്നൊന്നും ഇത്രമേല്‍ പേടിച്ചില്ല,കരഞ്ഞില്ല,നേരംവെളുക്കുന്നതും കാത്തുകിടന്നില്ല.
പക്ഷേ ഏറ്റവും വികാരഭരിതമായ രാത്രികള്‍ പുലരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.ആദ്യമായി മദ്യപിച്ചതും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതും അര്‍ഥമില്ലാത്തതാണ് ഇനിയുള്ള പ്രഭാതങ്ങള്‍ എന്നു നിനച്ചതുമായ നിമിഷം പില്‍ക്കാലമുണ്ടായി.ഇരയുടെ വേദന ആ ഇരവറിഞ്ഞില്ല.അത് കാമുകിയുടെ കല്യാണത്തലേന്നായിരുന്നു.
ജാലവിദ്യയിലെന്നപോലെ ഒരാളെ പൊടുന്നനെ ഇല്ലാതാക്കിയ ഐന്ദ്രജാലികനായിരുന്നു ആ രാത്രി.ചിലര്‍ ഒരു കയറിലൂടെ അപ്രത്യക്ഷരായി.കുറേപ്പേര്‍ സര്‍പ്പദംശനമേറ്റെന്ന കണക്കെ വിഷത്താല്‍ നീലിച്ചു.നിലവിളിയെ തീവണ്ടിയുടെ ചൂളംവിളിയില്‍ അലിയിച്ച് രണ്ടായി മുറിഞ്ഞുപോയവരുമുണ്ടായിരുന്നു.ആത്മഹത്യയുടെ കണക്കുപുസ്തകത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഹാജര്‍ പറഞ്ഞത് പ്രണയി മറ്റൊരാളുടേതാകുന്നതിന്റെ തലേദിവസമായിരുന്നു.
അവര്‍ ദുര്‍ബലരായിരുന്നു.മരണദിനത്തിന്റെ മണിമുഴക്കം കേള്‍ക്കുന്നു എന്നെഴുതിയ കവിയെപ്പോലുള്ളവര്‍.സ്വയം ഇല്ലാതാകാന്‍ കൂട്ടാക്കാതിരുന്നവര്‍ ആരെങ്കിലും കൊന്നെങ്കില്‍ എന്നാഗ്രഹിച്ച് നെരിപ്പോടുപോലെയെരിഞ്ഞു.മദ്യക്കുപ്പികളിലായിരുന്നു അവര്‍ മുങ്ങിച്ചത്തത്.ഒരിക്കലും പകല്‍വെളിച്ചം കടന്നുവരാത്ത ബാറുകളിലെ ഇരുട്ടില്‍ ആരും കാണാതെ കരഞ്ഞവര്‍. മഞ്ഞനിറമുള്ള രാത്രിയെ അഭയംപ്രാപിച്ചവര്‍.ഇത്തരം നഷ്ടരാവുകളുടെ കൂട്ടവിലാപങ്ങള്‍ കേട്ട മറ്റൊരിടമായിരുന്നു കോളേജ്‌ഹോസ്റ്റലുകള്‍.മദ്യപാനത്തില്‍ പലരും ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടത് അത്തരം ദിവസങ്ങളിലാണ്.ഒരു ഛര്‍ദ്ദിയുടെ ഒപ്പം ഹൃദയത്തില്‍ നിന്ന് പ്രണയം അവിടെത്തെ തറകളിലേക്ക് പരന്നൊഴുകി.
ഇതിനൊന്നും കഴിയാതിരുന്നവര്‍ പുഴമണലില്‍പോയി മലര്‍ന്നുകിടന്നു.അമ്മയുടെ മടിത്തട്ടുപോലെ അവിടം അവരെ ആശ്വസിപ്പിച്ചു.നാളെയെന്ന് ആലോചിച്ചപ്പോള്‍ നിലാവ് ചിരിച്ചുകാണിച്ചു.പാതിരാവേറും വരെ ആകാശപ്പുതപ്പിനടിയില്‍ അവര്‍ മലര്‍ന്നുകിടന്നു.ഇടയ്ക്ക് തിരിഞ്ഞ് മുഖം പൂഴ്ത്തിയപ്പോള്‍ മണ്ണുനനഞ്ഞു.മനസ്സ് തണുത്തു.
പേടിയും ദു:ഖവും പോലെ ആകാംക്ഷയുടെ നക്ഷത്രങ്ങള്‍ കാട്ടിത്തന്ന തലേദിവസങ്ങളുമുണ്ടായിരുന്നു.തൊഴില്‍ രഹിതനെന്നും അവിവാഹിതനെന്നുമുള്ള എന്ന വിളിപ്പേരുകള്‍ അവസാനിച്ച അര്‍ദ്ധരാത്രി.ജോലികിട്ടി ആദ്യമായി നാടുവിട്ടുപോകുന്നതിന്റെ തലേന്ന് ഏറെ രാത്രിയാകും വീട്ടിലെത്താന്‍.കലുങ്കിലെ അവസാനവൈകുന്നേരം.നാളെ മുതല്‍ ഇല്ലാതാകുന്ന സ്വാദുകളുടെ ഒടുവിലത്തെ തുള്ളിയും ഊറ്റിക്കുടിക്കല്‍.അന്നത്തെ അത്താഴത്തിന് വല്ലാത്ത രുചിയാകും.വിളമ്പുമ്പോള്‍ അമ്മ നേര്യതിന്റെ തുമ്പ്‌കൊണ്ട് കണ്ണുതുടയ്ക്കും.അച്ഛനപ്പോള്‍ ഒന്നും മിണ്ടാതെ ഉമ്മറത്തുണ്ടാകും.പക്ഷേ ആ മനസ്സ് പലതും സംസാരിക്കുന്നുണ്ടായിരുന്നു.ബാഗിലേക്ക് തുണികള്‍ അടുക്കിവയ്ക്കുന്നത് കാണാന്‍ അവര്‍ രണ്ടും വരില്ല.അടുക്കളയില്‍ അച്ചാറുകള്‍ അടുക്കിവയ്ക്കുകയാകും.തേച്ചുവച്ച അവസാന ഷര്‍ട്ടും മടക്കിയൊതുക്കുമ്പോള്‍ രാത്രിയുടെ ഉടയാട ചുളിഞ്ഞുതുടങ്ങിയിട്ടുണ്ടാകും.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാവിലേക്ക് ഒരുപിടി ഓര്‍മ്മകള്‍ തികട്ടിവരും.അത്രയും കാലം എത്രയോ സ്വപ്‌നങ്ങള്‍ തന്ന കിടക്കയില്‍ ഇനിയുറങ്ങാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവ് ശരശയ്യയിലെന്നപോലെ നോവിക്കും.ഈ രാത്രി പുലരാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നത് അപ്പോഴാണ്.
