Monday, December 27, 2010
യാത്ര
ജീവിതത്തില്‍ യാത്ര ചെയ്യാത്തവര്‍ ആരും കാണില്ല. ബസിലോ, ട്രെയിനിലോ, കാറിലോ, ടൂവീലറിലോ, പ്ളയിനിലോ... അങ്ങനെ യാത്രയ്ക്ക് എന്തെല്ലാം മാര്‍ഗങ്ങള്‍ നമുക്കുണ്ട്. യാത്രയില്‍ നാം നിരവധി പേരം കണ്ടു മുട്ടുന്നു. ചിലരുമായി പരിചയം സ്ഥാപിക്കുന്നു. മറ്റു ചിലര്‍ അറിയാതെ നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. ചില മുഖങ്ങള്‍ പിന്നീട് ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കില്ല. ഇങ്ങനെ എത്രയെത്ര ബന്ധങ്ങളാണ് ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത്. നമുക്കുള്ള ചുരുങ്ങിയ ജീവിത്തിനിടയില്‍ നാം എത്രയധികം പേരെ കണ്ടുമുട്ടിയുണ്ടാകും. ഒന്നോര്‍ത്തു നോക്കൂ. അതില്‍ എത്ര പേരെ നമുക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഒന്ന് ശ്രമിച്ചു നോക്കൂ. നഴ്സറി മുതലോ അല്ലെങ്കില്‍ പ്ളേ സ്കൂളു മുതലോ ഉള്ള കൂട്ടുകാര്‍ മുതല്‍ തുടങ്ങാം. എത്രമാത്രം ഓര്‍മശക്തിയുണ്ടെന്ന് സ്വയം പരിശോധിക്കുകയുമാവാം
Subscribe to:
Post Comments (Atom)
No comments:
Post a Comment