വിവാഹത്തിന്റെ തലേരാവ് പക്ഷേ മോഹിപ്പിക്കും.നെഞ്ചിടിപ്പ് കൂട്ടും.പിറ്റേന്ന് മുതല്‍ ഒപ്പം ഒരാള്‍ കൂടിയുണ്ടാകും എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത അനുഭൂതിയില്‍ ആകെയുലയും.പിന്നെയും പിന്നെയും ആലോചിച്ചുനോക്കുമ്പോള്‍ അറിയാതെ ചിരിച്ചുപോകും.അമീബയുടേതുപോലുള്ള പ്രക്രിയയാണത്.ഒരാള്‍ പെട്ടെന്ന് രണ്ടാകുന്നു.അത്രയും കാലം ഒറ്റയ്ക്ക് ജീവിച്ച ഒരാളിലേക്ക് ആ രാത്രിക്കുശേഷം ജീവിതാവസാനം വരേയ്ക്കുമായി മറ്റൊരാള്‍ ഒട്ടിച്ചേരുന്നു.ഒന്നായ നമ്മള്‍ രണ്ടെന്നുകാണുമ്പോഴുള്ള ഇണ്ടല്‍.
അവധിക്കു വന്നു മടങ്ങുന്നതിന്റെ തലേദിവസം രാത്രിയില്‍ പ്രവാസികളുടെ മനസ്സില്‍ എന്താകും?എങ്ങനെയാണ് നാട്ടിലെ (ജീവിതത്തിലെയും) ഒരു നല്ല പകുതിയുടെ അവസാനം അവര്‍ എങ്ങനെയാണ് ചെലവഴിക്കുക? ഭാര്യയേയും കുഞ്ഞുങ്ങളേയും വാരിപ്പുണര്‍ന്ന് കിടക്കുമോ..ജോലി രാജിവച്ചാലോയെന്ന് ആലോചിക്കുമോ...സൂര്യന്‍ മരിച്ചുപോയെങ്കിലെന്ന് ആശിക്കുമോ...

ഒരു ബസ് യാത്ര
"ഹലോ...നാട്ടിലേക്കായിരിക്കും?"
അല്ല ചൂണ്ടയിടാന്‍ പോവാ.ബാംഗ്ലൂറില്‍ നിന്നും കോട്ടയത്തിനുള്ള കര്‍ണാടകക്കാരന്റെ ഈ ടീലക്സ് ബസില്‍ കയറി ഇരിക്കുന്നത് പിന്നെ നാട്ടിലേയ്ക്ക് പോകാനല്ലാതെ കടലിലേയ്ക്ക് പോവാനാണോടേ..ഇവനാരെടാ..
"അതെ.."
"ഐ ആം ചാക്കോ.ചാക്കോ വര്‍ഗീസ്..കോട്ടയം,ഇവിടെ എന്തു ചെയ്യുന്നു?"
കോട്ടയം ഇവിടെ എന്തു ചെയ്യുന്നന്ന് സത്യമായിട്ടും എനിക്കറിയില്ല.എന്നോട് പറഞ്ഞിട്ടില്ല..
"പഠിക്കുവാ"
"ഓ,സ്റ്റുഡന്റാ ല്ലേ..എന്തിനാ പഠിക്കുന്നേ??"
തേങ്ങയിടാന്‍.അല്ല പിന്നെ.
"വെറുതേ ഒരു രസത്തിനു പഠിക്കുവാ...വീട്ടിലിരുന്നാ ബോറാ.സമയം പോവില്ല.അതാ.."
"ഹഹഹ...തമാശക്കാരനാണല്ലോ..ഐ ലൈക് ദാറ്റ്"
"തമാശയല്ല ഞാന്‍ സീര്യസായിട്ട് പറഞ്ഞതാ..ചേട്ടനെന്താ പരിപാടി?"
"ബിസിനസ്സാ...ടെക്സ്റ്റയില്‍സ്..ടെന്‍ഷന്‍സ് പ്രോബ്ലംസ്.ഹൊ"
മനസിലായി..മ്മടെ മറ്റേ പത്ത് രൂഫയ്ക്ക് 4 എണ്ണം കേസ്...ചുവന്ന ജട്ടി..അതിനെന്തിനാണാവോ ഇത്ര ടെന്‍ഷന്‍.അത് ഉപയോഗിക്കുന്നവനല്ലേ ടെന്‍ഷന്‍ വേണ്ടത്.മഴ നനഞ്ഞാല്‍ കളറിളകൂല്ലീ? ഓ,ചന്തയിലെ കോംപറ്റീറ്റേര്‍സ് ആയിരിക്കും..
"തുണികച്ചവടമാ ല്യോ?"
ചോദ്യം പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല.എന്നാലെങ്കിലും 'മിണ്ടൂല്ല ഞാന്‍ ചണ്ടയാ'എന്നും പറഞ്ഞ് ഒന്ന് ഇരുന്നിരുന്നെങ്കില്‍. ഹോസ്റ്റലില്‍ ഓണമായിട്ട് 'ഫുള്‍' പരിപാടി ആയിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് ദിവസം തീരെ ഉറങ്ങിയിട്ടില്ല.ഭയങ്കര ക്ഷീണം.മര്യാദയ്ക്കൊന്ന് ഉറങ്ങാന്‍ വേണ്ടിയാ ഡീലക്സ് ക്ണാപ് ബുക്ക് ചെയ്തത് തന്നെ.അപ്പൊ ഇതുപോലെ ഓരോ കുരിശ് വന്ന് കയറിക്കോളും.പോരാത്തതിന് പൂരഫിറ്റും.
"എനിക്ക് കോട്ടയത്ത് ഒരു ഷോപ് ഉണ്ട്"
ഷോപ് ഉള്ളവനോട് സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല.ഷാപ്പായിരുന്നേല്‍ ഒരുമ്മ തന്ന് ഞാന്‍ സംസാരിച്ചേനെ....
"കച്ചോടം ഒക്കെ ഉണ്ടല്ലൊ ല്ലേ?"...
"ഓ ,കുറവാ.."..
ഓ.കുറവനോ?കോട്ടയത്തൊക്കെ കുറവന്‍മാര്‍ക്ക് ഇനിഷ്യലും ഉണ്ടോ!.അപ്പൊ നായര്‍ക്കോ?.അപ്പോഴേയ്ക്കും ബസ് മജെസ്റ്റിക് സ്റ്റാണ്ടില്‍ നിന്നും നീങ്ങി തുടങ്ങിയിരുന്നു.ഇനിയെങ്കിലും സ്വസ്ത്ഥമായിട്ട് ഉറങ്ങണം.നാളെ തിരുവോണമായിട്ട് ഫ്രെഷ് ആയി വീട്ടിലെത്തണം എന്ന് കരുതി കണ്ണടച്ചപ്പോഴേയ്ക്കും ജട്ടിബിസിനസ്സ്‌കാരന്റെ അടുത്ത ചോദ്യം വന്ന്.
"ഇവിടെ നല്ല സുന്ദരി പെണ്ണുങ്ങളുണ്ടല്ലേ..ഹിഹി"?
ങാഹാ,റൂട്ട് ആ വഴിയ്ക്കായോ?ഞാനെന്ത്രാ മാമയാ!?..കണ്ടാല്‍ പത്ത് നാല്‍പ്പത്തഞ്ച് വയസുണ്ട്.മകന്റെ പ്രായമുള്ളവനോട് ചോദിക്കാന്‍ കൊള്ളാവുന്ന ചോദ്യമാന്നോടേ ഇത്..ഹല്ലേ..
"അല്ല,ഓണമായിട്ട് അച്ചായന്‍ തുണി ചരക്കെടുക്കാന്‍ വന്നതാണോ അതോ തുണി അഴിക്കുന്ന ചരക്കിനെ എടുക്കാന്‍ വന്നതാണോ"?
"നോ നോ..ഞാന്‍ ജസ്റ്റ് ചോദിച്ചെന്നേയുള്ളൂ.ഐ ആം മാരീഡ് യൂ നോ.പിന്നെ ഇതൊക്കെ ഒരു രസമല്യോ.ഹിഹി"..
അപ്പ,അതാണ്...വീട്ടിലെ ചായക്ക് ഇപ്പൊ പഴയപോലെ കടുപ്പം പോരാ...മനസിലായി..ഗൊച്ചുഗള്ളന്‍..
"സുന്ദരി പെണ്ണുങ്ങളൊക്കെയുണ്ട്.പക്ഷേ അവളുമാരുടെ ചെരുപ്പിന്റെ ഹീല്‍സില്‍ ഒരു കണ്ണു വേണം.അല്ലെങ്കില്‍ ചിലപ്പൊ കവിളില്‍ ഓട്ട വീഴും."
"ബാംഗ്ലൂര്,നല്ല ട്രാഫിക്കാ ല്ലേ"?
ട്രാഫിക്ക മാത്രമല്ല മൊയ്ദുക്ക,നാസര്‍ക്ക,വാഴയ്ക്ക ഒക്കെയുണ്ട് .ക്ഷീണം കാരണം ഒന്നുറങ്ങി വരുമ്പോഴേയ്ക്കും ഇയാള് ഒരുമാതിരി ഊ..ഊഞ്ഞാലാടണം വീട്ടില്‍ ചെന്നിട്ട്..
"ഉം..."
"ഒരുപാട് വാഹനങ്ങള്‍ ഉള്ളതുകൊണ്ടാവും?"..
അല്ലാ ഒരുപാട് ചക്ക ഉള്ളതുകൊണ്ടാ..ഇങ്ങേര്‍ക്കിതെന്തിന്റെ കേടാണോ....
"ശ്ശ്..നമ്മുടെ മുന്നിലെ സീറ്റില്‍ ഇരിക്കുന്നതേ എമണ്ടന്‍ രണ്ട് പീസുകളാ..ശ്രദ്ധിച്ചാരുന്നോ..ഹിഹി"?
ദൈവമേ,ഓള്‍ഡ് മാന്‍ വിത് എ യങ് ഹാര്‍ട്ട്! ഇയാള്‍ ശരിയാവൂല്ല.!.എമണ്ടന്‍ പീസുപോലും.പത്ത് മുപ്പത്തെട്ട് വയസുള്ള ആന്റിമാര്,അവരെ കണ്ണടച്ച്‌പിടിച്ച് നോക്കിയാല്‍ പോലും പീസായിട്ട് തോന്നൂല്ല.അപ്പഴാ...ക്ണാപന്‍.
"ചേട്ടാ,ചേട്ടന്റെ പ്രായത്തിന് അവര്,പീസായിരിക്കും.എന്നെ വിട്ടേക്ക്."
"അനിയന് ലേഡീസ്പീസുകളോട് ഇന്‍ട്രസ്റ്റ് ഇല്ലേ?".
ഇല്ല.എനിക്ക് ചിക്കന്‍ പീസുകളോടാണ് കൂടുതല്‍ ഇന്‍ട്രസ്റ്റ്.അതും ആസ് ടച്ചിങ്ങ്‌സ് ഒള്ളി.
"ബസ്സിലിരിക്കുന്ന പീസുകളോട് വല്ലാത്ത ഇന്‍ട്രസ്റ്റ് കാണിച്ചാല്‍ ചിലപ്പൊ റെസ്റ്റ് ഇന്‍ പീസ് ആവും ചേട്ടാ.അതെനിക്ക് ഇപ്പൊ വയ്യ.അതോണ്ടാ".
"വാട്ട് മാന്‍?ഈ ഏജിലല്ലേ ഇതൊക്കെ വേണ്ടെ..ങേ"?
ഇങ്ങേരിത് ഒരു നടയ്ക്ക് പോവില്ല.ഷുവര്‍...
"ഈ ഏജില്‍ 'ഇതൊക്കെ'കാണിച്ചാലേ ചിലപ്പൊ ചേട്ടന്റെ ഏജ് ആകുമ്പൊഴേയ്ക്കും എന്റെ ഇരുപത്തന്ചാമത്തെ ഡെത് ആനിവേഴ്സറി വിപുലമായ പരിപാടികളോടെ ഞാന്‍ തന്നെ ആഘോഷിക്കേണ്ടി വരും.അത് ഭയങ്കര ചിലവാ"
"എനിക്ക് ഇതൊക്കെ വല്യ താല്‍പര്യമാ..ഹിഹി"
ആണല്ലേ?#$%^മോന്‍,എന്തുപറഞ്ഞാലും അയാടെ ഒരു കികി..ഡേഷ്.പിടിച്ച് മുരിക്കേല്‍ കയറ്റണം.
"എനിക്കും താല്‍പര്യമൊക്കെയാ..പക്ഷേ ഇവര്,ഏജ് ഓവറാ അണ്ണാ.അതാ"
"ഞാനൊന്ന് മുട്ടട്ടെ"?..
മുട്ടട്ടയോ..അതേത് അട്ട? തള്ളേ! മുട്ടാനോ..മിക്കവാറും ഇയാളെ കൊണ്ട് ആ പെണ്ണുങ്ങള് മുട്ടയിടീക്കും.നല്ല തട്ടും വാങ്ങും,എന്നോടെന്തിനാണോ ഇങ്ങേര്, ഇതൊക്കെ ചോദിക്കുന്നേ?.ഇതിപ്പൊ ഞാനും പെടുമല്ലോ കൃഷ്ണാ.
"വേണ്ട ചേട്ടായി,നിങ്ങള്‍ ഫിറ്റാ.അവര്,പ്രശ്നമുണ്ടാക്കും"
"ഹലോ സിസ്റ്റര്‍,നാട്ടിലെവിടെയാ..യേ"?
കര്‍ത്താവേ,ദേ,മുട്ടി!
ഇങ്ങേര്,ഇത്ര പെട്ടന്ന്.! പറഞ്ഞ് തീരുന്നേന് മുന്‍പ് മുട്ടാന്‍ താനാരാ മുട്ടത്ത് വര്‍ക്കിയോ?
"അറിഞ്ഞിട്ടിപ്പെന്തിനാ?സ്റ്റുപ്പിഡ്സ്"
സ്റ്റുപ്പിഡ്സ്!.സിങ്കുലറല്ല..പ്ലൂറലാ..അപ്പൊ എന്നേയും ഇങ്ങേര്ടെ കൂട്ടത്തില്‍ കൂട്ടി..പണി ആയി..
"ഹൊ,അവള്ടെ ഒരു ജാഡ,ചൂടായി.ഹിഹി"
ഈശോ,ചീത്ത വിളിക്കുമ്പോഴും കികിയോ!..
"ശ്ശ് നിന്റെ മുന്നിലിരിക്കുന്ന ആ ബ്ലൂ സാരി പാവമാണെന്നാ തോന്നുന്നേ.നീ അവളോട് പേരെന്നാന്ന് ചോദിക്ക്"
ചേട്ടന്‍ കംപ്ലീറ്റ്ലി ബ്ലൂവാ ല്ലേ?ഇങ്ങേരിതെന്നേം കൊണ്ടേ പോകൂ.
"ചേട്ടാ ഒന്ന് ചുമ്മാരി പ്ലീസ്.വെറുതേ പ്രശ്നങ്ങളൊണ്ടാക്കല്ല്.എനിക്ക് വയ്യ..ബസിലിരിക്കുന്ന എല്ലാരും കൂടെ കയറി മേയും."
"എന്നാ പിന്നെ ഞാന്‍ ചോദിക്കാം ല്ലേ,ഹിഹി?"
'ദേ,എനിക്കെന്റെ കൊണം വരുന്നുണ്ട്.പ്രായം ഒന്നും ഞാന്‍ നോക്കൂല്ല.അടിച്ച് നിന്റെ പേത്ത ഞാന്‍ തിരിക്കും കേട്രാ,കഴുവേര്‍ടെ മോനേ'എന്ന് പറഞ്ഞാലോ എന്ന് ഞാന്‍ ആലോചിക്കുമ്പോഴേക്കും പുള്ളീടെ അടുത്ത ആക്രമണവും കഴിഞ്ഞിരുന്നു..സോ ഫാസ്റ്റ്..
"ഹലോ സിസ്റ്റര്‍.കോട്ടയത്തേക്കാണോ?"
പൊന്ന് ദൈവമേ എന്റെ ലിപ്പറത്തെ സീറ്റില്‍ തന്നെ എന്തിന് നീ ഈ കുരിശിനെ കൊണ്ടിരുത്തി?പെങ്ങളേന്ന് വിളിച്ച് പോക്രിത്തരം കാണിക്കുന്നോരാളെ ഞാന്‍ ആദ്യം കാണുവാ..ലവള് തിരിഞ്ഞ് എന്നെ ഒരു നോട്ടം! ഞാനോ?യ്യൂ! അമ്മച്ചിയാണ ചേച്ചീ ഞാനല്ല.ദേ ഈ ഇരിക്കുന്ന പോത്താ അത് ചോയിച്ചെ...
"ആ കുട്ടി വിചാരിച്ച് നീയാ ചോദിച്ചേന്ന്,ഹിഹി"
ടാ പന്നേ...ഇയള്!അയ്യപ്പാ,ഓണത്തല്ല് കര്‍ണാടക സ്റ്റേറ്റ് വിടുന്നതിന് മുന്‍പ് നടക്കുവോ?.മരിച്ചതിനു ശേഷം ഓണം ഉണ്ണാന്‍ ഒരു ടേസ്റ്റും കാണില്ല.ഏത് സമയത്താണോ എനിക്ക് നാട്ടില്‍ പോവാന്‍ തോന്നിയേ...
"ചേട്ടാ,കാല് ഞാന്‍ പിടിക്കാം അലമ്പുണ്ടാക്കരുത്..നിങ്ങടെ പ്രായം വച്ച് അവര്, ചിലപ്പോ തെറ്റിദ്ധരിക്കില്ല.പക്ഷേ എന്റെ ജന്മനായുള്ള സമയധോഷം വച്ച് നിങ്ങള്‍ ഇവിടിരുന്ന് എന്ത് പോക്രിത്തരം കാണിച്ചാലും അടി ഞാന്‍ വാങ്ങിച്ച് കെട്ടും.പ്ലീസ്."
"ഡോണ്‍ഡ് വറി മാന്‍.എന്നാത്തിനാ ഇത്ര പേടി?.ഇവളുമാരുടെ കുടുംബം വാങ്ങാനെനിക്ക് പറ്റും.അറിയാവോ"?
ഈ പോക്കാണേല്‍ താന്‍ തന്റെ കുടുംബം ഇനി കാണൂല്ല..ഷുവര്‍.
"അന്നാ നിക്കോള്‍ സ്മിതിനെ അറിയാമോ"?
ആരാണാവോ ഇനി ഈ മൂന്ന് പേര്,?
"ഞങ്ങള്ടെ അടുത്തുള്ള പള്ളിയിലെ നിക്കോളാസ് അച്ചന്റെ പെങ്ങള്‍ അന്നാമ്മ ചേട്ടത്തിയെ എനിക്കറിയാം.അവരത്രക്ക് സ്മൂത്തല്ല"..
"സ്മൂത് അല്ലനിയാ.സ്മിത്.അന്നാ നികോള്‍ സ്മിത്.ഒരു സ്വയമ്പന്‍ മൊതലാരുന്നു.മദാമ്മയാ..അവരുടെ ഫിഗറുപോലാ നിന്റെ മുന്നിലിരിക്കുന്നാ ആ നീല സാരി"
ഇങ്ങേരെകൊണ്ട് ഞാന്‍ തോറ്റ്!.അവരുടെ ഫിഗര്‍ ഇങ്ങനെ എത്തി വലിഞ്ഞ് നോക്കി വെള്ളമിറക്കിയിരുന്ന് ഇങ്ങേര്,വല്ല ഉടായിപ്പും കാണിച്ചാല്‍ മാറുന്നത് എന്റെ ഫിഗറും കൂടെ ആയിരിക്കും.താങ്ങൂല്ല..ഇയാള് ഓവറായി വരുവാ.ചായക്ക് ബസ് നിര്‍ത്തുമ്പോള്‍ കണ്ടക്ടറോട് പറയണം.സീറ്റെങ്കിലും മാറി ഇരിക്കാന്‍ കഴിഞ്ഞാലോ.ബസ് ഹോസൂര്‍ കഴിഞ്ഞപ്പോള്‍ എവിടെയോ നിര്‍ത്തി.ഞാന്‍ കണ്ടക്ടറുടെ അടുത്തേയ്ക്ക് നടന്നു...
"ഗുരോ,നമസ്കാര"(കന്നഡക്കാര്‍ പരസ്പരം 'അളിയാ ടേയ്'എന്ന് വിളിക്കുന്നതിന് പകരം ഗുരോന്നാ വിളിക്കുന്നേ.അപ്പൊ മ്മളും മോശമാവാന്‍ പാടില്ലല്ലോ..യേത്!)
"ഏന്‍ സാര്‍,ഏന്‍ ബേക്കു"?
അതെ,അതന്നെയാണ് പ്രശ്നം.ഒരു കഴുവേറി കാരണം 2 സ്ത്രീകള്‍ മിക്കവാറും എന്നെ ബേക് ചെയ്യും.
"ഏനില്ല.അല്ലി...ഇല്ലി"...പുല്ല് കന്നട പറയാന്‍ എനിക്ക് പറ്റുന്നില്ലല്ല്.അറിയാത്തത്കൊണ്ടായിരിക്കും(?!)...
"ആപ് കൊ ഹിന്ദി മാലും?"
"ഗൊത്തില്ല,യാകെ?ഏനായിത്തപ്പാ?"..
ഏത്തയ്ക്കാപ്പോ!നോ.താങ്ക്സ്.അല്ല അങ്ങനൊന്നും ഇല്ല..മറ്റേ..അത് പിന്നെ..ശ്ശൊ.വേണ്ടാരുന്നു.ഇവന്‍ തനി കന്നടയാ.പറഞ്ഞു മനസിലാക്കികൊടുക്കാന്‍ പറ്റില്ല.ഈ കന്നഡകാര്‍ക്ക് മലയാളം സംസാരിച്ചൂടെ.കണ്‍ട്രീസ്..അപ്പോഴേയ്ക്കും ചാക്കോ വര്‍ഗീസ് കോട്ടയം വന്ന് എന്റെ തോളില്‍ കൈ ഇട്ടു..
"ഹലോ,ഇവടെ എന്നാ ചെയ്യുവാ..മൂത്രം ഒഴിച്ചോ?"
ഇല്ലെങ്കില്‍ ഇയാള് ഒഴിപ്പിക്കുവോ?വൃത്തികെട്ടവന്‍.ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തുമ്പോ ചായ കുടിച്ചോന്നല്ലേടോ ആദ്യം ചോദിക്കണ്ടെ?.അല്ലാതെ പെടുക്കുന്ന കാര്യമാണോ!..കോട്ടയത്ത്‌കാരുടെ മാനം കളയാനായിട്ട്..
"അതേ,ശ്ശ്,ഞാന്‍ പോയി ഒരു പെഗ് വിട്ട് വരാമേ,നീ അടിക്കുന്നോ"?
ആദ്യം എനിക്ക് അടികിട്ടാതിരിക്കാനുള്ള വഴി നോക്കട്ടെ..
"ഇല്ല,ചേട്ടന്‍ പോയി വാ.പെട്ടന്ന് വരണേ.ബസ് മിസാവും"
ദൈവമേ ഇങ്ങെര്‍ക്ക് ബസ് മിസ് ആയാല്‍ ഞാന്‍ നാളീകേരം കൊണ്ട് നിര്‍മിച്ച ഒരു തേങ്ങ ഉടച്ചേക്കാമേ..എല്ലാവരും തിരിച്ച് ബസില്‍ കയറി.ചാക്കോ ചേട്ടനെ മാത്രം കാണുന്നില്ല.ബസ് മിസായത് തന്നെ.അങ്ങേര്‍ക്ക് ബസ് മിസ് ആയാല്‍ മുന്‍പിലിരിക്കുന്ന മിസിസ്സുമാര്‍ രക്ഷപെട്ടു..വണ്ടിയിലെ ആള്‍കാരെ എണ്ണി കണ്ടക്ടര്‍ തിരിച്ചു വന്നപ്പോഴേക്കും ദോ വന്ന് കയറി ആ റെയര്‍ സാധനം..ദൈവത്തിന് ഇപ്പൊ എന്നെ തീരെ വിശ്വാസമില്ലാതായിരിക്കുന്നു.തേങ്ങയുടെ പേര്,പറഞ്ഞ് ദൈവത്തിനെ പോലും പറ്റിക്കാന്‍ കഴിയാത്ത കാലം.കലികാലം തന്നെ.. ഞാന്‍ പുള്ളി വരുന്നത് കണ്ട് കണ്ണടച്ചിരുന്നു.ഉറങ്ങീന്ന് വിചാരിച്ചോട്ടെ.പിന്നെ ശല്യം ചെയ്യൂല്ലല്ലോ..യേത്?
"അനിയാ,ഉറങ്ങുവാന്നോ,ഇന്നാ കപ്പലണ്ടി മുട്ടായി.ഹിഹി"..
ഇല്ലാ,രക്ഷയില്ല.ഇയാള് എന്റെ കാലനായിട്ട് വന്നിരിക്കുവാ.വണ്ടിയില്‍ കയറീട്ട് മണികൂര്‍ 2 കഴിഞ്ഞു.ടെന്‍ഷനടിച്ച് എന്റെ മൂന്ന് കിലോ കുറഞ്ഞു കാണും.ഓണം ആയിട്ട്...
"സിസ്റ്ററേ കപ്പലണ്ടി മിട്ടായി വേണോ..യേ"?
തള്ളേ!ഇങ്ങേരിത്..എങ്ങനെയുണ്ടാക്കി എടുത്തോ ഈ മൊതലിനെ!.ആ നീല സാരിക്കാരിയോട് ഏന്തി വലിഞ്ഞ് നിന്ന് ചോദിച്ച്,മുട്ടായി വേണോന്ന്?!.
"കൊണ്ട് പോയി നിന്റെ തള്ളയ്ക്ക് കൊട്.തന്നെ പോലെ ഉള്ള ചീപ് ആള്‍ക്കാരെ ഞാന്‍ കുറേ കണ്ടതാ.വന്ന് കയറിയപ്പൊ തൊട്ട് തുടങ്ങീതാ രണ്ടും കൂടെ.കൂടുതല് ഷൈന്‍ ചെയ്താ നീ വിവരം അറിയും.കേട്ടല്ലോ..തെണ്ടി.."
രണ്ടും കൂടെയോ?യൂ മീന്‍ മീ റ്റൂ..നോ..ചേച്ചി എന്നെ തെറ്റിദ്ധരിച്ചു.ഞാന്‍ ആ റ്റയ്പ് അല്ല.ഞാന്‍ ഇയാള്ടെ സെറ്റ് അല്ല.ശ്ശോ..എന്തു കഷ്ടം.
"ഹ,ചൂടാവാതെ സിസ്റ്റ്റേ,കപ്പലണ്ടി എന്നല്ലേ പറഞ്ഞേ അല്ലതെ അ..."
"ചേട്ടാ പ്ലീസ്..വിട്.."
വണ്ടി പൊയ്ക്കൊണ്ടേയിരുന്നു.ബസില്‍ എല്ലാവരും സ്വപ്നം കണ്ടുറങ്ങുമ്പോള്‍ എനിക്ക് ഉറക്കം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു..വിധി..
"അനിയാ എന്താ മിണ്ടാത്തെ.പിണക്കമാണോ"?
ഞാനാരാടോ കോപ്പേ തന്റെ ഭാര്യയോ,പിണങ്ങി ഇരിക്കാന്‍..
"അവള്‍ എന്നെ ഇന്സള്‍ട്ട് ചെയ്തു,വിടില്ല ഞാന്‍."
ദേ,വീണ്ടും!
"അനിയന്‍ ഉറങ്ങിക്കോ.ശ്ശ് പണികൊടുക്കാന്‍ സമയത്ത് ഞാന്‍ പറയാവേ"
എന്തിനാണോ എന്നോട് പറയുന്നത്?!.ഒരു സഹയാത്രികനോട് എന്തിനീ ക്രൂരത..പന്ന കൂതറ..
"ചേട്ടാ.എനിക്കൊന്നും ചെയ്യണ്ട.ഒന്നുറങ്ങിയാ മതി."
ഞാന്‍ ഉറങ്ങി.മനസമാധാനമായിട്ട് ഉറങ്ങി എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ ചുമ്മാതാ!എങ്ങനെ ഉറങ്ങുമെന്നാ?..ഈ തൊലിയാര്‍മണിയന്‍ എന്തു പണിയാ കൊടുക്കാന്‍ പോണത്?,അതിന്റെ ഭവിഷ്യത്ത് എന്താകും?,എന്നെ അത് എങ്ങനെ ബാധിക്കും?,ബസിലിരിക്കുന്നവരെല്ലാം കൂടെ തല്ലിയാല്‍ എന്റെ ശരീരം അതു താങ്ങുമോ?,വഴിയിലിറക്കി വിട്ടാല്‍ ഈ ഇരുട്ടത്ത് അറിയാത്ത സ്ത്ഥലത്ത് ഞാന്‍ എന്തു ചെയ്യും?പോലീസില്‍ പിടിച്ചു കൊടുത്താല്‍ തമിഴന്‍ പോലീസിന്റെ ഇടി തമിഴ് സിനിമയിലെ പോലെ തന്നെയാകുമോ?,എന്നെ അവര്‍ കൊന്നു കളഞ്ഞാല്‍ എന്റെ ബോഡി ആര്,നാട്ടിലെത്തിക്കും മുതലായ കടന്ന ചിന്തകളിലൂടെ മനസ് സന്ചരിക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍ പറ്റും..നിങ്ങള് പറ.ഹ,പറേന്ന്..
"ചേട്ടാ,നിങ്ങള്‍ എന്തു പണിയാ കൊടുക്കാന്‍ പോണെ"?
"അതിപ്പൊ പറയാന്‍ പറ്റില്ല,അനിയന്‍ ഉറങ്ങിക്കോ.ഹിഹി"
ഈ ഹിഹിയില്‍ നിനക്കാരേലും കൈ വിഷം തന്നിട്ടുണ്ടോടാ #$%^&*മോനെ..അവന്റെ ഒരു ഹിഹി.. ഞാനൊന്ന് മയങ്ങി കാണും.പെട്ടന്നൊരു പാമ്പിന്റെ ചീറ്റല്‍ കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു.സ്വപ്നമായിരുന്നോ?അല്ല,എന്റെ ചെവിയില്‍ വന്ന് എന്റെ ലിപ്പറത്തിരിക്കുന്ന പാമ്പ് ശ്ശ്,ശ്ശ് എന്ന് വിളിച്ചതാ.. .
"എന്താ?"
"അനിയാ ഞാന്‍ പണി കൊടുക്കാന്‍ പോവാ.."
ഈശോ!....
"എങ്ങനെ"?
"തോണ്ടട്ടെ...?"
"എന്ത്?!!!"
"ഞാനേ...അവളെ തോണ്ടട്ടെ"?
എന്റെ വേളാങ്കണ്ണി മുരുകാ!പഴനി മാതാവേ!..തോണ്ടാനോ?!!
"ചേട്ടാ പ്ലീസ്..ഇതാണോ പണി?..ശ്ശ് അവര്,ബഹളമുണ്ടാക്കിയാല്‍ പണി കിട്ടുന്നത് നിങ്ങള്‍ക്കായിരിക്കും.ചുമ്മാതിരി"
"ഞാന്‍ തോണ്ടും..."
"തോണ്ടരുത്...പ്ലീസ്"
"എനിക്ക് തോണ്ടണം"
"പതുക്കെ പറ ചേട്ടാ.വേണ്ടാ,ഇടി വാങ്ങിച്ച് കെട്ടേണ്ടി വരും"
"ഇല്ല.ഒരു വെട്ടമേ തോണ്ടൂ"
"പറ്റൂല്ല.എന്റെ കൂടെ ഇരുന്ന് ഈ പോക്രിത്തരം കാണിക്കാന്‍ ഞാന്‍ സമ്മയ്ക്കൂല്ല"
"ഒരു തോണ്ടെങ്കിലും കൊടുത്തില്ലേല്‍ അവള് പഠിക്കില്ല,ഞാന്‍ തോണ്ടും".
"തോണ്ടിയാല്‍ ഇടി കൊണ്ട് നിങ്ങള് പലതും പഠിക്കും..തോണ്ടരുത്..കാല് ഞാന്‍ പിടിക്കാം.".
പിന്നെ അവിടെ നടന്നത് അതിശക്തമായ ഡിബേറ്റ് മത്സരമായിരുന്നു.തോണ്ടും തോണ്ടരുതും തമ്മില്‍!.അവസാനം എന്നോട് കളിച്ചാല്‍ കരഞ്ഞു കളയുമെന്ന എന്റെ ഭീഷണി ഭലിച്ചു.ഹല്ല പിന്നെ..വേണ്ടാ വേണ്ടാന്നു വയ്ക്കുമ്പൊ..അങ്ങനെ ഡിബേറ്റില്‍ തോണ്ടിനെ തോല്‍പ്പിച്ച് തോണ്ടരുത് വിജയിച്ചു..
"ശ്ശെ,എന്നെ നീ മൂഡ് ഓഫ് ആക്കി,നിനക്ക് ഒരു സ്പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് ഇല്ലല്ലോടോ"
"ഈ കാര്യത്തിന് സ്പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് കാണിച്ചാലേ, സ്പോര്‍ട്ട്‌മാനെ പോലെ സ്പിരിറ്റ് കത്തുന്ന സ്പീഡില്‍ ബസീന്നിറങ്ങി ഞാന്‍ ഓടേണ്ടി വരും..തോണ്ടരുത്..പ്ലീസ്"
"ശരി വിട്ടേക്ക്.ഞാന്‍ തോണ്ടില്ല.നീ ഒരു ബോറനാ.എന്നതാടാ ഇത്.കൂടെ നിക്കണ്ടെ?"
ഞാന്‍ ബോറനാ പോലും.ഞാന്‍ ബോറനാണേല്‍ താന്‍ ബോറന്റെ ഒരക്ഷരം മാറ്റിയാല്‍ അതാ!
"ചേട്ടാ,ഇതിനൊക്കെ കൂടെ നിന്നാലേ ഞാന്‍ കൂടയ്ക്കകത്താകും..തോണടല്ലേ ട്ടാ".
"ഇല്ല.താന്‍ ഉറങ്ങിക്കോ"
ഉവാ,ഇനി ഞാനുറങ്ങി.എനിക്ക് ഇന്നെന്തായാലും ശിവരാത്രിയാ.ആത്മഹത്യ പ്രവണതയുള്ളവനേയും,പെണ്ണുങ്ങളെ കൈ വയ്ക്കാന്‍ പ്രവണതയുള്ളവനേയും എപ്പോഴും നിരീക്ഷിക്കണം..എപ്പഴാന്ന് പറയാന്‍ പറ്റൂല്ല... എങ്ങനെയൊക്കെയോ ആ രാത്രി ഞാന്‍ തള്ളി നീക്കി. ബസ് കോട്ടയം സ്റ്റാണ്ടിലെത്തി.
"ഹളൊ അനിയാ,അപ്പൊ ഇനി എന്നാ കാണുന്നേ?എന്നതായാലും നല്ല ജോളി ട്രിപ് ആരുന്നല്ലേ,ഹിഹി?"
എന്തോ?..ജോളി ട്രിപ്! ഇത്...വേണ്ടാ...
"പിന്നേ, ഭയങ്കരം..ഇതുപോലൊരവസ്ത്ഥയില്‍ ഇനി നമ്മള്‍ കാണാത്തതാ പൊന്നച്ചായാ നല്ലത്..".. .
"അനിയാ,താനുറങ്ങിയപ്പൊ ഞാന്‍ മറ്റേത് കൊടുത്തു,അവള്‍ക്കേ...ഹിഹി."
"ഏത്?!"
"ലാ ല ലാ..മറ്റേത്,തോണ്ടല്‍.."
നോ!!ഞാന്‍ വിശ്വസിക്കില്ല!!എപ്പ???
"എന്നിട്ട്?"
"ലാ ല ലാ...ദാ അവള്ടെ ഫോണ്‍ നമ്പര്‍ തന്നു.വിളിക്കാന്‍ പറഞ്ഞു ബ്ലൂ സാരി..പാവമാ..ലാ ല ലാ"
വാട്ട്?!!...
അപ്പൊ ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ഉറക്കമുളച്ചത്..
ടെന്‍ഷനടിച്ചത്..കാല് പിടിച്ചത്.. ദൈവങ്ങളെ വിളിച്ചത്...
എല്ലാം...വേസ്റ്റ്... യെടി അന്നമ്മാ നികോളാസേ നീ ആള് സ്മൂതാരുന്നല്ലേ..!.
"ചേട്ടാ ഇതൊക്കെ എപ്പൊ"?
"ഹിഹിഹീഹ്ഹിഹിഹിഹി..ഐ ആം ചാക്കോ.ചാക്കോ വര്‍ഗീസ്, കോട്ടയം..അപ്പൊ ..കാണാം.,ഹിഹി....."
Sunday, December 12, 2010
പാളം തെറ്റിയാല്‍ വണ്ടി നേരെയാക്കും ..പാര്‍ട്ടിയും
കിരാതവും പൈശാചികവുമായ ഈ നടപടി ഉടനെ നിര്‍ത്തിയില്ലെങ്കില്‍ അമേരിക്കയെ ഒരു പാഠം പഠിപ്പിക്കും എന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം!
പാവം അമേരിക്ക. ഇതൊക്കെ താങ്ങുമോ ആവോ?!!
പ്രണയം എന്നതു...
പ്രണയം എന്നു വെച്ചാല്‍ വീരപ്പനെപ്പോലെയാണു. ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയെടുക്കാം .പക്ഷെ ഒറ്റ വെടി കൊണ്ടു തീര്‍ന്നുകിട്ടും.
.
പ്രണയം എന്നതു വീരപ്പനെ കാത്തുനിന്ന എസ്.ടി. എഫ് കാരെപ്പോലെയാണു. അനന്തമായ കാത്തിരിപ്പു മാത്രമെ ഉണ്ടാകു.
.
പ്രണയം എന്നതു ഇന്‍ഡ്യന്‍ റെയില്‍വ്വേ പോലെയാണു. എവിടെയെങ്കിലും എത്തിയാല്‍ എത്തി. ഇല്ലെങ്കില്‍ എത്തിയിടത്തു ഇരുന്നോളണം.
.
പ്രണയം എന്നതു സുനാമിയാണു. ആഞ്ഞടിച്ചു വരും. അതുപോലെത്തന്നെ തിരിച്ചും പോവും. നൊമ്പരം മാത്രം ബാക്കിയാവും.
.
പ്രണയം എന്നതു തേങ്ങാക്കൊലയാണു. തലയില്‍ വീണാല്‍ പിന്നെ ബോധം ഉണ്ടാകില്ല.യാന്ത്രികമായിട്ടങ്ങിനെ പോകും ജീവിതം.
പ്രണയം എന്നതു...
നിങ്ങളുടെ അപിപ്രായം എഴുതുക.

Saturday, December 11, 2010
ഗള്‍ഫിലെ ജീവിതം.... വളരെ വളരെ സത്യം
സ്നേഹിതരെ,
ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത് ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക് അയക്കാം എന്ന് ഏറ്റു.
എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ് വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത് വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല.ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ് ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.
ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക് ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത് കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്. വേണ്ടത് മനസ്സ് മാത്രം.
പ്രണയം എന്നാല്‍ കുന്തമാണ്, കുടച്ചക്രമാണ്!!
പ്രണയം എന്നാല്‍ കുന്തമാണ് കുടച്ചക്രമാണ് ഒരിക്കലെങ്കിലും പ്രണയിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാവും എന്നൊക്കെ പറഞ്ഞ് ഇന്റെര്‍നെറ്റില്‍ കൂടി പ്രചരിക്കുന്ന ചില ലേഖനങ്ങളാണ് എന്നെ ഇതു എഴുതിക്കാന്‍ പ്രേരിപ്പിച്ചത്.
പ്രണയമെന്നാല്‍ യഥാര്‍ധത്തില്‍ അത്ര മനോഹരമായ ഒന്ന് ഒന്നുമല്ല.അത് ഒരു വികാരം മാത്രമാണ് വിചാരമല്ല. നാം പ്രണയിക്കുമ്പോള്‍ നാം കമിതാവിന്‍റെ അല്ലെങ്കില്‍ കാമിനിയുടെ നല്ല വശങ്ങള്‍ മാത്രമേ കാണാറുള്ളു. കാരണം അവര്‍ എപ്പോഴും അവരുടെ ദോഷവശങ്ങള്‍ മറച്ചു വയ്ക്കുവാനേ ശ്രമിക്കൂ.പിന്നീട് ആ പ്രണയം സഭലീകൃതമായാല്‍ അപ്പോള്‍ മാത്രമേ നമുക്ക് അവരുടെ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകള്‍ നമുക്കു കാണാന്‍ കഴിയൂ. (പ്രണയം സഭലീകൃതമാവുക എന്നാല്‍ പ്രണയിച്ചു പിരിയുക എന്നണെന്നു പറയുന്നവര്‍ ക്ഷമിക്കുക).
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങള്‍ക്ക് മനസ്സിലാവുന്ന ഒരാളെയാണ് ജീവിത പങ്കാളിയായി അഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ അവരുമാറ്യി സൌഹൃതത്തിലാവുക. അപ്പൊള്‍ നിങ്ങള്‍ക്ക് അവരുടെ എല്ലാ സ്വഭാവ സവിശേഷതകളും മനസ്സിലാക്കുവാന്‍ സാധിക്കും. കാരണം ഫ്രണ്ട്ഷിപ്പ് എന്നാല്‍ ഒന്നും മറച്ചു വച്ചുകൊണ്ടുള്ള ഒന്നല്ല. അതിന് സ്ത്രീ പുരുഷ ഭേദമില്ല. അത് സാര്‍വലൌകീകമാണ്.
പ്രണയം എന്നാല്‍ കാപട്യമാണ് വിശ്വാസയോഗ്യമല്ല എന്നൊന്നുമല്ല ഞാന്‍ പറഞ്ഞു വരുന്നത്. അതില്‍ ആത്മാര്‍ദ്ധതയുള്ള ചിലതൊക്കെയുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷവും അങനെ അല്ല എന്നതു ഒരു നഗ്നസത്യം മാത്രം.
നേരെ മറിച്ച് പ്രണയിക്കാതിരിക്കുന്നതിനെക്കുറിച്ച് ആലൊചിചുനോക്കൂ. നമുക്ക് തിരഞ്ഞെടുക്കാന്‍ പരിമിതമായ ചോയ്സ് മാത്രം. ഞാന്‍ മേല്‍ പ്രസ്താവിച്ചവര്‍ ഉദ്ദേശിച്ചത് ഇതായിരിക്കും. എന്നാല്‍ നമ്മള്‍ പ്രത്യേകിച്ച് കേരളീയര്‍ അങ്ങനെ ചിന്തിക്കേണ്ടവരല്ല. കാരണം നാം യാദ്ധാര്‍ധ്യത്തെക്കുറിച്ച് വളരെ ഉയര്‍ന്ന അവബോധം ഉള്ളവരാണ്.
ഇനി ഒരാളെ പ്രണയിച്ചിട്ട് വിവാഹം കഴിക്കാന്‍ പറ്റാതെ വരികയും മറ്റൊരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാഹചര്യം ആലൊചിച്ചു നോക്കൂ. പ്രണയിനി(പ്രണയിതാവ്)യുടെ ഓര്‍മയില്‍ ജീവിതപങ്കാളിയെ സ്നേഹിക്കാന്‍ കഴിയാതെ വരികയും ജീവിതം തന്നെ താറുമാറായി പോവുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. അതിന് ഒരു പരിധി വരെ കാരണം ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ പ്രണയിനി(പ്രണയിതാവ്)യുടെ നല്ല വശങ്ങള്‍ മാത്രം കാണുന്ന ഒരു സാഹചര്യം ഉണ്ടാവുകയും അവര്‍ സര്‍വഗുണ സമ്പന്നരായിരുന്നു എന്നു ചിന്തിക്കുകയും ആ ഗുണങ്ങളൊന്നും ജീവിതപങ്കാളിയില്‍ കാണാതിരിക്കുകയും ചെയ്യുമ്പോഴാണ്.
അതുകൊണ്ട് പ്രണയിക്കുകയാണെങ്കില്‍ ആത്മാര്‍ദ്ധതയോടെ അല്ലെങ്കില്‍ അതു ചെയ്യാതിരിക്കുക എന്ന ഒരു വിചാരത്തിലേക്ക് മലയാളികള്‍ നീങ്ങട്ടെ എന്ന ആഗ്രഹത്തോടെ............
Subscribe to:
Posts (Atom)